us news
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.

ആഫ്രിക്ക:എത്യോപ്യയിൽ ഇസ്ലാമിക്ക് കലാപകാരികൾ 300 ക്രൈസ്തവരെ ചുട്ടുകൊന്നുവെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്.ഇസ്ലാമിക്ക് കലാപം പിടിമുറിക്കിയ ഒറോമിയ സംസ്ഥാനത്ത് ഓഗസ്റ്റ് 18ന് നടന്ന ക്രിസ്തീയ വംശഹത്യയെ കുറിച്ചുള്ള വിവരങ്ങൾ, ‘എത്യോപ്യൻ ഹ്യൂമൺ റൈറ്റ്സ് കൗൺസിൽ’ സ്ഥിരീകരിച്ചതോടെയാണ് ഈ ദാരുണ സംഭവത്തെ കുറിച്ച് പുറംലോകമറിഞ്ഞത്. ഇതോടൊപ്പം രണ്ട് ദൈവാലയങ്ങൾ അഗ്നിക്കിരയാക്കിയെന്നും സർക്കാരിതര സന്നദ്ധ സംഘടനയായ ‘എത്യോപ്യൻ ഹ്യൂമൺ റൈറ്റ്സ് കൗൺസിൽ’ സ്ഥിരീകരിച്ചു.ഒറോമിയ സംസ്ഥാനത്തെ ഇസ്ലാമിക ഗോത്രമായ ‘ഓറാമോ’ വംശജരാണ് പ്രദേശത്തെ ന്യൂനപക്ഷവും എത്യോപ്യൻ ഓർത്തഡോക്സ് സഭാംഗങ്ങളുമായ ‘അംഹാർ’ ഗോത്ര ജനതയ്ക്കുനേരെ ആക്രമം അഴിച്ചുവിട്ടത്.ബൊക്കോ ബറാം, ഫുലാനി എന്നീ ഇസ്ലാമിക തീവ്രവാദ സംഘടനകൾ പിടിമുറുക്കുന്ന നൈജീരിയ ക്രൈസ്തവ രക്തസാക്ഷിത്വ ഭൂമിയായി മാറുന്നു എന്ന വാർത്തകൾക്ക് പിന്നാലെ, മറ്റൊരു ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ക്രിസ്തീയ വംശഹത്യ അരങ്ങേറിയത്തിന്റെ ഞെട്ടലിലാണ് വിശ്വാസിസമൂഹം.
Sources:marianvibes
us news
ലണ്ടനിലെ തെരുവിൽ മലയാളി സുവിശേഷകന് മർദ്ദനമേറ്റു. അക്രമത്തിൽ മുഖത്തെ എല്ലിന് പൊട്ടൽ സംഭവിച്ചു.

ലണ്ടൻ : ലണ്ടൻ പട്ടണത്തിലുള്ള ഷേക്ക് ദി നേഷൻസ് ഫുൾ ഗോസ്പൽ ചർച്ചിന്റെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ കണ്ണൂർ സ്വദേശി കർത്തൃദാസൻ പാസ്റ്റർ ജോളി ലാസറിന് നേരെ ലണ്ടൻ തെരുവിൽ വീണ്ടും സുവിശേഷ വിരോധികളുടെ അക്രമം ഉണ്ടായി. ലണ്ടനിലെ തെരുവുകളിൽ പതിവായി പരസ്യ യോഗങ്ങൾ നടത്തുന്ന പാസ്റ്റർ ജോളി ലാസർ ഇക്കഴിഞ്ഞ ദിവസം പോർട്ട്സ്മൗത്ത് എന്ന സ്ഥലത്ത് പരസ്യയോഗം നടത്തുവാൻ എത്തിയപ്പോഴാണ് ഒരു അക്രമി അദ്ദേഹത്തിന്റെ മുഖത്ത് ശക്തിയായി അടിച്ചത്. അടിയേറ്റ് വീണ പാസ്റ്റർ ജോളി ലാസറിന്റെ മുഖത്തെ എല്ലിന് പൊട്ടൽ സംഭവിച്ചു. പോർട്ട്സ്മൗത്തിലെ ക്വീൻ അലക്സാണ്ട്ര ഹോസ്പിറ്റിലിലെ സ്പെഷ്യൽ വാർഡിൽ പ്രവേശിപ്പിച്ച പാസ്റ്റർ ജോളി ലാസർ ചില ദിവസങ്ങൾ ഹോസ്പിറ്റിലിൽ കിടക്കേണ്ടി വന്നേക്കാം.
പോർട്ട്സ്മൗത്തിൽ ഇതിന് മുൻപും പാസ്റ്റർ ജോളിക്ക് നേരെ സുവിശേഷ വിരോധികളുടെ അക്രമം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതേ
പോർട്ട്സ്മൗത്ത് തെരുവിലെ പരസ്യയോഗ സുവിശേഷ പ്രസംഗത്തിലൂടെ അഞ്ച് പേർ സ്നാനപ്പെട്ട് അദ്ദേഹത്തിന്റെ സഭയിൽ ചേർന്നിട്ടുണ്ട്. അക്രമിയോടെ കർത്താവ് ക്ഷമിക്കേണ്ടതിനും, അദ്ദേഹം മനസാന്തരപ്പെട്ട്, യേശുവിന്റെ സ്നേഹം അറിയേണ്ടതിനും, പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായും ഇതേ തെരുവിൽ അദ്ദേഹം വരും കാലങ്ങളിൽ ദൈവത്താൽ കൂടുതൽ ശക്തമായി ഉപയോഗിക്കപ്പെട്ട് അനേകർ യേശുക്രിസ്തുവിനെ അവരുടെ ജീവിതത്തിൽ സ്വീകരിച്ച് നിത്യജീവന്റെ അവകാശികളായി തീരുവാനും എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
Sources:Middleeast Christian Youth Ministries
us news
ഹൂസ്റ്റണിൽ ഐപിസി മിഡ്വെസ്റ്റ് റീജിയൻ പിവൈപിഎ കൺവെൻഷൻ.

ഹൂസ്റ്റണ്‍: ഐപിസി മിഡ് വെസ്റ്റ് റീജിയൻ പിവൈപിഎ കൺവൻഷൻ സെപ്റ്റംബർ 2 മുതൽ 4 വരെ ഹൂസ്റ്റണിലെ ഹെബ്രോൻ സഭയിൽ നടക്കും. റവ. സിബി തോമസ് (ജോർജിയ) പ്രസംഗിക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 7 നാണ് പൊതുയോഗം. ഞായറാഴ്ച രാവിലെ 9:30ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും.
ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്വെസ്റ്റ്റീജിയന്.ഏതാണ്ട് 23 സഭകളുള്ള ഈ റീജിയന് ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, സാന്‍അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്.
കൺവൻഷൻ സുഗമമായ നടത്തിപ്പിന് ഷോണി തോമസ് (പ്രസിഡണ്ട് ), വെസ്ലി ആലുംമൂട്ടിൽ (വൈസ് പ്രസിഡണ്ട്), അലൻ ജെയിംസ് (സെക്രട്ടറി), വിന്നി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), റോഷൻ വർഗീസ് (ട്രഷറർ), ജോൺ കുരുവിള (മീഡിയ കോ ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് (972) 814-1213 (പ്രസിഡണ്ട്); (972)876-8369 (മീഡിയ കോഓർഡിനേറ്റർ) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
http://theendtimeradio.com
us news
പാസ്പോര്‍ട്ട് സ്റ്റാംപ് ചെയ്യണമെന്ന നിര്‍ദേശം: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തലവേദനയാകും

എച്ച്് 1 ബി തൊഴില്‍വിസയ്ക്കുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. അമേരിക്കയില്‍ എച്ച്് 1 ബി തൊഴില്‍വിസ കരസ്ഥമാക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിക്കുന്നുണ്ടെങ്കിലും ഇതിനായുള്ള നടപടിക്രമങ്ങള്‍ അമേരിക്കന്‍ സിറ്റിസണ്‍ഷിപ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസ് കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
ഇതോടെ തൊഴില്‍വിസ നടപടികളില്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും. ഇന്ത്യയിലെത്തുന്ന എച്ച് 1ബി വിസയുള്ളവര്‍ തങ്ങളുടെ പാസ്പോര്‍ട്ട് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ സ്റ്റാംപ് ചെയ്യണം. തിരികെ അമേരിക്കയിലെത്തുന്നതിനുമുമ്പായി ഈ നടപടിക്രമം പാലിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത,
മുംബൈ എന്നിവിടങ്ങളിലെ അമേരിക്കന്‍ കോണ്സലറ്റുകളിലും ഈ സൗകര്യമുണ്ടായിരിക്കും. അമേരിക്കയില്‍ ജോലിചെയ്യുന്ന നിരവധി ഇന്ത്യാക്കാര്‍ക്ക് പുതിയ നിര്‍ദേശം വലിയ തലവേദന സൃഷ്ടിക്കും. മഹാമാരിയുടെ കാലത്ത് ഈ നടപടിക്രമം വലിയ കാലതാമസവും മറ്റു പ്രശ്നങ്ങളുമുണ്ടാക്കും. എച്ച്1 ബി തൊഴില്‍വിസ നേടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്.
പാസ്പോര്‍ട്ട് എംബസിയിലോ കോണ്‍സുലേറ്റിലോ സ്റ്റാംപ് ചെയ്യണമെന്ന നിര്‍ദേശം, അവധിക്കാലത്ത് നാട്ടിലുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വലിയ തലവേദനയാകും.
വിവാഹം, മരണം തുടങ്ങിയ മറ്റ് വീട്ടുചടങ്ങുകള്ക്കും മാതാപിതാക്കളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കുമായി കുറഞ്ഞ കാലയളവില്‍ നാട്ടിലെത്തുന്നവര്‍ക്കും ഈ നിര്‍ദേശം ബുദ്ധിമുട്ടായിരിക്കുകയാണ്. നാട്ടിലെത്തിയാല്‍, തിരിച്ചുപോകുന്നതിനുമുമ്പ് പാസ്പോര്‍ട്ട് സ്റ്റാംപ് ചെയ്തുകിട്ടുകയെന്നത് വലിയ പ്രശ്നമാകുമെന്നുറപ്പാണ്.
Sources:azchavattomonline
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
Massive explosion outside Kabul airport after security warnings
-
us news11 months ago
‘Satanic Temple’ protests against anti-abortion law in Texas