Connect with us

National

നവംബർ മുതൽ നെടുമ്പാശ്ശേരിൽ പകൽ വിമാന സർവീസ് നടക്കില്ല.

Published

on

 

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നവംബർ മുതൽ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവീസ് നടക്കില്ല. നവീകരണത്തിനു വേണ്ടി റൺവേ അടച്ചിടുന്നതിനാലാണിത്. നിലവിൽ 31 ആഭ്യന്തര സർവീസുകളും 7 രാജ്യാന്തര സർവീസുകളുമാണ് ഈ സമയത്ത് കൊച്ചിയിൽനിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സർവീസുകൾ ഇവിടേക്കു വരുന്നുമുണ്ട്. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റൺവേ സാധാരണ പോലെ പ്രവർത്തിക്കും. വിമാനക്കമ്പനികളോട് ഈ സമയത്തിനനുസരിച്ച് സർവീസ് ക്രമീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴത്തെ നിശ്ചയപ്രകാരം നവംബർ 6 മുതൽ മാർച്ച് 28 വരെ റൺവേ അടച്ചിടും. മൂന്നു പാളികളായി റൺവേ പുനർനിർമിക്കുന്ന ജോലികളാണു നടത്തുന്നത്. പകൽ നിർമാണപ്രവർത്തനങ്ങൾ നടത്തി റൺവേ വൈകിട്ടോടെ വ്യോമഗതാഗതത്തിന് സജ്ജമാക്കേണ്ടതുണ്ട്. ഓരോ പത്തു വർഷത്തിലും റൺവേ റീകാർപ്പറ്റിങ് നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദ്ദേശം. 1999ൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിന്റെ റൺവേയുടെ ആദ്യ റീകാർപ്പെറ്റിങ് ജോലികൾ 2009ൽ നടന്നു. രണ്ടാമത്തേതും കൂടുതൽ മികവേറിയതുമായ ജോലികളാണ് ഇക്കുറി നടത്തുക.

National

സൗജന്യ ലഹരിവിമോചന ക്യാമ്പ് ജൂലൈ 14 മുതൽ 21 വരെ വയനാട്ടിൽ

Published

on

കൊയിലേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന താബോർ ഹിൽ ഡീ അഡിക്ഷൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഒമ്പതാമത് ലഹരി വിമോചന ക്യാമ്പ് ജൂലൈ 14 മുതൽ ജൂലൈ 21 വരെ കൊയിലേരി താബോർ ഹിൽ റിവർ വ്യൂ റിട്രീറ്റ് സെൻട്രലിൽ നടക്കും. ഡി അഡിക്ഷൻ മേഖലയിൽ പ്രവർത്തിച്ചുവരുന്ന പ്രഗൽഭരായ അധ്യാപകർ ക്ലാസുകളും കൗൺസിലിങ്ങും നടത്തും. താമസം ഭക്ഷണം എന്നിവ സൗജന്യമാണ്. ജൂലൈ 14 വൈകുന്നേരം 4നു രജിസ്ട്രേഷൻ ആരംഭിക്കും. വിവരങ്ങൾക്ക്: ജോയ് മുളക്കൽ: 8086171811
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

Son of Bihar Pastor Killed as He Slept at Home

Published

on

India — In the middle of the night on July 7, Hindu extremists broke into the home of Pastor Sushil Kumar and killed his teenage son as he slept.

As Nilesh Kumar slept in the veranda of the home, located in the Arwal district of the north Indian state of Bihar, the attackers broke his hands and strangled him to death. They then dragged the body of the pastor’s only son outside and hung it from a nearby bamboo tree.

Local Hindu extremists had harassed the Kumar family for some time, verbally abusing and pressuring them to abandon their faith in Christ. After Pastor Kumar filed several complaints with the police, members of local high-caste communities threatened to kill his son.

Although Christians are often attacked and even killed for their faith in India, such attacks are rare in Bihar. Pastor Harendar Kumar, who has pastored a nearby church for the last decade, said this is the first such incident he has heard of in the state.

“Generally, we do not have much opposition or problems for our ministry,” he said. “We do not have much persecution in Bihar, so the killing of the pastor’s son is surprising and shocking for all of us.”
Sources:persecution

http://theendtimeradio.com

Continue Reading

National

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 എന്നീ ദിവസങ്ങളിൽ നാലാഞ്ചിറയിൽ

Published

on

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 [ വ്യാഴം, വെള്ളി, ശനി, ഞായർ ]എന്നീ ദിവസങ്ങളിൽ സെൻ്റർ സഭയായ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും
2024 ജൂലൈയ് 6 -ാം തീയതി സെൻ്റർ സഭയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ദാനീയേൽ കൊന്നനിൽക്കുന്നതിന്റെ അധ്യക്ഷതയിൽ കൂടിയ കമ്മറ്റി യോഗത്തിൽ സെൻ്റർ കൺവെൻഷന്റെ വിപുലമായ നടത്തിപ്പിനായി കൺവിനന്മാരെയും ജോയിൻ കൺവീനന്മാരെയും തെരഞ്ഞെടുത്തു.

പ്രയർകൺവീനർ :
Pr B ബൈജു മുരുക്കുംപുഴ
ഫിനാൻസ് കൺവീനർ :
Br സാബു മുളക്കുടി
മ്യൂസിക് കൺവീനർ :
Pr നിജീഷ് സത്യൻ കോവളം
ഫുഡ് കൺവീനർ :
Pr ബിനുരാൻ കോവളം
വോളറ്റിയേഴ്സ് കൺവീനർ :
Pr ജോയ്മോൻ വെഞ്ഞാറമൂട്,മീഡിയ കൺവീനർ :Pr മോൻസി P മാമ്മൻ
പബ്ലിസിറ്റി കൺവീനർ :
Pr ഷൈജു വെള്ളനാട്
എന്നിവരെ കൺവീനർമാരായും മറ്റ് ജോയിൻ കൺവീനർമാരെയും ആ യോഗത്തിൽ തിരഞ്ഞെടുത്തു.
അനുഗ്രഹീതരായ സുവിശേഷ പ്രഭാഷകർ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കും. സെൻ്റർ പി വൈ പി എ . സെൻ്റർ സൺഡേസ്കൂൾ, സെൻ്റർ സോദരിസമാജം വാർഷികയോഗവും നടക്കും
ഐപിസി വെമ്പായം സെൻ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ Pr ദാനീയേൽ കൊന്ന നില്ക്കുന്നതിൽ [ പ്രസിഡൻ്റ് ] , Pr K P രാജൻ, Pr റജി തോമസ് [വൈസ് പ്രസിഡൻ്റ്] , Pr വെസ്ലീലി വർഗീസ് [സെക്രട്ടറി ]. Pr ജെപൽ രാജ് , Br സാബു മുളക്കുടി [ജോ : സെക്രട്ടറി ] Br മാത്യു വർഗീസ് [പബ്ലിസിറ്റി കൺവീനർ ] എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news3 hours ago

106-Year-Old Woman Points To ‘My Lord’ as ‘Secret’ to Long Life

Hulda Erdman turned 106 years old this month and, when asked for the secret to her longevity, the centenarian offered...

world news3 hours ago

ലോകത്തിൽ ഏറ്റവും മോശം മതസ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

ലോകത്തിൽ മതസ്വാതത്ര്യം ഏറ്റവും മോശം നിലയിലുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കി യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ജൂൺ അവസാനത്തോടെ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ...

world news3 hours ago

ക്രൈസ്തവർക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ചൈന

ക്രിസ്ത്യാനികൾക്കും ഒപ്പം മറ്റെല്ലാ മതവിഭാഗങ്ങൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചൈനീസ് അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിവിധ...

National4 hours ago

സൗജന്യ ലഹരിവിമോചന ക്യാമ്പ് ജൂലൈ 14 മുതൽ 21 വരെ വയനാട്ടിൽ

കൊയിലേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന താബോർ ഹിൽ ഡീ അഡിക്ഷൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഒമ്പതാമത് ലഹരി വിമോചന ക്യാമ്പ് ജൂലൈ 14 മുതൽ ജൂലൈ 21 വരെ കൊയിലേരി...

world news4 hours ago

പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

മലയാളി പെന്തക്കോസ്തൽ സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ കാനഡ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഓഗസ്റ്റ് മാസം 1,2,3തീയതികളിൽ കാനഡ ക്രിസ്ത്യൻ കോളേജ്, വിറ്റ്ബിയിൽ വച്ച് നടക്കുന്നു. ഈ...

National1 day ago

Son of Bihar Pastor Killed as He Slept at Home

India — In the middle of the night on July 7, Hindu extremists broke into the home of Pastor Sushil...

Trending