Connect with us

Health

മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്കാ​​​ന്‍ ആ​​​യു​​​ര്‍​വേ​​​ദ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കു​​​കൂ​​​ടി അ​​​നു​​​മ​​​തി ന​​​ല്കി​​​ക്കൊ​​ണ്ട് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​യി

Published

on

കൊ​​​ച്ചി: ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്കാ​​​ന്‍ ആ​​​യു​​​ര്‍​വേ​​​ദ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കു​​​കൂ​​​ടി അ​​​നു​​​മ​​​തി ന​​​ല്കി​​​ക്കൊ​​ണ്ട് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​യി. ബി​​​എ​​​എം​​​എ​​​സ് യോ​​​ഗ്യ​​​ത​​​യു​​​ള്ള ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കാ​​​ണ് അ​​​നു​​​മ​​​തി. നി​​​ല​​​വി​​​ല്‍ എം​​​ബി​​​ബി​​​എ​​​സു​​​കാ​​​ര്‍​ക്ക് മാ​​ത്ര​​മേ മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്കാ​​​ന്‍ അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ എം​​​ബി​​​ബി​​​എ​​​സി​​​നു ത​​​ത്തു​​​ല്യ​​​മാ​​​യ യോ​​​ഗ്യ​​​ത ബി​​​എ​​​എം​​​എ​​​സി​​​നും ഉ​​​ണ്ടെ​​​ന്ന് 1989ലെ ​​​മോ​​​ട്ടോ​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍​സ് ആ​​​ക്ട് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്തു​​​​ള്ള ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സ് അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് ഏ​​​റെ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​കു​​​ന്ന​​​താ​​​ണ് ഈ ​​​ഉ​​​ത്ത​​​ര​​​വ്.

ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സ് ടെ​​​സ്റ്റി​​​നും ലൈ​​​സ​​​ന്‍​സ് പു​​​തു​​​ക്ക​​​ലി​​​നും നി​​​ല​​​വി​​​ല്‍ ര​​​ണ്ടു സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് വേ​​​ണ്ട​​​ത്. കാ​​​ഴ്ച​​​യു​​​ടെ വ്യ​​​ക്ത​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ശാ​​​രീ​​​രി​​​ക ഫി​​​റ്റ്‌​​​ന​​​സ് തെ​​​ളി​​​യി​​​ക്കു​​​ന്ന മ​​​റ്റൊ​​​രു സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും. എ​​​ല്ലാ എം​​​ബി​​​ബി​​​എ​​​സ് ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കും ഫി​​​റ്റ്‌​​​ന​​​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കൊ​​​ടു​​​ക്കാ​​​നാ​​​കു​​​മെ​​​ങ്കി​​​ലും ക​​​ണ്ണു പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ഒ​​​ഫ്താ​​​ല്‍​മോ​​​ള​​​ജി ഡോ​​​ക്ട​​​ര്‍​മാ​​​രെ സ​​​മീ​​​പി​​​ക്ക​​​ണം. ഒ​​​ഫ്താ​​​ല്‍​മോ​​​ള​​​ജി ഡോ​​​ക്ട​​​ര്‍​ക്ക് ര​​​ണ്ടു സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്കാ​​​മെ​​​ന്നി​​​രി​​​ക്കെ വെ​​​വ്വേ​​​റെ ഡോ​​​ക്ട​​​ര്‍​മാ​​​രെ കാ​​​ണു​​​ന്ന​​​തി​​​ലു​​​ള്ള പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ട് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍ പ​​​ല​​​പ്പോ​​​ഴും ഈ ​​​വി​​​ഭാ​​​ഗ​​​ത്തെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​ണ് പ​​​തി​​​വ്. ഇ​​​ത് ഒ​​​ഫ്താ​​​ല്‍​മോ​​​ള​​​ജി ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ പ​​​തി​​​വു ഡ്യൂ​​​ട്ടി​​​യെ ബാ​​​ധി​​​ക്കു​​​ക​​​യും തി​​​ര​​​ക്ക് വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ​​​നു​​​സ​​​രി​​​ച്ച് ഒ​​​ഫ്താ​​​ല്‍​മോ​​​ള​​​ജി​​​ക്കു സ​​​മാ​​​ന​​​മാ​​​യ ആ​​​യു​​​ര്‍​വേ​​​ദ​​​ത്തി​​​ലെ ശാ​​​ലാ​​​ക്യ​​​ത​​​ന്ത്ര (​ക​​​ണ്ണ്, ചെ​​​വി, മൂ​​​ക്ക്, തൊ​​​ണ്ട ചി​​​കി​​​ത്സ) വി​​​ഭാ​​​ഗ​​​ത്തി​​​ന് ഇ​​​നി ര​​​ണ്ടു പ​​​രി​​​ശോ​​​ധ​​​ന​​​യും ഒ​​​രു​​​മി​​​ച്ചു ന​​​ട​​​ത്തി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്കാ​​​നാ​​​കും. ക​​​ണ്ണ് പ​​​രി​​​ശോ​​​ധി​​​ച്ച് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്കാ​​​ന്‍ ശാ​​​ലാ​​​ക്യ​​​ത​​​ന്ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ന് ഒ​​​രു വ​​​ര്‍​ഷം മു​​​മ്പ് അ​​​നു​​​മ​​​തി കി​​​ട്ടി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​ലോ​​​പ്പ​​​തി ഡോ​​​ക്ട​​​ര്‍​മാ​​​രെ ത​​​ന്നെ സ​​​മീ​​​പി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. അ​​​തി​​​നാ​​​ല്‍ അ​​​ന്ന​​​ത്തെ ഉ​​​ത്ത​​​ര​​​വു​​​കൊ​​​ണ്ട് കാ​​​ര്യ​​​മാ​​​യ പ്ര​​​യോ​​​ജ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല. ആ​​​യു​​​ര്‍​വേ​​​ദ മെ​​​ഡി​​​ക്ക​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ(​​​എ​​​എം​​​എ​​​ഐ) ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ഈ ​​​പോ​​​രാ​​​യ്മ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​കൂ​​​ടി ആ​​​യു​​​ര്‍​വേ​​​ദ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്ക് അ​​​നു​​​മ​​​തി ന​​​ല്കി​​​ക്കൊ​​​ണ്ടു​​​ള്ള പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​ത്.
Sources:globalindiannews

http://theendtimeradio.com

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Health

വിറ്റാമിന്‍ ബി 12 കുറയുന്നതുമൂലമുണ്ടാകുന്ന അസുഖങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Published

on

വിറ്റാമിനുകൾ നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തനത്തിന് പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ വിറ്റാമിനുകളും നമുക്ക് ആവശ്യമാണ്. അതിന്റെ അഭാവം മൂലം വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വരിക. വിറ്റാമിൻ ബി 12 ഉം ശരീരത്തിന് പ്രധാനമാണ്. ആരോഗ്യം നിലനിർത്താനും ശാരീരിക പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് അത്യാവശ്യമാണ്. രക്തചക്രമണം മുതൽ മെറ്റബോളിസം വരെ വിറ്റാമിൻ ബി 12 നിലനിർത്തുന്നു.

ഈ വിറ്റാമിന്റെ തോത് കുറയുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ശരീര അവയവങ്ങളിൽ മരവിപ്പ് വിറ്റാമിൻ ബി 12 കുറവിന്റെ ലക്ഷണമാണ്. എത്ര ഉറങ്ങിയാലും തൃപ്തി വരാതെ ക്ഷീണം അനുഭവപ്പെടുന്നതും ഇതിന്റെ കുറവാണ് സൂചിപ്പിക്കുന്നത്. കോശങ്ങൾക്കുള്ളിലെ ഊർജോൽപാദനത്തിന് ബി വിറ്റാമിനുകൾ അനിവാര്യമാണ്. ഇവ കുറയുമ്പോൾ ക്ഷീണവും അലസതയും അനുഭവപ്പെടുന്നു. നാഡികളുടെ ശരിയായ പ്രവർത്തനത്തിനും ഇത് പ്രധാന പങ്ക് വഹിക്കുന്നു.

ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും ബി 12 ആവശ്യമാണ്. ഹൃദയമിടുപ്പുകൾ വേഗത്തിലാക്കാനും വിറ്റാമിൻ ബിയുടെ കുറവ് കാരണമായേക്കാം. ഹൃദയ പ്രവർത്തനങ്ങളുടെ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിനാണിത്. പതിവായി വായ്പുണ്ണ് ഉണ്ടാകുന്നത് ബി വിറ്റാമിനുകളുടെ പ്രത്യേകിച്ച് ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ) എന്നിവയുടെ കുറവിന്റെ ലക്ഷണമായി കണക്കാക്കുന്നു. വിറ്റാമിനുകളുടെയും പ്രതിരോധശേഷിയുടെയും കുറവ് കൊണ്ടും മറ്റു കാരണങ്ങൾ കൊണ്ടും വായ്പുണ്ണ് വരാൻ സാധ്യത കൂടുതലാണ്.

ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ പിന്തുണയ്ക്കാൻ വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളുടെ ഉൽപാദനം കുറയുന്നത് അനീമിയയ്ക്ക് വഴിയൊരുക്കും. ടിഷ്യൂകളിലേക്ക് ഓക്സിജൻ എത്തിക്കാൻ ആവശ്യമായ ചുവന്ന രക്താണുക്കൾ ഇല്ലെങ്കിൽ ശ്വാസതടസം ഉണ്ടാകാനും ഈ വിറ്റാമിനുകളൂടെ സാന്നിധ്യം കുറയുന്നത് മൂലം കാരണമാകുന്നു. ക്ഷീണം, ബലഹീനത, വിളറിയ ചർമ്മം തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങൾ എല്ലാം ഈ വിറ്റാമിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത്. മലബന്ധവും മറ്റ് ദഹന പ്രശ്നങ്ങളും ബി വിറ്റാമിനുകളുടെ കുറവ്‌ കാരണം ഉണ്ടായേക്കാം. ദഹന പ്രക്രിയയെ സാരമായി ബാധിക്കാനും ഇത് കാരണമാകും.

തലകറക്കം, പേശികളിലെ ബലഹീനത, പതിവ് ജോലികൾ ചെയ്യുന്നതിൽ പോലും പ്രയാസം എന്നിവയും ഈ വിറ്റാമിനുകളുടെ കുറവ് കാരണം സംഭവിക്കാം. കണ്ണുകളുടെ ആരോഗ്യത്തെയും വിറ്റാമിൻ ബി 12 ന്റെ കുറവ് ബാധിക്കുന്നു. കാഴ്ച മങ്ങൽ, കണ്ണിൻ്റെ ക്ഷീണം ഇവയെല്ലാം ഇതിന്റെ കുറവ് മൂലം ഉണ്ടായേക്കാം. വിറ്റാമിൻ ബി 12 ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു പോഷകമായതിനാൽ ഇവയടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

മുട്ടയിൽ വിറ്റാമിൻ ബി 12 നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയിൽ 1.5 മൈക്രോഗ്രാം വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. മിക്ക മത്സ്യങ്ങളിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. സാമൺ, മത്തി, ട്യൂണ എന്നിവ നല്ല സ്രോതസുകളാണ്. ഒരു ഗ്ലാസ് പാലിൽ ഏകദേശം 1.1 മൈക്രോഗ്രാം വിറ്റാമിൻ ബി 12 ലഭിക്കും. തൈരിയിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ചീസ് വിറ്റാമിൻ ബി 12 ന്റെ മറ്റൊരു നല്ല ഉറവിടമാണ്. ധാന്യങ്ങൾ, സോയ പാൽ പോലുള്ള ചില ഭക്ഷണങ്ങൾ വിറ്റാമിൻ ബി 12 കൂട്ടിച്ചേർത്ത് വിപണിയിൽ ലഭ്യമാണ്.

ഒരു വ്യക്തിക്ക് ദിവസേന എത്ര വിറ്റാമിൻ ബി 12 ആവശ്യമാണ്?

ഓരോ വ്യക്തിക്കും ആവശ്യമായ വിറ്റാമിൻ ബി 12 യുടെ അളവ് പ്രായം അനുസരിച്ച് വ്യത്യാസപ്പെടുന്നു.

കുട്ടികൾ (1-3 വയസ്) – 0.9 മൈക്രോഗ്രാം
കുട്ടികൾ (4-8 വയസ്) – 1.2 മൈക്രോഗ്രാം
കുട്ടികൾ (9-13 വയസ്) – 1.8 മൈക്രോഗ്രാം
കൗമാരക്കാർ (14-18 വയസ്) – 2.4 മൈക്രോഗ്രാം
മുതിർന്നവർ (19 വയസ്സ് മുതൽ) – 2.4 മൈക്രോഗ്രാം
ഗർഭിണികൾ – 2.6 മൈക്രോഗ്രാം
മുലയൂട്ടുന്ന അമ്മമാർ – 2.8 മൈക്രോഗ്രാം
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news5 mins ago

ടോറോന്റോയിൽ PCIC പ്രമോഷണൽ മീറ്റിംഗ് ജൂൺ 1 ന്

ടോറോന്റോ : പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡോ കനേഡിയൻസ് കോൺഫെറൻസിന്റെ പ്രഥമ പ്രമോഷണൽ മീറ്റിംഗ് ജൂൺ 1 (ശനിയാഴ്ച്ച ) 6:30 PM ന് International Revival...

us news23 mins ago

Teen Denied Diploma Because He Mentioned Jesus in Graduation Speech

A high school senior in Campbell, Kentucky was denied his diploma because he went off-script during a commencement address and...

Life1 hour ago

ആകാശത്ത് കാണാം ‘ഗ്രഹങ്ങളുടെ പരേഡ്’, ജൂണ്‍ മൂന്നിന് അപൂര്‍വ്വകാഴ്ച

പൂര്‍ണ സൂര്യഗ്രഹണം മുതല്‍ ധ്രുവധീപ്തിവരെ അത്ഭുതം ജനിപ്പിക്കുന്ന ആകാശ പ്രതിഭാസങ്ങളാണ് ഈ വര്‍ഷമുണ്ടായത്. അക്കൂട്ടത്തിലേക്ക് മറ്റൊരു അപൂര്‍വ പ്രതിഭാസം കൂടി വരികയാണ്. ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് കാണാനുള്ള...

world news2 hours ago

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എതിരെ വിമർശനവുമായി യൂറോപ്യന്‍ മെത്രാന്മാർ

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എര്‍ദോഗന് യൂറോപ്യന്‍ മെത്രാന്മാരുടെ വിമര്‍ശനം. നാലാം നൂറ്റാണ്ടില്‍ ഇസ്താംബൂള്‍ നഗരപ്രാന്തത്തിലെ എദിര്‍ണേകാപ്പിയില്‍ സ്ഥാപിതമായ ദിവ്യരക്ഷകന്റെ പേരിലുള്ള പള്ളി മോസ്‌കാക്കി മാറ്റിയതിനെയാണ് യൂറോപ്യന്‍...

world news2 hours ago

പാക്കിസ്ഥാനിലെ ആൾക്കൂട്ട ആക്രമണം: പ്രതിഷേധം ശക്തമാക്കി ക്രൈസ്തവർ

സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദയുടെ പേരിൽ ക്രൈസ്തവരെ കൂട്ടം ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ. പഞ്ചാബിലെ സർഗോധ ജില്ലയിൽ രണ്ട് വീടുകൾക്കും ഷൂ ഫാക്ടറിക്കും...

world news1 day ago

മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ (MPA UK) യൂത്ത് നാഷണൽ ലീഡർഷിപ്പിന് നവ നേതൃത്വം*

ലണ്ടൻ : മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ ക്ക് (MPA UK) പുതിയ നേതൃത്വം രൂപീകരിച്ചു. യൂത്ത് ലീഡർ ബ്രദർ ബെഞ്ചോ ചെറിയാൻ ഉൾപ്പെടുന്ന പത്തംഗ...

Trending