Connect with us
Slider

National

വൈപിസിഎ കേരള സ്‌റ്റേറ്റിന് പുതിയ പ്രസിഡന്റായി പാസ്റ്റർ ഷിബു മാത്യൂ തിരഞ്ഞെടുക്കപ്പെട്ടു

Published

on

 

ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ വൈപിസിഎയുടെ പുതിയ സംസ്ഥാന പ്രസിഡണ്ടായി പാസ്റ്റർ ഷിബു മാത്യൂവിനെ നിയമിച്ചു. തിരുവനന്തപുരം വെള്ളാറട സഭയുടെ ശുശൂഷകനും വെള്ളറട സെന്ററിന്റെ ശുശൂഷകനുമായ പാസ്റ്റർ ഷിബു പെന്തക്കോസ്ത് യുവജന നേതാക്കളുടെ ഇടയിൽ വളർന്നുകൊണ്ടിരിക്കുന്ന ദൈവദാസനാണ്. നിലവിൽ സ്‌റ്റേറ്റ് പ്രസിഡന്റായിരുന്ന സുവിശേഷ പ്രസംഗകൻ പാസ്റ്റർ അനീഷ് തോമസ് വൈപിസിഎ ജനറൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു..ജനറൽ കൺവൻഷനിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ് പാസ്റ്റർ വി എ തമ്പി ഇരുവരെയും പ്രാർത്ഥിച്ച് ആശീർവദിച്ചു.റാന്നി കുമ്പളന്താനം മുക്കുഴി സ്വദേശിയാണ് പാസ്റ്റർ ഷിബു. ഭാര്യ: ലിജി , മക്കൾ : ഏബൽ ,എയ്മി.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

Sports18 hours ago

റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്‌സ് അന്തരിച്ചു

മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്‌ലര്‍ ജോസഫ് ലോറിനെയ്റ്റ്‌സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാന്‍ -റ്റാര്‍ എ റിസോര്‍ട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

Media21 hours ago

പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ

ചെന്നൈ :തമിഴ്‌നാട്ടിൽ ഒരഗാടം ഐ പി സി പ്രയർ ഹൌസ് സഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിലധികമായി...

Cricket22 hours ago

Lokesh Rahul breaks Sachin Tendulkar’s massive record, becomes fastest Indian batsman to 2000 runs in Indian Premier League

  India:Kings XI Punjab captain KL Rahul on Thursday became the fastest Indian batsman to reach 2000 IPL runs. Rahul...

us news22 hours ago

Release of 69 Christians imprisoned in Eritrea for faith in Jesus

Eritrean government has, at the time of writing, released 69 Christian prisoners, many of whom have been in long-term detention...

Media22 hours ago

സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ; ലഭിക്കുന്നത് 1400 രൂപ

തിരുവനന്തപുരം  : സെപ്റ്റംബറിലെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. അതേസമയം, ക്ഷേമ നിധി- പെൻഷൻ വിതരണം ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. 1400 രൂപ...

Mobile2 days ago

വാട്സാപ്പിൽ ഇനി സ്വയം മാഞ്ഞു പോകും; ഇമേജ്, വിഡിയോ മെസേജുകൾ

യുഎസ്:സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും...

Trending