Connect with us

News

യുക്രൈനിൽ വ്യോമനിരോധന മേഖല പ്രഖ്യാപിച്ചാൽ യുദ്ധം പിന്നെ നാറ്റോയുമായി; മുന്നറിയിപ്പുമായി പുടിൻ

Published

on

യുക്രൈന് മുകളിൽ നാറ്റോ വ്യോമനിരോധന മേഖലയായി പ്രഖ്യാപിച്ചാൽ യുദ്ധം റഷ്യയും നാറ്റോയുമായി മാറുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ മുന്നറിയിപ്പ്. യുക്രൈന് മേൽ നോ ഫ്‌ളൈ സോൺ പ്രഖ്യാപിക്കണമെന്ന് നേരത്തെ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേരിക്ക അടക്കമുള്ള നാറ്റോ രാജ്യങ്ങൾ ഇത് തള്ളുകയായിരുന്നു

എന്നാൽ അത്തരമൊരു നീക്കം ആരെങ്കിലും നടത്തിയാൽ യുദ്ധം പിന്നെ നാറ്റോയുമായിട്ടാകുമെന്ന മുന്നറിയിപ്പാണ് പുടിൻ നൽകുന്നത്. റഷ്യയിൽ സൈനിക നിയമം കൊണ്ടുവരാനുള്ള ഒരു ആലോചനയുമില്ലെന്നും പുടിൻ അറിയിച്ചു. ഏതെങ്കിലും തരത്തിൽ വിദേശരാജ്യങ്ങൾ പ്രകോപനമുണ്ടാക്കിയാൽ മാത്രമേ പട്ടാള നിയമം പ്രഖ്യാപിക്കൂ. അത്തരമൊരു സാഹചര്യം നിലവിലില്ലെന്നും പുടിൻ പറയുന്നു

റഷ്യ പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തൽ രാത്രിയോടെ അവസാനിപ്പിച്ചിരുന്നു. യുദ്ധം പുനരാരംഭിച്ചതായും റഷ്യ അറിയിച്ചു. ഇതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി റഷ്യയിലെത്തിയിട്ടുണ്ട്. യുക്രൈൻ യുദ്ധമടക്കം ഇസ്രായേൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകും.
Sources:Metro Journal

http://theendtimeradio.com

National

ഐ.പി.സി.ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 51-ാമത് വാർഷിക കൺവൻഷൻ ഫെബ്രു. 5 മുതൽ 9 വരെ കായംകുളത്ത്

Published

on

കായംകുളം: ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ 51-ാമത് വാർഷിക കൺവൻഷൻ (വിടുതൽ -2025) ഫെബ്രുവരി 5 ബുധൻ മുതൽ 9 ഞായർ വരെ കായംകുളം ഫെയ്ത്ത് വർഷിപ്പ് സെന്റർ ഗ്രൗണ്ടിൽ (DYSP ഓഫീസിനു സമീപം) നടക്കും. ഡിസ്ട്രിക്ട് ശുശ്രൂഷകൻ പാസ്റ്റർ ബി. മോനച്ചൻ കായംകുളം ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, അനീഷ് ഏലപ്പാറ, ഷാജി എം. പോൾ, പി.സി. ചെറിയാൻ, ഫെയ്ത്ത് ബ്ലസ്സൻ, ഷിബു നെടുവേലിൽ തുടങ്ങിയവർ ദൈവവചനം പ്രസംഗിക്കും. കൊട്ടാരക്കര ഹെവൻലി ബീറ്റ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സോദരീ സമാജ വാർഷിക സമ്മേളനം, സണ്ടേസ്കൂൾ പി.വൈ.പി.എ. സംയുക്ത സമ്മേളനം, ഉപവാസ പ്രാർത്ഥന, ശുശ്രൂഷക സമ്മേളനം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. ഫെബ്രുവരി 9 ഞായറാഴ്ച സംയുക്ത സഭായോഗവും കർത്തൃമേശ ശുശ്രൂഷയും നടക്കും. പാസ്റ്റർ എം.ഒ. ചെറിയാൻ, പാസ്റ്റർ റെജി ചെറിയാൻ, ബ്രദ. കെ.ജെ. മാത്തുക്കുട്ടി, ബ്രദ. ഡി.എച്ച്. എഡിസൻ എന്നിവർ നേതൃത്വം നൽകും. പാസ്റ്റർ ഷാജി വർഗ്ഗീസ് കലയപുരം , പാസ്റ്റർ ആമോസ് തോമസ് എന്നിവർ പബ്ലിസിറ്റി കൺവീനേഴ്സായി പ്രവർത്തിക്കുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading

world news

2024 ൽ ലോകമെമ്പാടുമായി കൊല്ലപ്പെട്ടത് 13 കത്തോലിക്കാ മിഷനറിമാരും നിരവധി അൽമായ വിശ്വാസികളും

Published

on

2024 ൽ കത്തോലിക്കാ സഭയിൽ സേവനത്തിനിടെ 13 മിഷനറിമാരും നിരവധി അൽമായ വിശ്വാസികളും കൊല്ലപ്പെട്ടതായി പുതിയ റിപ്പോർട്ട്. വത്തിക്കാനിലെ മിഷനറി വാർത്താ ഏജൻസിയായ അജൻസിയ ഫിഡെസ് ഡിസംബർ 30 ന് പുറത്തിറക്കിയ രേഖപ്രകാരം മൂന്ന് ഭൂഖണ്ഡങ്ങളിലായി എട്ട് പുരോഹിതർക്കും അഞ്ച് അൽമായർക്കും വിശ്വാസത്തെപ്രതി ജീവൻ നഷ്ടപ്പെട്ടു. ആഫ്രിക്കയിലും അമേരിക്കയിലും അഞ്ചുപേരും യൂറോപ്യൻ രാജ്യങ്ങളിൽ രണ്ട് വൈദികരും കൊല്ലപ്പെട്ടു.

സംഘർഷമേഖലകളിൽ അപകടകരമായ അവസ്ഥ

ജിഹാദി ഗ്രൂപ്പുകളിൽനിന്നുള്ള നിരന്തരമായ ആക്രമണങ്ങൾ ക്രിസ്ത്യൻ സമൂഹങ്ങളെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്. ബുർക്കിന ഫാസോയിൽ, രണ്ട് ഇടയ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഫ്രാങ്കോയിസ് കബോർ എന്ന 55 കാരനായ സന്നദ്ധപ്രവർത്തകൻ ഫെബ്രുവരിയിൽ നടന്ന ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. അതേസമയം പ്രമുഖ കാറ്റക്കിസ്റ്റ് ആയിരുന്ന എഡ്വാർഡ് സോട്ടിയെംഗ യഗ്ബാരെ ഏപ്രിലിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ദക്ഷിണാഫ്രിക്കയിൽ ആഴ്ചകളുടെ ഇടവേളയിൽ രണ്ട് വൈദികർ വെടിയേറ്റു കൊല്ലപ്പെട്ടു. മാർച്ച് 13 ന് സാനീൻ കത്തീഡ്രലിൽ വിശുദ്ധ കുർബാന നടത്താനുള്ള തയ്യാറെടുപ്പിനിടെ ഫാദർ വില്യം ബാൻഡ (37) വെടിയേറ്റ് മരിച്ചു. ഏപ്രിൽ 27 ന് പ്രിട്ടോറിയയിൽ ഫാദർ പോൾ ടാറ്റു (45) കൊല്ലപ്പെട്ടു.

പള്ളി പ്രവർത്തകർക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങൾ

കവർച്ചകൾക്കിടയിലും പള്ളിയുടെ സ്വത്തുക്കൾ ആക്രമിക്കുമ്പോഴും നിരവധി മരണങ്ങൾ സംഭവിച്ചു. പോളണ്ടിൽ, 72 കാരനായ ഫാദർ ലെച്ച് ലച്ചോവിക്‌സ് തന്റെ റെക്‌റ്ററിയിൽ നുഴഞ്ഞുകയറിയ അക്രമിയുടെ ആക്രമണത്തെ തുടർന്ന് മരിച്ചു. സ്‌പെയിനിൽ, 76 കാരനായ ഫ്രാൻസിസ്‌ക്കൻ വൈദികൻ ഫാദർ ജുവാൻ അന്റോണിയോ ലോറെന്റെ ഗിലെറ്റിലെ ആശ്രമത്തിൽ നടന്ന ആക്രമണത്തെ തുടർന്ന് മരിച്ചു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റേഡിയോ മരിയ/ ഗോമയുടെ കോർഡിനേറ്ററായ എഡ്മണ്ട് ബഹാതി മോൻജ സായുധസംഘങ്ങളുടെ വർധിച്ചുവരുന്ന അക്രമങ്ങൾക്കിടയിൽ വീടിനുസമീപം വെടിയേറ്റു മരിച്ചു. രണ്ടു വർഷത്തിനിടെ ഗോമയിലും പരിസരത്തുമായി കുറഞ്ഞത് ഒരു ഡസൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഫിഡെസ് റിപ്പോർട്ട് ചെയ്തു. ഹോണ്ടുറാസിൽ 46 കാരനായ സോഷ്യൽ പാസ്റ്ററൽ കോർഡിനേറ്ററായ ജുവാൻ അന്റോണിയോ ലോപ്പസ് കൊല്ലപ്പെട്ടു.

2000 മുതൽ 2024 വരെ ലോകമെമ്പാടും മൊത്തം 608 മിഷനറിമാരും അൽമായ വിശ്വാസികളും കൊല്ലപ്പെട്ടതായി കണക്കുകൾ വെളിപ്പെടുത്തുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

‘ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയണം’: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത്

Published

on

ക്രൈസ്തവർക്കും ക്രിസ്മസ് ദിനത്തിലെ പ്രാർഥനകൾക്കും ആഘോഷങ്ങൾക്കും നേരെ രാജ്യത്ത് വർധിച്ച അതിക്രമങ്ങൾ തടയാൻ അടിയന്തര നടപടി സീകരിക്കമെന്നാവശ്യപ്പെട്ട് 400ഓളം ക്രിസ്ത്യൻ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും 30 ചർച്ച് ഗ്രൂപ്പുകളും രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്ത് നൽകി.

ഈ ക്രിസ്മസ് കാലത്ത് മാത്രം ക്രിസ്ത്യാനികൾക്കുനേരെ 14 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. 2024ൽ 720ലധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മത ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമ സംഭവങ്ങളിൽ വേഗത്തിലും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ സർക്കാർ തയാറാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 days ago

Evangelical pastor, family members killed after church service in Colombia

A beloved Evangelical pastor and two family members were killed in northern Colombia while outside a restaurant after a church...

us news2 days ago

Pastor Jack Hibbs urges Christians to ‘armor up’ in 2025

Pastor Jack Hibbs of Calvary Chapel Chino Hills is calling on Christians to “armor up” spiritually as they enter the...

us news2 days ago

ഫ്ലോറിഡയിൽ പൊതു സ്ഥലങ്ങളിൽ ഉറങ്ങുന്നത് നിരോധിക്കുന്ന നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു

ഫ്ലോറിഡ:പൊതു സ്ഥലങ്ങളിൽ ഉറങ്ങുന്നത് നിരോധിക്കുന്നതും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതുമായ പുതിയ നിയമം ജനുവരി 1-ന്ഫ്ലോറിഡയിൽ മിലാവിൽവന്നു . പുതിയ നിയമം നഗരത്തിന് നല്ല മാറ്റമുണ്ടാകുമെന്നു ജാക്സൺവില്ലെ കൗൺസിലർ...

National2 days ago

ഐ.പി.സി.ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 51-ാമത് വാർഷിക കൺവൻഷൻ ഫെബ്രു. 5 മുതൽ 9 വരെ കായംകുളത്ത്

കായംകുളം: ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ 51-ാമത് വാർഷിക കൺവൻഷൻ (വിടുതൽ -2025) ഫെബ്രുവരി 5 ബുധൻ മുതൽ 9 ഞായർ വരെ കായംകുളം ഫെയ്ത്ത് വർഷിപ്പ്...

Movie3 days ago

‘To God Be the Glory’: Denzel Washington Gets Baptized, Receives Minister’s License

Actor Denzel Washington took a major step in his walk with the Lord over the weekend, getting baptized and receiving...

us news3 days ago

Trump, Franklin Graham and Top US Pastors Reflect on the Legacy of Jimmy Carter

Top American political leaders and Christian ministers are reflecting on the life and legacy of former President Jimmy Carter who...

Trending

Copyright © 2019 The End Time News