Connect with us
Slider

Social Media

ഉപയോക്താക്കളുടെ വിവരം കൈമാറി; ഫേസ്ബുക്കിന് 34,280 കോടി പിഴ

Published

on

 

കേംബ്രി‍ഡ്ജ് അനലിറ്റിക്കയ്ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസിൽ ഫേസ്ബുക്കിന് 5 ബില്യണ്‍ ഡോള‍ർ പിഴ ചുമത്തി. ഏകദേശം മുപ്പത്തിനാലായിരത്തി ഇരുന്നൂറ്റി എൺപത് കോടി ഇന്ത്യന്‍ രൂപയോളം പിഴയടക്കേണ്ടിവരും. അമേരിക്കയില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന സംഘടനയായ ഫെഡറൽ ട്രേഡ് കമ്മിഷനാണ് ഫേസ്ബുക്കിന് പിഴ ചുമത്തിയത്.

എട്ടുകോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി പങ്കുവച്ചെന്നാണ് വിവരം. പിഴയോടൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങളും കമ്മീഷൻ ഫേസ്ബുക്കിന് മുന്നിൽ വച്ചിട്ടുണ്ട്. ഫേസ്ബുക്ക് അടയ്ക്കേണ്ടിവരുന്ന ഏറ്റവും വലിയ പിഴയാണിത്. എന്നാൽ പിഴയെപ്പറ്റി പ്രതികരിക്കാൻ ഫേസ്ബുക്കോ, യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷനോ തയ്യാറായിട്ടില്ല.

പിഴയോടൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഒത്തുതീർപ്പ് ഉപാധിയിലുണ്ട്. ഒത്തുതീര്‍പ്പിനെ എതിര്‍ത്തും അനുകൂലിച്ചും അമേരിക്കയിലെ രാഷ്ട്രീയപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.  ഇടപാടിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. പിഴ അടക്കേണ്ട തുകയെപ്പറ്റി പ്രതികരിക്കാൻ ഫേസ്ബുക്കോ യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷനോ തയ്യാറായിട്ടില്ല.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Social Media

ഗന്ധർവ സംഗീതം ബ്രിട്ടനിലും; യു.കെ പാര്‍ലമെന്റിന്റെ ആദരം ഏറ്റുവാങ്ങി യേശുദാസ്

Published

on

 

ലണ്ടന്‍: മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പത്മവിഭൂഷൻ കെ.ജെ യേശുദാസിനെ ആദരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ബ്രിട്ടനില്‍ സംഗീത പരിപാടിക്ക് എത്തിയ യേശുദാസിന് യു.കെ-യിലെ ഇന്തോ-ബ്രിട്ടീഷ് സാംസ്‌കാരിക കൂട്ടായ്മയുടെയും യു.കെ ഇവന്റ് ലൈഫിന്റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്. ബ്രിട്ടീഷ് എം.പി മാര്‍ട്ടിന്‍ ഡേ, പാര്‍ലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റിസ് അണ്ടര്‍ സെക്രട്ടറി ക്രിസ് ഫിലിപ്പ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. യേശുദാസിനൊപ്പം ഭാര്യ പ്രഭ, മകന്‍ വിജയ് എന്നിവര്‍ ബ്രിട്ടനില്‍ എത്തിയിരുന്നു.

Continue Reading

Channel

എത്യോപ്യന്‍ പ്രധാനമന്ത്രിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അബി അഹമ്മദ് അലിക്ക്.

Published

on

 

സ്വീഡന്‍: സമാധനത്തിനുള്ള നൊബേല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അയല്‍രാജ്യമായ എറിത്രിയയുമായുള്ള സമാധാന ഉടമ്പടിക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. എത്യോപ്യയിലെ ബെഷാഷ ടൗണില്‍ ജനിച്ച അബി അഹമ്മദ് എത്യോപ്യന്‍ പ്രതിരോധ സേനയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആദ്യ ബിരുദം സ്വന്തമാക്കുന്നത്. പ്രതിരോധ സേനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കണ്ടുമുട്ടിയ സിന തയാച്യുവിനെ അബി അഹമ്മദ് അലി വിവാഹം ചെയ്യുകയായിരുന്നു. സൈന്യത്തില്‍ മികച്ച സേവനം കാഴ്ചവച്ചു അബി. ഒറോമോ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയരംഗ പ്രവേശനം. ഒറോമിയ പ്രവിശ്യയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അബിയായിരുന്നു പ്രമുഖ നേതാവ്. 2018-ല്‍ ഹെയ്‌ലെ മാരിയം രാജിവച്ചതോടെയാണ് അബി പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

Continue Reading

Subscribe

Enter your email address

Featured

Mobile9 hours ago

വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു.

  ഡാർക് മോഡ് ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും....

Media9 hours ago

ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമപുരസ്‌കാരം ഡോ.എം.സ്റ്റീഫന്

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 ലെ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്. നവംബര്‍ 11...

us news10 hours ago

വാഷിംഗ്ടണില്‍ വ്യഭിചാരം നിയമവിധേയമാക്കാന്‍ നീക്കം: ശക്തമായ എതിര്‍പ്പുമായി ക്രൈസ്തവസഭ

വേശ്യാവൃത്തിയും വ്യഭിചാരവും നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഇതര ക്രൈസ്തവസഭകള്‍ രംഗത്ത് വന്നു. വ്യഭിചാരം കുറ്റകരമല്ലാതാക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കൗണ്‍സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍...

Travel10 hours ago

ഹെല്‍മെറ്റ് പരിശോധന; ആദ്യ ദിവസം പിഴയായി ലഭിച്ചത് രണ്ടര ലക്ഷം രൂപ

  തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്ലാതെ...

Media2 days ago

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം...

Movie2 days ago

കലോത്സവ കിരീടം പാലക്കാടിന്

  മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം...

Trending