Crime
Attack on the famous Basilica of St. Denis in France.
The final resting place of the kings of France, the Basilica of Saint-Denis, was the scene of acts of vandalism on Wednesday, January 5. A man in his thirties entered the building with an iron bar with which he broke windows and three plaster statues in various chapels: those of St. Denis, St. Genevieve and St. Anthony. He also attacked several display cases in which religious objects were sold on the spot before being quickly arrested.
“The three damaged statues are a relatively recent plaster series, and without historic value,” said the rector of the basilica, Father Jean-Christophe Helbecque. “No words or gestures of threat were uttered and no injuries were reported.”
The vandal entered the basilica a first time but was refused access to a space behind the altar, at the level of the choir, forbidden to the public. He returned a little later with an iron bar. Famous for housing the tombs of the kings of France, the Basilica of Saint-Denis, jewel of Gothic art, had previously been vandalized in March 2019. Stained glass windows as well as the organ were damaged in that attack.
http://theendtimeradio.com
Crime
ക്രൈസ്തവ ദേവാലയങ്ങളിൽ കത്തി ആക്രമണo : ഒരാൾ കൊല്ലപ്പെട്ടു വൈദീകന്റെ നില ഗുരുതരം

മാഡ്രിഡ്: സ്പെയിനിലെ രണ്ട് ദേവാലയങ്ങളിൽ കത്തി ആക്രമണo.ആക്രമണത്തിൽ ദൈവാലയ ശുശ്രൂഷി കൊല്ലപ്പെടുകയും വൈദീകൻ ഉൾപ്പെടെ നിരവധി പേർക്ക് ഗുതരമായി പരിക്കേൽക്കുകയും ചെയ്തു. അൽഗെകിരാസ് നഗരത്തിലെ സാൻ ഇസിദ്രോ, ന്യുഎസ്ത്രാ സെനോരാ ദെ പാൽമ എന്നീ ദൈവാലങ്ങളിൽ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ന്യുഎസ്ത്രാ സെനോരാ ദെ പാൽമ ദൈവാലയത്തിലെ ശുശ്രൂഷിയായ ഡിയേഗോ വലൻസിയയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഫാ. ആന്റണി റോഡ്രിഗസ് സാൻ ഇസിദ്രോ ദൈവാലയ വികാരിയാണ്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്നാണ് അധികൃതരുടെ നിഗമനം.
300 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ദൈവാലയങ്ങളിലേക്ക് കുതിച്ചെത്തിയ അക്രമി, പ്രകോപനം കൂടാതെ വെട്ടുകത്തി ഉപയോഗിച്ച് ജനങ്ങളെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സാൻ ഇസിദ്രോ ദൈവാലയത്തിലെ വസ്തുക്കൾ തട്ടിത്തെറിപ്പിച്ച ശേഷമാണ് ദെ പാൽമ ദൈവാലയത്തിന് വെളിയിൽ നിൽക്കുകയായിരുന്ന വലൻസിയയെ ആക്രമി വെട്ടി വീഴ്ത്തിയത്. നാല് പേർക്ക് പരിക്കേറ്റതായി സ്പെയിനിലെ ‘എൽ മുണ്ടോ’ പത്രം റിപ്പോർട്ട് ചെയ്യുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
ദിവ്യബലി അർപ്പണത്തിനിടെയാണ് ഫാ. ആന്റണി ആക്രമിക്കപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.
Sources:marianvibes
Crime
നൈജീരിയയില് കത്തോലിക്ക വൈദികനെ ചുട്ടുക്കൊന്നു

അബൂജ: ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയ നൈജീരിയയില് വീണ്ടും കത്തോലിക്ക വൈദികന് ദാരുണമായി കൊല്ലപ്പെട്ടു. നൈജര് സംസ്ഥാനത്തിലെ മിന്നാ രൂപതയിലെ സെന്റ് കഫിന് കോരോയിലെ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയത്തിലെ വികാരിയായ ഫാ. ഐസക്ക് അച്ചിയെ അക്രമികള് അഗ്നിയ്ക്കിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. ഇടവക റെക്ടറിയും അഗ്നിക്കിരയായി. ഇന്നലെ ജനുവരി 15 പുലര്ച്ചെ 3 മണിയ്ക്കായിരിന്നു സംഭവം. ഫാ. അച്ചിയോടൊപ്പമുണ്ടായിരുന്ന ഫാ. കോളിന്സ് ഒമേക്ക് വെടിയേറ്റുവെങ്കിലും ഒരുവിധം രക്ഷപ്പെട്ട അദ്ദേഹം ഇപ്പോള് ആശുപത്രിയില് ചികിത്സയിലാണ്. 2021-ല് ഇതേ ദിവസം ഇതേ രൂപതയില് തന്നെ വൈദികനായ ഫാ. ജോണ്ഗബാകനും കൊല്ലപ്പെട്ടിരുന്നു.
നൈജറിലെ ഗവര്ണറായ അല്ഹാജി സാനി ബെല്ലോ ആക്രമണത്തെ കടുത്തഭാഷയില് അപലപിച്ചു. “ദൈവവിരുദ്ധവും, മനുഷ്യത്വരഹിതവും” എന്നു ആക്രമണത്തെ വിശേഷിപ്പിച്ച അദ്ദേഹം അക്രമികളെ ഉടനടി കണ്ടെത്തുവാന് പ്രാദേശിക സുരക്ഷാ മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സങ്കടകരമായ നിമിഷമാണെന്നും അതിക്രൂരമായ രീതിയിലാണ് വൈദികന് കൊലചെയ്യപ്പെട്ടിരിക്കുന്നതെന്നും ഈ നരഹത്യകളെ തടയുവാന് കടുത്ത നടപടികള് ആവശ്യമാണെന്നും സാനി ബെല്ലോ കൂട്ടിച്ചേര്ത്തു. ഗബാഗി/കോറോ ദേശത്ത് നിന്നുള്ള ആദ്യത്തെ തദ്ദേശീയ കത്തോലിക്കാ വൈദികനായിരിന്നു ഫാ. ഐസക്ക്. വൈദികന്റെ അകാല വിയോഗത്തില് മിന്ന രൂപത അതീവ ദുഃഖം രേഖപ്പെടുത്തി.
നൈജീരിയന് ക്രിസ്ത്യന് അസോസിയേന്റെ (സി.എ.എന്) പ്രാദേശിക വിഭാഗത്തിന്റെ ചെയര്മാന് കൂടിയായിരുന്നു കൊല്ലപ്പെട്ട ഫാ. അച്ചി. കഴിഞ്ഞ വര്ഷം മതനിന്ദ ആരോപിച്ച് ദെബോറ സാമുവല് എന്ന ക്രിസ്ത്യന് കോളേജ് വിദ്യാര്ത്ഥിനിയെ ഇസ്ലാമികവാദികള് ക്രൂരമായി മര്ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ച സംഭവം ആഗോള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമും, ഇസ്ലാമിക വാദികളായ ഫുലാനി ഗോത്രവര്ഗ്ഗക്കാരും, കവര്ച്ചക്കാരും നൈജീരിയയിലെ ക്രൈസ്തവരുടെ ജീവിതം ദുരിതപൂര്ണ്ണമാക്കിയിരിക്കുകയാണ്. ലോകത്ത് ഒരു ക്രൈസ്തവനായി ജീവിക്കുകയെന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്ഡോഴ്സിന്റെ പട്ടികയില് ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.
കടപ്പാട് :പ്രവാചക ശബ്ദം
Crime
കോംഗോയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്ലാമിക തീവ്രവാദി ആക്രമണം; അഞ്ച് മരണം, 15 പേര്ക്ക് പരിക്ക്

കിന്ഹാസ: ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ക്രൈസ്തവ ദേവാലയത്തെ ലക്ഷ്യംവെച്ച് നടന്ന ബോംബ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇന്നു ഞായറാഴ്ച (15 ജനുവരി 2023) നടന്ന സംഭവം ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദി ആക്രമണമാണെന്നാണ് അനുമാനിക്കപ്പെടുന്നത്. ഉഗാണ്ടയോട് ചേര്ന്ന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കസിൻഡി ഗ്രാമത്തിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ പതിനഞ്ചോളം പേര്ക്ക് പരിക്കേറ്റുവെന്ന് ആർമി വക്താവ് ആന്റണി മൗളുഷെ അന്താരാഷ്ട്ര വാര്ത്ത ഏജന്സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ശരീരങ്ങൾ ദേവാലയത്തിൽ കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വീഡിയോയിൽ പരിക്കുപറ്റിയവരെ മെഡിക്കൽ സഹായം ലഭ്യമാക്കാൻ ട്രക്കിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളില് വ്യക്തമാണ്.
ഒരു ജ്ഞാനസ്നാനം നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായതെന്നും റിപ്പോര്ട്ടുണ്ട്. രാജ്യത്തെ ഭൂരിപക്ഷം ക്രൈസ്തവ വിശ്വാസികൾ ആണെങ്കിലും, തുടർച്ചയായി തീവ്ര ഇസ്ലാമികവാദികളില് നിന്ന് ഭീഷണി നേരിടുന്ന സമൂഹമാണ് കോംഗോയിലുള്ളത്. അലയൻസ് ഫോർ ഡെമോക്രാറ്റിക് ഫോഴ്സ് എന്ന സംഘടനയാണ് രാജ്യത്തിന്റെ കിഴക്ക് ക്രൈസ്തവർക്കും, ദേവാലയങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം അയച്ചു വിടുന്നതെന്ന് ഓപ്പൺഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടന പറയുന്നു. രാജ്യത്തെ കിഴക്കൻ മേഖലയിൽ ഉണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധവുമായി പതിനായിരകണക്കിന് ക്രൈസ്തവര് കഴിഞ്ഞമാസം തെരുവിൽ ജാഥ നടത്തിയിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine