Connect with us

Sports

വനിതാ ചെസ് മാസ്റ്റർ അരിയാന കെഓലീ അപകടത്തിൽ മരിച്ചു.

Published

on

അർമീനിയ : ലോക ഏഴാം നമ്പർ ചെസ് താരം ലെവൻ അരോണിയന്റെ ഭാര്യയും വനിതാ ഇന്റർനാഷനൽ മാസ്റ്ററും മോഡലുമായ അരിയാനെ കെഓലീ (33) അന്തരിച്ചു. മാർച്ച് 15നുണ്ടായ കാറപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്നു. 1996ൽ സ്പെയിനിൽ നടന്ന ലോക യൂത്ത് ചാംപ്യൻഷിപ് വേളയിലാണ് അരോണിയനുമായി പരിചയത്തിലാകുന്നത്.

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Sports

ചൈനയിൽ കൊറോണ വ്യാപനം രൂക്ഷം; ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു

Published

on

ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു. സെപ്തംബർ 10 മുതൽ 25 വരെ ചൈനയിൽ നടക്കാനിരുന്ന മത്സരമാണ് മാറ്റിവച്ചത്. ചൈനയിലെ കൊറോണ വ്യാപനത്തെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ചൈനീസ് നഗരമായ ഹാങ്ചൗവിലാണ് ഇക്കുറി ഏഷ്യൻ ഗെയിംസ് നടക്കേണ്ടിയിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും വേദികളും എല്ലാം പൂർത്തിയായിരുന്നു. എന്നാൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്‌ക്ക് അടുത്തുള്ള നഗരമാണ് ഹാൻചൗ. ഷാങ്ഹായിൽ ആഴ്ചകളായി ലോക്ഡൗൺ തുടരുകയാണ്.
ചൈനീസ് ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന മൂന്നാമത്തെ ചൈനീസ് നഗരമായിരുന്നു ഹാങ്ചൗ.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Sports

‘ദൈവത്തിന്‍റെ കൈ’യ്ക്ക് 71 കോടി

Published

on

ന്യൂയോർക്ക്: അന്തരിച്ച വിഖ്യാത ഫുട്ബോളർ അർജന്‍റീനയുടെ ഡിയേഗൊ മാറഡോണ 1986 ഫിഫ ലോകകപ്പിൽ ‘ദൈവത്തിന്‍റെ കൈ’ ഗോൾ നേടിയപ്പോൾ അണിഞ്ഞിരുന്ന ജഴ്സിക്കു റിക്കാർഡ് ലേലത്തുക.

1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരേ ദൈവത്തിന്‍റെ കൈ ഉൾപ്പെടെ മാറഡോണ ഇരട്ട ഗോൾ നേടിയപ്പോൾ അണിഞ്ഞ ജഴ്സിക്ക് 71 കോടി രൂപയാണു ലേലത്തിൽ ലഭിച്ചത്. കായിക ഓർമവസ്തുക്കളുടെ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്.

ഇംഗ്ലണ്ടിനെതിരേ 51-ാം മിനിറ്റിലായിരുന്നു മാറഡോണയുടെ ദൈവത്തിന്‍റെ കൈ ഗോൾ. 55-ാം മിനിറ്റിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഒടുവിൽ ഗോളി പീറ്റർ ഷിൽട്ടണെയും കബളിപ്പിച്ച് മാറഡോണ രണ്ടാം ഗോൾ സ്വന്തമാക്കി. നൂറ്റാണ്ടിന്‍റെ ഗോൾ എന്നാണ് ആ ഗോൾ അറിയപ്പെടുന്നത്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Latest News

Crime4 hours ago

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ക്രൂര നരഹത്യയില്‍ നീതി കിട്ടണമെന്ന് നൈജീരിയന്‍ ക്രൈസ്തവര്‍: പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന് മതമൗലികവാദികള്‍

സൊകോട്ട; മതനിന്ദ നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ നൈജീരിയയില്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി മൃതദേഹം അഗ്നിക്കിരയാക്കിയ നൈജീരിയന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിനിയ്ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി നൈജീരിയയില്‍ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ കൂട്ടായ്മയായ...

world news4 hours ago

തുർക്മെനിസ്ഥാനിൽ സ്ത്രീകൾക്ക് ഇറുക്കമുള്ള വസ്ത്രം ധരിക്കുന്നതിന് വിലക്ക്

തുർക്മെനിസ്ഥാനിൽ (Turkmenistan) സ്ത്രീകൾക്ക് സൗന്ദര്യവർധകസേവനങ്ങൾക്ക് വിലക്കെന്ന് റിപ്പോർട്ട്. അതിൽ പ്ലാസ്റ്റിക് സർജറി, മാനിക്യൂർ എന്നിവയെല്ലാം പെടുന്നു. തീർന്നില്ല, കൃത്രിമ നഖങ്ങൾ വയ്ക്കാനോ, മുറുക്കമുള്ള വസ്ത്രം ധരിക്കാനോ, മുടി...

world news4 hours ago

കാലിഫോര്‍ണിയ ചര്‍ച്ചിലും, ഹൂസ്റ്റണ്‍ സൂപ്പര്‍മാര്‍ക്കറ്റിലും കൂട്ടവെടിവെപ്പ്:3 മരണം, നിരവധിപേര്‍ക്ക് പരിക്ക്

ഹൂസ്റ്റണ്‍: ഞായറാഴ്ച കാലിഫോര്‍ണിയാ ഓറഞ്ച്കൗണ്ടിയിലെ പ്രിസ്ബറ്ററി ചര്‍ച്ചില്‍ ആരാധനക്കുശേഷം അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും, നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു....

world news4 hours ago

പട്ടാള അട്ടിമറി നടക്കും: പുടിൻ അധികാരഭ്രഷ്ടനാകും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യയില്‍ പട്ടാള അട്ടിമറി നടക്കുമെന്നും പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് അധികാരം നഷ്ടപ്പെടുമെന്നും, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സൈനിക അട്ടിമറി അണിയറയില്‍ നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു...

National4 hours ago

കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്

കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്. ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ( kerala dam security threat...

Tech4 hours ago

സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ലിങ്കുകൾക്ക് പ്രിവ്യൂ സൗകര്യവുമായി വാട്സ് ആപ്പ് വരുന്നു

വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ പങ്കുവെക്കാൻ വാട്സ് ആപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള...

world news5 hours ago

എലിസബത്ത് ബോൺ ഫ്രഞ്ച് പ്രധാനമന്ത്രി

ഫ്രാന്‍സിലെ തൊഴില്‍ മന്ത്രിയായ എലിസബത്ത് ബോണിനെ ഫ്രഞ്ച് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. മൂന്ന് പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഫ്രാന്‍സിന് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുന്നത്. നിലവിലെ പ്രധാനമന്ത്രി...

Tech1 day ago

മസ്കിന്റെ അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് 32 രാജ്യങ്ങളിലെത്തി, ഉടനെ ഇന്ത്യയിലേക്ക്

ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ 32 രാജ്യങ്ങളില്‍ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. ലഭ്യതയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി...

National1 day ago

പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ് 24ന്

പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ് 24 ചൊവ്വാഴ്ച നടക്കും. സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ ഡോ.സൈമൺ ബർന്നബാസ്...

National1 day ago

എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു അസംബ്ലി മണ്ഡലത്തില്‍ 500 പേര്‍ക്കാണ് കണക്ഷന്‍ നല്‍കുക. ഇതിനായി ഐടി...

Crime1 day ago

1 dead, 4 critically injured by gunman at Presbyterian church in California; suspect is in police custody

At a news conference Sunday, authorities said a shooting at Geneva Presbyterian Church in Laguna Woods, California, that left one...

us news2 days ago

മത്തൻ കുത്തിയാൽ “ചന്ദ്രനി’ലും മുളയ്‌ക്കും ; ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന്‌ ശാസ്‌ത്രജ്ഞർ

വാഷിങ്‌ടൺ:ചന്ദ്രനിൽനിന്ന്‌ കൊണ്ടുവന്ന മണ്ണിൽ ആദ്യമായി സസ്യങ്ങൾ വളർത്തി ശാസ്‌ത്രജ്ഞർ. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞരാണ്‌ ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന്‌ തെളിയിച്ചത്‌. അപ്പോളോ ചാന്ദ്രദൗത്യങ്ങളിലെ സഞ്ചാരികൾ കൊണ്ടുവന്ന മണ്ണിലായിരുന്നു പരീക്ഷണം....

Trending