National
മതപരിവര്‍ത്തന നിരോധന ബില്‍ പിന്‍വലിച്ചു ഗോവന്‍ സര്‍ക്കാര്‍
ഗോവ: ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന ബില്ലില്‍നിന്നും പിന്തിരിഞ്ഞ് ഗോവന്‍ സര്‍ക്കാര്‍. ഗോവ മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നാടകീയ മാറ്റം എന്നതാണ് ശ്രദ്ധേയം.
ഗോവ നിയമസഭയുടെ നിലവിലുള്ള വര്‍ഷകാല സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്ന മതപരിവര്‍ത്തന നിരോധന ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. ബില്ലിനെതിരെ ഗോവയിലെ കത്തോലിക്ക സഭയും പ്രതിപക്ഷവും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഭരണപക്ഷ ത്തുനിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
നിയമസഭാ നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഭരണപക്ഷത്തെ കത്തോലിക്കാ എംഎല്‍ എമാരുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ചര്‍ച്ച നടത്തുകയും ബില്‍ അവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. നിയമസഭാ കാര്യസൂചികയില്‍നിന്ന് ബില്‍ ഒഴിവാക്കുകയും ചെയ്തു.
സമ്മര്‍ദ്ദം, സ്വാധീനം, പ്രലോഭനം, വിവാഹം, എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനങ്ങളാണ് നിരോധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് ഗവണ്‍ മെന്റ് വാദമെങ്കിലും ബില്ലിലെ വ്യവസ്ഥകള്‍ ഏതുവിധത്തില്‍ വേണമെങ്കിലും വളച്ചൊടിക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ടുതന്നെ ഗവണ്‍മെന്റിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയങ്ങള്‍ തുടക്കംമുതല്‍ ഉയര്‍ന്നിരുന്നു. ഈ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ജീവപര്യന്തം തടവും കുറഞ്ഞത് 50,000 രൂപ പിഴയും അടക്കമുള്ള കടുത്ത ശിക്ഷകളും വ്യവസ്ഥ ചെയ്തിരുന്നു.
വിവാഹം നടത്തുന്ന പുരോഹിതന്മാര്‍ക്കും 3 മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇരകളായി കണക്കാക്കപ്പെടുന്നവര്‍ക്ക് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യവസ്ഥഉണ്ടായിരുന്നു. ഇതിന്റെ പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും പണം ലഭിക്കുന്നതിനായി വ്യാജപരാതികള്‍ ഉയരാനുള്ള സാധ്യതകളുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നിട്ടുള്ള സംസ്ഥാനങ്ങളില്‍ പ്രാര്‍ത്ഥനാ സമ്മേളനങ്ങളോ കണ്‍വന്‍ഷനുകളോ നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ദേവാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍പോലും നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ആരോപിച്ച് കേസുകള്‍ നല്‍കുകയും അതില്‍ പങ്കെടുക്കുന്നവരെ അക്രമിക്കുകയും ചെയ്യുന്നതും പതിവാണ്.
ബില്‍ പൂര്‍ണമായി ഉപേക്ഷിച്ചതായി സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഭാവിയില്‍ ബില്‍ ഭേദഗതി ചെയ്ത് വീണ്ടും അവതരിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുമില്ല.
മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ കത്തോലിക്ക സഭ ഉയര്‍ത്തിയ വാദങ്ങള്‍ ശരിയാണെന്നതിന്റെ തെളിവുകൂടിയായി മാറുകയാണ് ഗോവന്‍ ഗവണ്‍മെന്റിന്റെ ഈ നടപടി.
Sources:maruppacha
Church leaders, Catholic lawmakers and activists in the western Indian state of Goa have welcomed the pro-Hindu Bharatiya Janata Party government’s decision not to table an anti-conversion bill in the ongoing State Assembly session, but demanded it be scrapped altogether.
The Goa Prohibition of Unlawful Conversion of Religion Bill, 2026 was approved by the state cabinet last week and was to be tabled before the 40-member State Assembly during its three-day monsoon session starting on Aug. 31.
Chief Minister Pramod Sawant reportedly conveyed the decision to the BJP’s Catholic lawmakers Michael Lobo and Delilah Lobo and independent legislator Aleixo Reginaldo Lourenco on the session’s first day.
Lourenco, a Catholic who supports the BJP-led government, said the chief minister assured them that the bill will not be tabled in the current session.
I made my stand clear that if the government tables it, I will oppose it, Lourenco told reporters.
He said there was no need for such legislation in Goa as government data showed no instances of forced religious conversions in the state.
Father Savio Fernandes, executive secretary of the Archdiocese of Goa’s Council for Social Justice and Peace, said the draconian bill is unwarranted, and demanded its total withdrawal.
The government stepped back due to mounting pressures from every section of society, and in view of the upcoming state elections, he told UCA News on Sept. 1.
Opposition Congress lawmaker Carlos Alvares Ferreira said the bill has been put in cold storage for the moment, and it will be brought back if the BJP rides back to power in the elections likely to be held early next year.
The bill was listed on the Assembly’s agenda for Aug. 31 but was dropped without officially communicating whether it was being withheld or was totally dropped, he said.
A former Advocate General of Goa, Ferreira said such a communalist agenda springs up whenever the BJP feels the need to polarize voters ahead of elections.
But Goans will never bite the BJP’s communal hate bait, he added.
Elvis Gomes, a former senior bureaucrat, said the bill could’ve been a trial balloon pushed as part of the BJP’s national political template without any local empirical data to justify it.
It has backfired by alienating right-thinking Goans, who value the secular fabric and social-religious harmony, he said.
Cyril Fernandes, president of The Catholic Association of Goa, welcomed the government’s decision, but said this could be only a temporary reprieve.
John Dayal, spokesperson of All India Catholic Union, called it a tactical retreat, while stressing that the ruling party cannot be trusted not to pursue the bill at all.
We have seen in the past that bills have been put in cold storage for a time, only to be implemented when the party comes back to power, he noted.
According to government data presented in the Assembly earlier this year, four cases of attempted or illegal conversion were registered in Goa between 2022 and 2023. No cases have been reported since 2024.
Demographic data shows Catholics make up 25 percent and Hindus 70 percent of Goa’s 1.5 million people.
http://theendtimeradio.com
National
അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.
കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ നടത്തിയ അഞ്ചാമത് മീഡിയ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധിക്ക് ലേഖനമെഴുതാം, പക്ഷേ സത്യനിഷ്ഠ പുലർത്താൻ കഴിഞ്ഞെന്ന് വരില്ല. അൽഗോരിതങ്ങൾക്ക് വിവരങ്ങൾ പ്രചരിപ്പിക്കാം, ജ്ഞാനം സൃഷ്ടിക്കാൻ കഴിയില്ല. ധാർമിക ധൈര്യം മനുഷ്യ ഹൃദയങ്ങളിൽ നിന്നാണ് വരുന്നത്. ആരും കാണാത്തപ്പോൾ പ്പോലും ശരിയായി ചെയ്യുന്നതാണ് സമഗ്രത. ക്രിസ്തീയ മൂല്യങ്ങൾ മാധ്യമ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ നൽകുന്നു എന്നും സത്യത്തിനുവേണ്ടി ത്യാഗം സഹിക്കുന്നവരാണ്
യഥാർത്ഥ പത്ര പ്രവർത്തകർ എന്നും ഡോ. ജിജി തോംസൺ പറഞ്ഞു.
സെപ്റ്റംബർ 10 മുതൽ 12 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തിയ മീഡിയ കോൺഫറൻസ് ഡബ്ലു. എം. ഇ ജനറൽ പ്രസിഡൻ്റ് ഡോ. ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം, 24ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ് പി പി ജെയിംസ്, പ്രമുഖ പ്രഭാഷകരും എഴുത്തുകാരുമായ ഡോ. മാത്യു വർഗീസ് ഒക്ലഹോമ, ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, സി വി മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ. ബ്ലെസൻ മേമന, റീത്ത മാനുവൽ സിൽവേര എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ സ്വാഗതവും മീഡിയ കൺവീനർ സജി മത്തായി കാതേട്ട് നന്ദിയും പറഞ്ഞു.
പാസ്റ്റർ അനീഷ് കൊല്ലംകോട്, ഫിന്നി പി മാത്യു, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ടോണി
ഡി ചെവ്വൂക്കാരൻ, പാസ്റ്റർ ജെ ജോസഫ്,ചാക്കോ കെ തോമസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.രാജൻ ആര്യപ്പള്ളി, റോജിൻ പൈനുംമൂട്, ഡോ. സാം കണ്ണംപളളി, സാം കൊണ്ടാഴി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പാസ്റ്റർമാരായ സി പി മോനായി, സാം മുഖത്തല, സണ്ണി പി സാമുവേൽ,കെ ജെ ജോബ്, ഡോ. വി പി ഫിലിപ്പ്, ഡോ.ബിനു ഡാനിയേൽ എന്നിവർ പ്രാർത്ഥന നയിച്ചു. ഫിന്നി ജോൺസൺ ടെക്നിക്കൽ കോർഡിനേറ്ററായി പ്രവർത്തിച്ചു
ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും മീഡിയ കോൺഫറൻസിൽ പങ്കെടുത്തു.
National
ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്
തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കും.
ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗീകാരമുള്ളതും അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സണ്ടേസ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ സബ്ജൂനിയർ, ജൂനിയർ, ഇൻ്റർമീഡിയറ്റ്, സീനിയർ എന്നിങ്ങനെ 4 ഗ്രൂപ്പുകളെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസംഗം, ലളിതഗാനം, ബൈബിൾ ക്വിസ് , വാക്യമെഴുത്ത്, ഉപന്യാസം, ഗ്രൂപ്പ് സോംഗ്, ക്ലാസിക്കൽ മ്യൂസിക്, വിവിധ ഉപകരണ സംഗീതങ്ങൾ എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. കൂടാതെ അധ്യാപകർക്കായി പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി സൺഡേസ്കൂൾ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് Pr. ഷൈജു വെള്ളനാട് , സെക്രട്ടറി Pr അനീഷ് കുമാർ , ട്രഷറർ Pr.അഭിലാഷ് എന്നിവർ അറിയിച്ചു.
ബന്ധപ്പെടുക : 9645114452, 9656384337
താലന്തു കൺവീനർ : Pr അഭിലാഷ് : 9961646771
താലന്തു ജോ:കൺവീനർ : Pr ബിനുരാൻ : 9895584797
http://theendtimeradio.com
National
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് ഒരു വർഷം പൂർത്തിയാക്കി
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ഒരു വർഷം പൂർത്തിയായി. 2025 സെപ്റ്റംബർ 15ന് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. സി.സി. തോമസിന്റെ നേതൃത്വത്തിൽ നടന്ന സമർപ്പണ ശുശ്രൂഷയോടെയാണ് തെലങ്കാനയിലെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്.
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റ് റീജിയനിൽ ഏകദേശം രണ്ട് പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്ത പാസ്റ്റർ പി.ജെ. ജോണിനെ തെലങ്കാന സ്റ്റേറ്റ് റെപ്രസെന്റേറ്ററായി നിയമിച്ചുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കമായത്. അന്ന് 42 പാസ്റ്റർമാരും അവരുടെ സഭകളുമാണ് സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഭാഗമായത്.
ആദ്യ വർഷത്തിൽ വിവിധ വെല്ലുവിളികൾ നേരിട്ടെങ്കിലും, ദൈവം നൽകിയ ദർശനത്തിൽ ഉറച്ചുനിന്ന് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു. സ്നേഹവും ഐക്യവും നിലനിർത്തി വിവിധ മേഖലകളിൽ നിന്നുള്ള ദൈവദാസന്മാരെയും സഭകളെയും ഒരുമിപ്പിച്ച് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സാധിച്ചു.
ദൈവകൃപയാൽ തെലങ്കാനയിലെ ശുശ്രൂഷാ പ്രവർത്തനങ്ങളിൽ വളർച്ച കൈവരിക്കാനും പുതിയ ശുശ്രൂഷാ സാധ്യതകൾ തുറക്കാനും കഴിഞ്ഞതായി നേതൃത്വം വ്യക്തമാക്കി. ഇന്ത്യയിലും വിദേശത്തുമുള്ള അനേകം ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥന, സഹകരണം, പിന്തുണ എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തിയെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
ദൈവം നൽകിയ ദർശനവും കാഴ്ചപ്പാടും മുൻനിർത്തി കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് തെലങ്കാന സ്റ്റേറ്റ്. വരും വർഷങ്ങളിൽ ശുശ്രൂഷാ പ്രവർത്തനങ്ങളുടെ വളർച്ചയ്ക്കും ദൈവരാജ്യത്തിന്റെ വ്യാപനത്തിനുമായി എല്ലാവരുടെയും തുടർന്നുള്ള പ്രാർത്ഥനയും സഹകരണവും സംസ്ഥാന നേതൃത്വം അഭ്യർഥിച്ചു.
Sources:christiansworldnews
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

