Connect with us

Business

എ.ടി.എമ്മില്‍ പശതേക്കും, കാര്‍ഡ് ഒട്ടിപ്പിടിക്കും, പിന്നെ നാടകം; ഒടുവില്‍ അക്കൗണ്ട് കാലി

Published

on

നോയിഡ: എ.ടി.എം കാർഡും പിൻ നമ്പറും കൈക്കലാക്കി അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയെടുക്കുന്ന നാലംഗസംഘം പിടിയിൽ. നോയിഡ സ്വദേശികളായ പവൻ, ഗൗരവ് യാദവ്, ആശിഷ് ഷാക്യ, പ്രശാന്ത് തോമർ എന്നിവരെയാണ് നോയിഡ പോലീസ് അറസ്റ്റ് ചെയ്തത്. എ.ടി.എമ്മിൽ കൃത്രിമത്വം കാണിച്ച് ഉപയോക്താക്കളിൽനിന്ന് കാർഡും പിൻനമ്പറും കൈക്കലാക്കിയശേഷമാണ് ഇവർ അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

എ.ടി.എമ്മിൽ കാർഡ് ഇടുന്ന സ്ലോട്ടിൽ ഫെവിക്വിക്ക് പശ തേച്ചുപിടിപ്പിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ഇതിനൊപ്പം ബാങ്കിന്റെ ഹെൽപ്പ് ലൈൻ നമ്പറായി സംഘാംഗങ്ങളുടെ നമ്പർ എഴുതിയ സ്റ്റിക്കറും എ.ടി.എം. കൗണ്ടറിനുള്ളിൽ പതിക്കും. തുടർന്ന് ഏതെങ്കിലും ഉപയോക്താവ് എ.ടി.എം. കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനെത്തുകയും കാർഡ് മെഷീനുള്ളിൽ ഒട്ടിപ്പിടിക്കുകയും ചെയ്യുമ്പോൾ സംഘത്തിലെ ഒരാൾ രംഗപ്രവേശം ചെയ്യും. ബാങ്ക് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തി ഇയാൾ ഉപയോക്താവിനെ സഹായിക്കാൻ ശ്രമിക്കും. കാർഡ് കിട്ടില്ലെന്നും സഹായത്തിനായി ബാങ്കിനെ ബന്ധപ്പെടാനുമാകും ഇയാൾ നൽകുന്ന നിർദേശം. നേരത്തെ കൗണ്ടറിനുള്ളിൽ പതിച്ച സ്റ്റിക്കറിലെ നമ്പറിൽ വിളിച്ച് പരാതി അറിയിക്കാനും നിർദേശിക്കും.

ബാങ്കിന്റെ ഹെൽപ്പ് ലൈൻ നമ്പരാണെന്ന് ധരിച്ച് ഉപയോക്താവ് വിളിക്കുന്നതും തട്ടിപ്പ് സംഘത്തിലെ മറ്റൊരാൾക്കാവും. പ്രശ്നം പരിഹരിക്കണമെങ്കിൽ മൂന്നുമണിക്കൂറാകുമെന്നാകും ഇയാളുടെ മറുപടി. ഇതിനിടെ എ.ടി.എമ്മിൽ കുടുങ്ങിയ കാർഡ് പരാതിക്കാരന്റേതാണെന്ന് ഉറപ്പിക്കാനായി പിൻ നമ്പറും ഫോണിലൂടെ ചോദിച്ച് മനസിലാക്കും. ഇതിനുശേഷം ഏറ്റവും അടുത്തുള്ള ബ്രാഞ്ചിൽനിന്ന് പിന്നീട് കാർഡ് കൈപ്പറ്റാമെന്നും അറിയിക്കും.

ഇതെല്ലാം കേട്ട് ഉപയോക്താവ് കൗണ്ടറിൽനിന്ന് പുറത്തിറങ്ങുന്നതോടെ നേരത്തെ സ്ഥലത്തെത്തിയ തട്ടിപ്പുസംഘത്തിലെ അംഗം ഉപകരണങ്ങൾ ഉപയോഗിച്ച് മെഷീനിൽനിന്ന് കാർഡ് പുറത്തെടുത്തിട്ടുണ്ടാകും. ശേഷം നേരത്തെ കൈക്കലാക്കിയ പിൻ നമ്പർ ഉപയോഗിച്ച് നഗരത്തിലെ മറ്റൊരു എ.ടി.എം കൗണ്ടറിൽനിന്ന് പണം തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നും പോലീസ് പറഞ്ഞു.

ജൂൺ ആറാം തീയതി ഇത്തരത്തിൽ രണ്ടായിരം രൂപ അക്കൗണ്ടിൽനിന്ന് പിൻവലിച്ചതായി ഒരാൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് നോയിഡ കേന്ദ്രീകരിച്ച് എ.ടി.എം. തട്ടിപ്പ് നടത്തുന്ന സംഘം പോലീസിന്റെ വലയിലായത്. വ്യാജ തിരിച്ചറിയൽ കാർഡ്, എ.ടി.എം. കാർഡുകൾ, രണ്ട് മൊബൈൽ ഫോണുകൾ, നാല് കത്തി, രണ്ട് ഇരുചക്രവാഹനങ്ങൾ എന്നിവയും 5,000 രൂപയും പ്രതികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റുചില സൂചനകളിലൂടെയുമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് നോയിഡ അഡീഷണൽ ഡി.സി.പി. ശക്തി അവസ്തിയും മാധ്യമങ്ങളോട് പറഞ്ഞു. ഒരുവർഷമായി നാലംഗസംഘം ഇത്തരത്തിൽ പണം തട്ടുന്നതായാണ് ചോദ്യംചെയ്യലിൽ വ്യക്തമായത്. സുരക്ഷാജീവനക്കാരില്ലാത്തതും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്നതുമായ എ.ടി.എം. കൗണ്ടറുകൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നതെന്നും അഡീഷണൽ ഡി.സി.പി. കൂട്ടിച്ചേർത്തു.
Sources:azchavattomonline

http://theendtimeradio.com

Business

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു, തിയ്യതി കുറിച്ചു; ഗൂഗിളിന്റെ നിർണായക തീരുമാനം അമേരിക്കയടക്കം രാജ്യങ്ങളിൽ

Published

on

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ ചോദ്യം. ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നിൽക്കുന്ന ആപ്പ് എന്നതാണ് ഗൂഗിൾ പേയുടെ പ്രത്യേകത. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയിൽ അത്ര പ്രചാരമില്ല.

അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്കുള്ള നിർദ്ദേശം. അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ ആപ്പിന്റെ സേവനം നിർത്താൻ കാരണം. ജൂൺ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയിൽ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ നിലവിലെ രീതിയിൽ തന്നെ സേവനം തുടരും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ഏഴ് രാജ്യങ്ങളിൽ യുപിഐ സേവനങ്ങൾ ഉപയോഗിക്കാം: പട്ടിക പുറത്തുവിട്ട് കേന്ദ്രസർക്കാർ

Published

on

അന്താരാഷ്ട്ര തലത്തിൽ പോലും വളരെ പെട്ടെന്ന് ശ്രദ്ധ നേടാൻ യുപിഐ സേവനങ്ങൾക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിൽ നിന്ന് വൻ സ്വീകാര്യത നേടിയെടുത്തവയാണ് യുപിഐ പേയ്മെന്റ് സംവിധാനങ്ങൾ. ഇന്ത്യയ്ക്ക് പുറമേ, ഇന്ന് മറ്റ് രാജ്യങ്ങളിൽ നിന്നും യുപിഐ ഇടപാടുകൾ നടത്താനാകും. ഇപ്പോഴിതാ, യുപിഐ സേവനം ലഭ്യമാകുന്ന വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, യുഎഇ അടക്കം 7 രാജ്യങ്ങളിലാണ് യുപിഐ സേവനം ലഭിക്കുക. പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ നടപടി.

ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പട്ടിക പുറത്തുവിട്ടത്. നിലവിൽ, ഫ്രാൻസ്, യുഎഇ, ശ്രീലങ്ക, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് എന്നീ 7 രാജ്യങ്ങളിലാണ് യുപിഐ സേവനം എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പോലും വളരെ പെട്ടെന്ന് ശ്രദ്ധ നേടാൻ യുപിഐ സേവനങ്ങൾക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് പ്രവാസികൾക്ക് യുപിഐ സേവനം ലഭിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Business

പേടിഎം പേയ്‌മെന്റസിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ

Published

on

പേടിഎം പേയ്‌മെന്റസിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്ന് നിർദേശം. ഫെബ്രുവരി 29 മുതൽ പുതിയ നിയന്ത്രണങ്ങൾ പേടിഎം പേയ്‌മെന്റസിന് ബാധകമാകും. പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്നും നിർദേശമുണ്ട്.

പേടിഎം സേവിങ്‌സ് അക്കൗണ്ട്, ഫാസ്ടാഗ്‌സ്, കറന്റ് അക്കൗണ്ട്‌സ്, വാലറ്റ് എന്നിവയിൽ നിന്ന് പണം പിൻവലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ബാങ്കിന്റെ യുപിഐ സൗകര്യങ്ങൾ ഉപയോ​ഗിക്കാൻ ഉപയോക്താവിന് കഴിയില്ല. ആർബിഐയുടെ ചട്ടങ്ങളിൽ പേടിഎം പേയ്‌മെന്റസ് ബാങ്ക് തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്നും പ്രതിദിനം നിശ്ചയിച്ചിട്ടുള്ള പരിധിവരെ ഇടപാടുകൾ നടത്താനാകുമെന്നും ഉത്തരവിൽ പറയുന്നു. പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, പേടിഎം പെയ്‌മെന്റ് ലിമിറ്റഡ് എന്നിവയുടെ അക്കൗണ്ട് ഇടപാടുകളും ആർബിഐ അവസാനിപ്പിച്ചു. ഫെബ്രുവരി 29-നൊ അതിനുമുമ്പോ ആരംഭിച്ച ഇടപാടുകൾ തുടങ്ങി എല്ലാ സെറ്റിൽമെൻ്റുകളും മാർച്ച് 15-നകം അവസാനിപ്പിക്കണമെന്ന് നിർദേശമുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National7 hours ago

300,000 അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭ

300,000-ത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭയാണ് ഹൈദരാബാദിലെ കാൽവരി ടെംപിൾ ചർച്ച് . വരും വർഷങ്ങളിൽ 40 മെഗാ ചർച്ചുകൾ കൂടി ആരംഭിക്കാനുള്ള ദൗത്യത്തിലാണ് അവർ....

world news7 hours ago

യുഎഇയില്‍ അഞ്ച് വിഭാഗത്തിലുള്ള വിസ റദ്ദാക്കുകയോ,കാലാവധി കഴിഞ്ഞാലോ ആറുമാസം വരെ രാജ്യത്ത് തുടരാം

അബുദാബി: പുതുക്കിയ വിസാ നിര്‍ദേശപ്രകാരം അഞ്ചു വിഭാഗത്തിലുള്ളവരുടെ വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താല്‍ ആറുമാസം വരെ യുഎഇ യില്‍ തുടരാം. ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ,...

us news7 hours ago

Franklin Graham Brings Gospel to the Border, Locals Report God Moving ‘Supernaturally’

Texas:Franklin Graham is preaching in Eagle Pass Wednesday night, his 4th stop in a 10-city evangelistic tour along the southern...

us news8 hours ago

അനുയോജ്യരായ പങ്കാളികളെ കണ്ടെത്താം; ന്യൂയോർക്കിൽ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിങ് ഇവന്‍റ് ജൂൺ ഒന്നിന്

ബ്രൂക്ക്​ലിൻ(ന്യൂയോർക്ക്) : ജീവിത പങ്കാളികളെ തേടുന്ന അവിവാഹിതരായ ക്രിസ്തുമത വിശ്വാസികളായ മലയാളികൾക്ക് വേണ്ടി ജൂൺ ഒന്നിന് ന്യൂയോർക്കിലെ ബ്രൂക്ക്​ലിനിൽ സ്പീഡ് ഡേറ്റിങ് ഇവന്‍റ് സംഘടിപ്പിക്കുന്നു. ഇവന്‍റിൽ പങ്കെടുക്കാൻ...

world news1 day ago

Italian music conductor praises missionaries in Vietnam

An Italian music conductor, currently leading an international music project in Vietnam for underprivileged children, has lauded the support extended...

National1 day ago

ചർച്ച്ഓഫ് ഗോഡ് ഇൻ ഇന്ത്യ ലേഡിസ് മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

*ചർച്ച്ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ലേഡിസ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (28/2/24) രാവിലെ 9 മണി മുതൽ പനക്കോട് SNDP ശാഖ മന്ദിരത്തിൽ വച്ച്...

Trending