Connect with us
Slider

Channel

ചന്ദ്രയാൻ-2 കുതിച്ചുയർന്നു; ആദ്യഘട്ടം വിജയകരമെന്ന് ഐ.എസ്.ആർ.ഒ

Published

on

 

ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-2 ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയർന്നു. 130 കോടി ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങളും പേറി ചന്ദ്രയാൻ രണ്ടുമായി ‘ബാഹുബലി’ എന്ന ഓമനപ്പേരുള്ള ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റാണ് ഇന്ത്യൻ സമയം 2:45-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നും കുതിച്ചു പൊങ്ങിയത്. ആദ്യഘട്ടം വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 6.43-നാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. ഇതുവരെ ഒരു രാജ്യത്തിന്റെയും സാങ്കേതിക വിദ്യകൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത ചന്ദ്രനിലെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ സ്വന്തമാക്കാനാണ് ചന്ദ്രയാന്‍-2 പറന്നുയർന്നത്.  ചന്ദ്രയാൻ്റെ വിക്ഷേപണം കാണാൻ 7500–ഓളം പേരാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ എത്തിയിയത്. പൊതുജനങ്ങൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ രണ്ടു മണിക്കൂറുകൾക്കുള്ളിൽ ഗാലറിയിൽ ഉൾക്കൊള്ളാവുന്ന 7500 പേരും നിറഞ്ഞതോടെ രജിസ്ട്രേഷൻ നിർത്തി വയ്ക്കുകയായിരുന്നു. വിദേശ മാധ്യമങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ വൻ സംഘവും സതീഷ് ധവാൻ സ്പേസ് സെന്‍ററിലെത്തിയിരുന്നു.

ജൂലൈ 15 പുലര്‍ച്ചെ 2.51-നായിരുന്നു ചന്ദ്രയാന്‍-2 വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ജി.എസ്.എല്‍.വി മാര്‍ക്ക്-3 യുടെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിൽ ഒന്നില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റി വയ്ക്കുകയായിരുന്നു. വിക്ഷേപണ സമയത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നിൽക്കെയാണ് ദൗത്യം താൽക്കാലികമായി മാറ്റി വച്ചതായി അധികൃതർ അറിയിച്ചത്. തുടർന്ന് മണിക്കൂറുകള്‍ നീണ്ട സുരക്ഷാ പരിശോധനകൾക്ക് ശേഷം തകരാര്‍ പൂര്‍ണമായി പരിഹരിച്ചതായി ഐ.എസ്.ആര്‍.ഒ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചു.

ജൂലൈ 23-ന് ശേഷമാണ് വിക്ഷേപണമെങ്കില്‍ ഉപഗ്രഹത്തിന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കൂടുതല്‍ ഇന്ധനം വേണ്ടി വരും. കൂടാതെ ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്ററിന്റെ കാലാവധി ഒരു വര്‍ഷത്തിലേക്ക് ചുരുങ്ങാന്‍ സാധ്യതയുള്ളതിനാലാണ് ഒരു ദിവസം മുമ്പെ തന്നെ ഉപഗ്രഹം വിക്ഷേപിക്കാൻ തീരുമാനിച്ചത്.

ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയാണ് 2008 ഒക്ടോബറിൽ ചന്ദ്രയാൻ–1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ ജലസാന്നിധ്യം ഉൾപ്പെടെ നിർണായക വിവരങ്ങൾ ആ പേടകം മനുഷ്യരാശിക്കു കൈമാറി. 11 വർഷത്തിനു ശേഷം, ഏകദേശം 978 കോടി രൂപ ചെലവിലാണു ചന്ദ്രയാന്റെ രണ്ടാം പതിപ്പ് യാത്രയാകുന്നത്. ഒന്നാം ദൗത്യത്തിൽ നിന്ന് വ്യത്യസ്തമായി രാജ്യത്തിന്റെ ആദ്യ റോവറും ഈ ദൗത്യത്തിനൊപ്പം യാത്ര തിരിച്ചിട്ടുണ്ട്. മുമ്പ് നിശ്ചയിച്ചതിൽ നിന്നും എട്ടു ദിവസം വൈകി കുതിച്ചുയർന്ന ചന്ദ്രയാൻ-രണ്ട് ചന്ദ്രോപരിതലത്തിൽ എത്താൻ സെപ്റ്റംബർ ഏഴുവരെ കാത്തിരിക്കണം.

ചന്ദ്രയാൻ-2 പേടകത്തിന്റെ പൂർണഭാരം 3877 കിലോഗ്രാമാണ്. ‘ഭാരമേറിയ’ ദൗത്യമായതിനാൽ തന്നെ വഹിക്കുന്നത് ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി മാർക് ത്രീ/എം1 ആണ് (ബാഹുബലി എന്നു വിളിപ്പേര്) ഏകദേശം 14 നില കെട്ടിടത്തിന്റെ ഉയരം– 43.43 മീറ്റർ. ഭാരം 5.81 ലക്ഷം കിലോഗ്രാമും (640 ടൺ). പൂർണമായും ഇന്ത്യൻ സാങ്കേതിക വിദ്യയിൽ നിർമിച്ച ആദ്യ ക്രയോജനിക് എന്‍ജിനുള്ള റോക്കറ്റാണിത്. 27.8 ടൺ ക്രയോജനിക് ഇന്ധനമാണ് ടാങ്കുകളിൽ നിറയ്ക്കുന്നത്.

Watch Live: Launch of Chandrayaan 2 by GSLV MkIII-M1 Vehicle

India’s GSLV MkIII-M1 vehicle carrying Chandrayaan-2 spacecraft is scheduled to lift-off at 2:43 p.m. IST on Monday July 22, 2019 from Satish Dhawan Space Centre SHAR, Sriharikota

Gepostet von ISRO – Indian Space Research Organisation am Montag, 22. Juli 2019

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Channel

Hillsong Worship invites listeners into ‘revelation’ of who God really is in new album, ‘Awake

Published

on

 

Grammy Award-winning group Hillsong Worship released their latest studio album Awake, and the popular band hopes listeners will have their own “awakening” with God.

Hillsong church was founded by Brian Houston and his wife, Bobbie, in the suburbs of Sydney, Australia, in 1983. It has now grown from a single church to an international ministry that has houses of worship in 21 countries on six continents, including: London, England; Paris, France; Sao Paulo and Rio de Janeiro, Brazil; Cape Town, South Africa; Tel Aviv, Israel; and three cities in the United States.

The church has an average global attendance approaching 130,000 weekly.

In the U.S., Hillsong is recognized for its thriving congregations in New York City, Los Angeles and Phoenix, with services frequently attended by A-list celebrities.

Hillsong Worship has led the global ministry in congregational music for more than 30 years with a goal to serve the church by equipping believers worldwide with songs of praise. Their new release, Awake, aims to do the same. Featuring the vocals of Brooke Ligertwood, Joel Houston, Taya, and Aodhan King, the album is comprised of 12 new tracks that they hope will help listeners participate in a deeper exchange with God.

Hillsong Worship is widely known for their world-renowned songs, including “Shout to the Lord” and “Oceans. Below is an edited transcript of The Christian Post’s interview with lead singer Ligertwood who discusses the church’s fame, how they create their music, and the group’s aim of reflecting their heart for God in everything they produce.

Sources : The Christian Post

Continue Reading

Channel

എത്യോപ്യന്‍ പ്രധാനമന്ത്രിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അബി അഹമ്മദ് അലിക്ക്.

Published

on

 

സ്വീഡന്‍: സമാധനത്തിനുള്ള നൊബേല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അയല്‍രാജ്യമായ എറിത്രിയയുമായുള്ള സമാധാന ഉടമ്പടിക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. എത്യോപ്യയിലെ ബെഷാഷ ടൗണില്‍ ജനിച്ച അബി അഹമ്മദ് എത്യോപ്യന്‍ പ്രതിരോധ സേനയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആദ്യ ബിരുദം സ്വന്തമാക്കുന്നത്. പ്രതിരോധ സേനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കണ്ടുമുട്ടിയ സിന തയാച്യുവിനെ അബി അഹമ്മദ് അലി വിവാഹം ചെയ്യുകയായിരുന്നു. സൈന്യത്തില്‍ മികച്ച സേവനം കാഴ്ചവച്ചു അബി. ഒറോമോ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയരംഗ പ്രവേശനം. ഒറോമിയ പ്രവിശ്യയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അബിയായിരുന്നു പ്രമുഖ നേതാവ്. 2018-ല്‍ ഹെയ്‌ലെ മാരിയം രാജിവച്ചതോടെയാണ് അബി പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

Continue Reading

Subscribe

Enter your email address

Featured

us news10 hours ago

Iranian Christian prisoner with broken health begins “exile” after release from prison

  Ebrahim Firouzi, an Iranian Christian convert in a weakened state of ill health, was released after six years in...

Health11 hours ago

തിളങ്ങുന്ന പുഞ്ചിരി വേണ്ടേ ? പല്ലുകളെ കരുതലോടെ കാക്കാന്‍ ഭക്ഷണത്തിലും വേണം ശ്രദ്ധ

  മലയാളികള്‍ ഇന്നു നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ദക്ഷക്ഷയം. കഴിക്കുന്ന ഭക്ഷണത്തിലെ പ്രശ്‌നവും സമയക്കുറവുമാണ് ദക്ഷക്ഷയത്തിലേക്കു നയിക്കുന്നവ. പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാംശങ്ങള്‍ ആധുനിക ഭക്ഷണത്തില്‍ കൂടുതലായതാണ് ദന്തക്ഷയത്തിനുള്ള...

Business11 hours ago

കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഞായറാഴ്ച

  തൃശ്ശൂര്‍: സുവര്‍ണജൂബിലി സ്മാരകമായി നവീകരിച്ച കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍...

Mobile11 hours ago

വാട്ട്‌സ്ആപ്പ് : വോയിസ് കോളുകള്‍ക്കുള്ള നിയന്ത്രണം യു.എ.ഇ നീക്കുന്നു

  ദുബായ്: വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പിലൂടെ ചെയ്യാവുന്ന വോയ്‌സ് കോളുകള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ ആലോചിക്കുന്നതായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. വോയിസ് കോളുകള്‍ വാട്ട്‌സ്ആപ്പിലൂടെ ചെയ്യുന്നവര്‍ക്ക്...

us news1 day ago

18 മത് ഐപിസി ഫാമിലി കോൺഫറൻസ് ഉപവാസ പ്രാർത്ഥനാ ദിനം ആരംഭിച്ചു.

  ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായു0  അനുഗ്രഹത്തിനായു0   ആദ്യഘട്ടമായി 40 ദിവസത്തെ ഉപവാസ പ്രാർത്ഥന...

Media1 day ago

പ്രസംഗമദ്ധ്യേ കുഴഞ്ഞുവീണ പാസ്റ്റര്‍ ആന്‍ഡ്രൂസ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

ദുബായ്: ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ മിഡില്‍ ഈസ്റ്റ് വാര്‍ഷിക കണ്‍വന്‍ഷന്റെ ആദ്യ ദിനമായ നവംബര്‍ 5 ന് രാത്രിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കയായിരുന്ന റ്റി പി എം...

Trending