Connect with us
Slider

Social Media

ടിക്ടോക് ബാല താരം ആരുണി കുറുപ്പ് അന്തരിച്ചു

Published

on

 

ടിക്ടോക് വീഡിയോയിലൂടെ മലയാളിയുടെ മനം കവര്‍ന്ന ഒമ്പത് കാരി ആരുണി എസ് കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിന് ബാധിച്ച ഗുരുതര രോഗത്തെ തുടര്‍ന്നാണ് മരണം. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരുണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ടിക്ടോകിലും യൂ ട്യൂബിലും നിരവധി ആരാധകരുള്ള താരമായിരുന്നു ആരുണി. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജിന്‍റെയും അശ്വതിയുടെ ഏകമകളാണ് ആരുണി. എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ആരുണിയുടെ അച്ഛന്‍ സനോജ് കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആരാധകര്‍ ആരുണിയുടെ മരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ ദു:ഖം രേഖപ്പെടുത്തി.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Social Media

ഗന്ധർവ സംഗീതം ബ്രിട്ടനിലും; യു.കെ പാര്‍ലമെന്റിന്റെ ആദരം ഏറ്റുവാങ്ങി യേശുദാസ്

Published

on

 

ലണ്ടന്‍: മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പത്മവിഭൂഷൻ കെ.ജെ യേശുദാസിനെ ആദരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ബ്രിട്ടനില്‍ സംഗീത പരിപാടിക്ക് എത്തിയ യേശുദാസിന് യു.കെ-യിലെ ഇന്തോ-ബ്രിട്ടീഷ് സാംസ്‌കാരിക കൂട്ടായ്മയുടെയും യു.കെ ഇവന്റ് ലൈഫിന്റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്. ബ്രിട്ടീഷ് എം.പി മാര്‍ട്ടിന്‍ ഡേ, പാര്‍ലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റിസ് അണ്ടര്‍ സെക്രട്ടറി ക്രിസ് ഫിലിപ്പ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. യേശുദാസിനൊപ്പം ഭാര്യ പ്രഭ, മകന്‍ വിജയ് എന്നിവര്‍ ബ്രിട്ടനില്‍ എത്തിയിരുന്നു.

Continue Reading

Channel

എത്യോപ്യന്‍ പ്രധാനമന്ത്രിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അബി അഹമ്മദ് അലിക്ക്.

Published

on

 

സ്വീഡന്‍: സമാധനത്തിനുള്ള നൊബേല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അയല്‍രാജ്യമായ എറിത്രിയയുമായുള്ള സമാധാന ഉടമ്പടിക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. എത്യോപ്യയിലെ ബെഷാഷ ടൗണില്‍ ജനിച്ച അബി അഹമ്മദ് എത്യോപ്യന്‍ പ്രതിരോധ സേനയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആദ്യ ബിരുദം സ്വന്തമാക്കുന്നത്. പ്രതിരോധ സേനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കണ്ടുമുട്ടിയ സിന തയാച്യുവിനെ അബി അഹമ്മദ് അലി വിവാഹം ചെയ്യുകയായിരുന്നു. സൈന്യത്തില്‍ മികച്ച സേവനം കാഴ്ചവച്ചു അബി. ഒറോമോ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയരംഗ പ്രവേശനം. ഒറോമിയ പ്രവിശ്യയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അബിയായിരുന്നു പ്രമുഖ നേതാവ്. 2018-ല്‍ ഹെയ്‌ലെ മാരിയം രാജിവച്ചതോടെയാണ് അബി പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

Continue Reading

Subscribe

Enter your email address

Featured

us news10 hours ago

Iranian Christian prisoner with broken health begins “exile” after release from prison

  Ebrahim Firouzi, an Iranian Christian convert in a weakened state of ill health, was released after six years in...

Health10 hours ago

തിളങ്ങുന്ന പുഞ്ചിരി വേണ്ടേ ? പല്ലുകളെ കരുതലോടെ കാക്കാന്‍ ഭക്ഷണത്തിലും വേണം ശ്രദ്ധ

  മലയാളികള്‍ ഇന്നു നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ദക്ഷക്ഷയം. കഴിക്കുന്ന ഭക്ഷണത്തിലെ പ്രശ്‌നവും സമയക്കുറവുമാണ് ദക്ഷക്ഷയത്തിലേക്കു നയിക്കുന്നവ. പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാംശങ്ങള്‍ ആധുനിക ഭക്ഷണത്തില്‍ കൂടുതലായതാണ് ദന്തക്ഷയത്തിനുള്ള...

Business11 hours ago

കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഞായറാഴ്ച

  തൃശ്ശൂര്‍: സുവര്‍ണജൂബിലി സ്മാരകമായി നവീകരിച്ച കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍...

Mobile11 hours ago

വാട്ട്‌സ്ആപ്പ് : വോയിസ് കോളുകള്‍ക്കുള്ള നിയന്ത്രണം യു.എ.ഇ നീക്കുന്നു

  ദുബായ്: വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പിലൂടെ ചെയ്യാവുന്ന വോയ്‌സ് കോളുകള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ ആലോചിക്കുന്നതായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. വോയിസ് കോളുകള്‍ വാട്ട്‌സ്ആപ്പിലൂടെ ചെയ്യുന്നവര്‍ക്ക്...

us news1 day ago

18 മത് ഐപിസി ഫാമിലി കോൺഫറൻസ് ഉപവാസ പ്രാർത്ഥനാ ദിനം ആരംഭിച്ചു.

  ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായു0  അനുഗ്രഹത്തിനായു0   ആദ്യഘട്ടമായി 40 ദിവസത്തെ ഉപവാസ പ്രാർത്ഥന...

Media1 day ago

പ്രസംഗമദ്ധ്യേ കുഴഞ്ഞുവീണ പാസ്റ്റര്‍ ആന്‍ഡ്രൂസ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

ദുബായ്: ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ മിഡില്‍ ഈസ്റ്റ് വാര്‍ഷിക കണ്‍വന്‍ഷന്റെ ആദ്യ ദിനമായ നവംബര്‍ 5 ന് രാത്രിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കയായിരുന്ന റ്റി പി എം...

Trending