Health
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്കുള്ള അനുമതി; സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സ്റ്റേ ചെയ്യണമെന്ന ഐഎംഎയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ആയുർവേദ ഡോക്ടർമാർക്ക് 58 ഇനം ശസ്ത്രക്രിയ നടത്താനാണ് ആയുഷ് മന്ത്രാലയം അനുമതി നൽകിയത്. ഹർജിയിൽ സത്യവാങ്മൂലം നൽകാൻ കോടതി കക്ഷികളോട് നിർദേശിച്ചു.
ഇക്കഴിഞ്ഞ നവംബര്‍ 19-നാണ് മോഡേണ്‍ മെഡിസിന് ഡോക്ടര്‍മാര്‍ ചെയ്യുന്ന 58 തരം സര്‍ജറികള്‍ ഇനി മുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ചെയ്യാമെന്ന ഉത്തരവ് Central Council of Indian Medicine (CCIM) പുറത്തിറക്കിയത്. ഇതിനെ തുടര്‍ന്ന് ഐഎംഎ രാജ്യവ്യാപകമായി പണിമുടക്കും മെഡിക്കല്‍ ബന്ദും പ്രഖ്യാപിച്ചിരുന്നു.
വര്‍ഷങ്ങളായി ഇത്തരം ശസ്ത്രക്രിയകള്‍ ആയുര്‍വേദത്തില്‍ നടക്കുന്നുണ്ടെന്നും വിജ്ഞാപനം ഇത് നിയമപരമാണെന്ന് ഉറപ്പ് വരുത്താന്‍ മാത്രമാണെന്നും സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് അറിയിച്ചിരുന്നു. ഇന്ത്യന്‍ മെഡിസിന് സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന് 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറിയും ഉള്‍പ്പെടുത്തുന്നത്.
Health
കോവിഡ് വാക്സിനേഷനു വേണ്ടി രജിസ്റ്റർ ചെയ്യുന്ന വിധം

Health
ആരോഗ്യമുള്ള ശരീരം മാത്രമല്ല ചർമ സംരക്ഷണത്തിനും മാതളനാരങ്ങ ഉത്തമം

ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ ഇവ സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ ഉപകാരപ്പെടുമെന്ന് നോക്കാം.
മുഖത്തിന് നല്ല തെളിച്ചം നൽകാൻ മാത്രമല്ല മൃദുത്വം നൽകാനുള്ള ശേഷിയും മാതളനാരങ്ങയ്ക്കുണ്ട്. ഒരു മാതളനാരങ്ങയെടുത്ത് അല്ലികളടർത്തി അതിൽ തൈര് ചേർത്തരച്ച് മുഖത്തു പുരട്ടാം. അല്ലെങ്കിൽ മാതളനാരങ്ങ നന്നായി അരച്ച് അതിൽ ഓട്സ്, മോര് എന്നിവ ചേർത്ത് നന്നായിളക്കി മുഖത്തു പുരട്ടാം. ചർമത്തിന് മൃദുത്വവും സൗന്ദര്യവും വർധിക്കാൻ ഇതു സഹായിക്കും.
ഒരു മാതളനാരങ്ങയെടുത്ത് അല്ലികളടർത്തി മാറ്റിവയ്ക്കുക. ഒരു സ്പൂൺ ചെറുനാരങ്ങാനീര് ചേർത്ത് അത് നന്നായി അരച്ചെടുക്കുക. പേസ്റ്റ് രൂപത്തിലാകുമ്പോൾ മുഖം മുഴുവൻ പുരട്ടി അരമണിക്കൂർ കാത്തിരിക്കുക. മിശ്രിതം മുഖത്ത് നന്നായി പിടിച്ചു കഴിയുമ്പോൾ തണുത്ത വെള്ളമുപയോഗിച്ച് കഴുകുക. മുഖകാന്തി വർധിക്കാനുള്ള നല്ലൊരു മാർഗമാണിത്.
മാതളനാരങ്ങ അല്ലികളടർത്തി അതിൽ തേൻ ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി നന്നായി ഉണങ്ങിക്കഴിയുമ്പോൾ തണുത്ത വെള്ളമുപയോഗിച്ച് കഴുകുക.