Connect with us

world news

പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ നേരിടുന്നത് കനത്ത ഭീഷണി: വെളിപ്പെടുത്തലുമായി മനുഷ്യാവകാശ സംഘടന

Published

on

ഫൈസലാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാൻ ( എച്ച്ആർഎഫ്ടി ) രംഗത്ത്. ക്രൈസ്തവര്‍ക്കു നേരെ സർഗോദയിൽ നടക്കുന്ന മതപീഡനത്തിൻ്റെ വിവിധ സംഭവങ്ങൾ അസ്വസ്ഥജനകമാണെന്നു ഇത് സംബന്ധിച്ചു സംഘടന പുറത്തിറക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും മനുഷ്യാവകാശ ശബ്ദമായി നിലകൊള്ളുന്ന സംഘടനയാണ് ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാൻ.

മെയ് 25 ന് സർഗോദയിലെ മുജാഹിദ് കോളനിയിൽ നസീർ മസിഹ് എന്ന ക്രൈസ്തവ വിശ്വാസിയ്ക്കും മറ്റ് ക്രൈസ്തവര്‍ക്കും നേരെ മതനിന്ദ ആരോപിച്ചു നടന്ന ആക്രമണങ്ങള്‍ ക്രൈസ്തവരെ ഭീതിക്ക് ഇരയാക്കി മാറ്റിയിരിക്കുകയാണ്. അക്രമികളെ കുറ്റവിമുക്തരാക്കാന്‍ സഹായിക്കുന്ന നടപടികളാണ് പോലീസ് അധികൃതര്‍ കൈക്കൊണ്ടത്. സർഗോധ സംഭവത്തിൽ ഉൾപ്പെട്ട 52 അക്രമികൾക്ക് അറസ്റ്റിന് പിന്നാലെ അതിവേഗം ജാമ്യം അനുവദിച്ചതിൽ സംഘടന ഉത്കണ്ഠ രേഖപ്പെടുത്തി.

997ലെ തീവ്രവാദ വിരുദ്ധ നിയമം (എടിഎ) പാക്കിസ്ഥാൻ പീനൽ കോഡ് (പിപിസി) എന്നിവ പ്രകാരം തിരിച്ചറിഞ്ഞ 44 പേർക്കെതിരെയും തിരിച്ചറിയപ്പെടാത്ത നാനൂറു പേർക്കെതിരെയും എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും, പോലീസ് അന്വേഷണത്തിലും കോടതി നടപടികളിലും മന്ദഗതിയിലാണ് കാര്യങ്ങള്‍. ഇതിനിടെ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി ഇസ്ലാമിസ്റ്റുകള്‍ ഇപ്പോഴും രംഗത്തുണ്ടെന്നതും വസ്തുതയാണ്. സംഭവത്തെത്തുടർന്ന് ഇസ്ലാമിക ഗ്രൂപ്പുകൾ പുറത്തുവിട്ട ഭീഷണി വീഡിയോകൾ ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണെന്ന് സംഘടന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

2023 ആഗസ്റ്റ് 16-ന് ജരൻവാലയിൽ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണവും ഇപ്പോള്‍ നടന്ന സംഭവവും ഒരേ ലക്ഷ്യമുള്ളതാണെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ ആൾക്കൂട്ട അക്രമവും സ്വത്ത് നശീകരണവും സമാനമായ സംഭവങ്ങൾ എടുത്തുകാണിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ സമൂഹത്തിന് കൂടുതൽ സംരക്ഷണവും പിന്തുണയും നൽകണമെന്നും മതനിന്ദ ആരോപണങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കാനും എച്ച്ആർഎഫ്ടിയുടെ പ്രസിഡൻ്റ് നവീദ് വാൾട്ടർ ആഹ്വാനം ചെയ്തു. കുപ്രസിദ്ധമായ മതനിന്ദ നിയമവും തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണവും മൂലം നിലനില്‍പ്പിന് വേണ്ടി പോരാടുന്നവരാണ് പാക്ക് ക്രൈസ്തവര്‍.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

കോംഗോയിൽ ഭീകരാക്രമണം; 3 ക്രൈസ്തവർ കൊല്ലപ്പെട്ടു

Published

on

കോംഗോ : കോംഗോയിലെ മാമോവിന് സമീപമുള്ള ഒരു ക്രിസ്ത്യൻ ഗ്രാമത്തിനു നേരെയാണ് ഇസ്ലാമിസ്റ്റ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് എന്ന ഭീകരവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. നിരവധി പേരെ ഭീകരർ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

ജൂലൈ 16-ന് രാത്രിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഏഴ് വീടുകൾ കത്തിനശിച്ചു. പ്രദേശവാസികളോടും ചുറ്റുമുള്ള സമൂഹങ്ങളോടും ജാഗ്രത പാലിക്കാൻ ആംഗ്ലിക്കൻ ചർച്ച് ഓഫ് ബെനിയുടെ ബിഷപ്പ് ആഹ്വാനം ചെയ്തു.
Sources:christianlive

http://theendtimeradio.com

Continue Reading

world news

ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ

Published

on

ദുബൈ: ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ടാണ് (ICP) രാജ്യത്ത് ടൂറിസ്റ്റുകളായി എത്തുന്നവർക്ക് ആരോഗ്യ ഇൻഷൂറൻസ് ലഭ്യമാക്കാൻ പുതിയ പദ്ധതി നടപ്പാക്കുന്നത്. യു.എ.ഇ സന്ദർശിക്കാൻ വിസക്ക് അപേക്ഷിക്കുമ്പോൾ തന്നെ ആരോഗ്യ ഇൻഷൂറൻസിനും അപേക്ഷ നൽകാൻ ICP യുടെ വെബ്‌സൈറ്റിലും, മൊബൈൽ ആപ്ലിക്കേഷനിലും സൗകര്യമുണ്ടാകും. ഇൻഷൂറൻസ് തുക, മറ്റ് സേവന മാനദണ്ഡങ്ങൾ എന്നിവ രാജ്യത്തെ പ്രമുഖ ഇൻഷൂറൻസ് കമ്പനികളുമായി ചേർന്നാണ് നടപ്പാക്കുകയെന്ന് ഫെഡറൽ അതോറിറ്റി അറിയിച്ചു. യു.എ.ഇയിൽ വിനോദസഞ്ചാരികളായി എത്തുന്ന സന്ദർശകർക്ക് അടിയന്തരഘട്ടങ്ങളിൽ രാജ്യത്തെ ആശുപത്രികളെ ചികിൽസക്കായി ആശ്രയിക്കുന്നതിന് ഈ പദ്ധതി ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പുതിയ പദ്ധതിയെ വിവിധ ഇൻഷൂറൻസ്, ആരോഗ്യ സ്ഥാപനങ്ങൾ സ്വാഗതം ചെയ്തു.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

ചർച്ച് ഓഫ് ഗോഡ് യു എ ഇ 2024-26 പ്രവർത്തന വർഷങ്ങളിലേക്കുള്ള മീഡിയ & പബ്ലിക്കേഷൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

on

ഷാർജ :-ചർച്ച് ഓഫ് ഗോഡ് യു.എ.ഇ മീഡിയ വിഭാഗം 2024-2026 കാലയളവിലെ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.
1 മീഡിയ ഡയറക്ടർ: ബ്രദർ റോബിൻ കീച്ചേരി
2 അസോസിയേറ്റ് ഡയറക്ടർ: പാസ്റ്റർ സജിൽ ദേവ്
3 സെക്രട്ടറി: ബ്രദർ വിൽസൺ ജോർജ്
4 ജോയിന്റ് സെക്രട്ടറി: ബ്രദർ സുരേഷ് പരുത്തിക്കാട്ടിൽ
5 ട്രഷർ: ബ്രദർ സാം ജോൺ
6 ജോയിന്റ് ട്രഷർ: ബെന്നി എബ്രഹാം
7 പ്രോഗ്രാം കൺവീനറുമാർ: ബ്രദർ സോബ് ഡാനിയേൽ, അലൻ സാം
8 പബ്ലിസിറ്റി കൺവീനർ: ബ്രദർ ജിൽജു ചാണ്ടി
9 കോഡിനേറ്റർ : ബ്രദർ ബിബി രാജൻ
10 *ഗില്‍ഗാൽ വോയിസ് എഡിറ്റോറിയൽ ബോർഡംഗങ്ങൾ*:
*പാസ്റ്റർ അനിൽ ആയൂർ*
പാസ്റ്റർ സുനീഷ് ജോൺസൺ
11 ചീഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ
ബ്രദർ ബിനോയ് ഡാനിയേൽ,
ബ്രദർ റോബിൻ ഫിലിപ്പ്,
ബ്രദർ ആൽബി ജോൺ ഫിലിപ്പ് എന്നിവരാണ് ഭാരവാഹികൾ
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news5 hours ago

Concerning Stats Reveal Why Knowing Scripture Is So Important

Believers serious about following Jesus need to understand Scripture. That’s the argument Dr. Peter Bylsma, author of “The Bible I...

world news6 hours ago

കോംഗോയിൽ ഭീകരാക്രമണം; 3 ക്രൈസ്തവർ കൊല്ലപ്പെട്ടു

കോംഗോ : കോംഗോയിലെ മാമോവിന് സമീപമുള്ള ഒരു ക്രിസ്ത്യൻ ഗ്രാമത്തിനു നേരെയാണ് ഇസ്ലാമിസ്റ്റ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് എന്ന ഭീകരവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ...

National6 hours ago

ഇൻ്റർ നാഷണൽ സിയോൻ അസംബ്ലി ; സ്വാതന്ത്ര്യ ദിന സന്ദേശ യാത്ര ആഗസ്റ്റ് 15 ന്

കാട്ടാക്കട:- ഇൻ്റർ നാഷണൽ സീയോൻ അസംബ്ലി സഭയുടെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 ന് തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിന സന്ദേശ യാത്ര നടക്കും....

Tech6 hours ago

വാട്സ്ആപ്പിൽ ഇനി യൂസർനെയിം സെറ്റ് ചെയ്യാം

ഏറ്റവും ജനപ്രിയമായ മെസ്സേജിങ് അപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് മിക്കപ്പോഴും അപ്‌ഡേറ്റുകൾ നൽകികൊണ്ട് വാർത്തയിൽ ഇടം നേടാറുണ്ട്. ഇപ്പോളിതാ വാട്ട്‌സ്ആപ്പ് അതിന്റെ കാതൽ മാറ്റുന്ന ഒരു പുതിയ സവിശേഷതയിൽ പ്രവർത്തിക്കുന്നു....

world news6 hours ago

ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ

ദുബൈ: ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ടാണ് (ICP) രാജ്യത്ത് ടൂറിസ്റ്റുകളായി എത്തുന്നവർക്ക് ആരോഗ്യ ഇൻഷൂറൻസ്...

Business7 hours ago

മുദ്ര ലോണ്‍ എടക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; സുപ്രധാന പ്രഖ്യാപനം എത്തി

മുദ്ര ലോണ്‍ എടുത്ത് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം പകര്‍ന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. മുദ്ര വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന്...

Trending