Connect with us

us news

‘സേഫ് ഹാവന്‍സ്’ വഴി രക്ഷപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 4014 ആയി.

Published

on

 

അമേരിക്കയിലെ അനാഥ കുരുന്നുകള്‍ക്ക് തണലേകുന്ന ‘സേഫ് ഹാവന്‍സ്’ന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇതുവരെ രക്ഷപ്പെട്ട കുട്ടികളുടെ എണ്ണം 4014 ആയി. നിയമപരമായ വിചാരണയും നൂലാമാലകളും കൂടാതെ കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളില്‍ ഏല്‍പ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് അനുവാദം നല്‍കുന്ന നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സേഫ് ഹാവന്‍സ് നടത്തിയ ബോധവത്കരണത്തിന്റെ ഫലമാണ് ഈ നേട്ടം. നവജാത ശിശുക്കളുടെ വിലയേറിയ ജീവന്‍ സംരക്ഷിക്കുവാനും, അപകടകരവും മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതുമായ സാഹചര്യങ്ങളില്‍ അമ്മമാര്‍ക്ക് കുട്ടികളെ ഏല്‍പ്പിക്കുവാന്‍ പറ്റിയ സുരക്ഷിത കേന്ദ്രമൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘സേഫ് ഹാവന്‍സ് അലിയന്‍സ്’ സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇതോടെ ശ്രദ്ധേയമാകുകയാണ്.

തങ്ങള്‍ക്ക് ലഭിക്കുന്ന കുട്ടികളെ ദത്ത് നല്‍കാന്‍ ഉചിതമായവരെ കണ്ടെത്തുന്നത് വരെ ആ കുട്ടിയുടെ സംരക്ഷണം ‘സേഫ് ഹാവന്‍സ്’ ഉറപ്പാക്കുകയാണ് ചെയ്യുന്നത്. പ്രസവാനന്തരമോ അല്ലെങ്കില്‍ അതിനു ശേഷമോ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മരങ്ങള്‍ക്കിടയിലും, പാര്‍ക്കിംഗ് സ്ഥലങ്ങളിലും, കെട്ടിടങ്ങളുടെ പുറകിലും ഉപേക്ഷിക്കുക പതിവാണ്. ഓരോ വര്‍ഷവും നിരവധി കുട്ടികളാണ് ഇത്തരത്തില്‍ ആരും അറിയാത്ത സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇത്തരത്തില്‍ കുട്ടികളെ ഉപേക്ഷിക്കുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്ക് ശിക്ഷ ഉറപ്പാണ്. ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ ഉടനടി കണ്ടെത്തിയില്ലെങ്കില്‍ അവരുടെ ജീവനും അപകടത്തിലാകുമെന്നത് വേദനാജനകമായ വസ്തുതയാണ്.

കുട്ടികളെ ഉപേക്ഷിക്കുന്നത് തടയുവാന്‍ നവജാത ശിശുക്കളെ യാതൊരു ഭയമോ നിയമപരമായ വിചാരണയോ കൂടാതെ സുരക്ഷിത കേന്ദ്രങ്ങളില്‍ ഏല്‍പ്പിക്കുവാന്‍ മാതാപിതാക്കളെ അനുവദിച്ചുകൊണ്ട് പാസാക്കിയ നിയമത്തെ പൊതുജനങ്ങളുടെ അറിവിലെത്തിച്ചത് സേഫ് ഹാവന്‍സിന്റെ പ്രചാരണങ്ങളാണ്. ഓരോ സംസ്ഥാനങ്ങളിലേയും സേഫ് ഹാവന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേയും പോലീസ് സ്റ്റേഷനുകളും, ഫയര്‍ സ്റ്റേഷനുകളും, ആശുപത്രികളും സര്‍ട്ടിഫൈഡ് സേഫ് ഹാവന്‍സ് കേന്ദ്രങ്ങളാണ്. ആയിരകണക്കിന് കുരുന്നുകള്‍ക്കാണ് സേഫ് ഹാവന്‍സ് വഴി ജീവിതം ലഭിച്ചിരിക്കുന്നത്.

us news

യേശുവിന്റെ ദർശനം വഴിത്തിരിവായി, ഇസ്ലാം ഉപേക്ഷിച്ച് വീണ്ടും ക്രിസ്തു വിശ്വാസത്തിൽ; അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു

Published

on

വാഷിംഗ്ടൺ ഡിസി: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി യേശുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മൈക്ക് വെസ്റ്റര്‍ഫീല്‍ഡ് എന്ന അമേരിക്കക്കാരന്‍ പുറത്തുവിട്ട വീഡിയോ സാക്ഷ്യം ശ്രദ്ധ നേടുന്നു. “ഐ ഫൗണ്ട് ദി ട്രൂത്ത്‌” എന്ന പേരിലാണ് മൈക്ക് തന്റെ വീഡിയോ സാക്ഷ്യം പുറത്തുവിട്ടിരിക്കുന്നത്. ക്രൈസ്തവരായ മാതാപിതാക്കള്‍ക്ക് ജനിച്ച് ദൈവഭക്തിയില്‍ വളര്‍ന്ന വ്യക്തിയായിരിന്നു മൈക്ക്. എന്നാല്‍ ഫ്ലോറിഡയിലെ ജയിലില്‍ കണ്ടുമുട്ടിയ മുസ്ലീങ്ങള്‍ നല്‍കിയ ഇസ്ലാമിക പാഠങ്ങളാണ് മൈക്കിനെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത്. തന്റെ സഹതടവുകാരായ മുസ്ലീങ്ങളുടെ ചോദ്യങ്ങള്‍ക്ക് തനിക്ക് ഉത്തരമില്ലായിരുന്നുവെന്നു മൈക്ക് പറയുന്നു. അവർ മൈക്കിന്റെ ബലഹീനത ശരിക്കും മുതലെടുക്കുകയായിരുന്നു. അങ്ങനെയാണ് മൈക്ക് ഇസ്ലാമിക വിശ്വാസം സ്വീകരിക്കുന്നത്.

12 വര്‍ഷത്തോളം മുസ്ലീമായിട്ടാണ് താന്‍ ജീവിച്ചതെന്ന്‍ പറഞ്ഞ മൈക്ക്, ഒരു മുസ്ലീം ഇമാമോ പണ്ഡിതനോ ആകണമെന്ന ഉദ്ദേശത്തോടെ ഒരു ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ കുറേക്കാലം പഠിച്ചുവെന്നും വെളിപ്പെടുത്തി. ഏഴു വര്‍ഷക്കാലം കടുത്ത ഇസ്ലാമായി ജീവിച്ചതിന് ശേഷമാണ് മൈക്ക് ഇസ്ലാമിലെ പല വൈരുധ്യങ്ങളും മനസ്സിലാക്കുന്നത്. അന്നുമുതല്‍ മൈക്ക് യേശുവിനെ കുറിച്ച് വീണ്ടും ചിന്തിക്കുവാന്‍ തുടങ്ങി. ക്രമേണ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങിയ മൈക്ക്, മുന്‍പ് താന്‍ പഠിച്ച ബൈബിള്‍ കോളേജില്‍ നിന്നും ലഭിച്ച പഴയ ക്രിസ്തീയ പുസ്തകങ്ങളും, ക്രിസ്തുവിനെ കുറിച്ചുള്ള ലീ സ്ട്രോബെല്ലിന്റെ ലേഖനങ്ങളും വായിക്കുകയും, പ്രമുഖ വചനപ്രഘോഷകനായ രവി സക്കറിയയുടെ വീഡിയോകള്‍ കാണുകയും ചെയ്തു.

ഇസ്ലാം വിട്ട് ക്രിസ്തു വിശ്വാസം സ്വീകരിച്ച അബ്ദു മുറേയേ കണ്ടതും മൈക്കിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. തനിക്കുള്ള എല്ലാ സംശയങ്ങളും മൈക്ക് അബ്ദു മുറേയോട് ചോദിച്ചു. 2012-ല്‍ യേശുവിനെ സ്വപ്നത്തിൽ ദർശിക്കുകയായിരിന്നുവെന്നും അത് വഴിത്തിരിവായി മാറുകയായിരിന്നുവെന്നും അദ്ദേഹം പറയുന്നു. ആ സ്വപ്നത്തില്‍ യേശുവിന്റെ രക്തത്തില്‍ കുളിച്ച് നില്‍ക്കുന്നതായാണ് മൈക്ക് കണ്ടത്. ഈ സ്വപ്നം കണ്ടത് എന്തിന് വേണ്ടിയാണെന്ന് അവന് മനസ്സിലായില്ല. യേശുവിന്റെ തീക്ഷ്ണതയുള്ള കണ്ണുകള്‍ തന്നിലേക്ക് തുളച്ച് കയറുകയായിരുന്നുവെന്നു മൈക്ക് പറയുന്നു. താന്‍ കണ്ട സ്വപ്നത്തേക്കുറിച്ച് മൈക്ക് അബ്ദു മുറേയുമായി സംസാരിച്ചു. അതുകേട്ട അബ്ദു ഞെട്ടിപ്പോയി, കാരണം മൈക്കിന് സ്വപ്നമുണ്ടായ അതേ രാത്രിയില്‍ അബ്ദുവും ജോഷ്‌ മക്ഡോവെലും മൈക്കിന് സ്വപ്നത്തില്‍ ദര്‍ശനം നല്‍കണമെന്ന് യേശുവിനോട് പ്രാര്‍ത്ഥിച്ചിരുന്നു.

ദൈവം ആ പ്രാര്‍ത്ഥന കേട്ടുവെന്നും എന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നതിനു യേശുവിന്റെ രക്തം മതിയാകുമെന്ന് തനിക്ക് വെളിപ്പെടുത്തി തന്നുവെന്നും മൈക്ക് പറയുന്നു. ആ നിമിഷം യേശുവാണ് ഏകാക്ഷകൻ എന്ന സത്യം അവന്‍ മനസ്സിലാക്കി. എന്നിരുന്നാലും ഇസ്ലാം ഉപേക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. ഒടുവില്‍ 2013 ജനുവരി മാസത്തിലാണ് മൈക്ക് തന്റെ സര്‍വ്വവും യേശുവിന് അടിയറവുവെച്ചുകൊണ്ട് ക്രിസ്തുവില്‍ പുതുജന്മം ആരംഭിച്ചത്. ഇന്ന്‍ ക്രിസ്റ്റ്യന്‍ സ്റ്റഡീസില്‍ മാസ്റ്റേഴ്സ് ബിരുദമുള്ള വ്യക്തിയാണ് മൈക്ക്. ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടിരിക്കുന്ന മറ്റ് ക്രൈസ്തവര്‍ക്ക് പ്രചോദനമാകുവാന്‍ വേണ്ടി “യേശുവിന്റെ രക്ഷപ്പെടാനാവാത്ത സ്നേഹം” എന്ന മറ്റൊരു വീഡിയോ കൂടി മൈക്ക് പുറത്തുവിട്ടിട്ടുണ്ട്.


കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

us news

ദിവ്യധാര മ്യൂസിക്ക് നൈറ്റും ദിവ്യവാര്‍ത്ത 20-ാം വാര്‍ഷിക അവാര്‍ഡ് വിതരണവും നടന്നു

Published

on

ഡാളസ് : ദിവ്യധാര മിനിസ്ട്രീസിന്റെ ബാനറില്‍ ദിവ്യധാര മ്യൂസിക് നൈറ്റും ദിവ്യവാര്‍ത്ത അവാര്‍ഡ് വിതരണവും നടന്നു. സെപ്റ്റംബര്‍ 18 ഞായര്‍ വൈകിട്ട് 6.30 ന് മസ്‌കിറ്റിലുള്ള (ഡാളസ്) ശാരോന്‍ ചര്‍ച്ചില്‍ നടന്ന മ്യൂസിക് നൈറ്റില്‍ നേരിട്ടും ഓണ്‍ലൈനായും അനേകര്‍ പങ്കെടുത്തു. പാസ്റ്റര്‍ ജോസ് ഏബ്രഹാമിന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ പാസ്റ്റര്‍ തോമസ് മുല്ലയ്ക്കല്‍ അദ്ധ്യക്ഷതവഹിച്ചു.

പാസ്റ്റര്‍ ഡോ. ബേബിവര്‍ഗീസ് ദിവ്യവാര്‍ത്ത 20-ാം വാര്‍ഷിക അനുഗ്രഹപ്രാര്‍ത്ഥന നടത്തുകയും മ്യൂസിക് നൈറ്റ് ഔപചാരികമായി ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉഎണ സിറ്റിവൈഡ് പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ മാത്യു ശമുവേല്‍ ആശംസാ സന്ദേശം നല്‍കി. തദവസരത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തില്‍ ദിവ്യവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച മികച്ച രചനകള്‍ക്കുള്ള ഇരുപതാം വാര്‍ഷിക അവാര്‍ഡ് വിതരണവും നടന്നു.

മികച്ച കവിത (ഇംഗ്ലീഷ്) അവാര്‍ഡ് ജേതാവായ ലെബ്രിന്‍ രാജന്‍ ലെവി(ഡാളസ്)ക്ക് പാസ്റ്റര്‍ ഷാജി കെ. ഡാനിയലും മികച്ച ലേഖനം (ഇംഗ്ലീഷ്) അവാര്‍ഡ് ജേതാവായ ഫേര്‍ളി ഗ്ലാഡിന്‍ (കാനഡ) വേണ്ടി പാസ്റ്റര്‍ സ്റ്റീഫന്‍ വര്‍ഗീസും, ജേക്കബ് വര്‍ഗീസ് (ഡറാഡൂണ്‍) നുവേണ്ടി റവ. ഡാര്‍വിന്‍ വില്‍സനും പാസ്റ്റര്‍ തോമസ് യോഹന്നാനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മലയാളം ആനുകാലിക ലേഖന ജേതാക്കളായ പി.പി. ചെറിയാന്‍ (ഡാളസ്), ഷിബു മുള്ളംകാട്ടില്‍ (ദുബായ്) വേണ്ടി ഷാജി വിളയില്‍ പാസ്റ്റര്‍ ബേബി വര്‍ഗീസില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച മലയാളം ലേഖന ജേതാക്കളായ പാസ്റ്റര്‍ ഗോഡ്‌ലി കോരുതി (റാന്നി) നുവേണ്ടി ലേവി ഫിലിപ്പ് പരുത്തിമൂട്ടിലും പാസ്റ്റര്‍ കെ.കെ. ബാബു (കോട്ടയം) വിനുവേണ്ടി പാസ്റ്റര്‍ മനോജ് തോമസ് പാസ്റ്റര്‍ മുല്ലക്കല്‍നിന്നു അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച മലയാളം കവിത അവാര്‍ഡ് ജേതാക്കളായ ബിനു ജോണ്‍ (ബഹറിന്‍) നുവേണ്ടി ലെവിന്‍ ലെവിയും, ശാന്തമ്മ നൈനനാന്‍ (ഡാളസ്)നുവേണ്ടി പാസ്റ്റര്‍ സ്റ്റീഫന്‍ വര്‍ഗീസും അവാര്‍ഡ് പാസ്റ്റര്‍ റെജി ശാസ്താംകോട്ടയില്‍ നിന്ന് ഏറ്റുവാങ്ങി. മലയാളം ഭാവന അവാര്‍ഡ് ജേതാവായ ആന്‍സി ബിജു (റാന്നി) ക്കുവേണ്ടി ലെബ്രിന്‍ ലെവി, ജോസ്പ്രകാശ് കരിമ്പിനേത്തില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

പ്രഥമ ഇംഗ്ലീഷ് ബൈബിള്‍ ക്വിസ് സീരീസ് ക – ജേതാവായ സിസ്റ്റര്‍ റോസമ്മ സ്‌കറിയ (ഡാളസ്)ക്കുവേണ്ടി പാസ്റ്റര്‍ മോഹന്‍ മാലിയില്‍ പാസ്റ്റര്‍ ജെയിംസ് വര്‍ഗീസ് ഫലകവും കാപ്പാസ് ഗുഡ്‌വില്‍ മിനിസ്ട്രി കാഷ് അവാര്‍ഡും ജോസ് പ്രകാശ് കരിമ്പിനേത്തും നല്‍കി. മലയാളം ബൈബിള്‍ ക്വിസ് സീരീസ് ഢക – ജേതാവായ ജോണ്‍ കെ. പോളി (അബുദബി)നുവേണ്ടി ജേക്കബ് ശാമുവല്‍ പാസ്റ്റര്‍ ജെയിംസ് വര്‍ഗീസ് ഫലകവും കാപ്പാസ് ഗുഡ്‌വില്‍ മിനിസ്ട്രി കാഷ് അവാര്‍ഡ് ജോസ് പ്രകാശില്‍ നിന്നും സ്വീകരിച്ചു. മലയാളം ബൈബിള്‍ ക്വിസ് സീരിസ് ഢകക ജേതാവായ വി.കെ.സ്‌കറിയ (ഡാളസ്)ക്കുവേണ്ടി പാസ്റ്റര്‍ മോഹന്‍ മാലിയില്‍ പാസ്റ്റര്‍ജെയിംസ് വര്‍ഗീസില്‍ നിന്ന് ഫലകവും ജോസ് പ്രകാശ് കരിമ്പിനേത്തില്‍നിന്ന് കാപ്പാസ് ഗുഡ്‌വില്‍ മിനിസിട്രി കാഷ് ആവാര്‍ഡും ഏറ്റുവാങ്ങി.

പാസ്റ്റര്‍ റെജി ശാസ്താംകോട്ടയുടെ അനുഗ്രഹപ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗീത ശുശ്രൂഷ്രക്ക് ജോസ്പ്രകാശ് കരിമ്പിനേത്ത് നേതൃത്വം നല്‍കി. പ്രശസ്ത ഗായകരായ അനിയന്‍ ഡാളസ്, ജിനു വര്‍ഗീസ്, ഷാജി വിളയില്‍, ലിന്‍ഡാ മാത്യു, സ്വപ്ന തരകന്‍, ബര്‍ണിസ് മാത്യു, നോമി സാംസണ്‍, അലക്‌സാണ്ടര്‍ പാപ്പച്ചന്‍, ക്രിസ്റ്റോ ചെറിയാന്‍, ജോസ്പ്രകാശ് കരിമ്പിനേത്ത് എന്നിവര്‍ ഗാനങ്ങളാലപിച്ചു.

വിന്‍സെന്റ് (കീബോര്‍ഡ്), യൂജീന്‍ (തബല & ഡ്രംസ്), കിരണ്‍ (ഗിത്താര്‍), ഐസക് (ഓര്‍ഗണ്‍) എന്നീപ്രശസ്തരര്‍ വാദ്യോപകരണങ്ങള്‍ വായിച്ചു. സൗണ്ട് സിസ്റ്റം: അനിയന്‍ ഡാളസ്.

എസ്.പി. ജയിംസ് സ്വാഗതപ്രസംഗവും, ജോസ് പ്രകാശ് കരിമ്പിനേത്ത് കൃതജ്ഞതയും പ്രകാശിപ്പിച്ചു. അദ്ധ്യക്ഷന്‍ പാസ്റ്റര്‍ തോമസ് മുല്ലക്കലിന്റെ ഉപസംഹാര പ്രസംഗത്തിനു ശേഷം പാസ്റ്റര്‍ എം. ജോണ്‍സണ്‍ന്‍റെ പ്രാര്‍ത്ഥന ആശിര്‍വാദത്തോടെ സമംഗളം പര്യവസാനിച്ചു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

us news

‘The Lord is with us’: Florida pastor shares update in the wake of Hurricane Ian’s destruction

Published

on

“The Lord is with us” and there are “many reasons to be filled with hope and even to rejoice,” says a pastor in Florida in an update after Hurricane Ian made landfall with winds of 150 mph, killing at least 32 people and causing catastrophic floods and life-threatening storm surge.

Communicating on behalf of Pastor Tom Ascol, Hannah Ellis posted a message on his Facebook page Saturday morning, saying that cell service and power are down in the area and relief efforts will be ongoing for a long time as homes and businesses are rebuilt and restored. Many people have asked how they can help, she said, providing a link to where financial donations can be sent directly to the church to assist their efforts in the community.

At least 27 people were killed in the storm in Florida, and the number could grow, NBC News reported, adding that more than 1.3 million customers in the state remained without power three days after Hurricane Ian’s landfall Wednesday afternoon.

“In the wake of such catastrophe it is easy to be disoriented by the traumatic experiences you have just lived through and the catastrophic loss that is evident everywhere,” wrote Pastor Tom Ascol of Grace Baptist Church in Cape Coral, Florida, in a Facebook post on Thursday.

“But God’s people, those who have tasted and know that He is good, who have experienced His grace in the salvation found in His crucified, risen Son, our Lord — Jesus Christ, we have many reasons to be filled with hope and even to rejoice,” added Ascol, who ran for Southern Baptist Convention president in June.

Ascol said efforts were already underway to check on church members and help with relief and recovery efforts.

“In and through it all I was reminded of the Lord’s mercies,” he continued, sharing that he and his wife were away on a prescheduled trip during the storm, but their children, grandchildren and church family endured the storm.

“Very often these reminders came from the people with whom we were communicating. God kept babies safe. He kept first responders strong enough to fulfill their duties. … He gave wisdom to our governor and local officials. He displayed His power over His created world in ways that are undeniable for those who have eyes to see. The greatest meteorological minds could not precisely predict the track of the storm, much less control it. Our God displayed that He, and He alone, is God.”

The U.S. Coast Guard said it had saved 325 people and 83 pets in its response to Hurricane Ian as of Friday evening.

“The impacts of this storm are historic and the damage that has been done is historic,” Florida Gov. Ron DeSantis said Friday. We’ve never seen a flood event like this, we’ve never seen a storm surge of this magnitude.”

Ascol said his church members and their neighbors were working together to start the recovery process in the community. “As we start the long, arduous process of digging out, healing, and rebuilding, we will do so fully aware that we are not on our own. The Lord is with us. His mercies will sustain us. He is faithful.”

In June, when Pastor Ascol was a candidate for SBC president, a debate was raging over the best legal approach to abortion and how it informs resolutions within the Southern Baptist Convention.

He told The Christian Post in an interview at the time that the overwhelming majority of Southern Baptists were “completely pro-life” but he didn’t like the way in which the disagreement within the denomination had been framed.

“The ERLC has been planning for over a year the acknowledgment of the 50th anniversary of Roe v. Wade. Why not put all of our resources into ending Roe v. Wade before the 50th anniversary?” he asked. “It’s not so much incrementalism versus abolitionism. Anything we can do to save one child, let’s do. But let’s not take our eye off the prize of ending abortion now.”
Sources:Christian Post

http://theendtimeradio.com

Continue Reading

Latest News

Crime3 mins ago

മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തി

മാപുടോ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്നു ക്രൈസ്തവരെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. നാക്കാല ബിഷപ്പ് ആല്‍ബെര്‍ട്ടോ വേരാ അരെജൂലായേ ഉദ്ധരിച്ചുക്കൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ...

National24 hours ago

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ്...

Tech24 hours ago

ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ്...

National1 day ago

കത്തോലിക്കാ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അക്രമം

മധ്യപ്രദേശിൽ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിൽ നടത്തപ്പെടുന്ന സ്കൂളിലേക്ക് പരിപാടിക്ക് പോയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അതിക്രമം. 200,000 ത്തോളം ആളുകൾ താമസിക്കുന്ന ഖണ്ടവയിലെ സെന്റ് പയസ്...

Crime1 day ago

ISWAP Terrorists Kill Two Christian Business Owners

Nigeria – On September 24, two militants suspected to belong to the terror group Islamic State West Africa Province (ISWAP),...

Media1 day ago

News Hour Weekly News 05 October 2022 End Time News

  Share this post:Share on FacebookShare on WhatsAppShare on TwitterShare on PinterestShare on SMSShare on Email

us news1 day ago

യേശുവിന്റെ ദർശനം വഴിത്തിരിവായി, ഇസ്ലാം ഉപേക്ഷിച്ച് വീണ്ടും ക്രിസ്തു വിശ്വാസത്തിൽ; അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു

വാഷിംഗ്ടൺ ഡിസി: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി യേശുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മൈക്ക് വെസ്റ്റര്‍ഫീല്‍ഡ് എന്ന അമേരിക്കക്കാരന്‍ പുറത്തുവിട്ട വീഡിയോ സാക്ഷ്യം ശ്രദ്ധ നേടുന്നു. “ഐ...

world news2 days ago

Archaeologists discover burial cave filled with intact pottery dating to Ramses II, Exodus from Egypt

Israeli archaeologists said they have discovered an extremely rare 3,300 years old intact burial cave from the time of Pharaoh...

world news2 days ago

യുഎഇയിൽ ജോലി അന്വേഷിച്ച് എത്തുന്നവർക്ക് ഇനി ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ: അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഒക്ടോബര്‍ മൂന്നു മുതല്‍ ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ എന്ന...

world news2 days ago

Life of Saint Peter on the wall of Saint Peter’s Basilica; Thousands witnessed the first 3D multimedia exhibition

VATICAN CITY– As thousands of people sat in the dark in St. Peter’s Square, they watched fish jump from the...

National2 days ago

ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍

കൊമാലി: വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക...

Crime3 days ago

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി

സൗദി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയ 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി. സൗദി വാണിജ്യ മന്ത്രാലയം ആണ് പിഴ ചുമത്തിയ വിവരം പുറത്തുവിട്ടത്....

Trending