Health
സർജറി നടത്താൻ ആയുർവേദ ഡോക്ടർമാർക്ക് അനുമതി

ന്യൂഡൽഹി: ജനറൽ സർജറി ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നിർവഹിക്കുന്നതിന് ആയുർവേദ ഡോക്ടർമാർക്കു കേന്ദ്ര സർക്കാരിന്റെ അനുമതി. ശസ്ത്രക്രിയയ്ക്കു സമാനമായ 19 ചികിത്സകൾക്കും അനുമതി നൽകിയിട്ടുണ്ട്. ശസ്ത്രക്രിയയിൽ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 സർജറികൾ ആയുർവേദ ഡോക്ടർമാർക്ക് നിർവഹിക്കാമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അതേസമയം, കേന്ദ്രസർക്കാരിന്റെ തീരുമാനം ദുരന്തത്തിന്റെ കോക്ടെയിൽ ആണെന്നു വിശേഷിപ്പിച്ച് കടുത്ത എതിർപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്തെത്തി.
ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗണ്‍സിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുർവേദ എഡ്യുക്കേഷൻ) റെഗുലേഷൻ 2016 വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാർ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ പാഠ്യപദ്ധതിയിൽ ശസ്ത്രക്രിയാ പഠനവും ഉൾപ്പെടുത്തിയത്. പുതിയ വിജ്ഞാപന പ്രകാരം ഇഎൻടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി പരിശീലനം നേടി ശസ്ത്രക്രിയ നടത്താം.
ശല്യതന്ത്ര (ജനറൽ സർജറി), ശാലാക്യതന്ത്ര (ഇഎൻടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവർക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം. ശല്യതന്ത്രയിൽ പൈൽസ്, മൂത്രക്കല്ല്, ഹെർണിയ, വെരിക്കോസ് വെയിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ശസ്ത്രക്രിയകൾക്കാണ് അനുമതി. ശാലാക്യതന്ത്രയിൽ തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാൽ തെറപ്പി തുടങ്ങി 15 ചികിത്സകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെ തിയറി പഠിക്കുന്നുണ്ടെ ങ്കിലും പരിശീലനം ഉണ്ടാകാറില്ല. ഇതിൽ മാറ്റം വരുത്തും.
25 വർഷത്തിലേറെയായി ആയുർവേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഈ ശസ്ത്രക്രിയകൾ ചെറിയതോതിൽ നടക്കുന്നുണ്ടെ ന്നും അത് നിയമപരമാണെന്നു വ്യക്തമാക്കുന്നതിനുവേണ്ടി മാത്രമുള്ളതാണ് പുതിയ വിജ്ഞാപനമെന്നും സെൻട്രൽ കൗണ്‍സിൽ ഓഫ് ഇന്ത്യൻ മെഡിസിൻ പ്രസിഡന്റ് പറഞ്ഞു.
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് പരിശീലനം നൽകില്ലെന്നും ആധുനിക വൈദ്യത്തെ പാരന്പര്യരീതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഇതിനെതിരേ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഐഎംഎ പ്രതികരിച്ചു
Health
കോവിഷീല്‍ഡ് വാക്സീന് 45 വയസ്സിന് മുകളിലുള്ളവരെ അണുബാധയില്‍ നിന്ന് സംരക്ഷിച്ചതായി പഠനം

45 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ കോവിഡ് അണുബാധയില്‍ നിന്ന് ഫലപ്രദമായി സംരക്ഷിക്കാന്‍ കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്സീന് സാധിച്ചതായി പഠനം. ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജിയും പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള കോവിഷീല്‍ഡിന്റെ കാര്യക്ഷമതയെ കുറിച്ച് ഗവേഷണം നടത്തിയത്.
2021 ജൂണിനും സെപ്റ്റംബറിനും ഇടയില്‍ ചെന്നൈയിലാണ് പഠനം നടത്തിയത്. ഈ സമയത്ത് 18ന് മുകളിലുള്ളവരുടെ വാക്സിനേഷന് ചെന്നൈയിൽ പുരോഗമിക്കുകയായിരുന്നു. 2021 മെയ് 22 ഓടു കൂടി ചെന്നൈയിലെ 45 വയസ്സിന് മുകളിലുള്ള ജനസംഖ്യയില്‍ 20 ശതമാനത്തിന് രണ്ട് ഡോസ് വാക്സീന് ലഭിച്ചു. ഗവേഷണത്തിനായി തിരഞ്ഞെടുത്ത 69,435 പേരില്‍ 21,793 പേര് 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. 45ന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ കോവിഡിനെതിരെയുള്ള വാക്സീന് കാര്യക്ഷമത 61.3 ശതമാനമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. രണ്ടാമത് ഡോസ് കോവിഷീല്‍ഡ് എടുത്ത ശേഷം കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് ശേഷമുള്ള സ്ഥിതിവിശേഷമാണ് ഇത്.
മാറുന്ന കോവിഡ് വകഭേദങ്ങളുടെയും പുതിയ വാക്സീനുകളുടെയും ബൂസ്റ്റര്‍ ഡോസുകളുടെയുമെല്ലാം പശ്ചാത്തലത്തില്‍ ഇതു പോലുള്ള കൂടുതല്‍ വാക്സീന് കാര്യക്ഷമതാ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. പ്രഭ്ദീപ് കൗര്‍ പറഞ്ഞു. വാക്സീന്‍സ് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
Sources:globalindiannews
Health
കോവിഡിനെ പ്രതിരോധിക്കാൻ നേസൽ സ്പ്രേ; ഉടൻ വിപണിയിലെത്തും

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ മൂക്കിൽ ഇറ്റിക്കുന്ന തുള്ളി മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായതായി ഭാരത് ബയോടെക്. പരീക്ഷണങ്ങൾ പൂർത്തിയായെന്നും, ഡിസിജിഐ അനുമതി നൽകിയാൽ ഉടൻ തന്നെ മരുന്ന് വിപണിയിലെത്തുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.
ഭാരത് ബയോടെക് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. കൃഷ്ണ എല്ലയുടെ വാക്കുകൾ,
“ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയതേയുള്ളു. അതിന്റെ വിവരങ്ങൾ അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്തമാസം വിവരങ്ങൾ ഡി.സി.ജി.ഐക്ക് കൈമാറും. എല്ലാം ശരിയായാൽ മരുന്ന് പുറത്തിറക്കാൻ അനുമതി ലഭിക്കും. ഇതായിരിക്കും കോവിഡ് 19നുള്ള ക്ലിനിക്കലി തെളിയിക്കപ്പെട്ട ലോകത്തെ ആദ്യത്തെ മൂക്കിലിറ്റിക്കുന്ന മരുന്ന്.”
ഈ വർഷം ജനുവരിയിലാണ് ഭാരത് ബയോടെക്കിന് മരുന്നിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ഡ്രഗ് കണ്ട്രോളർ അനുമതി നൽകിയത്. അടുത്ത മാസത്തോടെ ഡിസിജിഐ, മരുന്നിന് അനുമതി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തേക്കും.
Sources:Metro Journal
Health
എയ്ഡ്സ് ചികിത്സക്ക് വാക്സിന് വികസിപ്പിച്ചതായി ഇസ്രായേലിലെ ഗവേഷകര്‍

തെല്‍അവീവ്: എയ്ഡ്സ് ചികിത്സക്ക് വാക്സിന് വികസിപ്പിച്ചതായി ഇസ്രായേലിലെ ഗവേഷകര്‍. ജീന്‍ എഡിറ്റിങ്ങിലൂടെ ഒറ്റത്തവണ എടുക്കുന്ന വാക്സിനും എച്ച്.ഐ.വി വൈറസിനെ നിര്‍ജീവമാക്കുന്ന പുതിയ ചികിത്സ രീതികളുമാണ് ഗവേഷകര്‍ വികസിപ്പിച്ചത്. തെല്‍അവീവ് സര്‍വകലാശാല ജോര്‍ജ് എസ് വൈസ് ഫാക്കല്‍റ്റി ഓഫ് ലൈഫ് സയന്‍സസ് ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍.
എച്ച്.ഐ.വി വൈറസുകള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെയാണ് രൂക്ഷമായി ബാധിക്കുന്നത്.
ഇതിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ടൈപ്പ് ബി ശ്വേത രക്താണുക്കളില്‍ ജനിതക എന്‍ജിനീയറിങ് നടത്തിയാണ് വാക്സിന് വികസിപ്പിച്ചത്.
പുതിയതായി വികസിപ്പിച്ച വാക്സിന് ഒരു തവണ എടുത്താല്‍ രോഗിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. പുതിയ വാക്സിന് സംബന്ധിച്ച് നേച്ചര്‍ എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എയ്ഡ്സ് പോലെ മാരകമായ മറ്റ് രോഗങ്ങള്‍ക്ക് ജനിതക എന്‍ജിനീയറിങ്ങിലൂടെ ചികിത്സ കണ്ടെത്തുന്നതിനായി ഗവേഷണത്തിലാണ് സംഘം.
Sources:globalindiannews
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news12 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news9 months ago
Trump to launch new social media platform