Crime
ബ്രസീല്‍ ജയിലില്‍ തടവുകാർ ചേരിതിരിഞ്ഞ് അടി; 52 പേർ കൊല്ലപ്പെട്ടു

ബ്രസീലിലെ അൾട്ടമിറ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ കലാപത്തിൽ 52 പേർ കൊല്ലപ്പെട്ടു. ജയിലില്‍ കഴിയുന്നവരിലെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തില്‍ കലാശിച്ചത്.
സംഘര്‍ഷം അഞ്ച് മണിക്കൂറോളം നീണ്ടു. 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയിലായിരുന്നു. ഒരു വിഭാഗം ജയിലിന് തീവച്ചതിനെ തുടർന്ന് നിരവധി പേർ ശ്വാസം മുട്ടിയും മരിച്ചു. രണ്ട് ജയിൽ ജീവനക്കാരെ കലാപകാരികൾ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചുവെന്ന് സർക്കാർ അറിയിച്ചു. ബ്രസീലില്‍ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയില്‍.
Crime
17 Christians Killed by Militants in Nigeria’s Southern Kaduna

Nigeria– Muslim militants recently killed 17 unarmed Christians in the Ungwan Wakili community in the Zangon Kataf LGA of Nigeria’s Kaduna State. Kaduna is in the country’s dangerous Middle Belt region, where militants have attacked Christian communities for years. Though there are several reasons for the violence, one major motivation for the militants appears to be religious animosity, given its grossly disproportional targeting of Christian communities over the years.
In the most recent attack, the militants came at night using sophisticated weapons. A local ICC staffer reviewed pictures of 14 lifeless victims on the ground in Ungwan Wakili. Three more died of their wounds in the hospital, a community leader told ICC.
Local government officials said they will investigate the attack, accusing the military of allowing the attack despite the presence of military checkpoints nearby. Policing in Nigeria is directed by federal rather than local authorities. The militants have been attacking Christians in southern Kaduna and destroying their crops in recent months.
The governor of Kaduna, Nasir El-Rufai, has a long history of allowing attacks on Christian communities and punishing Christian communities who protest the security situation in the area. Since taking office as Governor of Kaduna State in May 2015, El-Rufai has repeatedly endangered Christian communities by ordering them into strict lockdowns. These lockdown orders, which trap villagers in their homes, prevent villagers from organizing early warning systems and make militant attacks even more deadly as villagers no longer have the warning they need to flee impending attacks.
Despite international condemnation of these lockdown orders, El-Rufai has continued to punish Christians through this technique. In 2020, he locked down a Christian-majority agricultural area for over two months during planting season. Militants, taking advantage of his lockdown orders, killed more than 100 Christian villagers during that time.
Sources:persecution
Crime
ഹെയ്തിയിൽ വീണ്ടും കത്തോലിക്ക മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടുപോയി

പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. പോർട്ട്-ഓ-പ്രിൻസിലെ ക്രോയിക്‌സ് ഡെസ് ബൊക്കെറ്റ് എന്ന പ്രദേശത്ത് നിന്നാണ് ഫാ. ജീൻ-യെവ്സ് മെഡിഡോര്‍ എന്ന മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടുപോയത്. 1831-ല്‍ സ്ഥാപിതമായ ക്ലെറിക്സ് ഓഫ് സെന്‍റ് വിയേറ്റര്‍ സന്യാസ സമൂഹാംഗമായ വൈദികനെ മാർച്ച് 10 വെള്ളിയാഴ്ചയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദികനെ കാറിൽ കയറ്റി ആയുധധാരി സംഘം തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്നാണ് വിവരം. പോർട്ട്-ഓ-പ്രിൻസിന്റെ പ്രാന്തപ്രദേശമായ ക്രോയിക്‌സ് ഡെസ് ബൊക്കെറ്റ്, തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന 400 മാവോസോ എന്ന സായുധ സംഘത്തിന്റെ നിയന്ത്രണത്തിലാണ്.
വേദനാജനകമാണെന്നും വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുന്നതായും ക്ലെറിക്സ് ഓഫ് സെന്‍റ് വിയേറ്റര്‍ സന്യാസ സമൂഹം പ്രസ്താവിച്ചു. നേരത്തെ ഹെയ്തിയില്‍ ക്ലരീഷ്യൻ മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടു പോയി അദ്ദേഹം മോചിതനായി ദിവസങ്ങള്‍ പിന്നിടും മുന്‍പാണ് മറ്റൊരു വൈദികനെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും കൊള്ളയും കൊലപാതകവും പതിവു സംഭവങ്ങളാണ്.
കടപ്പാട് :പ്രവാചക ശബ്ദം
Crime
കത്തോലിക്കരെന്ന വ്യാജേനയെത്തി വൈദികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

കത്തോലിക്കരെന്ന വ്യാജേനയെത്തിയ അജ്ഞാത സംഘം കാമറൂണിൽ വൈദികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി.
ഒബാലയിലെ കമ്യൂണിനെയും കാമറൂണിയൻ തലസ്ഥാനമായ യൗണ്ടെയും ബന്ധിപ്പിക്കുന്ന ഒരു റെയിൽവേ ട്രാക്കിൽ നിന്നും കത്തോലിക്കാ പുരോഹിതന്റെ മൃതദേഹം കണ്ടെത്തി. ഫാ. ഒലിവിയർ എൻറ്റ്സ എബോഡെയെയാണ് ഇടവകക്കാരെന്ന വ്യാജേന അജ്ഞാതർ തട്ടിക്കൊണ്ടു പോയതിനു ശേഷം കൊലപ്പെടുത്തിയത്.
പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, സംഭവം നടക്കുന്ന ദിവസം രാത്രി ചില ആളുകൾ ഫാ. ഒലിവിയറിനെ, ഒരു ബന്ധുവിന്റെ ആരോഗ്യനില വളരെ മോശമാണെന്നും തങ്ങൾക്ക് അദ്ദേഹത്തിന്റെ സേവനം അടിയന്തിരമായി ആവശ്യമാണെന്നും അറിയിച്ചു. കൂദാശകൾ കൊടുക്കാൻ അവരുടെ വാഹനത്തിൽ കയറാൻ ഫാ. ഒലിവിയർ സമ്മതിച്ചു. എന്നാൽ, വഴിയിൽ വച്ച് അവർ അദ്ദേഹത്തെ
കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിലേക്ക് എറിയുകയായിരുന്നു.
Sources:marianvibes
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news6 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്