Connect with us

us news

നിത്യതയില്‍ ചേര്‍ക്കപ്പെട്ടു

Published

on

 

ഒക്കലഹോമ ഐ പി സി ഹെബ്രോണ്‍ സഭാംഗമായ സാം കെ ഈനോസിന്റെയും പരേതയായ മേരി ഈനോസിന്റെയും മകന്‍ ജഫ്രി ഈനോസ് (42) മെയ് 21 ഞായറാഴ്ച നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.
ഭാര്യ:ഹണി ബഞ്ചമിന്‍ (റിന്‍സി) മകള്‍: എസ്ഥേര്‍.
സഹോദരീ കുടുംബാംഗങ്ങള്‍: ലെസ്‌ലി യാക്കോബ്, ബൈജു യാക്കോബ്, കാതറിന്‍ എലീസബെത്ത്.

Memorial Service:മെയ് 24 ബുധനാഴ്ച 7 pmന്
Funeral Service:മെയ് 25 വ്യാഴാഴ്ച 10 amന്
ശുശ്രൂഷകള്‍ക്ക് ഐപിസി ഹെബ്രോണ്‍ സഭ നേതൃത്വം നല്‍കും.

 

us news

ലൗ അഡ്വെഞ്ചർ വി.ബി.എസിൻ്റെ തീയതി ആൻഡ് തീം പ്രകാശനം ചെയ്തു

Published

on

ക്യുബെക് : ഹൗസ് ഓഫ് സാൽവേഷൻ സൗണ്ട് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ക്യുബെക്കിൽ നടക്കുന്ന വി.ബി.എസിൻ്റെ തീയതി ആൻഡ് തീം എന്നിവ പ്രകാശനം ചെയ്തു. പാ പോളാണ് പ്രകാശനം ചെയ്തത്.

ആഗസ്റ്റ് 1 മുതൽ 3 വരെ ക്യുബെക്കിൽ ലൗ അഡ്വെഞ്ചർ എന്ന തീമിൽ വിബിഎസ് നടക്കും. വചന പഠനം, പാട്ടുകൾ, ആക്ഷൻ സോങ്, വിവിധ ഗെയിംസ്, പപ്പറ്റ് ഷോ എന്നിങ്ങനെ കുട്ടികളാക്കായി വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 5142267210 , 5815787504
Sources:christianlive

http://theendtimeradio.com

Continue Reading

us news

സിസ്റ്റര്‍ ജീനാ വില്‍സണ്‍ അടുത്ത പിസിനാക് നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍

Published

on

ഷിക്കാഗോ : ഷിക്കാഗോയില്‍ 2026ല്‍ നടക്കുന്ന 40 മത് പിസിനാക്കിന്റെ നാഷനല്‍ ലേഡീസ് കോഡിനേറ്ററായി സിസ്റ്റര്‍ ജീനാ വില്‍സനെ തിരഞ്ഞെടുത്തതായി നാഷനല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് കെ. സ്റ്റീഫന്‍സണ്‍, സെക്രട്ടറി സാം മാത്യു, ട്രഷറര്‍ പ്രസാദ് ജോര്‍ജ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ഐപിസി സഭയുടെ സീനിയര്‍ പാസ്റ്റര്‍ ഡോ. വില്‍സണ്‍ വര്‍ക്കിയുടെ ഭാര്യയാണ് സിസ്റ്റര്‍ ജീന വില്‍സണ്‍. എംഎബിഎഡ് ബിരുദധാരിയായ സിസ്റ്റര്‍ ജീന വില്‍സണ്‍ വേദശാസ്ത്രത്തിലും പഠനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ഐപിസി ശുശ്രൂഷകന്‍ പാസ്റ്റര്‍ ബേബി ഏബ്രഹാമിന്റെ മകളാണ്. ആഗ്‌നസ് ആഷ്ലി എന്നിവരാണ് മക്കള്‍.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

Published

on

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്. 120 വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് സെനറ്റര്‍ മെഹ്റിന്‍ ഫാറൂഖിയാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍നിന്നുള്ള ഗ്രീന്‍പാര്‍ട്ടി എംപിയായ മെഹ്റിന്‍ പാകിസ്ഥാന്‍ വംശജയാണ്.

മതവും സർക്കാരും രണ്ടായി നിലനില്‍ക്കുന്ന ഒരു മതേതര പാര്‍ലമെന്റിലാണ് താന്‍ വിശ്വസിക്കുന്നത്. സെനറ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി സ്വര്‍ഗസ്ഥനായ പിതാവേ… എന്ന പ്രാര്‍ത്ഥന ചൊല്ലരുതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇതിനു മുന്‍പും ഫെഡറല്‍ പാര്‍ലമെന്റില്‍ ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന നീക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടിരുന്നു. കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും മറ്റു പ്രതിനിധികളുടെ പിന്തുണ ലഭിക്കാറില്ല.

വ്യത്യസ്ത വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ഈ രാജ്യത്ത് താമസിക്കുന്നതിനാല്‍ പ്രാര്‍ത്ഥന ഒഴിവാക്കണമെന്നാണ് മെഹ്റിന്റെ വാദം. ഈ മാറ്റത്തിനായി ഞങ്ങള്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍, ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന്റെ പ്രവൃത്തിദിനം ആരംഭിക്കുന്നത് കര്‍ത്താവിന്റെ പ്രാര്‍ത്ഥനയോടെയാണ്. ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സംസ്ഥാന പാര്‍ലമെന്റ് ഒഴികെ എല്ലാ ഓസ്ട്രേലിയന്‍ പാര്‍ലമെന്റുകളിലും കര്‍ത്താവിന്റെ പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്.

പാലസ്തീന്‍ രാഷ്ട്രത്തെ ഓസ്‌ട്രേലിയ അംഗീകരിക്കണമെന്ന് സമ്മര്‍ദം ചെലുത്തുന്ന സെനറ്റര്‍മാരില്‍ മുന്‍നിരയില്‍ മെഹ്റിന്‍ ഫാറൂഖിയുമുണ്ട്. നേരത്തെ വിക്ടോറിയ സംസ്ഥാനത്ത് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന പാര്‍ലമെന്റില്‍നിന്നു നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നാണ് അന്ന് ആ നീക്കം പരാജയപ്പെട്ടത്.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National23 hours ago

ഉത്തരാഖണ്ഡിൽ ക്രിസ്ത്യൻ പ്രാർത്ഥനാകൂട്ടത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണം

ഡെറാഡൂൺ: കൂട്ടമതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ കിരാതമായ ആക്രമണം. പ്രദേശത്തെ ഒരു വസതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക്...

Tech23 hours ago

വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ എത്തി; നിങ്ങള്‍ക്ക് കിട്ടിയോ? വിശദമായറിയാം.

ഇഷ്ടമുള്ളവരുമായി എളുപ്പം ചാറ്റ് ചെയ്യുന്നതിനും കോള്‍ ചെയ്യുന്നതിനുമായി വാട്‌സാപ്പില്‍ പുതിയ ഫേവറൈറ്റ്‌സ് ടാബ് വരുന്നു. സ്മാര്‍ട്‌ഫോണുകളിലെ ഫോണ്‍ ആപ്പുകളില്‍ നേരത്തെ തന്നെ ഈ രീതിയിലുള്ള ഫേവറൈറ്റ്‌സ് ടാബ്...

National23 hours ago

7 Indian Christians accused of violating conversion law

Seven Christians have been accused of violating the stringent anti-conversion law in two separate incidents in the State of Uttar...

National24 hours ago

ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസാക്കി: ആയിരങ്ങള്‍ക്ക് ആശ്വാസം

കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി...

world news24 hours ago

ആഗോള ശ്രദ്ധ നേടിയ കത്തോലിക്ക ആപ്ലിക്കേഷന്‍ ‘ഹാലോ’യ്ക്കു വിലക്കിട്ട് ചൈന

ബെയ്ജിംഗ്: ലോകമെമ്പാടും ശ്രദ്ധ നേടി കോടിക്കണക്കിന് ആളുകള്‍ അനുദിന ആത്മീയ ജീവിതത്തിന്റെ നവീകരണത്തിന് ഉപയോഗിക്കുന്ന കത്തോലിക്ക ആപ്ലിക്കേഷനായ ഹാലോയ്ക്കു വിലക്കിട്ട് ചൈന. ചൈനയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ...

National2 days ago

Sunita’s Faith-Fueled Ministry in India

India– Sunita serves passionately in northern India, spreading the gospel through her evangelism ministry. After receiving Bible training, she started...

Trending