Connect with us

world news

ഒമാനിൽ സ്വകാര്യമേഖലയിലെ പത്ത് വിഭാഗങ്ങളിലായി 87 തസ്തികളുടെ വിസ വിലക്ക്

Published

on

 

സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനിൽ വിദേശികൾക്കുള്ള വിസ വിലക്കിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. സ്വകാര്യമേഖലയിലെ പത്ത് വിഭാഗങ്ങളിലായി 87 തസ്തികളുടെ വിസ വിലക്ക് കാലാവധിയാണ് മാനവ വിഭവശേഷി മന്ത്രാലയം നീട്ടിയത്.

ഇൻഫോർമേഷൻ ടെക്നോളജി, അക്കൗണ്ടിങ് ആൻഡ് ഫൈനാൻസ്, മാർക്കറ്റിങ് ആൻഡ് സെയിൽസ്, ഇൻഷൂറൻസ്, ഇൻഫോർമേഷൻ/മീഡിയ പ്രൊഫഷൻസ്, മെഡിക്കൽ പ്രൊഫഷൻസ്, എയർപ്പോർട്ട് പ്രൊഫഷൻസ്, എൻഞ്ചിയറിങ് പ്രൊഫഷൻസ്, ടെക്നിക്കൽ പ്രൊഫഷൻസ് എന്നീ വിഭാഗങ്ങളിലായി 87 തസ്തികകളിലാണ് വിദ്ശികളെ നിയമിക്കേണ്ടെന്ന് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ഒമാനിലെ സ്വകാര്യമേഖലയിൽ വിദേശ തൊഴിലാളികളെ എടുക്കുന്നതിതിനുള്ള വിലക്ക് നീട്ടുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഒമാനിൽ ആദ്യമായി സ്വകാര്യമേഖലയിൽ വിസ വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് ജൂലൈയിൽ വീണ്ടും വിലക്ക് ആറുമാസത്തേക്ക് നീട്ടിയിരുന്നു. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിദേശികൾക്ക് വിസ വിലക്ക് നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന 6 മാസം കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും വിസ വിലക്ക് കാലാവധി നീട്ടിയിരിക്കുന്നതെന്ന് മാനവവിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ പറഞ്ഞു. 2019 ജൂലൈ അവസാനം വരെയാണ് വിലക്ക് നീട്ടുന്നത്.

world news

ആഗോള ശ്രദ്ധ നേടിയ കത്തോലിക്ക ആപ്ലിക്കേഷന്‍ ‘ഹാലോ’യ്ക്കു വിലക്കിട്ട് ചൈന

Published

on

ബെയ്ജിംഗ്: ലോകമെമ്പാടും ശ്രദ്ധ നേടി കോടിക്കണക്കിന് ആളുകള്‍ അനുദിന ആത്മീയ ജീവിതത്തിന്റെ നവീകരണത്തിന് ഉപയോഗിക്കുന്ന കത്തോലിക്ക ആപ്ലിക്കേഷനായ ഹാലോയ്ക്കു വിലക്കിട്ട് ചൈന. ചൈനയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഹാലോയെ നീക്കം ചെയ്തെന്ന് ആപ്ലിക്കേഷന്‍റെ സ്ഥാപകനായ അലക്സ് ജോൺസാണ് അറിയിച്ചത്. “ചൈനയിലെ എല്ലാ ക്രിസ്ത്യാനികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു” എന്ന വാക്കുകളോടെയായിരിന്നു ഹാലോ ആപ്പ് നീക്കം ചെയ്ത വിവരം അദ്ദേഹം വെളിപ്പെടുത്തിയത്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ ജീവിതത്തെക്കുറിച്ചുള്ള പുതിയ ഓഡിയോ സീരീസ് “വിറ്റ്നസ് ടു ഹോപ്പ്” എന്ന പേരില്‍ അടുത്തിടെ ആരംഭിച്ചിരിന്നു. കമ്മ്യൂണിസത്തിനെതിരായ വിശുദ്ധൻ്റെ ചെറുത്തുനിൽപ്പിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ ഇതില്‍ ഉണ്ടായിരിന്നു. ഇതാകും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. 2018-ൽ ആരംഭിച്ചതിന് ശേഷം 150-ലധികം രാജ്യങ്ങളിലായി 14 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനാണ് ഹാലോ. ഫെബ്രുവരിയിൽ, ഹാലോയുടെ ഡൗൺലോഡിന്റെ എണ്ണം എല്ലാ വിഭാഗങ്ങളിലുമുള്ള ആപ്പ് സ്റ്റോറിൽ ആദ്യമായി ഒന്നാമതെത്തിയിരിന്നു.

ചൈനയിലെ സഭ – ഗവൺമെൻ്റ് അനുവദിച്ച ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍ എന്ന പേരിലും റോമിനോട് വിശ്വസ്തത പുലർത്തുന്ന സഭ “ഭൂഗര്‍ഭ സഭ” എന്ന പേരിലും വിഭജിക്കപ്പെട്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് നിയന്ത്രണങ്ങള്‍ക്കിടയിലും രാജ്യത്തു ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുകയാണ്. ഇതില്‍ ഭരണകൂടം അസ്വസ്ഥമാണെന്നു തെളിയിക്കുന്ന നിരവധി നടപടികള്‍ ഭരണാധികാരികളില്‍ നിന്നു ഉണ്ടായിട്ടുണ്ട്. ഈ പട്ടികയിലേക്കാണ് ആഗോള പ്രസിദ്ധമായ ‘ഹാലോ’ ആപ്പിന്റെ നിരോധനവും ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

പാക്കിസ്ഥാനിൽ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിനെ എതിർത്ത യുവാവിനെ കൊലപ്പെടുത്തി

Published

on

പാക്കിസ്ഥാൻ : പ്രദേശത്തെ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിനെ എതിർത്ത ലാഹോറിലെ പട്യാല ഹൗസ് ഏരിയയിലെ മാർഷൽ മസിഹ് എന്ന വ്യക്തിയെയാണ് തീവ്ര ഇസ്ലാമിക വിശ്വാസികൾ കൊലപ്പെടുത്തിയത്.

അയൽവാസികളായ മുഹമ്മദ് ഷാനി, അസം അലി എന്നിവരുടെ നേതൃത്വത്തിൽ നാല് പേര് ജൂലൈ പത്തിന് പുലർച്ചെ ഇരുമ്പ് ഗ്രിൽ മുറിച്ച് മേൽക്കൂര വഴി വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല യാക്കൂബ് ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ പറഞ്ഞു.
Sources:christianlive

http://theendtimeradio.com

Continue Reading

world news

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

Published

on

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .

റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന്‍ നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news7 mins ago

Bible Museum’s New Worship Exhibit Gives Viewers a ‘Foretaste of Heaven’

There’s something new at the Museum of the Bible in Washington, D.C., just in time for the busy summer season....

us news19 mins ago

Concerning Stats Reveal Why Knowing Scripture Is So Important

Believers serious about following Jesus need to understand Scripture. That’s the argument Dr. Peter Bylsma, author of “The Bible I...

Business30 mins ago

ഇന്ത്യന്‍ നിരത്തില്‍ തിളങ്ങാന്‍ രാജ്യത്തെ ഏറ്റവും വിലകൂടിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ബിഎംഡബ്ല്യു

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ജൂലൈ 24ന് കമ്പനി ബിഎംഡബ്ല്യു സിഇ 04 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍...

Travel1 hour ago

ഇന്ത്യക്കാര്‍ക്ക് സര്‍വസ്വാതന്ത്ര്യവുമുള്ള രാജ്യം; തുച്ഛമായ ചെലവില്‍ എത്താം, പാസ്‌പോര്‍ട്ട് വേണ്ട

ഇന്ത്യക്കും ചൈനക്കുമിടയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ രാജ്യമാണ് നേപ്പാൾ. എവറസ്റ്റ് ഉൾപ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണവും ഇവിടെയാണ്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് പോക്കറ്റ് കീറാതെ...

National1 day ago

ഉത്തരാഖണ്ഡിൽ ക്രിസ്ത്യൻ പ്രാർത്ഥനാകൂട്ടത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണം

ഡെറാഡൂൺ: കൂട്ടമതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ കിരാതമായ ആക്രമണം. പ്രദേശത്തെ ഒരു വസതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക്...

Tech1 day ago

വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ എത്തി; നിങ്ങള്‍ക്ക് കിട്ടിയോ? വിശദമായറിയാം.

ഇഷ്ടമുള്ളവരുമായി എളുപ്പം ചാറ്റ് ചെയ്യുന്നതിനും കോള്‍ ചെയ്യുന്നതിനുമായി വാട്‌സാപ്പില്‍ പുതിയ ഫേവറൈറ്റ്‌സ് ടാബ് വരുന്നു. സ്മാര്‍ട്‌ഫോണുകളിലെ ഫോണ്‍ ആപ്പുകളില്‍ നേരത്തെ തന്നെ ഈ രീതിയിലുള്ള ഫേവറൈറ്റ്‌സ് ടാബ്...

Trending