Connect with us
Slider

Economy

വാഹന രജിസ്‌ട്രേഷന്‍ ചാര്‍ജ് ഉയർത്തുന്നു; പുതിയ കാറിന് 5000, പുതുക്കാന്‍ 10000

Published

on

 

ഇന്ത്യയിൽ വാഹന രജിസ്ട്രേഷൻ ചാർജ് വർധിപ്പിക്കുന്നു. കേന്ദ്ര ഗതാഗത വകുപ്പ്. മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. രാജ്യത്തെ പുതിയ പെട്രോൾ-ഡീസൽ കാറുകൾക്ക് രജിസ്ട്രേഷൻ ചാർജ് 5000 രൂപ ആക്കി ഉയർത്തും. രജിസട്രേഷൻ പുതുക്കാൻ 10000 രൂപയും.  600 രൂപ മാത്രമാണ്നിലവിൽ  രണ്ടിനുമുള്ള ചാർജ്. ഇരുചക്ര വാഹനങ്ങൾക്കുള്ള 50 രൂപ രജിസ്ട്രേഷൻ ചാർജ് പുതിയ വാഹനങ്ങൾക്ക് 1000 രൂപയാക്കിയും പഴയത് പുതുക്കാൻ 2000 രൂപയാക്കിയും ഉയർത്താനാണ് കരട് വിജ്ഞാപനത്തിൽ നിർദ്ദേശമുള്ളത്.

ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകാനാണ് ഗതാഗത മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. കാലപ്പഴക്കമുള്ള ഇന്ധനവാഹനങ്ങൾ നിരത്തിൽനിന്ന് ഒഴിവാക്കാനും പെട്രോൾ-ഡീസൽ വാഹന വിൽപന കുറയ്ക്കാനുമാണ് പുതിയ നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. കാർ, ഇരുചക്ര വാഹനങ്ങൾക്ക് പുറമേ മറ്റു വാഹനങ്ങളുടെ രജിസ്ട്രേഷൻ ചാർജുംഉയർത്താൻ നിർദ്ദേശമുണ്ട്. പുതിയ കാബുകൾക്ക് 10000 രൂപയും പുതുക്കാൻ 20000 രൂപയും ഈടാക്കും. നേരത്തെ ഇത് 1000 രൂപയായിരുന്നു.

ഇറക്കുമതി ചെയ്യുന്ന കാറുകളുടെ രജിസ്ട്രേഷൻ ചാർജ് 5000 രൂപയിൽ നിന്ന് 40,000 ആക്കി ഉയർത്തും. ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്ക് 20000 രൂപയും അടയ്ക്കണം, നിലവിൽ ഇത് 2500 രൂപയാണ്. കരട് വിജ്ഞാപനത്തിലെ പ്രതികരണം അറിഞ്ഞ ശേഷം അടുത്ത 40-45 ദിവസങ്ങൾക്കുള്ളിൽ  ഫീസ് ഘടന തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന വിൽപന പ്രോത്സാഹിപ്പിക്കാൻ ഇലക്ട്രിക്കിന്റെ രജിസ്ട്രേഷൻ ചാർജ് കുറയ്ക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ കരട് വിജ്ഞാപനം നേരത്തെ ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

രാജ്യം വിലക്കയറ്റ ഭീഷണിയില്‍; പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു

Published

on

 

ഡല്‍ഹി: വിലക്കയറ്റത്തിന് കനത്ത സൂചന നല്‍കി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്കാണ് ഉയര്‍ന്നത്. ഡിസംബറില്‍ 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്.

നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകള്‍.

ഒക്ടോബറില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡിസംബറില്‍ ചേര്‍ന്ന വായ്പ അവലോകന യോഗത്തില്‍ മുഖ്യപലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായില്ല. തുടര്‍ച്ചയായി പലിശനിരക്ക് കുറച്ചുവന്ന റിസര്‍വ് ബാങ്ക് ആദ്യമായാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ പലിശനിരക്ക് കുറയ്‌ക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്.

Continue Reading

Business

പാന്‍നമ്പര്‍ തെറ്റിക്കാതിരിക്കല്‍ പൗരധര്‍മ്മം; 10 അക്ക നമ്പര്‍ മാറിയാല്‍ പിഴ 10,000 രൂപ

Published

on

 

ഡല്‍ഹി: തെറ്റായ പാന്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിഴ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരമാണ് പിഴ. പാന്‍ കാര്‍ഡിലെ 10 അക്ക നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ വരെ പിഴ ഈടാക്കും. ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.incometaxindia.gov.in) പ്രകാരം, റൂള്‍ 114 ബി അനുസരിച്ച് 18-ഓളം ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ഇതില്‍ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കോണ്‍സുലാര്‍ ഓഫീസുകള്‍ എന്നിവയിലൊഴികെയുള്ള വ്യക്തികള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധിതമാണ്. ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള മോട്ടോര്‍ വാഹനം വാങ്ങലും വില്‍പനയും, ബാങ്ക് അക്കൗണ്ട് തുറക്കല്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് അപേക്ഷ, ഡീമാറ്റ് അക്കൗണ്ട് തുറക്കല്‍, 50,000 രൂപയില്‍ കൂടുതല്‍ തുക അടയ്ക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എ പ്രകാരം ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ ഉണ്ടാകൂ. പാന്‍ ഉടമ തന്റെ വിലാസം മാറ്റിയാലും പാന്‍ അതേപടി തുടരും. ആധാറും പാനും ഇപ്പോള്‍ പരസ്പരം മാറ്റാവുന്നവയാണ്. എന്നാല്‍ പാനിന് പകരമായി തെറ്റായ ആധാര്‍ നല്‍കിയാല്‍ 10,000 രൂപ പിഴയും ഈടാക്കും. അതേസമയം ഒന്നിലധികം പാന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. രണ്ടോ അതിലധികമോ പാന്‍ കാര്‍ഡുകളുമായി പിടിക്കപ്പെട്ടാല്‍ നിയമ നടപടിയോ സാമ്പത്തിക പിഴയോ നേരിടേണ്ടിവരും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി അനുസരിച്ച്, ഒന്നിലധികം പാന്‍ കൈവശം വച്ചാല്‍ 10,000 രൂപ പിഴ ഈടാക്കും. അതിനാല്‍, നിങ്ങള്‍ക്ക് രണ്ടോ അതിലധികമോ പാന്‍ ഉണ്ടെങ്കില്‍ അധിക പാന്‍ സമര്‍പ്പിക്കണം. അധിക പാന്‍ ഓണ്‍ലൈന്‍ വഴിയും സമര്‍പ്പിക്കാം.

Continue Reading

Subscribe

Enter your email address

Featured

Mobile20 hours ago

ഫോണിലെ ചാർജ് പെട്ടെന്ന് കുറയുന്നുവോ : ചില പൊടിക്കൈകൾ നോക്കാം

  ഫുൾ ചാർജ് ആക്കി വെച്ചാലും കുറച്ചുനേരം ഉപയോഗിച്ച് കഴിഞ്ഞാൽ അപ്പോൾ ബാറ്ററി ലോ എന്ന് കാണിക്കും, അങ്ങനെ ആകുമ്പോൾ നമുക്ക് ദിവസേന ഒന്നിൽ കൂടുതൽ തവണ...

us news21 hours ago

Scottish churches demand Council apology over ‘illegal and discriminatory’ Franklin Graham booking cancellation

Church leaders in Scotland have written to Glasgow City Council calling for an immediate reversal of the decision to cancel...

Sports21 hours ago

All Glory to the Only True God, Jesus Christ: World Heavyweight Champion Tyson Fury

  Christian boxer Tyson Fury gave thanks to God after being crowned the WBC heavyweight champion on Saturday night. Britain’s...

Health2 days ago

ചിലന്തി കടിച്ചാല്‍ ഉടൻ ചെയ്യേണ്ട ഒറ്റമൂലി 

സ്വന്തമായി വലവിരിച്ച് ഇരപിടിക്കുന്ന ഒരു ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. എട്ട് കാലുകൾ ഉള്ള ചിലന്തിക്ക് ശരീരഭാഗങ്ങൾ രണ്ടെണ്ണമാണുള്ളത്. ചവയ്ക്കാൻ വായോ, പറക്കാൻ ചിറകുകളോ ഇവയ്ക്കില്ല. ഇരയെ...

us news2 days ago

Pray for Imprisoned Chinese Christians During Coronavirus Outbreak

China – As the number of coronavirus-stricken patients continue to rise in China, with more than 500 cases recently confirmed...

Media2 days ago

“റീബൂട്ട്” യുവജന ക്യാമ്പ് ടോറോന്റോയില്‍

കാനഡ: കാനഡ സ്പിരിച്ച്യല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ക്യാമ്പ് ഏപ്രില്‍ 10 മുതല്‍ 12 വരെ ബര്‍ലിംഗ്ടണിലുള്ള ഹോളിഡേ ഇന്‍ ബര്‍ലിംഗ്ടണ്‍ കോണ്‍ഫ്രന്‍സ് സെന്ററില്‍ വെച്ച്...

Trending