Sports
ഫൈനല്‍ പോരാട്ടത്തിന് മഞ്ഞ ജേഴ്സിയില്‍ ഇറങ്ങാന്‍ കേരള ബ്ലാസ്റ്റേഴ്സിനാകില്ല; ആരാധകര്‍ക്ക് നിരാശ

പനാജി: മൂന്നാം ഐ.എസ്.എല്‍ ഫൈനലിലും കേരള ബ്ലാസ്റ്റേഴ്‌സിനു നിരാശ. കേരള ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് എ.ഫ്സി ഐഎസ്എല്‍ ഫൈനല്‍ മത്സരട്ടിത്തില്‍ ഫൈനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഹൈദരാബാദ് നേടി. നിശ്ചിത സമയത്തിം അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു. പിന്നീട് ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല. കളിയുടെ മുതല്‍ തന്നെ ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്തുന്ന കാഴ്ചയായിരുന്നു ഫൈനലില്‍.
ആദ്യ പകുതിയില്‍ പന്തടക്കത്തിലും അവസരങ്ങള്‍ ഒരുക്കുന്നതിലും ബ്ലാസ്റ്റേഴ്സായി രുന്നു മുന്നില്‍. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ വലതു വിങ്ങിലൂടെയുള്ള മികച്ചൊരു മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ഡിഫന്‍ഡര്‍ സന്ദീപ് സിങ് ആദ്യ പകുതിയില്‍ ഒരു സില്ലി ഫൗളിന് മഞ്ഞക്കാര്‍ഡ് വാങ്ങിക്കുകയും ചെയ്തു.
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഫൈനലിലേക്കെത്തിയത്. കൃത്യമായി പറഞ്ഞാല്‍ ആറ് വര്‍ഷത്തെ കാത്തിരിപ്പ്. എഴുതിത്തള്ളിയവരും പഴി പറഞ്ഞവരും വിമര്‍ശിച്ചവരും ഏറെയായിരുന്നെങ്കിലും അവര്‍ക്കെല്ലാം മുന്നിലൂടെ തല ഉയര്‍ത്തിത്തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ കലാശപ്പോരിനിറങ്ങിയത്. കരുത്തരായ ഹൈദരാബാദ് എഫ്സി നിസാരക്കാരല്ല.
ഇത്തവണ തുടക്കം മുതല്‍ വലിയ പ്രതീക്ഷയോടെയായിരുന്നു ബ്ലാസ്റ്റേഴ്സ് ഉണ്ടായിരുന്നത്. ഒട്ടുമിക്ക സീസണുകളിലും ഗോളടിക്കാന്‍ കെല്‍പ്പുള്ള താരങ്ങളുടെ അഭാവമാണ് ബ്ലാസ്റ്റേഴ്സിനെ വേട്ടയാടിയത്. എന്നാല്‍ ഇത്തവണ ജോര്‍ജ് ഡിയാസും അല്‍വാരോ വാസ്‌കസും (8 ഗോള്‍), സഹല്‍ അബ്ദുല്‍ സമദ്, അഡ്രിയാന്‍ ലൂണ (6 ഗോള്‍) എന്നിവരെല്ലാം പരിശീലകന്റെ മനസിനൊപ്പം പന്ത് തട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലേക്കുള്ള വഴി അല്‍പ്പം എളുപ്പമായി.
ലീഗ് ഘട്ടത്തില്‍ 20 മത്സരങ്ങളില്‍ നിന്ന് 9 ജയവും ഏഴ് സമനിലയും നാല് തോല്‍വിയുമടക്കം 34 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്സ് സെമി സീറ്റുറപ്പിച്ചത്. ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ്സിയായിരുന്നു സെമിയിലെ ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ആദ്യ പാദ സെമിയില്‍ ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ 1-0ന് തകര്‍ത്തപ്പോള്‍ രണ്ടാം പാദം 1-1 സമനില നേടിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്കെത്തിയത്.
http://theendtimeradio.com
Sports
ഗ്ലോറിയാ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം തൃശൂരിന്

ആലുവ: കേരളാ സ്‌പോര്‍ട്‌സ് കോലിഷന്റെ ആഭിമുഖ്യത്തില്‍ മെയ് 18 മുതല്‍ 21 വരെ ആലുവ കീഴ്മാട് ബ്ലൈന്‍ഡ് സ്‌കൂള്‍ ഗ്രൈണ്ടില്‍ വെച്ച് നടന്ന ക്രിസ്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തൃശൂര്‍ വിജയികളായി. ഫൈനല്‍ മത്സരത്തില്‍ ടൈം ബ്രേക്കറില്‍ തൃശൂര്‍ മലപ്പുറത്തെ തളച്ചു.കേരളതത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി 13 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ഇന്ത്യന്‍ ഫുട്‌ബോള്‍താരം എന്‍ പി പ്ര ദീപ് ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍ ദേശീയ സൈക്ലിങ് താരം കെസിയ വര്‍ഗീസ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.
തികച്ചും ഒരു ക്രിസ്തീയ യുവജന ക്യാമ്പ് ആയിട്ടാണ് ഈ ടൂര്‍ണമെന്റ് നടന്നുവരുന്നത്. നാലു ദിവസങ്ങളില്‍ ആയി നടന്ന ക്യാമ്പില്‍ ഇരുന്നൂറോളം യുവജനങ്ങള്‍ പങ്കെടുക്കുകയും കായിക ലോകത്ത് പേരെടുത്ത താരങ്ങള്‍ തങ്ങളുടെ അനുഭവ സാക്ഷ്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.കേരളാ സന്തോഷ് ട്രോഫി താരം ലാനെല്‍ തോമസ് തമിഴ്‌നാട് സന്തോഷ് ട്രോഫി താരം ജെസ്റ്റസ് ആന്റോ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Sources:onlinegoodnews
Sports
2026ലെ ലോകകപ്പ് ലോഗോ പ്രകാശനം ചെയ്തു

ലോസ് ആഞ്ചൽസ്: 2026ലെ ലോകകപ്പ് ആവേശത്തിന് തുടക്കമിട്ട് ഫിഫ. ലോകകപ്പ് ലോഗോയും മുദ്രാവാക്യവും ഫിഫ പുറത്തുവിട്ടു. യു.എസ്, മെക്‌സിക്കോ, കാനഡ എന്നീ നോർത്ത് അമേരിക്കൻ രാജ്യങ്ങൾ സംയുക്തമായാണ് ടൂർണമെന്‍റിന് ആതിഥ്യംവഹിക്കുന്നത്.
ലോസ് ആഞ്ചൽസിലെ ഗ്രിഫിത്ത് ഒബ്‌സർവേറ്ററിയിൽ നടന്ന ചടങ്ങിലായിരുന്നു ലോഗോ അനാച്ഛാദനം. ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡോ അടക്കമുള്ള പ്രമുഖർ അതിഥികളായി പങ്കെടുത്ത ചടങ്ങിന് ഫിഫ അധ്യക്ഷൻ ജിയാന്നി ഇൻഫാന്റിനോയാണ് നേതൃത്വം നൽകിയത്.
ഇതാദ്യമായി ഫിഫ ലോകകപ്പ് കിരീടത്തിന്റെ മാതൃക കൂടി ചേർത്താണ് ലോഗോ തയാറാക്കിയത്. ഇതോടൊപ്പം ടൂർണമെന്റ് നടക്കുന്ന വർഷത്തെ സൂചിപ്പിച്ച് വെള്ള നിറത്തിൽ 26ഉം അതിനു മുകളിൽ ലോകകപ്പ് കിരീടവുമാണ് പ്രതിഷ്ഠിച്ചാണ് ലോഗോ തയാറാക്കിയത്. കറുപ്പ് നിറമാണ് പശ്ചാത്തലമായി നൽകിയിരിക്കുന്നത്.
പതിവുരീതിയിൽനിന്നു മാറിയ ആതിഥേയരാജ്യങ്ങളുടെ നിറം ഇത്തവണ ലോഗോയിൽ ചേർത്തിട്ടില്ല. ‘വീ ആർ 26′(നമ്മൾ 26) എന്നാണ് ലോകകപ്പ് മുദ്രാവാക്യം. ലോകത്തെ സ്വാഗതം ചെയ്യാൻ നമ്മൾ ഒറ്റക്കെട്ടാണെന്ന് ജിയാന്നി പറഞ്ഞു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതും വിശാലവുമായ ടൂർണമെന്റാണ് വരാൻ പോകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും ആതിഥ്യമരുളുന്ന രാജ്യത്തിനും ഫിഫ ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടേതായ അധ്യായം കുറിക്കാനുള്ള അവസരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026ൽ ടീമുകളുടെ എണ്ണം 32ൽനിന്ന് 48 ആയി ഉയരുമെന്ന പ്രത്യേകതയുണ്ട്. 16 നഗരങ്ങളിലായിരിക്കും കളി നടക്കുക. ഇതിൽ 11 എണ്ണം യു.എസിലും മൂന്നെണ്ണം മെക്‌സിക്കോയിലും രണ്ടെണ്ണം കാനഡയിലുമായിരിക്കും.
Sources:azchavattomonline
Cricket
മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.
ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.
198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews
-
us news7 days ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news2 weeks ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
Movie4 days ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു