Cricket
ഹൃദയാഘാതം; സൗരവ് ഗാംഗുലിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചു;

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് സൂചന. കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണിപ്പോള്‍ താരം. വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഗാംഗുലിയെ ശനിയാഴ്ച തന്നെ ഡിസ്ചാര്‍ജ് ചെയ്തു.
Cricket
മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.
ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.
198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews
Cricket
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തായ്ലൻഡിലെ കോ സാമുയിൽവച്ചായിരുന്നു മരണം.
ഷെയ്ൻ വോണിനെ തന്റെ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാനേജ്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളാണ് ഷെയ്ൻ വോണ്‍. ഓസ്ട്രേലിയക്കായി 145 ടെസ്റ്റിൽ നിന്ന് 3,154 റണ്‍സും 708 വിക്കറ്റും നേടി. 194 ഏകദിനത്തിൽ നിന്ന് 293 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.
എന്നാൽ ദേശീയ ജഴ്സിയിൽ ട്വന്റി-20 കളിക്കാനായിട്ടില്ല. 55 ഐപിഎല്ലിൽ നിന്നായി 198 റണ്‍സും 57 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ക്ലബ് ക്രിക്കറ്റില്‍ അദ്ദേഹം സജീവമായിരുന്നു. ഏറെ നാള് കളിക്കാരനെന്ന നിലയില്‍ തുടര്‍ന്ന അദ്ദേഹം പരിശീലക വേഷത്തിലും തിളങ്ങിയിരുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ പ്രഥമ സീസണില്‍ത്തന്നെ ജേതാക്കളാക്കിയ നായകനാണ് ഷെയ്ന്‍ വോണ്‍. ഇതിന് ശേഷം ടീമിന്റെ ഉപദേശക സംഘത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
http://theendtimeradio.com
Cricket
കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
-
Tech12 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news4 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news3 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles10 months ago
7 reasons you need the Holy Spirit
-
world news11 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports7 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband