Connect with us

world news

യു എ ഇ യില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ പാസ് വേര്‍ഡ് മാറ്റാന്‍ നിര്‍ദ്ദേശം.

Published

on

ഇന്‍സ്റ്റഗ്രാമിന്റെ പാസ് വേര്‍ഡ് വിവരങ്ങള്‍ ചോരാനുള്ള സാധ്യത കണക്കിലെടുത്താണ് യു എ ഇ ടെലിക്കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ പാസ് വേര്‍ഡ് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനില്‍ നിന്ന് സന്ദേശം അയച്ചു തുടങ്ങി.

വെബ് ബ്രൗസര്‍ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമിലെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ യു ആര്‍ എല്‍ അഡ്രസ്സിന്റെ ഭാഗത്ത് തെളിയുന്നതായി കണ്ടെത്തി. ഈ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം ഇത് പരിഹരിക്കയും പാസ് വേര്‍ഡുകള്‍ ഡിലീറ്റു ചെയ്തു. ഇത് തെറ്റായ കൈകളിലെത്താതിരിക്കാനാണ് ഉപഭോക്താക്കള്‍ പാസ് വേര്‍ഡ് മാറ്റാന്‍ നിര്‍ദ്ദേശിക്കുന്നത്.

world news

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വര്‍ഗീയ വിരുന്നു കൂട്ടായ്മ

Published

on

ബെല്‍ഫാസ്റ്റ് : യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹെവന്‍ലി ഫീസ്റ്റ് പ്രത്യേക യോഗത്തില്‍ ബ്രദര്‍ മാത്യു കുരുവിള (തങ്കു ബ്രദര്‍) ശുശ്രൂഷിക്കുന്നു. ഈ മാസം 24ന് വൈകിട്ട് ആറുമണിക്ക് ബെല്‍ഫാസ്റ്റ് കാസില്‍റീഗിലായിരിക്കും യോഗം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ക്ക് ആത്മീയ ഉണര്‍വു സമ്മാനിക്കുന്ന യോഗങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വര്‍ഗീയ വിരുന്നു കൂട്ടായ്മകള്‍ക്കു നേതൃത്വം നല്‍കുന്ന ബ്രദര്‍ ജിജോ കാവുങ്കല്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: +447793046677.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി

Published

on

മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. മെക്‌സിക്കൻ രൂപതയായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ നിന്നുള്ള ഫാ. മാർസെലോ പെരെസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം തന്റെ അജപാലന ചുമതലകൾ തുടരാൻ പോകുമ്പോൾ, അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

‘എൽ ഹെറാൾഡോ ഡി ചിയാപാസ്’ പറയുന്നതനുസരിച്ച്, വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം ഗ്വാഡലൂപ്പ പള്ളിയിലേക്കു പോകുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തെ മെക്‌സിക്കൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് (സി. ഇ. എം.) അപലപിച്ചു.

“ഈ കൊലപാതകം സമൂഹത്തിന് സമർപ്പിതനായ ഒരു വൈദികനെ നഷ്ടപ്പെടുത്തുക മാത്രമല്ല, സത്യത്തിനും നീതിക്കുംവേണ്ടി അക്ഷീണം പോരാടിയ ഒരു പ്രവാചകശബ്‌ദത്തെ നിശ്ശബ്ദമാക്കുകയുമാണ്. സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായവരെ ചേർത്തുപിടിക്കുന്ന പൗരോഹിത്യപ്രതിബദ്ധതയുടെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ഫാ. മാർസെലോ പെരെസ്” എന്ന് ബിഷപ്പ് റോഡ്രിഗോ അഗ്വിലാർ മാർട്ടിനെസ് അനുസ്മരിച്ചു.

ഈ കുറ്റകൃത്യത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താനും പുരോഹിതരുടെയും അജപാലകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും അധികാരികളോട് ആവശ്യപ്പെടുന്നുവെന്ന് മെക്‌സിക്കൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് വെളിപ്പെടുത്തി.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

നിർബന്ധിത മതപരിവർത്തനം: പ്രതിഷേധം അറിയിച്ച് സുഡാനിലെ ക്രിസ്ത്യൻ ഫൗണ്ടേഷൻ

Published

on

ക്രിസ്ത്യാനികളെ ഇസ്‌ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം ചെയ്യുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് സുഡാനിലെ ക്രിസ്ത്യൻ ഫൗണ്ടേഷൻ. യുകെ ആസ്ഥാനമായുള്ള മനുഷ്യാവകാശ ഫൗണ്ടേഷനായ ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (CSW) ആണ് സുഡാനീസ് ആംഡ് ഫോഴ്‌സ് (SAF) മിലിട്ടറി ഇൻ്റലിജൻസ് യൂണിറ്റ്, 12 ക്രിസ്ത്യൻ പുരുഷന്മാരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് രാജ്യത്തു നേരിടുന്ന വിവേചനത്തെക്കുറിച്ച് അപലപിച്ചത്. സുഡാനിലെ ദക്ഷിണ കോർഡോഫാൻ സംസ്ഥാനത്തെ മോറോ നുബാൻ ഗോത്രത്തിൽ നിന്നുള്ള ആളുകൾ ദീർഘകാലമായി മതപരവും വംശീയവുമായ വിവേചനം നേരിടുന്നു.

2023 ഡിസംബർ മുതൽ ഗ്രാമം നിയന്ത്രിക്കുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) ഗെസിറ സംസ്ഥാനത്തെ അൽ തോറ മോബെ ഗ്രാമത്തിലെ ക്രിസ്ത്യാനികളെ ഇസ്‌ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയാണെന്ന് സി എസ്‌ ഡബ്ള്യു റിപ്പോർട്ട് ചെയ്തു. നുബ പർവതനിരകളിൽ നിന്നുള്ള ക്രിസ്ത്യൻ അഭയാർത്ഥികളാണ് ഈ ഗ്രാമത്തിലുള്ളത്. 2011 മുതൽ ഇവർ അവിടെ താമസിക്കുന്നു.

സുഡാനീസ് ചർച്ച് ഓഫ് ക്രൈസ്റ്റ് നടത്തുന്ന കെട്ടിടത്തിൽ തടവിലാക്കിയ 26 പേരിൽ 12 ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. ഒക്ടോബർ 12 നും 13 നും ഇടയിൽ 14 പേരെ വിട്ടയച്ചെങ്കിലും ബാക്കിയുള്ളവർ എസ്എഎഫ് തടങ്കലിൽ തുടരുന്നു. സി എസ്‌ ഡബ്ള്യു സ്ഥാപക പ്രസിഡൻ്റ് മെർവിൻ തോമസ് സ്ഥിതിഗതികളിൽ ഉത്കണ്ഠ രേഖപ്പെടുത്തി. ഇപ്പോഴും തടങ്കലിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കണമെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കാൻ എസ്എഎഫിനോടും ആർഎസ്എഫി-നോടും അഭ്യർത്ഥിച്ചു.

കസ്റ്റഡിയിലുള്ളവർ ഖർത്തൂം നോർത്തിലെ അൽ എസ്ബയിലെ പള്ളിയിലെ അംഗങ്ങളായിരുന്നു, എസ്എഎഫും ആർഎസ്എഫും തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനാൽ ഏകദേശം നൂറോളം സഭാംഗങ്ങൾക്കൊപ്പം അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തിരുന്നു. അവർ ഷെണ്ടിയിൽ അഭയം തേടിയെങ്കിലും ഒക്ടോബർ ആറു മുതൽ അറസ്റ്റിലായി. ഒക്‌ടോബർ 11 വരെ നിരവധി ദിവസങ്ങളിലായി സംഘങ്ങളെ തടങ്കലിൽ പാർപ്പിക്കുകയും, ആർഎസ്എഫ് അംഗങ്ങൾ എന്നാരോപിച്ച് പുരുഷന്മാർ പീഡനത്തിനും ശാരീരിക ആക്രമണത്തിനും ചോദ്യം ചെയ്യലിനും വിധേയരാകുകയും ചെയ്തു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business7 mins ago

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ....

world news13 mins ago

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വര്‍ഗീയ വിരുന്നു കൂട്ടായ്മ

ബെല്‍ഫാസ്റ്റ് : യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹെവന്‍ലി ഫീസ്റ്റ് പ്രത്യേക യോഗത്തില്‍ ബ്രദര്‍ മാത്യു കുരുവിള (തങ്കു ബ്രദര്‍) ശുശ്രൂഷിക്കുന്നു. ഈ മാസം 24ന് വൈകിട്ട് ആറുമണിക്ക്...

National43 mins ago

പ്രത്യാശോത്സവം: പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴയില്‍ നടന്നു

കോട്ടയം:നവംബര്‍ 27 മുതല്‍ 30 വരെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യാശോത്സവം 2024 ന്റെ പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴ ഐപിസി എബനേസര്‍ സഭാ ഹാളില്‍ നടന്നു....

world news50 mins ago

മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി

മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. മെക്‌സിക്കൻ രൂപതയായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ നിന്നുള്ള ഫാ. മാർസെലോ പെരെസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം...

us news1 day ago

How former atheist Ayaan Hirsi Ali found peace in Christ

When you hear the term New Atheism, you may think of Christopher Hitchens and Richard Dawkins. But you are probably...

National1 day ago

Hindu Organizations Attempt to Stop Two Large Christian Gatherings

India— Two Hindu nationalist organizations are trying to stop two large public Christian conventions scheduled to take place in different...

Trending