Connect with us

Football

സന്തോഷ് ട്രോഫി: യോഗ്യതാ റൗണ്ട് പോലും കടക്കാനാകാതെ കേരളം പുറത്ത്

Published

on

 

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കടക്കാനാകാതെ കേരളം പുറത്ത്. നിർണായക മത്സരത്തിൽ സർവ്വീസസിനെതിരെ 0-1 ന് പരാജയപ്പെട്ടാണ് കേരളം പുറത്തായത്. യോഗ്യതാ റൗണ്ടിൽ പോലും കടക്കാനാകാതെയാണ് മുൻ ചാമ്പ്‌യന്മാരുടെ മടക്കം. ഇത് വരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു ഗോൾ പോലും കേരളത്തിന് നേടാനായില്ല. കേരളത്തെ തോൽപ്പിച്ചതോടെ ആറ് പോയിന്റുമായി സർവ്വീസസ് ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു.

ഗ്രൂ​പ്​ ബി​യി​ൽ മൂന്ന് മ​ത്സ​ര​ങ്ങ​ളിൽ നിന്ന് ര​ണ്ട്​ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യും ഒരു തോൽവിയുമടക്കമാണ് കേരളം മടങ്ങുന്നത്.  തെ​ല​ങ്കാ​ന​യോ​ടും പു​തു​ച്ചേ​രി​യോ​ടു​മാ​ണ്​ കേ​ര​ളം നേരത്തേ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. തെലങ്കാനയും പുതുച്ചേരിയും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞതോടെയായിരുന്നു കേരളത്തിന്റെ സാധ്യതകൾ വീണ്ടും സജീവമായത്. ഈ മത്സരത്തിൽ സർവീസസിനെ 2-0ന് തോൽപ്പിച്ചിരുന്നെങ്കിൽ കേരളത്തിന് ഫൈനൽ റൗണ്ടിൽ പ്രവേശിക്കാനാകുമായിരുന്നു. എന്നാൽ ഒരു ഗോളുപോലും നേടാനാകാതെ ഏകപക്ഷീയമായ തോൽവി വഴങ്ങി കേരളം പുറത്താവുകയായിരുന്നു.

 

Football

സന്തോഷ് ട്രോഫി; കേരളത്തിന് രണ്ടാം ജയം

Published

on

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെ കേരളം പരാജയപ്പെടുത്തി. കളിയുടെ 84-ാം മിനിറ്റിലും എക്സ്ട്രാ ടൈമിലുമാണ് കേരളം ഗോൾ നേടിയത്.

കേരളവും പശ്ചിമ ബംഗാളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ പകുതിയിൽ കണ്ടത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട് മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് ക്യാപ്റ്റന്‍ ജിജോ ജോസഫിന് മികച്ച അവസരം ലഭിച്ചു. എന്നാല്‍ ജിജോയുടെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തുപോയി.

രാജസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് മാറ്റവുമായാണ് കേരളം കളത്തിലിറങ്ങിയത്. മുന്നേറ്റത്തില്‍ സഫ്‌നാദിന് പകരം ബെംഗളുരൂ എഫ്‌സി താരം ശിഖില്‍ ഇടം നേടി.
Sources:globalindiannews

http://theendtimeradio.com

Continue Reading

Football

Messi joins PSG: Lionel Messi unveiled as a PSG player

Published

on

Lionel Messi is in Paris to be unveiled as Paris Saint-Germain’s latest superstar signing. The Argentine begrudgingly departed Barcelona in a flood of tears given the horrendous state of the La Liga club’s financial situation. Messi has opted to join friends Neymar and Angel Di Maria at the Parc des Princes, with compatriot Mauricio Pochettino welcoming him to the Ligue 1 giants.

PSG will possess a formidable attack with the 34-year-old joining Neymar and Kylian Mbappe to form one of the most mouth-watering tridents in European football history. Without a Champions League title in six years amid Barcelona’s demise, Messi will hope to help deliver the title that PSG covet most, following their semi-final exit at the hands of Pep Guardiola’s Manchester City.

While PSG had to pay €222m to sign Neymar from Barcelona in 2017, there will be no transfer fee for Messi, whose contract expired this summer at the Nou Camp. Instead Messi joins perhaps the greatest ever cast of free agents to arrive at one club, including Italian goalkeeper Gianluigi Donnarumma, former Real Madrid stalwart Sergio Ramos and former Liverpool midfielder Gini Wijnaldum.

Continue Reading

Football

ബാഴ്‌സയോട് വിടപറയുന്നു; വാര്‍ത്താസമ്മേളനത്തില്‍ കരച്ചിലടക്കാനാകാതെ മെസ്സി

Published

on

ബാഴ്സലോണ: ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. പരസ്പര പൂരകങ്ങളായി ഫുട്ബോൾ ലോകം കണ്ടിരുന്ന ലയണൽ മെസ്സിയെന്ന ഫുട്ബോൾ മാന്ത്രികനും അദ്ദേഹത്തെ ഇതിഹാസമാക്കി വളർത്തിയ ബാഴ്സലോണ എന്ന ക്ലബ്ബും വഴിപിരിയുന്നു.

യാത്രയയപ്പ് ചടങ്ങിൽ ബാഴ്സയുടെ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മെസ്സി താൻ ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. മൈക്കിനു മുന്നിൽ നിന്ന് കണ്ണീരടക്കാൻ പാടുപെടുന്ന മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ഈ നഗരത്തിൽ ജീവിച്ചപ്പോൾ താൻ ചെയ്ത കാര്യങ്ങളിലെല്ലാം അഭിമാനം കൊള്ളുന്നുവെന്ന് മെസ്സി പറഞ്ഞു. വിദേശത്ത് എവിടെ കരിയർ അവസാനിപ്പിച്ചാലും ഇവിടേക്ക് തന്നെ മടങ്ങിവരുമെന്നും മെസ്സി കൂട്ടിച്ചേർത്തു.

ബാഴ്സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന് അക്കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ആരുമായും യാതൊരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്നും ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും മെസ്സി കൂട്ടിച്ചേർത്തു.

നേരത്തെ കഴിഞ്ഞ വർഷം ഓഗസ്റ്റ് അവസാന വാരത്തിലാണ് താൻ ബാഴ്സ വിടുകയാണെന്ന് മെസ്സി ആദ്യമായി അറിയിക്കുന്നത്. കരാർ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാൻസ്ഫറായി ക്ലബ്ബ് വിടാൻ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാൽ ജൂൺ 10-നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥ മെസ്സിക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാഴ്സയും ലാലിഗയും റിലീസിങ് ക്ലോസ് തുകയിൽ മുറുകെപിടിച്ചതോടെ മെസ്സി ഈ സീസൺ കൂടി ക്ലബ്ബിൽ തുടരുകയായിരുന്നു.

എന്നാൽ ഈ സീസണ് ശേഷം മെസ്സിയുടെ ഉയർന്ന വേതനവും ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ക്ലബ്ബിന് താരവുമായി പുതിയ കരാറിലെത്തുന്നതിന് തടസമാകുകയായിരുന്നു. 50 ശതമാനം പ്രതിഫലം കുറച്ച് മെസ്സി ക്ലബ്ബിൽ തുടരാൻ സന്നദ്ധനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ലാ ലിഗയുടെ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങൾ ഇതിന് തടസമായി.

ഇതോടെയാണ് ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന പൊക്കിൾക്കൊടി ബന്ധം അറുത്തുമാറ്റാൻ താരത്തിന് തയ്യാറാകേണ്ടി വന്നത്.

2001-ൽ ബാഴ്സയുടെ യൂത്ത് ക്ലബിൽ കളിച്ചുതുടങ്ങിയതാണ് മെസ്സി. 2003-ൽ സി ടീമിലും 2004 മുതൽ 2005 വരെ ബി ടീമിലും കളിച്ചു. 2004-ലാണ് ഒന്നാം നിര ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. 485 കളികളിൽ നിന്ന് 444 ഗോളുകൾ. ഇതിനിടെ ആറ് ബാലൺദ്യോറും ആറ് യൂറോപ്പ്യൻ ഗോൾഡൻ ഷൂസും. പത്ത് ലാലീഗയും നാല് ചാമ്പ്യൻസ് ലീഗും ആറ് കോപ്പ ഡെൽ റെയും ഉൾപ്പടെ മുപ്പത്തിമൂന്ന് കിരീടങ്ങളാണ് ബാഴ്സയുടെ അലമാരയിലെത്തിച്ചത്.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading
Advertisement The EndTime Radio

Featured

National16 hours ago

Son of Bihar Pastor Killed as He Slept at Home

India — In the middle of the night on July 7, Hindu extremists broke into the home of Pastor Sushil...

National17 hours ago

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 എന്നീ ദിവസങ്ങളിൽ നാലാഞ്ചിറയിൽ

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 [ വ്യാഴം, വെള്ളി, ശനി, ഞായർ ]എന്നീ ദിവസങ്ങളിൽ സെൻ്റർ സഭയായ നാലാഞ്ചിറ...

National17 hours ago

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( PCI) എന്ന കൂട്ടായ്മയുടെ ശക്തമായ പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത്

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( PCI) എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വളരെ ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ് സമീപ പ്രദേശങ്ങളിൽ ഈ കഴിഞ്ഞ നാളുകളിൽ സഭകൾക്കും, പാസ്റ്റർമാർക്കും...

world news17 hours ago

കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടി; സ്വേച്ഛാധിപത്യം തുടര്‍ന്ന് നിക്കരാഗ്വേ

മനാഗ്വേ: ഭരണകൂട സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയതിന് രാജ്യത്തു നിന്നു പുറത്താക്കിയ ബിഷപ്പ് റൊളാൻഡോ അൽവാരെസ് പില്‍ക്കാലത്ത് ആരംഭിച്ച കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ നിക്കരാഗ്വേ സര്‍ക്കാര്‍ അടച്ചുപൂട്ടി. ‘റേഡിയോ മരിയ’...

Travel17 hours ago

സഞ്ചാരികൾക് സന്തോഷവാർത്ത, വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാൻ ഒരു രാജ്യം കൂടെ

വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് വഴിയൊരുങ്ങുന്നു. അവിടുത്തെ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും പ്രകൃതി രമണീയതയും കണ്ട് ആസ്വദിക്കാന്‍ ഇനി പാസ്‌പോര്‍ട്ടും ചെലവിനുള്ള പണവും മതിയാകും. ഇന്ത്യ ഉള്‍പ്പടെ...

National2 days ago

അറിവ് 2024 പി.വൈ പി എ മെഗാ ബൈബിൾ ക്വിസ് നടത്തും

പെന്തകോസ്ത് യങ്ങ് പീപ്പിൾസ് അസോസിയേഷൻ (PYPA) കേരള സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് വീക്കിലിയുടെ സഹകരണത്തോടെ മെഗാ ഗ്രൂപ്പ് ബൈബിൾ ക്വിസ് നടത്തും.ഓഗസ്റ്റ് 20 തിന് കുമ്പനാട് ഹെബ്രോൻ...

Trending