Connect with us

breaking news

ഡോ: ബാബുപോൾ ഐ.എ.എസ് അന്തരിച്ചു; നഷ്ടമായത് കേരളത്തിന്റെ ഭരണ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറസാന്നിദ്ധ്യം

Published

on

 

എഴുത്തുകാരനും മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയും കേളത്തിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം വഷളായതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബുപോള്‍ രാത്രി ഒരു മണിയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി കേരളത്തിന്റെ ഭരണ സാമൂഹിക സാംസ്‌കാരിക ആദ്ധ്യാത്മിക രാഷ്ട്രീയ നിരീക്ഷണ മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു ഡോ: ഡാനിയൽ ബാബുപോള്‍ എന്ന ഡി. ബാബുപോൾ. 1941-ല്‍ എറണാകുളത്തെ കുറുപ്പംപടിയിലായിരുന്നു ജനനം. എം.ജി.എം ഹൈസ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ആലുവ യു.സി കോളജ്, തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി.

1964-ലാണ് അദ്ദേഹം ഐ.എ.എ-സ് കരസ്ഥമാക്കുന്നത്. 21-ാമത്തെ വയസില്‍ സര്‍ക്കാര്‍ സേവനം ആരംഭിച്ച ബാബുപോള്‍ 59-ാമത്തെ വയസില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി നിയമിതനായി. സെന്റ് ഇഫ്‌റെയിം യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ട്രേറ്റ് കരസ്ഥമാക്കിയത്. 1970-71-ല്‍ പാലക്കാട് കളക്ടറായിരുന്ന അദ്ദേഹം ഇടുക്കി ജില്ല നിലവില്‍ വന്ന 1972 മുതല്‍ മൂന്ന് വര്‍ഷക്കാലം അവിടെ ജില്ലാ കളക്ടറായിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്ററായും ബാബു പോള്‍ ദീര്‍ഘനാള്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഏറെനാള്‍ ധനകാര്യ സെക്രട്ടറിയായും കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ആയും ബാബു പോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കൊച്ചിന്‍ പോര്‍ട്ട് ചെയര്‍മാന്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ ഉന്നത പദവികളില്‍ ബാബു പോള്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇടതു സര്‍ക്കാരിന്റെ നവകേരള നിര്‍മ്മാണ പദ്ധതികളുടെ ഉപദേശകനായിരുന്ന ബാബുപോള്‍ ‘കിഫ്ബി’ ഭരണസമിതി അംഗമാണ്.

‘ദീര്‍ഘവീക്ഷണവും പ്രായോഗിക ബുദ്ധിയുമുള്ള ഭരണാധികാരി, ബ്യൂറോക്രസിയുടെ യാന്ത്രികതയെ ബുദ്ധിയും മനുഷ്യത്വവും കൊണ്ട് മറികടക്കുന്ന ഐ.എ.എസുകാരന്‍ എന്നിങ്ങനെയാണ് പൊതുസമൂഹം ബാബുപോളിനെ വിശേഷിപ്പിക്കുന്നത്. പിതാവ് പി.എ. പൗലോസ് ആയിരുന്നു ബാബു പോളിന്റെ ജീവിത വഴികാട്ടി. പിതാവ് തനിക്ക് എഴുതിയ കത്താണ് സര്‍വീസ് ജീവിതത്തില്‍ തനിക്ക് പ്രധാന മുതല്‍ക്കൂട്ടായ് മാറിയതെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ‘നിന്റെ കീഴിലുള്ള ജീവനക്കാര്‍ നിന്നെ ഭയപ്പെട്ട് അനുസരിക്കുന്നതിനെക്കാള്‍ നിന്നോടുള്ള സ്‌നേഹം കൊണ്ട് നിന്നെ ആദരിക്കുന്നുവെന്ന് കേള്‍ക്കുന്നതാണ് എനിക്കിഷ്ടം’ എന്ന പിതാവിന്റെ ഉപദേശമാണ് ബാബു പോളിന്റെ സര്‍വ്വീസ് ജീവിതത്തെ ധന്യമാക്കിയത്.

സര്‍ക്കാര്‍ സര്‍വീസിനു പുറമേ, അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയായിരുന്നു ബാബുപോള്‍. 19-ാം വയസിലാണ് അദ്ദേഹത്തിന്റെ ആദ്യ കൃതി ‘ഒരു യാത്രയുടെ ഓര്‍മകള്‍’ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് സര്‍വീസിലെത്തിയതിനു ശേഷം ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകള്‍ പങ്കുവയ്ക്കുന്ന ‘ഉത്തരസ്യാം ദിശി’, ജീവിതാനുഭവക്കുറിപ്പുകള്‍ പ്രതിപാദിക്കുന്ന പുസ്തകം ‘കഥ ഇതുവരെ’ എന്നിവ കൂടാതെ മലയാളത്തിലെ ആദ്യത്തെ ബൈബിള്‍ വിജ്ഞാനകോശമായ ‘വേദശബ്ദ രത്നാകരം’, ‘രേഖായനം’, ‘നിയമസഭാഫലിതങ്ങള്‍’, ‘സംഭവാമി യുഗേയുഗേ’, ‘ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല’, ‘പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ’, ‘നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍’ തുടങ്ങിയവയാണ് ബാബുപോളിന് സാഹിത്യകാരന്‍ പട്ടം ചാര്‍ത്തിക്കൊടുത്ത പ്രധാന കൃതികള്‍. ഇതില്‍ 2000 ല്‍ പുറത്തിറങ്ങിയ ‘വേദശബ്ദരത്നാകരം’ എന്ന പുസ്തകത്തിന് വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് മികവിനും സാഹിത്യത്തിനുമായി നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വർഷങ്ങളായി തിരുവനന്തപുരത്തെ കുറവൻകോണത്താണ് അദ്ദേഹത്തിന്റെ താമസം.

breaking news

മാധവൻ എന്ന സുവിശേഷകനെ വനത്തിലേക്ക് വലിച്ചു കൊണ്ട് പോയി പെട്രോൾ ഒഴിച്ചു കത്തിച്ചു ചാമ്പലാക്കി….

Published

on

കൊൽക്കത്ത : ഡെൻഗൾഡ ജില്ലയിലെ ബംഗൂരാ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം സാമുദായിക കുടുംബത്തിൽ നിന്നും യേശുക്രിസ്തുവിനെ അറിഞ്ഞ് ഏകനായി വിശ്വാസ മാർഗ്ഗം സ്വീകരിച്ച് ബംഗൂരാ ഗ്രാമത്തിലെ വില്യം കേറിയുടെ സഭയോട് ചേർന്ന് സുവിശേഷ വേല ചെയ്ത് വന്ന മാധവൻ എന്ന സുവിശേഷകനെ ഇക്കഴിഞ്ഞ ദിവസം ഗ്രാമവാസികളും, തന്റെ ഭവനക്കാരും നിർബന്ധിച്ച് തന്റെ മകളുടെ കല്യാണത്തിന് രണ്ട് മണിക്കൂർ സമയം ഹിന്ദുവാകണം എന്ന് നിർബന്ധിച്ചിരുന്നു. എന്നാൽ പ്രിയ കർത്തൃദാസൻ മാധവൻ താൻ അറിഞ്ഞ സത്യത്തെ ത്യജിക്കുവാനോ, യേശുക്രിസ്തുവിനെ തള്ളി പറയുവാനോ തയ്യാറായില്ല. ഇതിനെ തുടർന്ന് പ്രകോപിതരായ മാധവന്റെ സ്വന്തം ഭാര്യയും വീട്ടുകാരും ചേർന്നു മർദ്ദിച്ചു മാധവനെ വനത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി പെട്രോൾ ഒഴിച്ചു കത്തിച്ചു ചാരം വാരി വനത്തിൽ വിതറി.

Evangelist brutally murdered in West Bengal. Please pray specially for the children of God to know the love of Jesus Christ in this land.
Kolkata: Ikka, an evangelist named Madhavan, who came to Bangura village of Dengalda district, came to know Jesus Christ alone from a community family and followed the path of faith alone and joined the congregation of William Carey in Bangura village and did gospel work. Last day, he was forced by the villagers and his family members to become a Hindu for two hours for his daughter’s wedding. But dear Karthridasan Madhavan was not ready to sacrifice the truth he knew, or to deny Jesus Christ. Madhavan’s own wife and family who got provoked following this beat him up and dragged Madhavan into the forest, poured petrol and burned him and threw ashes in the forest.

http://theendtimeradio.com

Continue Reading

breaking news

800 വര്‍ഷങ്ങള്‍ പഴക്കമുള്ള ബൈബിള്‍ കൈയെഴുത്തു പ്രതി ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തില്‍ തിരിച്ചെത്തി

Published

on

ലണ്ടന്‍: ഇസ്രായേലിന്റേയും യൂദയായുടെയും ചരിത്രത്തേക്കുറിച്ച് വിവരിക്കുന്ന 800 വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈബിളിന്റെ കയ്യെഴുത്ത് പേജ് നൂറ്റാണ്ടുകള്‍ക്ക് ശേഷം അതെഴുതപ്പെട്ട സ്ഥലത്ത് പൊതുപ്രദര്‍ശനത്തിന്. 1225 – 1250 കാലയളവില്‍ സോമര്‍സെറ്റിലെ ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തിലെ സന്യാസികള്‍ മൃഗത്തിന്റെ തുകലില്‍ ലാറ്റിന്‍ ഭാഷയില്‍ വര്‍ണ്ണാലങ്കാരങ്ങളോടെ എഴുതിയ എ5 വലുപ്പത്തിലുള്ള ബൈബിളിന്റെ പേജാണ്‌ ആശ്രമത്തില്‍ വീണ്ടും മടങ്ങി എത്തിയിരിക്കുന്നത്. 2020-ല്‍ ബ്രിസ്റ്റോള്‍ സര്‍വ്വകലാശാല ലേലത്തില്‍ പിടിച്ച ഈ ബൈബിള്‍ പേജ് യൂണിവേഴ്സിറ്റി തന്നെയാണ് പൊതുപ്രദര്‍ശനത്തിനായി താല്‍ക്കാലികമായി വിട്ടുനല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 2 വരെ ഇത് പ്രദര്‍ശനത്തിന് ഉണ്ടാകും. ഈ അമൂല്യ ചരിത്രനിധി ഇതാദ്യമായാണ് യു.കെ യില്‍ പൊതുപ്രദര്‍ശനത്തിനുവെക്കുന്നത്.

ഇരു പുറത്തും എഴുത്തുകളുള്ള മനോഹരമായ ബൈബിള്‍ പേജ് എഴുതപ്പെട്ട കാലഘട്ടത്തേക്കുറിച്ച് കൃത്യമായ അറിവില്ല. പഴയ നിയമത്തിലെ ദിനവൃത്താന്തത്തിന്റെ ആരംഭമാണ് പേജിലെ പ്രതിപാദ്യം. വെല്ലം കടലാസ് എന്നറിയപ്പെടുന്ന പ്രത്യേകം തയ്യാറാക്കിയ മൃഗതുകലില്‍ മനോഹരമായ വര്‍ണ്ണാലങ്കാരങ്ങളോടെയാണ് എഴുത്ത്. ടെംപേര എന്ന വിദ്യ ഉപയോഗിച്ചാണ് വെല്ലം കടലാസ് തയ്യാറാക്കുന്നത്. ബൈബിളിന്റെ ചരിത്രത്തിലെ പുതിയൊരു യുഗത്തിന് നാന്ദി കുറിച്ച പതിമൂന്നാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന സാങ്കേതികവിദ്യയാണ് ടെംപേര. കല്ല്‌, ധാതുക്കള്‍, മണ്ണ് പോലെയുള്ള പ്രകൃതിദത്തമായ വസ്തുക്കള്‍ മുട്ടയുടെ മഞ്ഞക്കരു പോലെയുള്ള വെള്ളത്തില്‍ ലയിപ്പിക്കുന്ന പ്രക്രിയയാണ് ടെംപേര.

ആശ്രമത്തിന്റെ ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ രത്നമാണ് ഈ ബൈബിള്‍ പേജെന്നു ആശ്രമത്തിലെ കളക്ഷന്റെ ചുമതലയുള്ള ലൂസി ന്യൂമാന്‍ പറഞ്ഞു. പഴക്കം വെച്ചുനോക്കുബോള്‍ അതിശയകരമായ ഗുണമേന്മയാണ് ഇതിനുള്ളതെന്നും, 800 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എഴുത്ത് സാമഗ്രികള്‍ വെച്ച് നോക്കുമ്പോള്‍ ഇതിന്റെ സൃഷ്ടി അത്ഭുതപ്പെടുത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമൂല്യമായ പുസ്തകങ്ങളാലും, നിരവധി കയ്യെഴുത്ത് പ്രതികളാലും പ്രസിദ്ധമായ ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തിലെ വിശാലമായ ലൈബ്രറി 1539-ല്‍ ഹെന്‍റി എട്ടാമന്‍ രാജാവിന്റെ കാലത്താണ് വില്‍ക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തതായാണ് ചരിത്രം. പിന്നീട് യാതൊരു അറിവുമില്ലാതിരുന്ന ഈ ബൈബിള്‍ 240 വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടനിലെ സോത്തെബീസ് ഓക്ഷന്‍ ഹൗസിലാണ് കണ്ടെത്തിയത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

breaking news

ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തും: റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികൾ

Published

on

ദുബൈ: ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തി ചികിത്സ നല്‍കുന്ന റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികള്‍. രോഗം കണ്ടെത്തുന്നതിന് പുറമെ ശസ്ത്രക്രിയ നടത്തുന്നതിലും പ്രഗത്ഭരാണ് റോബോട്ട് ഡോക്ടര്‍മാര്‍.

നട്ടെല്ലിന്റെ സങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ഏറ്റവും ഒടുവിലത്തെ നേട്ടം. മേന മേഖലയില്‍ നട്ടെല്ലില്‍ ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി നടത്തുന്ന ആദ്യ രാജ്യമാണ് യുഎഇ. ഡോ. അബ്ദുല്‍ സലാം അല്‍ ബലൂഷിയുടെ നേതൃത്വത്തിലായിരുന്നു അബുദാബിയില്‍ ശസ്ത്രക്രിയ നടത്തിയത്.

മേയില്‍ റോബട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ 22 വയസ്സുകാരന്റെ വൃക്കത്തകരാര്‍ പരിഹരിച്ചും യു.എ.ഇ. രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഡാവിഞ്ചി എക്‌സ്‌ഐ എന്ന റോബട്ടിന്റെ സഹായത്തോടെ ദുബായ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ഡോ. യാസര്‍ അഹമ്മദ് അല്‍ സഈദിയാണ് നേതൃത്വം നല്‍കിയത്. ഹൃദ്രോഗം, അസ്ഥിരോഗം തുടങ്ങിയവയുടെ ചികിത്സയ്ക്കും റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

ഡോക്ടര്‍മാരുടെ എണ്ണവും ജോലിയും കുറയ്ക്കുന്നതിനൊപ്പം രോഗിയെ ശ്രദ്ധയോടെ പരിചരിക്കാനും റോബോട്ടിനാകും. നിര്‍ദേശം നല്‍കിയാല്‍ റോബോട്ടുകള്‍ കൃത്യതയോടെ ചെയ്യുന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് മേല്‍നോട്ടം വഹിച്ചാല്‍ മാത്രം മതി. ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍, മുതിര്‍ന്നവരുടെ പരിചരണം, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ചെയ്യാന്‍ റോബട്ടുകള്‍ക്കാകും.

കുട്ടികളുടെ പേടി മാറ്റി, കുത്തി വെക്കുമ്പോള്‍ ശ്രദ്ധ മാറ്റുന്ന റോബോട്ടുകള്‍ വരെ യു.എ.ഇ. ആശുപത്രികളില്‍ ഉണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

us news13 hours ago

ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഹൂസ്റ്റണിൽ.

ഹൂസ്റ്റണ്‍: ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 2 മുതൽ 4 വരെ ഹൂസ്റ്റണിലെ ഹെബ്രോൻ സഭയിൽ നടക്കും. റവ. ഡോ. സാബു വർഗീസ് (ന്യൂയോർക്ക്)...

world news17 hours ago

ജീസസ് യൂത്ത് മിനിസ്ട്രിയുടെ പ്രവർത്തനം പാക്കിസ്ഥാനിൽ ശക്തമാകുന്നു

ആഗോളസഭയ്ക്ക് കേരളസഭ സമ്മാനിച്ച ‘ജീസസ് യൂത്ത്’ മിനിസ്ട്രിയുടെ പ്രവർത്തനം ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിലും ശക്തമാകുന്നു. ജീവിതസാക്ഷ്യത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രാർത്ഥനാ കൂട്ടായ്മകൾക്കും...

National17 hours ago

യുഎഇ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി പുതിയ പാസ്‍പോര്‍ട്ട്

ഫുജൈറ: യു.എ.ഇ. പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട പ്രവാസികളിൽ നിന്ന് പുതിയ പാസ്പോർട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയബാധിതർക്കായി കോൺസുലേറ്റ് പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വിലപ്പെട്ട...

Tech17 hours ago

‘ഗ്രൂപ്പിലെ ആരുടെ മെസേജും അഡ്മിന് ഡിലീറ്റ് ചെയ്യാം’; പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന മാറ്റവുമായി വാട്‌സ്ആപ്പ്. പുതിയ വേർഷനിലാണ് മാറ്റങ്ങൾ എത്തുക. സ്വന്തം സന്ദേശങ്ങൾ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാൻ കഴിയൂ എന്നതിൽ...

world news17 hours ago

പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ കോളനിയില്‍ വെടിവെയ്പ്പ്; വയോധികന്‍ കൊല്ലപ്പെട്ടു

ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയില്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ അക്രമി സംഘം നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന്‍ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ...

world news17 hours ago

ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായ ക്രൈസ്തവരുടെ പുനര്‍വിചാരണ അപേക്ഷ ഇറാനിലെ സുപ്രീം കോടതി തള്ളി

ടെഹ്റാന്‍: ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന്റെ പേരില്‍ അറസ്റ്റിലായ പരിവര്‍ത്തിത ക്രൈസ്തവരുടെ പുനര്‍ വിചാരണക്കുള്ള അപേക്ഷ ഇറാനിലെ സുപ്രീം കോടതി തള്ളി....

us news19 hours ago

ന്യൂയോർക്കിലെ പരിപാടിക്കിടെ സാഹിത്യകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; ആരോ​ഗ്യനില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്

സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. സല്‍മാന്‍ റുഷ്ദിയെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെ ആക്രമണമുണ്ടാവുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സല്‍മാന്‍ റുഷ്ദി...

breaking news2 days ago

മാധവൻ എന്ന സുവിശേഷകനെ വനത്തിലേക്ക് വലിച്ചു കൊണ്ട് പോയി പെട്രോൾ ഒഴിച്ചു കത്തിച്ചു ചാമ്പലാക്കി….

കൊൽക്കത്ത : ഡെൻഗൾഡ ജില്ലയിലെ ബംഗൂരാ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം സാമുദായിക കുടുംബത്തിൽ നിന്നും യേശുക്രിസ്തുവിനെ അറിഞ്ഞ് ഏകനായി വിശ്വാസ മാർഗ്ഗം സ്വീകരിച്ച് ബംഗൂരാ ഗ്രാമത്തിലെ വില്യം...

us news2 days ago

26മത് NACOG 2023 ഫാമിലി കോണ്‍ഫറന്‍സ് അറ്റ്‌ലാന്റയില്‍

ഡാളസ്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ ദൈവസഭകളുടെ കൂട്ടായ്മയായ NACOG 2023 ന്റെ 26 മത് ഫാമിലി കോണ്‍ഫറന്‍സ് 2023 ജൂലൈ 13 വ്യാഴം മുതല്‍ 16...

world news2 days ago

Taiwanese Church to Hold Prayer Service for Jailed Christian Human Rights Lawyer

Taiwan – Jinan Presbyterian Church in Taiwan announced that it will hold a prayer service for Chinese Christian human rights...

world news2 days ago

മ്യാൻമറിലെ ക്രൈസ്തവർക്ക് സഹായഹസ്തവുമായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ

മ്യാൻമറിൽ പട്ടാള ഭരണത്തെ തുടർന്ന് ജീവിതം ദുസ്സഹമായി തീർന്ന ക്രൈസ്തവ വിഭാഗത്തിന് സഹായവുമായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ. പട്ടാളഭരണവും ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളും നിമിത്തം...

Crime2 days ago

ആയുധധാരികൾ പുരോഹിതനെ കൊലപ്പെടുത്തി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആയുധധാരികൾ വൈദികനെ കൊലപ്പെടുത്തി. ഫാ. ഗോഡ്ഫ്രോയിഡ് പെംബെലെ മണ്ടൻ ആണ് അക്രമികളുടെ വെടിയേറ്റ് മരണമടഞ്ഞത്. ഓഗസ്റ്റ് ഏഴാം തീയതി ആക്രമണത്തിന് ഇരയായ...

Trending