Connect with us

world news

യു.എ.ഇ-യിൽ ഇന്ത്യക്കാർക്ക് ശമ്പളം വൈകുന്നുണ്ടോ?എങ്കിൽ എംബസിയിൽ പരാതിപ്പെടാം

Published

on

 

യു.എ.ഇ-യിൽ കമ്പനികൾ ശമ്പളം നല്‍കാന്‍ വൈകിയാൽ അക്കാര്യം അറിയിക്കണമെന്ന് യു.എ.ഇ ഇന്ത്യന്‍ എംബസി അറിയിച്ചു. തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടെങ്കില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ കോണ്‍സുലേറ്റിലോ വിവരം അറിയിക്കാണ് നിര്‍ദേശം നൽകിയിരിരിക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വിവിധ ഭാഷകളില്‍ എംബസി അറിയിപ്പ് നല്‍കിയിരുന്നു. വിസ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍, വിസിറ്റിങ് വിസയില്‍ ജോലിക്കായി വരരുതെന്ന് നേരത്തെ തന്നെ എംബസി ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.

ജോലി ഓഫർ ലെറ്റററും മറ്റ് വിവരങ്ങളും നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ ഉറപ്പുവരുത്തണമെന്നും റിക്രൂട്ടിങ് ഏജന്റുമാരുടെ തട്ടിപ്പിനിരയായി യു.എ.ഇ-യില്‍ കുടുങ്ങിയവരുടെ അനുഭവങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം എംബസി ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. സന്ദര്‍ശക വിസയില്‍ ജോലിക്കായി കൊണ്ടുവന്ന ഇവര്‍ ശമ്പളമില്ലാതെ കുടുങ്ങുകയും ഒടുവില്‍ എംബസിയുടെ ഇടപെടിലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എംബസി ഇന്ത്യൻ പൗരൻമാർക്ക് പുതിയ മാർഗ നിർദേശങ്ങൾ നർകിയത്.

world news

ലോകത്തിൽ ഏറ്റവും മോശം മതസ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

Published

on

ലോകത്തിൽ മതസ്വാതത്ര്യം ഏറ്റവും മോശം നിലയിലുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കി യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ജൂൺ അവസാനത്തോടെ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ മ്യാന്മാർ, ചൈന, ക്യൂബ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നുസ്ഥാനങ്ങളിൽ നിൽക്കുന്നത്. ഇത്തവണയും നൈജീരിയ ഈ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 12 രാജ്യങ്ങൾ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ ഇല്ലാത്ത രാജ്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. മ്യാൻമർ, ചൈന, ക്യൂബ, ഉത്തര കൊറിയ, എറിത്രിയ, ഇറാൻ, നിക്കരാഗ്വ, പാകിസ്ഥാൻ, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയും പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളിൽ (സി. പി. സി.) ഉൾപ്പെടുന്നു. എന്നാൽ, ഈ പട്ടികയിൽ നിന്നും നൈജീരിയ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും ചില നിരീക്ഷകർ ആശങ്ക രേഖപ്പെടുത്തി.

ഇതിൽ ഒന്നാം സ്ഥാനത്തുള്ള മ്യാന്മറിൽ ന്യൂനപക്ഷ മത-വംശീയ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ഭീഷണികൾ, തടങ്കലുകൾ, അക്രമങ്ങൾ എന്നിവ വളരെ രൂക്ഷമായി നിലനിൽക്കുന്ന രാജ്യമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോടും (CCP) സോഷ്യലിസത്തോടും കൂറ് പുലർത്താനും നിയമവിരുദ്ധമായ മത പ്രവർത്തനങ്ങളെയും മതതീവ്രവാദ പ്രത്യയശാസ്ത്രത്തെയും ചെറുക്കാനും മതം ഉപയോഗിച്ചുള്ള വിദേശ ശക്തികളുടെ നുഴഞ്ഞുകയറ്റത്തെ ചെറുക്കാനും ചൈനയിലെ നിയമം അനുശാസിക്കുന്നു.

ക്യൂബയിലെയും സ്ഥിതി വ്യത്യസ്തമല്ല. ക്യൂബയുടെ ഭരണഘടനയിൽ മതസ്വാതന്ത്ര്യത്തിനുള്ള വ്യവസ്ഥകൾ അടങ്ങിയിരിക്കുന്നു. മതപരമായ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു; എന്നിരുന്നാലും, പീനൽ, അഡ്മിനിസ്ട്രേറ്റീവ് കോഡുകളിലെ വ്യവസ്ഥകൾ ഈ പരിരക്ഷകൾക്ക് വിരുദ്ധമാണ്.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

ക്രൈസ്തവർക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ചൈന

Published

on

ക്രിസ്ത്യാനികൾക്കും ഒപ്പം മറ്റെല്ലാ മതവിഭാഗങ്ങൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചൈനീസ് അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ട്.

ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിവിധ ചർച്ചകൾ സംഘടിപ്പിച്ചു കഴിഞ്ഞു.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം പ്രസംഗം ഉൾപ്പെടെയുള്ള സഭാ കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം വേണമെന്ന് കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥർ സഭാ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സോഷ്യലിസത്തെക്കുറിച്ചും മറ്റ് കമ്മ്യൂണിസ്റ്റ് പഠനങ്ങളെക്കുറിച്ചും പ്രസിഡൻ്റ് ഷി ജിൻപിങ്ങിന്റെ പഠിപ്പിക്കലുകൾ ചൈനയിലെ പള്ളികളിലെ പ്രഭാഷണത്തിലും ഉണ്ടാകണമെന്നാണ് പുതിയ ആവശ്യം. ജിൻപിങ്ങിന്റെ പഠിപ്പിക്കലുകൾ ചൈനയിലെ പള്ളികളിലെ പ്രഭാഷണത്തിൽ ഉൾപ്പെടുത്താത്ത സമൂഹം സാമൂഹിക ഐക്യത്തിനും പുരോഗതിക്കും ഭീഷണിയായി കണക്കാക്കപ്പെടുന്നു.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

Published

on

മലയാളി പെന്തക്കോസ്തൽ സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ കാനഡ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്.

ഓഗസ്റ്റ് മാസം 1,2,3തീയതികളിൽ കാനഡ ക്രിസ്ത്യൻ കോളേജ്, വിറ്റ്ബിയിൽ വച്ച് നടക്കുന്നു. ഈ കോൺഫറൻസിലേക്ക് അനുഗ്രഹീതരായ ശുശ്രൂഷകന്മാർ വചനം പ്രസംഗിക്കുന്നു. പാസ്റ്റർ Glenn Badonsky(USA), പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ റെജി ശാസ്താംകോട്ട, അവരോടൊപ്പം കാനഡയിൽ നിന്നുള്ള അഭിഷിക്തന്മാരും ശുശ്രൂഷിക്കുന്നു. കാനഡയുടെ വിവിധ സ്ഥലങ്ങളിലെ നിന്നുള്ള ചർച്ചുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 അംഗ choir ഗാനങ്ങൾ ആലപിക്കുന്നു അവരോടൊപ്പം അനുഗ്രഹീത വർഷിപ്പ് ലീഡർ പാസ്റ്റർ ലോർഡ്സൺ ആന്റണിയും ശുശ്രൂഷിക്കുന്നു.

ഹാർവെസ്റ് ടിവി സമ്മേളനം ലൈവ് സംപ്രേഷണം ചെയ്യുന്നതോടൊപ്പം പെന്തിക്കോസ്തൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ കനേഡിയൻസ് എന്ന ഫേസ്ബുക്ക് പേജിൽ ലൈവ് ആയിട്ട് മീറ്റിങ്ങുകൾ കാണുവാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട് .

www.thepfic.ca എന്ന വെബ്സൈറ്റിൽ കോൺഫറൻസിന് വേണ്ടി രജിസ്ട്രേഷൻ ചെയ്യുവാൻ സാധിക്കും .
അതോടൊപ്പം വെള്ളിയാഴ്ചയും ശനിയാഴ്ചയും അഞ്ചു വയസ്സു മുതൽ 12 വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും പ്രത്യേക സെഷനുകൾ രാവിലെ മുതൽ വൈകുന്നേരം വരെ *Tim kids* എന്ന പ്രോഗ്രാം ഒരുക്കിയിരിക്കുന്നു .

“*ക്രിസ്തുവിൽ ഒന്നായി* എന്ന Theme ആണ് ഈ കോൺഫറൻസിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. കോൺഫറൻസിന് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന പാട്ടുപുസ്തകത്തിൽ കാനഡയുടെ മലയാളി പെന്തക്കോസ് സഭയുടെ പ്രാരംഭ ഘട്ടങ്ങളെ പറ്റി വിശദീകരണം നൽകുന്നുണ്ട്.

വിവിധ നിലയിൽ ഉള്ള കമ്മറ്റികൾ കോൺഫെറെൻസിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നു.16 അംഗ നാഷണൽ കമ്മറ്റിയിൽ കൺവീനർ പാസ്റ്റർ ജോൺ തോമസ് ടൊറോണ്ടോ, ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി സാമുവൽ ലണ്ടൻ, ജനറൽ ട്രഷറർ പാസ്റ്റർ വിൽസൺ കടവിൽ എഡ്മൻ്റൺ എന്നിവരോടൊപ്പം പബ്ലിസിറ്റി കോർഡിനേറ്റർസ് ആയി പാസ്റ്റർ ബാബുജോർജ് കിച്ചനെർ, പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ ടോറോന്റോ,പ്രയർ കോർഡിനേറ്റർസ് ആയി പാസ്റ്റർ എബ്രഹാം തോമസ് ഹാമിൽട്ടൺ, പാസ്റ്റർ സാമുവൽ ഡാനിയേൽ കാൽഗറി, മാത്രമല്ല വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികൾ, 40 അംഗ ലോക്കൽ കമ്മറ്റി, വിവിധ പ്രയർ ഗ്രൂപ്പുകൾ ഇവയോട് ചേർന്ന് വിവിധ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ, ഒരുക്കങ്ങൾ എന്നിവ നടന്നു വരുന്നു .
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news3 hours ago

106-Year-Old Woman Points To ‘My Lord’ as ‘Secret’ to Long Life

Hulda Erdman turned 106 years old this month and, when asked for the secret to her longevity, the centenarian offered...

world news3 hours ago

ലോകത്തിൽ ഏറ്റവും മോശം മതസ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

ലോകത്തിൽ മതസ്വാതത്ര്യം ഏറ്റവും മോശം നിലയിലുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കി യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ജൂൺ അവസാനത്തോടെ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ...

world news3 hours ago

ക്രൈസ്തവർക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ചൈന

ക്രിസ്ത്യാനികൾക്കും ഒപ്പം മറ്റെല്ലാ മതവിഭാഗങ്ങൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചൈനീസ് അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിവിധ...

National4 hours ago

സൗജന്യ ലഹരിവിമോചന ക്യാമ്പ് ജൂലൈ 14 മുതൽ 21 വരെ വയനാട്ടിൽ

കൊയിലേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന താബോർ ഹിൽ ഡീ അഡിക്ഷൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഒമ്പതാമത് ലഹരി വിമോചന ക്യാമ്പ് ജൂലൈ 14 മുതൽ ജൂലൈ 21 വരെ കൊയിലേരി...

world news4 hours ago

പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

മലയാളി പെന്തക്കോസ്തൽ സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ കാനഡ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഓഗസ്റ്റ് മാസം 1,2,3തീയതികളിൽ കാനഡ ക്രിസ്ത്യൻ കോളേജ്, വിറ്റ്ബിയിൽ വച്ച് നടക്കുന്നു. ഈ...

National1 day ago

Son of Bihar Pastor Killed as He Slept at Home

India — In the middle of the night on July 7, Hindu extremists broke into the home of Pastor Sushil...

Trending