politics
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദില്ലി പി.സി.സി അദ്ധ്യക്ഷയും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദീർഘകാലമായി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു എങ്കിലും പൊതുജീവിതത്തിൽ സജീവമായിരുന്നു ഷീലാ ദീക്ഷിത്. ദില്ലിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ഷീലാ ദീക്ഷിത് ചുരുങ്ങിയ കാലം കേരളാ ഗവര്‍ണറായും ചുമതല വഹിച്ചിട്ടുണ്ട്.
‘ദില്ലിയുടെ മരുമകള്‍’ എന്ന് വിശേഷിപ്പിച്ചിരുന്ന ഷീലാ ദീക്ഷിത് അവസാന കാലം വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഷീലാ ദീക്ഷിത് ആയിരുന്നു ദില്ലിയില്‍ കോൺഗ്രസ് പാര്‍ട്ടിയെ നയിച്ചത്. 1998 മുതല്‍ 2013 വരെ മൂന്ന് തവണ തലസ്ഥാനത്തിന്റെ ഭരണസാരഥി ആയിരുന്ന അവര്‍ 15 വര്‍ഷക്കാലമാണ് തുടര്‍ച്ചയായി മുഖ്യമന്ത്രി പദം അലങ്കരിച്ചത്. ഡല്‍ഹിയുടെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമായിരുന്നു അവര്‍.
2013-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ചെയര്മാന് അരവിന്ദ് കെജ്രിവാളിനെതിരെ പരാജയപ്പെട്ടാണ് അവര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. 2010-ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്നു വന്ന അഴിമതിയാണ് ഷീല ദീക്ഷിതിന്റെ രാഷ്ട്രീയ ഭാവി തകർത്തത്. 2014-ല്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഷീല ദീക്ഷിത് കേരള ഗവര്‍ണറായി സ്ഥാനമേറ്റെടുത്തത്. നരേന്ദ്ര മോദി സര്‍ക്കാര്‍ 2014-ൽ അധികാരത്തിലെത്തിയ ശേഷമാണ് ഷീലാ ദീക്ഷിത് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്.
ഷീലാ ദീക്ഷിതിന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു.
politics
ക്രൈസ്തവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള അഞ്ച് ലോക്സഭാ മണ്ഡലങ്ങളില്‍ പുതിയ രാഷ്ട്രീയ തന്ത്രവുമായി ബിജെപി

കേരളത്തില്‍ ന്യുനപക്ഷങ്ങള്‍ക്ക് നിര്‍ണ്ണായക സാന്നിധ്യമുള്ള പത്ത് ലോക്സഭാ മണ്ഡലങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ പുതിയ തിരഞ്ഞെടുപ്പ് തന്ത്രവുമായി ബി ജെ പി. ഇടുക്കി കോട്ടയം, പത്തനം തിട്ട, എറണാകുളം ചാലക്കുടി , മലപ്പുറം, പൊന്നാനി, കോഴിക്കോട്, കാസര്‍കോട് , വയനാട് എന്നീ നിയോജകമണ്ഡലങ്ങളില്‍ പ്രത്യേക കാര്യപരിപാടികള്‍ മുന്നോട്ട് വയ്കാനാണ് ബി ജെ പി പദ്ധതിയിട്ടിരിക്കുന്നത്.
ഇതില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുളള അഞ്ച് ലോക്സഭാ നിയോജകമണ്ഡലങ്ങളില്‍ ബി ജെ പി വളരെയധികം പ്രതീക്ഷയര്‍പ്പിച്ചിട്ടുളളതാണ്. അവിടെ വിവിധ ക്രൈസ്തവ സഭകളുമായി ആലോചിച്ച് രാഷ്ട്രീയ അജണ്ടകള്‍ തിരുമാനിക്കാനാണ് കേന്ദ്ര ബി ജെ പി നേതൃത്വം ആഗ്രഹിക്കുന്നത്.
Sources:azchavattomonline
politics
വിസ-ഫ്രീ ട്രാവല്‍ കരാര്‍ പ്രഖ്യാപിക്കാനൊരുങ്ങി ഇന്ത്യയും റഷ്യയും

ഇന്ത്യയും റഷ്യയും വിസ- ഫ്രീ ട്രാവല്‍ കരാറിലേക്ക് കടക്കുന്നു. വിസ- ഫ്രീ ട്രാവല്‍ കരാര്‍ വ്യവസ്ഥ ഉടന്‍ പ്രഖ്യാപിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഷാംഹായ് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ നടപടികള്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങള്‍ ആരംഭിച്ചു. ഇരുരാജ്യങ്ങളിലെയും പൗരന്മാര്ക്ക് വിസ കൂടാതെ വിനോദ സഞ്ചാരത്തിനുള്ള യാത്രയാണ് ആദ്യഘട്ടത്തില്‍ സാധ്യമാകുക.
അതേസമയം ഇന്ത്യന്‍ പൗരന്മാര്ക്ക് കാനഡ വിസ ഇനി ലഭിക്കാനുള്ള കാലതാമസം ഇനിയുണ്ടാകില്ല. ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികളിലെ മെല്ലെപോക്ക് നയം തിരുത്തുമെന്ന് കാനഡ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വ്യത്തങ്ങളെ ജി-20 വേദിയില്‍ ആണ് കാനഡ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിസ ലഭിക്കാത്തവര്‍ക്ക് എത്രയും പെട്ടന്ന് സംവിധാനം ഒരുക്കണമെന്ന നിര്‍ദ്ദേശം പരിഗണിയ്ക്കും എന്നും കാനഡ അറിയിച്ചു.
ഇന്ത്യന്‍ പൗരന്മാര്ക്ക് കനേഡിയന്‍ വിസയും വര്‍ക്ക് പെര്‍മിറ്റും നല്‍കുന്നതിലെ കാലതാമസവും കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തിങ്കളാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണത്തില്‍ ഉയര്‍ന്നുവന്നു. കാനഡയില്‍ ഇന്ത്യന്‍ പൗരന്മാരുടെ അറസ്റ്റ്, മരണം സംഭവിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് സഹായം, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, അത്യാഹിതങ്ങള്‍, ആ രാജ്യത്തെ ഇന്ത്യക്കാരുടെ സുരക്ഷ എന്നിവയും ചര്‍ച്ചയുടെ ഭാഗമായി.
Sources:globalindiannews
politics
ഇസ്രയേലില്‍ ജയമുറപ്പിച്ച് നെതന്യാഹു; 65 സീറ്റുകളില്‍ വിജയം

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ശക്തമായ തിരിച്ചുവരവിലേക്കെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ തെരഞ്ഞെടുപ്പിലെ 87.6 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ നെതന്യാഹുവിന് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആകെയുള്ള 120 സീറ്റുകളില്‍ 65 സീറ്റുകള്‍ നെതന്യാഹുവിന്റെ സഖ്യം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി യെയര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ക്ക് 50 സീറ്റുകള്‍ ലഭിക്കുമെന്നും ബാക്കിയുള്ള അഞ്ച് പാര്‍ലമെന്റ് സീറ്റുകള്‍ അറബ് ഹദാഷ്താല്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നുമാണ് ജറുസലേമിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇതുവരെ 40,81,243 വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്. അതില്‍ 24,201 വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചു. മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞാല്‍ സ്ഥിതിയില്‍ നേരിയ വ്യത്യാസമുണ്ടെങ്കിലും നെത്യാനഹു വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇസ്രയേലിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിലീജിയന്‍സ് സയണിസം പാര്‍ട്ടിയുടെ പിന്തുണയോടെയാകും നെതന്യാഹു വീണ്ടും അധികാരത്തിലേറുക. ഇടതുപക്ഷമായ മെറെറ്റ്സ് പാര്‍ട്ടിയാണ് നെതന്യാഹുവിന് തെരഞ്ഞെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തിയത്. എന്നാല്‍ അവര്‍ക്ക് പ്രതീക്ഷിച്ച വിധത്തില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയാതെ വരികയായിരുന്നു.
Sources:twentyfournews
-
us news12 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National7 months ago
ക്രൈസ്തവ സംഗമം 2022
-
Movie12 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie11 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
world news12 months ago
യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്