Connect with us

National

വടക്കന്‍ മലബാര്‍ ഐക്യ സുവിശേഷ കണ്‍വന്‍ഷന്‍ ഫെബ്രുവരി 15,16 തിയതികളില്‍

Published

on

പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വെച്ച് ഫെബ്രുവരി 15,16 തിയതികളില്‍ നോര്‍ത്ത് മലബാര്‍ ഐക്യ സുവിശേഷ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു. ഇതിനായി കണ്‍വന്‍ഷന്‍ സംഘാടക സമിതി രൂപീകരിച്ചു. ജനറല്‍ കണ്‍വീനറായി പാസ്റ്റര്‍ സാം, സെക്രട്ടറിയായി പാസ്റ്റര്‍ റോബര്‍ട്ട്, പബ്ലിസിറ്റി കണ്‍വീനറായി പാസ്റ്റര്‍ ജോണ്‍സണ്‍ ജയിംസും, ട്രഷറര്‍ ആയി ബ്രദര്‍ ജെഫ്രിയെയും തിരഞ്ഞെടുത്തു. ഗോസ്പല്‍ ട്യൂണേഴ്‌സ് തിരുവല്ല ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. കണ്‍വന്‍ഷനില്‍ മുഖ്യ പ്രാസംഗീകര്‍ ഡോ. മുരളീധര്‍, ബ്രദര്‍ ചാണ്ടിപ്പിള്ള ഫിലിപ്പ് എന്നിവരാണ്.

National

എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം

Published

on

പതിനഞ്ചാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം ആഗസ്റ്റ് മാസം നടക്കുന്നു. ബൈബിളിലെ കാവ്യ പുസ്തകങ്ങൾ ആസ്പദമാക്കി നടത്തുന്ന ഈ ക്വിസ് മത്സരം പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക. സ്വദേശത്തും വിദേശത്തും ഉള്ളവർക്ക് ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കായും ബന്ധപ്പെടുക. Pr. P B Blessan – 9540894977
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

മതപരിവർത്തനം ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മർദ്ദിച്ചു

Published

on

ന്യൂഡൽഹി : മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.

ഡല്‍ഹി അതിരൂപതയില്‍പ്പെട്ട ഗുഡുഗാവ് ഖേര്‍കി ദൗള സെന്‍റ് ജോസഫ് വാസ് ദൈവാലയ വികാരി ഫാ. അമല്‍ രാജിനാണു മര്‍ദനമേറ്റത്. സംഭവത്തില്‍ ഗുഡുഗാവ് ഖേര്‍കി ദൗള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബൈക്കിലും കാറിലുമായെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമാണ് വൈദികനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മതംമാറ്റം നടക്കുന്നുവെന്ന് ആരോപിച്ച സംഘം രണ്ടാഴ്ചയ്ക്കുള്ളില്‍ പള്ളി പൂട്ടണമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഘാംഗങ്ങളുടെ കൈവശം ആയുധങ്ങളുമുണ്ടായിരുന്നു . 2021ല്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് താത്കാലികമായി ദേവാലയം സജ്ജീകരിച്ചത്. അറുപതോളം ക്രൈസ്തവ കുടുംബ ങ്ങള്‍ പള്ളിയുടെ കീഴിലുണ്ടന്നാണ് അതിരൂപത അധികൃതര്‍ വ്യക്തമാക്കുന്നത്.
Sources:marianvibes

http://theendtimeradio.com

Continue Reading

National

പിതാവിനോട്‌ നാം ഹൃദയത്തിൽ നിന്നു വേണം സംസാരിക്കാൻ.

Published

on

പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ക്രിസ്തീയജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണു പ്രാര്‍ത്ഥന. പിതാവായ ദൈവത്തോടു യേശുക്രിസ്തുവിന്റെ നാമത്തില്‍ കഴിക്കുന്ന അപേക്ഷയായിട്ടാണു പുതിയനിയമത്തില്‍ പ്രാര്‍ത്ഥന നിര്‍വ്വചിക്കപ്പെട്ടിരുന്നതെങ്കിലും പഴയനിയമകാലത്തും പ്രാര്‍ത്ഥന ദൈവത്തോടുള്ള ശക്തിയേറിയ ഒരു സംവേദനരീതിയായി മനസിലാക്കിയിരുന്നു

പ്രാർഥനകൾ മനഃപാഠമാക്കി ആവർത്തിച്ചു ചൊല്ലുന്നത്‌ ദൈവത്തെ പ്രസാദിപ്പിക്കില്ല. പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌ എന്ന്‌ യേശു പറഞ്ഞു. (മത്തായി 6:7) നമ്മുടെ സ്വർഗീയ പിതാവിനോട്‌ നാം ഹൃദയത്തിൽ നിന്നു വേണം സംസാരിക്കാൻ. മതപരമായ ആചാരങ്ങൾ കണിശമായി പിൻപറ്റുന്ന ഒരു അഹങ്കാരിയുടെ പ്രാർഥനയെക്കാൾ ദൈവത്തിനു സ്വീകാര്യം തെറ്റുതിരുത്താൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു പാപിയുടേതാണെന്ന്‌ ഒരിക്കൽ യേശു തന്റെ അനുഗാമികളോടു വചനത്തിലൂടെ വ്യക്തമാക്കി. (ലൂക്കാ‌ 18:10-14) അതുകൊണ്ട്‌ ദൈവം നമ്മുടെ പ്രാർഥന കേൾക്കണമെങ്കിൽ അവൻ പറയുന്നത്‌ നാം താഴ്‌മയോടെ അനുസരിക്കണം.

പ്രാർഥിക്കാനായി യേശു സമയം മാറ്റിവെക്കുകയും ശിഷ്യന്മാരോട്‌, “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം” എന്നു പറയുകയും ചെയ്‌തു. (ലൂക്കാ 18:1) നമ്മെ അലട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ കൂടെക്കൂടെ പ്രാർഥനയാൽ “ചോദിച്ചു കൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും” എന്ന്‌ യേശു പറഞ്ഞു. പ്രാർഥനയ്‌ക്ക്‌ പെട്ടെന്ന്‌ ഉത്തരം നൽകാൻ കർത്താവിന് മടിയാണെന്ന്‌ ഇതിന്‌ അർഥമില്ല. തന്നെ ഒരു പിതാവായി കണ്ട്‌ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ അപേക്ഷകൾ നിവർത്തിക്കാൻ അവൻ ഉത്സുകനാണ്‌ എന്ന് തിരുവചനം പറയുന്നു. നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ ദൈവസന്നിധിയിൽ എത്തട്ടെ..
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National6 hours ago

എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം

പതിനഞ്ചാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം ആഗസ്റ്റ് മാസം നടക്കുന്നു. ബൈബിളിലെ കാവ്യ പുസ്തകങ്ങൾ ആസ്പദമാക്കി നടത്തുന്ന ഈ ക്വിസ് മത്സരം പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക....

National6 hours ago

മതപരിവർത്തനം ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മർദ്ദിച്ചു

ന്യൂഡൽഹി : മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഡല്‍ഹി അതിരൂപതയില്‍പ്പെട്ട ഗുഡുഗാവ് ഖേര്‍കി ദൗള സെന്‍റ് ജോസഫ്...

National6 hours ago

പിതാവിനോട്‌ നാം ഹൃദയത്തിൽ നിന്നു വേണം സംസാരിക്കാൻ.

പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ക്രിസ്തീയജീവിതത്തില്‍ വളരെ...

Business6 hours ago

യു.പി.ഐ​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ

യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ)​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌.ബി.ഐ),എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്....

us news6 hours ago

കാനഡയില്‍ നിന്ന് കാട്ടു തീ പുക ന്യൂയോര്‍ക്കിലേക്ക്, പുറത്തിറങ്ങുന്നതിന് വിലക്ക്

ന്യൂയോര്‍ക്ക്: കാനഡയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയുടെ പുകപടലം അമേരിക്കയിലേക്കും വ്യാപിക്കുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ജനങ്ങള്‍...

world news7 hours ago

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവര്‍ക്ക് വേണ്ടി മോചനദ്രവ്യം നല്‍കിയത് മുസ്ലിം സമൂഹം

കടൂണ: നൈജീരിയയിലെ കടുണയിൽ നിന്നും സായുധധാരികള്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവരെ മുസ്ലിം സമൂഹം പണം നൽകി മോചിപ്പിച്ചു. മെയ് ഏഴാം തീയതിയാണ് മടാലയിൽ സ്ഥിതി ചെയ്യുന്ന...

Trending