Connect with us

Tech

തട്ടിപ്പുകളിൽ വീഴാതെ സുരക്ഷ ഉറപ്പാക്കാം: വാട്സ്ആപ്പിൽ പുതിയ സംവിധാനം എത്തുന്നു

Published

on

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന അജ്ഞാത കോളുകളെ തിരിച്ചറിയാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. തട്ടിപ്പുകളിൽ വീഴാതെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കോളുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ട്രൂകോളർ ആപ്പുമായി സഹകരിച്ച്, തട്ടിപ്പ് കോളുകൾ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന ഫീച്ചറിന് ഉടൻ തന്നെ രൂപം നൽകുന്നതാണ്.

ഇന്റർനെറ്റ് മുഖാന്തരമുള്ള തട്ടിപ്പ് കോളുകളാണ് ഇത്തരത്തിൽ തിരിച്ചറിയാൻ സാധിക്കുക. നിലവിൽ, ഈ ഫീച്ചർ പരീക്ഷണഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ എല്ലാ ഉപഭോക്താക്കളിലേക്കും ലഭ്യമാക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്റർനാഷണൽ നമ്പറുകളിൽ നിന്നും തട്ടിപ്പ് കോളുകൾ ഉയരുന്നതിന്റെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.
Sources:Metro Journal

http://theendtimeradio.com

Tech

ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കിടിലന്‍ ഫീച്ചറുകളുമായി യൂട്യൂബ്

Published

on

ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കിടിലന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്. യൂട്യൂബില്‍ പ്ലേ ബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പര്‍ ടൈമര്‍ ഫീച്ചറുമാണ് അവതരിപ്പിക്കുന്നത്. വൈകാതെ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി ജി എസ് എം അരീന റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ 0.25 ആണ് ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ്. ഇത് 0.05 ആക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്ലീപ് ടൈമര്‍ നേരത്തെ പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമായിട്ടായിരുന്നു. എന്നാല്‍ ഇനി ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ് ആകുന്ന ഫീച്ചറാണ് വരാന്‍ പോകുന്നത്. ഇതിനായി, എപ്പോഴാണ് വീഡിയോ സ്റ്റോപ് ആകേണ്ടത് എന്നനുസരിച്ച് നേരത്തെ തന്നെ നിങ്ങള്‍ക്ക് ടൈമര്‍ സെറ്റ് ചെയ്ത് വെക്കാം. നേരത്തെ പ്രീമിയം സബ്‌സ്‌ക്രൈബര്‍മാരില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ചു വന്നിരുന്നു.

പ്ലേ ബാക്ക് മെനുവിലായിരിക്കും സ്ലീപ്പ് ടൈമര്‍ ഓപ്ഷന്‍ ഉണ്ടാകുക. 10, 15, 20, 45 മിനിറ്റായോ അല്ലെങ്കില്‍ ഒരു മണിക്കൂറായോ സെറ്റ് ചെയ്ത് വെക്കാന്‍ സാധിക്കും. വീഡിയോയുടെ അവസാനത്തില്‍ ടൈമര്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നേരം വീഡിയോ കാണണമെന്നുണ്ടെങ്കില്‍ പോപ്പ് അപ്പിലൂടെ ടൈമര്‍ നീട്ടാന്‍ സാധിക്കും. ഇനി അങ്ങനെ അല്ലെങ്കില്‍ പ്ലേ ബാക്ക് താത്ക്കാലികമായി സ്റ്റോപ് ആകും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

ജിമെയിലില്‍ റിക്കവറി റിക്വസ്റ്റ് വന്നോ?; ക്ലിക്ക് ചെയ്താല്‍ എട്ടിന്റെ പണി ഉറപ്പ്

Published

on

ഓരോ ദിവസവും നാം ചിന്തിക്കാത്ത രീതിയിലുള്ള സൈബര്‍ തട്ടിപ്പുകളുടെ കഥയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ജിമെയില്‍ റിക്കവറി റിക്വസ്റ്റിന്റെ മറവിലൂടെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശനം. ജിമെയില്‍ വഴി വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അയക്കുന്ന സൈബര്‍ തട്ടിപ്പാണ് വ്യാപകമാകുന്നത്.

എഐ ടൂള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നതിനാല്‍ ജിമെയില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ജിമെയില്‍ റിക്കവര്‍ റിക്വസ്റ്റ് വരുന്ന മെയില്‍ ഐഡി കൃത്യമായി പരിശോധിക്കുക. ജിമെയില്‍ അക്കൗണ്ട് സെക്യൂരിറ്റി ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. മറ്റാരെങ്കിലും ലോഗിന്‍ ചെയ്യുന്നുണ്ടോ എന്ന് ഇതിലൂടെ അറിയാനാവുമെന്നതിനാല്‍ തട്ടിപ്പില്‍ വീഴാതെ രക്ഷപ്പെടാം.

നിങ്ങള്‍ ജിമെയില്‍ അക്കൗണ്ട് റിക്കവറി ആവശ്യപ്പെടാതെയാണ് വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് ജിമെയില്‍ വഴി അയച്ച് തട്ടിപ്പ് സംഘം നമ്മെ സമീപിക്കുക. ജിമെയില്‍ അക്കൗണ്ട് റിക്കവറി ചോദിച്ചുകൊണ്ട് ഒരു നോട്ടിഫിക്കേഷന്‍ ഫോണിലോ, മെയിലിലോ ലഭിക്കുന്നതിലാണ് തുടക്കം. ജിമെയില്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്യാന്‍ സൈബര്‍ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇന്ത്യയില്‍ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തില്‍ അഭ്യര്‍ത്ഥന മിക്കവാറും വരിക. ലഭിച്ച ലിങ്കില്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്ത് പോയാല്‍ വ്യക്തിപരമായ വിവരങ്ങളെല്ലാം തട്ടിപ്പ് സംഘത്തിലേക്കെത്തും.

മനുഷ്യന്റെ നിത്യജീവിതത്തില്‍ ഏത് കാര്യത്തിനും സാമൂഹിക മാധ്യമങ്ങള്‍ അത്യാവശ്യമായി വന്നിരിക്കുന്ന കാലമാണിത്. ആശയവിനിമയത്തിനും ബന്ധങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും പ്രമോഷനുകള്‍ സാധ്യമാക്കാനുമെല്ലാം സോഷ്യല്‍മീഡിയ ആപ്പുകളെയാണ് നാം ആശ്രയിക്കുന്നത്. ഇതാണ് ഇത്തരക്കാര്‍ സൗകര്യപൂര്‍വം ചൂഷണത്തിനും തട്ടിപ്പിനും ഉപയോഗിക്കുന്നത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Tech

സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാനുള്ള ഫീച്ചറുമായി വാട്‌സ്ആപ്പ് വരുന്നു

Published

on

ന്യൂയോര്‍ക്ക്: അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരോ അപ്‌ഡേറ്റിലും കൊണ്ടുവരുന്നത്. ഇപ്പോഴിതാ വാട്‌സ്ആപ്പിൽ പുതുതായി എത്താൻ പോകുന്ന ഒരു ഫീച്ചറിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് നിറയുന്നത്. മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലെ സമാനമായ ഫീച്ചറാണ് വാട്‌സ്ആപ്പിലും വരാൻ പോകുന്നത്. സ്റ്റാറ്റസ് വെക്കുമ്പോൾ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കാൻ പോകുന്നത്. ഇത് സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകൾ വന്നെങ്കിലും ഉടൻ തന്നെ അവതരിപ്പിക്കും. കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ ടാഗ് ചെയ്യാൻ ഈ ഫീച്ചറിലൂടെ കഴിയും. ആരെയാണോ ടാഗ് ചെയ്യുന്നത് അവർക്ക് അതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും.

നിലവിൽ വാട്‌സ്ആപ്പിൽ ഇങ്ങനെയൊരു ഓപ്ഷൻ ഇല്ല. സ്വന്തം നിലക്ക് വീഡിയോയോ ചിത്രങ്ങളോ വോയിസോ മറ്റോ ഒക്കെ സ്റ്റാറ്റസ് ആയി വെക്കാം എന്ന് മാത്രം. എന്നാൽ ടാഗ് ഫീച്ചർ വരുന്നതോടെ പ്രിയപ്പെട്ടവർക്ക് എളുപ്പത്തിൽ സ്റ്റാറ്റസ് വായിക്കാൻ പറ്റും. ആരെയാണോ ടാഗ് ചെയ്യുന്നത്, അയാള്‍ക്ക് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. ഇൻസ്റ്റഗ്രാമിലെ സ്റ്റോറി ഇത്തരത്തിൽ മെൻഷനും ഷെയറും ചെയ്യാം. അതുപോലെയാണ് വാട്‌സ്ആപ്പിലും കൊണ്ടുവരുന്നത്.

അതേസമയം ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകളാണെങ്കിൽ യഥാർഥ ക്രിയേറ്ററുടെ ഐഡന്റിറ്റി പ്രൈവറ്റ് ആയിരിക്കും. മറ്റുള്ളവർക്ക് ഇയാളെ( ക്രിയേറ്ററെ) ബന്ധപ്പെടനാവില്ലെന്ന് ചുരുക്കം. ഇന്‍സ്റ്റഗ്രമില്‍ ഇങ്ങനെയൊരു ഫീച്ചര്‍ ഇല്ല.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news8 hours ago

Christian woman granted secret bail after arrest on false blasphemy charge

A trial court in Pakistan has granted rare bail to a Christian arrested on blasphemy charges, her attorney said. Additional...

National8 hours ago

വൈ പി. ഇ സ്റ്റേറ്റ് താലന്തു പരിശോധന മുളക്കുഴയിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ വെച്ച് ഒക്ടോബർ 31...

us news8 hours ago

ENANCHORED ഒരുക്കുന്ന യുവജന മീറ്റിംഗ് UKയിൽ

ENANCHORED ൻ്റെ ആഭിമുഖ്യത്തിൽ യുകെ Seaham Sunderland യൂത്ത് സെൻ്ററിൽ വെച്ച് യുവജന മീറ്റിംഗ് ഒക്ടോബർ 26 ന് രാവിലെ 9:30 മുതൽ വൈകിട്ട് 4 മണി...

us news8 hours ago

22 മത് മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ നാഷണൽ കോൺഫറൻസ് 2025 ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ.

യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ ഏറ്റവും വലിയ ആത്‌മീയ സംഗമമായ 22 മത്‌ എം പി എ യു കെ യുടെ നാഷണൽ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ...

world news9 hours ago

ലോകമെമ്പാടും ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനത്തില്‍ വര്‍ദ്ധനവ്; പുതിയ റിപ്പോര്‍ട്ടുമായി എ‌സി‌എന്‍

ലണ്ടന്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം കൂടുതൽ വഷളായതായി റിപ്പോര്‍ട്ട്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്...

world news1 day ago

Christian convert in Somalia suffers 3rd brutal attack by Muslim relatives for praying to Jesus

Kenya — A convert from Islam in Somalia who was attacked in May and July was again assaulted on Oct....

Trending