Connect with us

Football

കോവിഡ് -19 : യൂറോകപ്പും കോപ്പ അമേരിക്കയും ഒരു വർഷത്തേക്ക് നീട്ടിവച്ചു.

Published

on

സ്വിറ്റ്സർലൻഡ്: ലോക ഫുട്ബോളിലെ ഈ വർഷത്തെ 2 പ്രധാന ചാംപ്യൻഷിപ്പുകളായ യൂറോ കപ്പും കോപ്പ അമേരിക്കയും നിശ്ചയിച്ച സമയത്തു നടക്കില്ല! കോവിഡ് ഭീതി മൂലം യൂറോ നീട്ടിവയ്ക്കാൻ തീരുമാനമെടുത്തതായി യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ അറിയിച്ചു. യുവേഫയും അംഗരാജ്യങ്ങളിലെ അസോസിയേഷനുകളും യൂറോപ്യൻ ക്ലബ് അസോസിയേഷൻ പ്രതിനിധികളുമെല്ലാം ചേർന്ന അടിയന്തിര യോഗത്തിലാണു തീരുമാനം. ടൂർണമെന്റ് നീട്ടിവയ്ക്കുമെന്നു നേരത്തേതന്നെ നോർവെ, സ്വീഡിഷ് ഫുട്ബോൾ ഫെഡറേഷനുകൾ ട്വീറ്റ് ചെയ്തിരുന്നു.

ഈ വർഷം ജൂൺ 12 മുതൽ ജൂലൈ 12 വരെ യൂറോപ്പിലെ 12 രാജ്യങ്ങളിലെ 12 വേദികളിലായി യൂറോ നടത്താനാണു നിശ്ചയിച്ചിരുന്നത്. ഇതേ സമയക്രത്തിൽ കൊളംബിയയിലും അർജന്റീനയിലുമായി നിശ്ചയിച്ചിരുന്ന കോപ്പ അമേരിക്ക ടൂർണമെന്റും മാറ്റിയതായി തെക്കേ അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോംബോളും അറിയിച്ചു. യൂറോ കപ്പ് നീട്ടിവയ്ക്കാനുള്ള യുവേഫയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കോംബോൾ പ്രസിഡന്റ് അലജാന്ദ്രോ ഡോമിൻഗ്വെസ് പറഞ്ഞു.

യൂറോ കപ്പ് 2021 ജൂൺ 11 – ജൂലൈ 11 കാലയളവിൽ നടത്താനാണു തീരുമാനം എന്നാണ് നോർവീജിയൻ ഫുട്ബോൾ അസോസിയേഷൻ ട്വീറ്റ് ചെയ്തത്. എന്നാൽ യുവേഫ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. ഇതേ കാലയളവിൽ തന്നെയാകും കോപ്പ അമേരിക്ക ടൂർണമെന്റും നടക്കുക. ക്ലബ് ഫുട്ബോൾ സീസണിന്റെ അവധി യൂറോപ്യൻ, തെക്കേ അമേരിക്കൻ കളിക്കാർക്കെല്ലാം ഒരു പോലെയാകാനാണു 2 ടൂർണമെന്റും ഒരുമിച്ചു നടത്തുന്നത്. 12 രാജ്യങ്ങളിലായി യൂറോകപ്പ് നടത്തുന്നതിനെതിരെ നേരത്തേതന്നെ പരിസ്ഥിതി സ്നേഹികൾ രംഗത്തു വന്നിരുന്നു. മത്സരങ്ങൾക്കായി കളിക്കാരും ഒഫിഷ്യൽസും കാണികളും ഇത്രയും ദൂരം വിമാനത്തിലും മറ്റും സഞ്ചരിക്കുമെന്നതിനാൽ അന്തരീക്ഷത്തിലേക്കുള്ള കാർബൺ പുറന്തള്ളൽ കൂടും എന്നതായിരുന്നു അവരുയർത്തിയ വാദം.

Football

സന്തോഷ് ട്രോഫി; കേരളത്തിന് രണ്ടാം ജയം

Published

on

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെ കേരളം പരാജയപ്പെടുത്തി. കളിയുടെ 84-ാം മിനിറ്റിലും എക്സ്ട്രാ ടൈമിലുമാണ് കേരളം ഗോൾ നേടിയത്.

കേരളവും പശ്ചിമ ബംഗാളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ പകുതിയിൽ കണ്ടത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട് മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് ക്യാപ്റ്റന്‍ ജിജോ ജോസഫിന് മികച്ച അവസരം ലഭിച്ചു. എന്നാല്‍ ജിജോയുടെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തുപോയി.

രാജസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് മാറ്റവുമായാണ് കേരളം കളത്തിലിറങ്ങിയത്. മുന്നേറ്റത്തില്‍ സഫ്‌നാദിന് പകരം ബെംഗളുരൂ എഫ്‌സി താരം ശിഖില്‍ ഇടം നേടി.
Sources:globalindiannews

http://theendtimeradio.com

Continue Reading

Football

Messi joins PSG: Lionel Messi unveiled as a PSG player

Published

on

Lionel Messi is in Paris to be unveiled as Paris Saint-Germain’s latest superstar signing. The Argentine begrudgingly departed Barcelona in a flood of tears given the horrendous state of the La Liga club’s financial situation. Messi has opted to join friends Neymar and Angel Di Maria at the Parc des Princes, with compatriot Mauricio Pochettino welcoming him to the Ligue 1 giants.

PSG will possess a formidable attack with the 34-year-old joining Neymar and Kylian Mbappe to form one of the most mouth-watering tridents in European football history. Without a Champions League title in six years amid Barcelona’s demise, Messi will hope to help deliver the title that PSG covet most, following their semi-final exit at the hands of Pep Guardiola’s Manchester City.

While PSG had to pay €222m to sign Neymar from Barcelona in 2017, there will be no transfer fee for Messi, whose contract expired this summer at the Nou Camp. Instead Messi joins perhaps the greatest ever cast of free agents to arrive at one club, including Italian goalkeeper Gianluigi Donnarumma, former Real Madrid stalwart Sergio Ramos and former Liverpool midfielder Gini Wijnaldum.

Continue Reading

Football

ബാഴ്‌സയോട് വിടപറയുന്നു; വാര്‍ത്താസമ്മേളനത്തില്‍ കരച്ചിലടക്കാനാകാതെ മെസ്സി

Published

on

ബാഴ്സലോണ: ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. പരസ്പര പൂരകങ്ങളായി ഫുട്ബോൾ ലോകം കണ്ടിരുന്ന ലയണൽ മെസ്സിയെന്ന ഫുട്ബോൾ മാന്ത്രികനും അദ്ദേഹത്തെ ഇതിഹാസമാക്കി വളർത്തിയ ബാഴ്സലോണ എന്ന ക്ലബ്ബും വഴിപിരിയുന്നു.

യാത്രയയപ്പ് ചടങ്ങിൽ ബാഴ്സയുടെ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മെസ്സി താൻ ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. മൈക്കിനു മുന്നിൽ നിന്ന് കണ്ണീരടക്കാൻ പാടുപെടുന്ന മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ഈ നഗരത്തിൽ ജീവിച്ചപ്പോൾ താൻ ചെയ്ത കാര്യങ്ങളിലെല്ലാം അഭിമാനം കൊള്ളുന്നുവെന്ന് മെസ്സി പറഞ്ഞു. വിദേശത്ത് എവിടെ കരിയർ അവസാനിപ്പിച്ചാലും ഇവിടേക്ക് തന്നെ മടങ്ങിവരുമെന്നും മെസ്സി കൂട്ടിച്ചേർത്തു.

ബാഴ്സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന് അക്കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ആരുമായും യാതൊരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്നും ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും മെസ്സി കൂട്ടിച്ചേർത്തു.

നേരത്തെ കഴിഞ്ഞ വർഷം ഓഗസ്റ്റ് അവസാന വാരത്തിലാണ് താൻ ബാഴ്സ വിടുകയാണെന്ന് മെസ്സി ആദ്യമായി അറിയിക്കുന്നത്. കരാർ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാൻസ്ഫറായി ക്ലബ്ബ് വിടാൻ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാൽ ജൂൺ 10-നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥ മെസ്സിക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാഴ്സയും ലാലിഗയും റിലീസിങ് ക്ലോസ് തുകയിൽ മുറുകെപിടിച്ചതോടെ മെസ്സി ഈ സീസൺ കൂടി ക്ലബ്ബിൽ തുടരുകയായിരുന്നു.

എന്നാൽ ഈ സീസണ് ശേഷം മെസ്സിയുടെ ഉയർന്ന വേതനവും ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ക്ലബ്ബിന് താരവുമായി പുതിയ കരാറിലെത്തുന്നതിന് തടസമാകുകയായിരുന്നു. 50 ശതമാനം പ്രതിഫലം കുറച്ച് മെസ്സി ക്ലബ്ബിൽ തുടരാൻ സന്നദ്ധനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ലാ ലിഗയുടെ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങൾ ഇതിന് തടസമായി.

ഇതോടെയാണ് ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന പൊക്കിൾക്കൊടി ബന്ധം അറുത്തുമാറ്റാൻ താരത്തിന് തയ്യാറാകേണ്ടി വന്നത്.

2001-ൽ ബാഴ്സയുടെ യൂത്ത് ക്ലബിൽ കളിച്ചുതുടങ്ങിയതാണ് മെസ്സി. 2003-ൽ സി ടീമിലും 2004 മുതൽ 2005 വരെ ബി ടീമിലും കളിച്ചു. 2004-ലാണ് ഒന്നാം നിര ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. 485 കളികളിൽ നിന്ന് 444 ഗോളുകൾ. ഇതിനിടെ ആറ് ബാലൺദ്യോറും ആറ് യൂറോപ്പ്യൻ ഗോൾഡൻ ഷൂസും. പത്ത് ലാലീഗയും നാല് ചാമ്പ്യൻസ് ലീഗും ആറ് കോപ്പ ഡെൽ റെയും ഉൾപ്പടെ മുപ്പത്തിമൂന്ന് കിരീടങ്ങളാണ് ബാഴ്സയുടെ അലമാരയിലെത്തിച്ചത്.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading
Advertisement The EndTime Radio

Featured

Articles10 hours ago

God is always at work for us and for our good

Psalm 18 is a psalm of David, a song celebrating “the day when the Lord rescued him from the hand...

National10 hours ago

ബീഹാറിൽ പാസ്റ്റർ സണ്ണി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി.

പട്ന: ബീഹാറിലെ ജമ്മു ജില്ലയിൽ സുവിശേഷ വേല ചെയ്യുന്ന പാസ്റ്റർ സണ്ണി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. മാർച്ച് 3 ന് ഞയറാഴ്ച സിക്കൻന്ധ്ര ഗ്രാമത്തിൽ...

world news11 hours ago

7 രാജ്യക്കാരുടെ വീസ വിലക്ക് നീക്കി കുവൈത്ത്

കുവൈത്ത് സിറ്റി : പാക്കിസ്ഥാൻ ഉൾപ്പെടെ 7 രാജ്യക്കാർക്ക് കുവൈത്ത് ഏർപ്പെടുത്തിയിരുന്ന കുടുംബ, സന്ദർശക വീസ വിലക്ക് നീക്കി. സിറിയ, യെമൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ഇറാൻ, സുഡാൻ...

world news11 hours ago

നൈജീരിയയില്‍ 21.7 ദശലക്ഷം നൈറയുടെ ബൈബിളുകള്‍ വിതരണം ചെയ്തു

ലാഗോസ്: സൗജന്യ ബൈബിൾ വിതരണ യജ്ഞത്തിന്റെ ഭാഗമായി നൈജീരിയയിലെ ബൈബിൾ സൊസൈറ്റി കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത് 21.7 ദശലക്ഷം നൈജീരിയന്‍ നൈറയുടെ ബൈബിളുകള്‍. ജയിൽ തടവുകാര്‍...

world news1 day ago

Greg Laurie’s Powerful Message About Prayer, Jesus, and the ‘Last Days’: ‘Conflicts, War, Turmoil, Terrorism’

When it comes to evangelism, Pastor Greg Laurie has seen — and done — it all. From packed-out stadiums to...

world news1 day ago

Church Attendence Increases Due to New Roof on Church

A church was attacked multiple times by Fulani militants in rural Nigeria, causing attendance to suffer. For many months, the...

Trending