Connect with us

Business

യു.പി.ഐ​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ

Published

on

യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ)​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌.ബി.ഐ),എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ)​ യുടെ നിർദേശ പ്രകാരം നിലവിൽ പ്രതിദിനം ഒരു ലക്ഷം രൂപയാണ് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാൽ ബാങ്കുകളുടെ വലിപ്പത്തിനനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. യു.പി.ഐ തട്ടിപ്പുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പണമിടപാടുകൾക്കും, ഇടപാടുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ദിവസം ഒരു ലക്ഷം രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് യു.പി.ഐ ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്കും യു.പി.ഐ പരിധി ഒരു ലക്ഷമാക്കിയിട്ടുണ്ട്. എന്നാൽ കനറാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും പ്രതിദിനം പരമാവധി 25,000 രൂപ വരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ അനുവദിക്കുന്നത്. ഐ.സി.ഐ.സി.ഐ ഇടപാടുകാർക്ക് ഒരു ദിവസം 10,000 രൂപവരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ കഴിയൂ.

യു.പി.ഐ ഇടപാടുകൾ വഴി നടത്തുന്ന പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും എൻ.പി.സി.ഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ യു.പി.ഐ ആപ്ലിക്കേഷനുകളും ബാങ്ക് ആപ്പുകളും വഴി ഒരു ദിവസം 10 ഇടപാടുകൾ മാത്രമാണ് നടത്താനാകുക. യു.പി.ഐ ആപ്ലിക്കേഷനുകൾ വഴി ചെലവഴിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഇതു കൂടാതെ ഗൂഗിൾ പേ വഴി ആരെങ്കിലും 2,000 രൂപയോ അതിൽ കൂടുതലോ തുക അഭ്യർഥിച്ചാൽ ദിവസേനയുള്ള ഇടപാട് പരിധി ഇല്ലാതാകും. ആമസോൺ പേ യു.പി.ഐ വഴി ആദ്യ 24 മണിക്കൂറിൽ പുതിയ ഉപയോക്താക്കൾക്ക് നടത്താവുന്ന ഇടപാട് പരിധി 5,000 രൂപയാണ്.

യു.പി.ഐ വഴിയുള്ള പണമിടപാടുകൾ ഏറെ സജീവമാണിന്ന്. ഈ വർഷം മെയ് മാസത്തിൽ മാത്രം യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പറയുന്നു. ആദ്യമായാണ് മാസ ഇടപാടുകൾ 900 കോടി കടക്കുന്നത്. യു.പി.ഐ ഇടപാടുകളുടെ സ്വീകാര്യത വർധിച്ചു വരുമ്പോൾ തന്നെ തട്ടിപ്പുകളും പെരുകുന്നുണ്ട്.
Sources:globalindiannews

http://theendtimeradio.com

Business

രാജ്യത്ത് ഓൺലൈൻ ഗെയിമുകൾക്കുള്ള ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

Published

on

രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിവരങ്ങൾ ധനമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്കായി ഭേദഗതി വരുത്തിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന് ഓഗസ്റ്റിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. 2024 ഏപ്രിൽ മുതലാണ് നികുതി സംവിധാനത്തിന്റെ അവലോകനം നടത്തുക.

കേന്ദ്ര ജിഎസ്ടി നിയമത്തിലെ മാറ്റങ്ങൾ അനുസരിച്ച്, ഇ-ഗെയിമിംഗ് അടക്കമുള്ളവയ്ക്ക് ഇനി മുതൽ ലോട്ടറി, വാതുവെയ്പ്പ്, ചൂതാട്ടം എന്നിവയ്ക്ക് സമാനമായ നികുതി ഈടാക്കുന്നതാണ്. കൂടാതെ, ഓൺലൈൻ വാതുവെയ്പ്പിൽ പന്തയത്തുകയുടെ മുഖവിലയുടെ 28 ശതമാനം ജിഎസ്ടി ആയി ഈടാക്കും. അതേസമയം, ഇന്റഗ്രേറ്റഡ് ജിഎസ്ടി നിയമത്തിലെ ഭേദഗതികൾ ഓഫ് ഷോർ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ രജിസ്ട്രേഷൻ എടുക്കുന്നതും, നികുതി അടയ്ക്കുന്നതും നിർബന്ധമാക്കുന്നതാണ്. ഓഗസ്റ്റ്, ജൂലൈ മാസങ്ങളിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജിഎസ്ടി കൗൺസിൽ ഓൺലൈൻ ഗെയിമുകൾക്ക് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട നിലപാട് എടുത്തത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

എക്‌സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരും

Published

on

എക്‌സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരുമെന്ന സൂചനയുമായി ഇലോൺ മസ്‌ക്. ഇതോടെ സൗജന്യമായി ലഭിക്കുന്ന എക്‌സിന്റെ സേവനം ലഭ്യമാകാൻ പ്രതിമാസം ഒരു ചെറിയ തുക വരിസംഖ്യയായി നൽകേണ്ടി വരും. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയാൻ വേണ്ടിയാണ് പണം ഈടാക്കുന്നതെന്നാണ് മസ്‌കിന്റെ വാദം. എന്നാൽ പ്രതിമാസം എത്ര രൂപ നൽകേണ്ടി വരുമെന്ന് മസ്‌ക് വ്യക്തമാക്കിയില്ല.

എ.ഐയുടെ ഭീഷണികളെ കുറിച്ചും അത് നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ചർച്ചക്കിടെയാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം എക്‌സിന് ഇപ്പോൾ 55 കോടി പ്രതിമാസ ഉപയോക്താക്കളുണ്ടെന്നും ദിവസേന 10 കോടി മുതൽ 20 കോടി വരെ പോസ്റ്റുകൾ പ്ലാറ്റഫോമിൽ പങ്കുവെക്കപ്പെടുന്നുണ്ടെന്നും മസ്‌ക് പങ്കുവെച്ചു.

എന്നാൽ ഇതിൽ എത്ര യഥാർത്ഥ ഉപയോക്താക്കളുണ്ടെന്നും എത്ര ബോട്ടുകളാണെന്നും മസ്‌ക് വ്യക്തമാക്കിയില്ല. മാത്രമല്ല പഴയ ട്വിറ്ററുമായുള്ള താരതമ്യത്തിനും മസ്‌ക് തയ്യാറായില്ല. നിലവിൽ എക്‌സ് പ്രീമിയം എന്ന പോരിൽ ഒരു പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ സേവനം എക്‌സ് നൽകുന്നുണ്ട്. അടുത്തിടെ പ്രീമിയം വരിക്കാർക്ക് ഗവൺമെന്റ് ഐ.ഡി വെരിഫിക്കേഷൻ സേവനവും എക്‌സ് പുറത്തിറക്കിയിരുന്നു. ഇതിലൂടെ അക്കൗണ്ടുകൾക്ക് കൂടുതൽ വിശ്വാസ്യതയും വിസിബിലിറ്റിയും ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി പേടിക്കേണ്ട! യുപിഐ വഴി ഓഫ്‌ലൈനായി പണം അടയ്ക്കാനുള്ള സംവിധാനം ഇതാ എത്തി

Published

on

ഒരു തവണ പരമാവധി 200 രൂപ വരെയും, ഒരു ദിവസം 4000 രൂപ വരെയും ഇടപാടുകൾ നടത്താൻ കഴിയും
യുപിഐ മുഖാന്തരമുള്ള പണമിടപാടുകൾ നടത്താൻ ഇന്റർനെറ്റ് കണക്ടിവിറ്റി അനിവാര്യമാണ്. അതിനാൽ, യുപിഐ പേയ്മെന്റുകൾ ഓൺലൈനായാണ് നടക്കാറുള്ളത്. എന്നാൽ, ഇത്തവണ ഉപഭോക്താക്കൾക്ക് യുപിഐ വഴി ഓഫ്‌ലൈനായി പണം അടയ്ക്കാനുള്ള സംവിധാനമായ യുപിഐ ലൈറ്റ് എക്സാണ് റിസർവ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ഇല്ലാതെ പണം അയക്കാനും, സ്വീകരിക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് യുപിഐ ലൈറ്റ് എക്സ്. ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്ത ഭൂഗർഭ സ്റ്റേഷനുകൾ, വിദൂര ലൊക്കേഷനുകൾ തുടങ്ങിയ സ്ഥലങ്ങളെ ലക്ഷ്യമിട്ടാണ് ഈ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്. ഇത്തരം ഇടങ്ങളിൽ ഇടപാടുകൾ അതിവേഗത്തിൽ നടത്താൻ യുപിഐ ലൈറ്റ് എക്സ് സഹായിക്കുന്നതാണ്.

സാധാരണയുള്ള യുപിഐ സേവനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി, യുപിഐ ലൈറ്റ് എക്സ് സേവനങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യുപിഐ ലൈറ്റ് എക്സ് ഉപയോഗിക്കുമ്പോൾ പണം അയക്കുന്ന വ്യക്തിയുടെയും, പണം സ്വീകരിക്കുന്ന വ്യക്തിയുടെയും മൊബൈൽ ഫോണുകൾ അടുത്തടുത്ത് ഉണ്ടാകണം. ഒരു തവണ പരമാവധി 200 രൂപ വരെയും, ഒരു ദിവസം 4000 രൂപ വരെയും ഇടപാടുകൾ നടത്താൻ കഴിയും. ആഗോളതലത്തിൽ യുപിഐ ശ്രദ്ധ നേടിയതോടെയാണ്, ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന യുപിഐ ലൈറ്റ് എക്സ് സേവനങ്ങൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news15 hours ago

‘We’ve Got to Wake Up!’: Former Supermodel Kathy Ireland Delivers Powerful Message Defending Life, Call to Action for Church

Model-turned-entrepreneur Kathy Ireland was recently honored at an influential pro-life gala, but the business mogul told the audience she wasn’t...

Tech16 hours ago

വാട്ട്‌സ്ആപ്പിലെ ഏറ്റവും കിടിലൻ മൂന്ന് അപ്‌ഡേറ്റുകൾ!; ഇനി സ്റ്റാറ്റസിലും സമയം നിയന്ത്രിക്കാം

വാട്ട്‌സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. നിലവിൽ ആൻഡ്രോയിഡ് പതിപ്പുകളിൽ ഇവ ലഭ്യമാണ്. 2.23.20.20 പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഈ സേവനം ഉപയോക്താക്കൾക്ക് സ്വന്തമാകും. പുതിയതായി എത്തിയിരിക്കുന്ന...

world news16 hours ago

സൗദിയിൽ ഫഹസ് പരിശോധനയ്ക്ക് ബുക്കിങ് നിർബന്ധം; ഓൺലൈനായി അപ്പോയിന്റ്മെൻ്റ് എടുക്കണം

ജിദ്ദ: സൗദിയിൽ വാഹനങ്ങളുടെ ഫഹസ് എടുക്കാനുള്ള ആനുകാലിക സാങ്കേതിക പരിശോധന നടത്താൻ ഓൺലൈൻ അപ്പോയിന്റ്മെന്റ് നിർബന്ധമാക്കി. ബുക്കിങ് ഇല്ലാതെ പരിശോധനയ്ക്കെത്തിയ നിരവധി പേരെ അധികൃതർ മടക്കി അയച്ചു....

Business16 hours ago

രാജ്യത്ത് ഓൺലൈൻ ഗെയിമുകൾക്കുള്ള ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിവരങ്ങൾ ധനമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഓൺലൈൻ...

National16 hours ago

സൂസൻ ജോൺ (ക്രമനമ്പർ 05) ഐ.പി.സി. സ്റ്റേറ്റ് സോദരി സമാജം ജോയിന്റ്സെക്രട്ടറി ആയേക്കും

ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജം ഭാരവാഹികളുടെ തെരെഞ്ഞടുപ്പ് ഒക്ടോ 10 – ന് രാവിലെ 11 മണിക്ക് ഐ.പി സി ഹെഡ്ക്വാർട്ടർ കുമ്പനാട് ഹെബ്രോൻ പൂരത്ത്...

world news2 days ago

Archaeologists discover ‘very rare’ ancient inscription paraphrasing Psalm 86

Archaeologists from the Hebrew University of Jerusalem recently reported that an ancient inscription paraphrasing the first two verses of Psalm...

Trending