Connect with us

Health

ഇ​എ​സ്ഐ അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ​നു​കൂ​ല്യ​ത്തി​ന് പ​കു​തി ഹാ​ജ​ർ മ​തി

Published

on

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കാ​ല​ത്ത് ഇ​എ​സ്ഐ അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ​നു​കൂ​ല്യ​ങ്ങ​ൾ, പ്ര​സ​വാ​നു​കൂ​ല്യം എ​ന്നി​വ ല​ഭി​ക്കാ​നു​ള്ള ഹാ​ജ​ർ കാ​ലാ​വ​ധി പ​കു​തി​യാ​യി കു​റ​യ്ക്കാ​ൻ ഇ​എ​സ്ഐ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. 2020 മാ​ർ​ച്ച് മു​ത​ൽ 2021 ജൂ​ൺ വ​രെ​യു​ള്ള കാ​ല​ത്താ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​കി​ത്സാ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ കാ​ല​യ​ള​വി​ൽ 78 ദി​വ​സം ഹാ​ജ​ർ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന 39 ദി​വ​സ​മാ​ക്കി കു​റ​ച്ചു. പ്ര​സ​വാ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ 70 ദി​വ​സം ഹാ​ജ​ർ‌ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന 35 ദി​വ​സ​മാ​യും കു​റ​യ്ക്കാ​ൻ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു.

ചി​കി​ത്സ ചെ​ല​വി​ന്‍റെ റീ​ഇം​പേ​ഴ്സ്മെ​ന്‍റ്, തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ൾ തു​ട​ങ്ങി​യ​വ കൈ​കാ​ര്യം ചെ​യ്യാ​ൻ അ​ത​തു മേ​ഖ​ല​ക​ളി​ൽ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്തും.
കടപ്പാട് :കേരളാ ന്യൂസ്

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 hours ago

Signs & Wonders in Egypt: Imam Meets Jesus in Dream, Bleeding Woman Is Healed Just Like Luke 8

Missionaries in the Middle East are once again reporting signs and wonders, including divine encounters with Jesus Christ. In the...

us news2 hours ago

Biblical numerology of 40: Understand and use it

The number 40 has profound biblical significance. Rain fell for 40 days and nights after Noah built the ark. Moses...

world news3 hours ago

പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്തവരുടെ വിവാഹം നിയമവിരുദ്ധം

പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ഇസ്ലാമാബാദ് ശൈശവ വിവാഹ നിയന്ത്രണ ബില്ലിൽ ഒപ്പുവച്ചു. ഇതേതുടർന്ന് പാക്കിസ്ഥാനിൽ 18 വയസ്സിന് താഴെയുള്ളവരെ വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമാക്കി. ഇത്...

National3 hours ago

ബോയിങ് ഡ്രീംലൈനര്‍ 787- 8ന്റെ പറക്കല്‍ തല്‍ക്കാലം അവസാനിപ്പിക്കാന്‍ ഇന്ത്യ

അഹമ്മദാബാദ് വിമാനത്താവളത്തില്‍ 260 പേരുടെ മരണത്തിനിടയാക്കിയ ബോയിങ് ഡ്രീംലൈനര്‍ 787- 8 വിമാനങ്ങളുടെ പറക്കാല്‍ താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സുരക്ഷാ പരിശോധനകള്‍ക്കു ശേഷം മാത്രം സര്‍വീസുകള്‍...

National4 hours ago

അസംബ്ലീസ് ഓഫ് ഗോഡ് ബാഗ്ലൂർ കോൺഫറൻസ് പോലീസ് ഇടപ്പെട്ടു നിർത്തിവച്ചു

അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ബാംഗ്ലൂർ നടത്തിയ നാഷണൽ കോൺഫറൻസ് പോലീസ് ഇടപ്പെട്ട് നിർത്തിവെപ്പിച്ചു. AG സതേൺ ഡിസ്ട്രിക്റ്റിന്റെ വിമത ഗ്രൂപ്പിന്റെ രജിസ്ട്രേഷനും വോട്ടവകാശവും നിക്ഷേധിച്ചതിന്റെ പേരിലുണ്ടായ...

Movie1 day ago

Nicole Scherzinger’s Pro-God, Pro-Life Speech Goes Viral After Her Big Tony Award Win

Nicole Scherzinger won the Tony Award for Best Lead Actress in a musical for her performance in “Sunset Boulevard.” However,...

Trending

Copyright © 2019 The End Time News