Business News
ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ

ഫ്ളിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്ക് പുതിയ നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ വസ്തുക്കൾ ഇ- കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ വില്പന നടത്തരുതെന്നതാണ് വ്യവസ്ഥ. ഇതോടെ ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ മുഖ്യ ആകർഷണമായ ഓഫറുകൾക്കും കടിഞ്ഞാൺ വീഴും. ഫെബ്രുവരി ഒന്നു മുതൽ പരിഷ്‌കരിച്ച വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും.
ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ നടക്കുന്ന എക്സ്‌ക്ലൂസിവ് ഇടപാടുകൾക്കും പുതിയ നിയമത്തിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്ക് കനത്ത വെല്ലുവിളിയാണ് ഈ തീരുമാനം. സ്മാർട് ഫോൺ നിർമ്മാണ കമ്പനികളുമായി സഹകരിച്ച് മുന്നോട്ടുവയ്ക്കാറുള്ള എക്സ്‌ക്ലൂസിവ് ഇടപാടുകൾ ഇതനുസരിച്ച് നിർത്തലാക്കേണ്ടിവരും. ഇതുമൂലം പ്രത്യേക ഓഫറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവില്ല.
ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ ഓഫർ വില്പനയ്ക്കെതിരെ ചില്ലറ വ്യാപാര മേഖലയിൽ നിന്നും നേരത്തെ മുതൽ പരാതികൾ ഉയർന്നിരുന്നു. ഓഫർ വില്പനകൾ രാജ്യത്തെ വിപണിയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് എക്സ്‌ക്ലൂസിവ് വില്പനക്കെതിരെ പുതിയ നിയമവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
Business News
പുതിയ ജിഎസ്ടി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ: വില കൂടുന്നതും കുറയുന്നതും ഇവയ്ക്കൊക്കെ

ജി.എസ്.ടി ഏർപ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതോടെ പായ്ക്കറ്റ് ഭക്ഷണങ്ങൾക്ക് വില വർധിക്കും. എന്നാൽ മറ്റ് ചില വസ്തുക്കൾക്കും സേവനങ്ങൾക്കും വില കുറയുന്നുണ്ട്. ഏതൊക്കെ വസ്തുക്കൾക്ക് വില കൂടും/ കുറയും?
വില കൂടുന്നവ:
തൈര്, ലസ്സി, മോര് – 5% (ജിഎസ്ടി)
പനീർ – 5% (ജിഎസ്ടി)
ശർക്കര – 5% (ജിഎസ്ടി)
പഞ്ചസാര – 5% (ജിഎസ്ടി)
തേൻ – 5% (ജിഎസ്ടി)
അരി- 5% (ജിഎസ്ടി)
ഗോതമ്പ്, ബാർലി, ഓട്ട്‌സ്- 5% (ജിഎസ്ടി)
കരിക്ക് വെള്ളം – 12% (ജിഎസ്ടി)
അരിപ്പൊടി- 5% (ജിഎസ്ടി)
എൽഇഡി ലാമ്പുകൾ, കത്തി, ബ്ലെയ്ഡ്, പെൻസിൽ വെട്ടി, സ്പൂൺ, ഫോർക്ക്‌സ്, സ്‌കിമ്മർ, കേക്ക് സർവർ, പ്രിന്റിംഗ്/എഴുത്ത്/ ചിത്രരചന എന്നിവയ്ക്കുപയോഗിക്കുന്ന മഷി, സൈക്കിൾ പമ്പ് എന്നിവയ്ക്ക് 18% (ജിഎസ്ടി)
ക്ഷീര മെഷിനറി, വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന മെഷീനുകൾ, ധാന്യ ഇൻഡസ്ട്രികളിൽ ഉപയോഗിക്കുന്ന മെഷീനുകൾക്ക് 18% (ജിഎസ്ടി)
ബാങ്ക് ചെക്ക് – 18% (ജിഎസ്ടി)
സോളാർ വാട്ടർ ഹിറ്റർ, സിസ്റ്റം- 12% (ജിഎസ്ടി)
ലെതർ- 12% ജിഎസ്ടി
പ്രിന്റ് ചെയ്ത മാപ്പുകൾ, അറ്റ്‌ലസ് – 12% (ജിഎസ്ടി)
പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടൽ മുറികൾക്ക് 12% ജിഎസ്ടി
പ്രതിദിനം 5000 രൂപയ്ക്ക് മുകളിൽ വാടകയുള്ള ഹോസ്പിറ്റൽ മുറികൾ – 5% ജിഎസ്ടി
-റോഡുകൾ, പാലങ്ങൾ, മെട്രോ, ശ്മശാനം, സ്‌കൂളുകൾ, കനാൽ, ഡാം, പൈപ്പ്‌ലൈൻ, ആശുപത്രികൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയുടെ കോൺട്രാക്ടുകൾക്ക് 18% ജിഎസ്ടി
വില കുറയുന്നവ:
-ചരക്ക് നീക്കത്തിനുള്ള നികുതി 12% ൽ നിന്ന് 5% ആയി കുറയും
-ചരക്ക് ലോറിയുടെ വാടകയിനത്തിൽ നിന്ന് ജിഎസ്ടി 18% ൽ നിന്ന് 12% ആയി കുറയും
-വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ബാഗ്‌ഡോഗ്രയിൽ നിന്നുമുള്ള വിമാന യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന ജിഎസ്ടി ഇളവ് ഇനി മുതൽ എക്കണോമിക് ക്ലാസിന് മാത്രമേ ബാധകമാകൂ
-ഇലക്ട്രിക് വാഹനങ്ങൾക്ക് 5% ജിഎസ്ടി മാത്രമേ ഈടാക്കുകയുള്ളു.
Sources:globalindiannews
Business
ബ്ലാക്ക്ബെറി ഫോണുകൾ എല്ലാ സേവനങ്ങളും അവസാനിപ്പിച്ചു

സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഒരു കാലത്ത് തരംഗമായിരുന്ന ബ്ലാക്ക്ബെറി ഇനി ഓര്‍മ. ബ്ലാക്ക്ബെറിയുടെ കടുത്ത ആരാധകര്‍പോലും ഇപ്പോൾ ഐഫോണോ ആൻഡ്രോയിഡോ ഹാൻഡ്‌സെറ്റോ ഒക്കെ ഉപയോഗിക്കുന്നവരാണ്. ഇനിയും ആരാധനകൊണ്ട് ബ്ലാക്ക്ബെറി ഉപയോഗിക്കാനാവില്ല. ഇന്നത്തോടെ ബ്ലാക്ക്ബെറി ഫോണുകൾ എല്ലാ സേവനങ്ങളും അവസാനിപ്പിക്കും. ബ്ലാക്ക്‌ബെറി, ബ്ലാക്ക്ബെറി പ്ലേബുക്ക് ഓപ്പറേറ്റിംഗ് സ്റ്റിസ്റ്റങ്ങളുള്ള ഫോണുകളാണ് ഓര്‍മയാകുന്നത്.
അതേസമയം ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലാക്ബെറി ഫോണുകളെ ഇത് ബാധിക്കില്ല. അവ തുടര്‍ന്നും പ്രവര്‍ത്തിക്കും. KeyOne, Key2, Key2 LE എന്നിവയാണ് ബ്ലാക്ക്‌ബെറിയുടെ ആൻഡ്രോയിഡ്-പവർ സ്മാര്‍ട്ട്ഫോണുകള്‍. എന്നാല്‍ ഇവയ്ക്ക് സെക്യൂരിറ്റി അപ്ഡേഷനുകള്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സേവനം നിർത്തുന്ന കാര്യം 2021 സെപ്റ്റംബറിൽ തന്നെ ബ്ലാക്ബെറി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നന്ദി സൂചകമായി സേവനങ്ങൾ നീട്ടുകയായിരുന്നു.
ബ്ലാക്ബെറിയുടെ ചില സ്‌മാർട്ട് ഫോണുകൾ ബ്ലാക്ബെറി ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഈ ഒഎസിൽ നിന്നുള്ള സേവനങ്ങളാണ് ഇന്ന് മുതൽ നിർത്തുന്നത്. ബ്ലാക്ബെറി 7.1 ഒഎസ്, അതിനുമുൻപുള്ള ബ്ലാക്ബെറി പ്ലേബുക്ക് ഒഎസ് 2.1, ബ്ലാക്‌ബെറി 10 എന്നിവയെല്ലാം ഇനി പ്രവർത്തിക്കില്ല. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് കനേഡിയൻ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
2010 കളുടെ തുടക്കത്തിൽ തന്നെ ബ്ലാക്ക്‌ബെറിക്ക് അതിന്റെ പ്രതാപം നഷ്ടപ്പെടുന്നുണ്ടായിരുന്നു. നോക്കിയയുടെ പ്രതാപകാലത്ത് വേറിട്ടു ചിന്തിക്കുന്നവരുടെ ബ്രാന്‍ഡ് ആയിരുന്നു ബ്ലാക്‌ബെറി. നോക്കിയ സാധാരണക്കാരുടെ താരമായിരുന്നപ്പോള്‍ ബ്ലാക്‌ബെറി വമ്പന്‍ ബിസിനസുകാരുടെയും മറ്റും ബ്രാൻഡായി മാറി. ഐഫോൺ, മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകൾ തുടങ്ങി ടച്ച്‌സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റുകളുടെ പ്രളയത്തില്‍ നോക്കിയയ്ക്കൊപ്പം ബ്ലാക്ക്ബറിയും ഒലിച്ചുപോകുകയായിരുന്നു. എന്നാല്‍ നോക്കിയ പിന്നീട് തിരിച്ചുവന്നു. കാലത്തിനനുസരിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കാനാവാതെ ബ്ലാക്ക്ബെറി വിയര്‍ത്തു.
Sources:globalindiannews
Business
ബാറ്ററിയില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടർ; ഇൻഫിനിറ്റി ഉടൻ ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറായ ബൗൺസ് ഇൻഫിനിറ്റി വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ബൗൺസ്. പൂർണമായും ഇന്ത്യൻ നിർമ്മിതമായിരിക്കും ഇൻഫിനിറ്റി. അടുത്ത വർഷം ജനുവരിയിൽ വിതരണം ആരംഭിക്കുന്ന സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡിസംബറിൽ ആരംഭിക്കുമെന്ന് കമ്പനി ശനിയാഴ്ച അറിയിച്ചു. സ്‌കൂട്ടറിന്റെ വില സംബന്ധിച്ചും അടുത്ത മാസമാദ്യം പ്രഖ്യാപനമുണ്ടാകും.
നീക്കം ചെയ്യാൻ കഴിയുന്ന ലിഥിയം- അയോൺ ബാറ്ററിയാണ് സ്‌കൂട്ടറിന്റെ സവിശേഷത. ബാറ്ററി ആവശ്യാനുസരണം പുറത്തെടുത്ത് ചാർജ് ചെയ്യാൻ കഴിയും. ബാറ്ററി ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഓപ്‌ഷനും കമ്പനി പുറത്തിറക്കി. ഇത് പ്രകാരം, ഉപഭോക്താക്കൾക്ക് ബാറ്ററിയില്ലാതെ സ്‌കൂട്ടർ വാങ്ങാം. രാജ്യത്താകമാനമുള്ള കമ്പനിയുടെ ബാറ്ററി മാറ്റൽ കേന്ദ്രങ്ങൾ മുഖേന ഉപഭോക്താക്കൾക്ക് ഉപയോഗം കഴിഞ്ഞ ബാറ്ററി മാറ്റി റീചാർജ് ചെയ്ത ബാറ്ററി വെക്കാം. ബാറ്ററി അടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകളെക്കാൾ ഈ ഓപ്‌ഷൻ വഴി വിലയിൽ നാല്പത് ശതമാനം വരെ കുറവ് വരും.
സ്‌കൂട്ടറിന്റെ മറ്റ് സവിശേഷതകളെ കുറിച്ച് വിവരങ്ങൾ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ 22 മോട്ടോഴ്സിന്റെ നൂറ് ശതമാനം ഓഹരികൾ സ്വന്തമാക്കിയ കമ്പനി അവരുടെ രാജസ്ഥാനിലെ ഭിവാഡിയിലെ സ്‌കൂട്ടർ നിർമാണ പ്ലാന്റും സ്വന്തമാക്കി. പ്രതിവർഷം 180,000 സ്‌കൂട്ടറുകളാണ് ഇവിടെ നിർമ്മിക്കാൻ കഴിയുന്നത്.
Sources:Metro Journal
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news1 week ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്