Connect with us
Slider

Media

2- ഡിജി മരുന്ന് വില്‍പന തുടങ്ങി; കോവിഡിനെതിരെ കൂടുതല്‍ ഫലപ്രദം

Published

on

ന്യൂഡൽഹി: കോവിഡിനെതിരെ ഡി.ആർ.ഡി.ഒ. വികസിപ്പിച്ച 2-ഡിജി മരുന്നിന്റെ വാണിജ്യ വിപണനം തുടങ്ങി. കോവിഡ് മുക്തി വേഗത്തിലാക്കാൻ ഈ മരുന്നിന് കഴിയുമെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ച മരുന്ന് കോവിഡ് ചികിത്സയിൽ നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്താണ് 2 -ഡിജി?

2 ഡിഓക്സി-ഡി ഗ്ലൂക്കോസ് എന്നതിന്റെ ചുരുക്കപ്പേരാണ് 2 ഡിജി. കേന്ദ്രപ്രതിരോധ ഗവേഷണ-വികസന വിഭാഗത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് എലീഡ് സയൻസസ് (INMAS) ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ചാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ അലിയിച്ചാണ് കഴിക്കേണ്ടത്.

2-ഡിജി മരുന്ന് കോവിഡ് രോഗികളിൽ എങ്ങനെ പ്രവർത്തിക്കുന്നു?

2020 ഏപ്രിൽ മാസത്തിലാണ് 2-ഡിജി മരുന്നിന്റെ വികസനവും പരീക്ഷണവും ആരംഭിച്ചത്. 30 ആശുപത്രികളിലെ രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. 2- ഡിജി കോവിഡ് പരത്തുന്ന സാർസ് കോവ്-2 വൈറസിനെതിരെ വളരെ ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൈറസിന്റെ വളർച്ചയെ തടഞ്ഞ് രോഗമുക്തി വേഗത്തിൽ സാധ്യമാക്കുമെന്നും രോഗികൾ കൃത്രിമ ഓക്സിജനെ ആശ്രയിക്കേണ്ട സാഹചര്യം പകുതിയോളം ഒഴിവാക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.

കോവിഡ് ഗുരുതരമായ രോഗികളിലും ഇടത്തരം രോഗികളിലും 2- ഡിജി ഉപയോഗിക്കാം. വൈറസ് ബാധിച്ച കോശങ്ങളിൽ മാത്രമേ 2- ഡിജി പ്രവർത്തിക്കുയുള്ളൂ. കോവിഡ് ബാധിച്ച കോശങ്ങൾ മരുന്നിനെ സ്വീകരിക്കുന്നതോടെ അവ പ്രവർത്തനരഹിതമായി നശിച്ചുപോവുന്നു. അങ്ങനെ രോഗബാധ കുറയുന്നു.

കോവിഡ് രോഗിക്ക് 2 പാക്കറ്റ് വീതം ദിവസവും നൽകുന്നതിലൂടെ കോവിഡ് രോഗികളിൽ 42% പേർക്കും മൂന്നാം ദിവസം ഓക്സിജൻ സഹായിയുടെ ആവശ്യം ഇല്ലാതായെന്നാണ് ട്രയലിലെ കണ്ടെത്തൽ. സാധാരണ കോവിഡ് ചികിത്സയിൽ 30% ആളുകൾക്കേ മൂന്നാം ദിവസം ഈ മാറ്റമുണ്ടാകൂ. 65 വയസ്സിനു മുകളിലുള്ളവർക്കും ഫലപ്രദമാണ്.

2- ഡിജി മരുന്നിന് വില 990 രൂപ

നിലവിലുള്ള ചികിത്സയ്ക്കൊപ്പം അടിയന്തരഘട്ടങ്ങളിൽ 2- ഡിജി ഉപയോഗിക്കാനുള്ള അനുമതി മെയ് ഒന്നിനാണ് ഡ്രഗ് റെഗുലേറ്റർ നൽകിയത്. മെയ് 17-ന് 2- ഡിജി മരുന്നിന്റെ ആദ്യ ബാച്ച് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ആരോഗ്യമന്ത്രി ഹർഷവർധനും ചേർന്ന് പുറത്തിറക്കി. 2- ഡിജി മരുന്നിന് ഒരു സാഷെയ്ക്ക് 990 രൂപയാണ് ഡോ. റെഡ്ഡീസ് ലാബ് നിശ്ചയിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മരുന്ന് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കടപ്പാട് :കേരളാ ന്യൂസ്

Media

Pastor in Central India Brutally Beaten by Radical Hindu Nationalists

Published

on

India – According to Asia News, a pastor in India’s Madhya Pradesh state was brutally beaten by radical Hindu nationalists. The radicals reportedly justified their attack by falsely accusing the pastor of forcefully converting poor tribal people to Christianity.

Asia News reports that Pastor Bharat from Tichkiya was brutally attacked by radical Hindu nationalists as he was leading a prayer meeting with three other Christians in his home. The radicals accused Pastor Bharat of “enticing” members of the local tribal population into converting to Christianity. After a heated argument, the radicals beat Pastor Bharat and vandalized his prayer center.

“The only thing [Pastor Bharat] has is the good news,” Sajan K. George, President of the Global Council of Indian Christians, told Asia News in response to the radicals’ accusation. “He freely gives this to anyone who is ready to listen to him and for this reason he has been targeted.”

“Unfortunately, Pentecostal Christians have become the target of a violent campaign in many Indian states,” George said.

In January, Madhya Pradesh enacted a new anti-conversion law which criminalizes forced religious conversions. Radical Hindu nationalists use this law as a legal cover to persecute Christians by falsely accusing their victims of violating the law.

In the first six months of the law’s enactment, International Christian Concern documented at least 48 violent attacks on the Christian community of Madhya Pradesh.
Sources:persecution

Continue Reading

Media

സന്ദര്‍ശക വിസയിലെത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യുക; രജിസ്‌ട്രേഷന്‍ രീതി വ്യക്തമാക്കി അധികൃതര്‍

Published

on

റിയാദ്: സൗദിയിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട രീതി വീണ്ടും വ്യക്തമാക്കി തവക്കല്‍ന. രാജ്യത്തേക്ക് ടൂറിസം വിസയില്‍ അടക്കം നിരവധി ആളുകള്‍ എത്തിച്ചേരാന്‍ തുടങ്ങിയതോടെയാണ് വീണ്ടും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വ്യക്ത വരുത്തി തവല്‍ക്കന രംഗത്തെത്തിയത്.

സൗദി അംഗീകരിച്ച വാകസിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ നിശ്ചിത ഡോസ് വാക്‌സിനെടുത്തവര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ജി.സി.സി പൗരന്മാര്‍ക്ക് അവരുടെ ഐ.ഡി നമ്പറും മറ്റു രാജ്യക്കാര്‍ പാസ്‌പോര്‍ട്ട് നമ്പറും ഉപയോഗിച്ചാണ് തവക്കല്‍നയില്‍ രജിസ്‌ട്രേഷന്‍ ഷന്‍ പൂര്‍ത്തീകരിക്കേണ്ടത്.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സന്ദര്‍ശക വിസക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍

1: തവക്കല്‍ന ഡൗണ്‍ലോഡ് ചെയ്യുക. സൈന്‍ അപ്പ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

2: വിസിറ്റര്‍/ ഗള്‍ഫ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

3: പാസ്‌പോര്‍ട്ട് എന്നതില്‍ ക്ലിക്ക് ചെയ്ത് പാസ്‌പോര്‍ട്ട് നമ്പര്‍ ടൈപ്പ് ചെയ്യുക.

4: രാജ്യം, ജനന തിയ്യതി, മൊബൈല്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്യുക, ശേഷം ടേംസ് ആന്റ് പോളിസി ടിക് ചെയ്ത് നെക്‌സറ്റ് ക്ലിക്ക് ചെയ്യുക.

5: തുടര്‍ന്ന് മൊബൈലില്‍ വരുന്ന ഒ.ടി.പി എന്റര്‍ ചെയ്ത് ശേഷം പാസ് വേര്‍ഡ് ക്രിയേറ്റ് ചെയ്യുക. പാസ്വേര്‍ഡില്‍ ക്യാപിറ്റല്‍, സ്മാള്‍ ലെറ്ററുകള്‍, നമ്പര്‍, സിംബല്‍ എന്നിവ ഉള്‍ക്കൊള്ളണം.

6: ശേഷം താമസിക്കുന്ന സ്ഥലം ഗുഗിള്‍ മാപ്പില്‍ തിരഞ്ഞെടുത്തതിനു ശേഷം കാണുന്ന ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.

ഇത്രയും വിവരങ്ങള്‍ കൃത്യമായി നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാകും. എന്നാല്‍ ഫോണില്‍ വി.പി.എന്‍ ഓണ്‍ ആയ അവസ്ഥയിലും ജയില്‍ ബ്രേക്ക് ചെയ്ത ഐഫോണിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല.
Sources:Metro Journal

Continue Reading

Subscribe

Enter your email address

Featured

Media9 hours ago

Pastor in Central India Brutally Beaten by Radical Hindu Nationalists

India – According to Asia News, a pastor in India’s Madhya Pradesh state was brutally beaten by radical Hindu nationalists....

Media9 hours ago

സന്ദര്‍ശക വിസയിലെത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യുക; രജിസ്‌ട്രേഷന്‍ രീതി വ്യക്തമാക്കി അധികൃതര്‍

റിയാദ്: സൗദിയിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട രീതി വീണ്ടും വ്യക്തമാക്കി തവക്കല്‍ന. രാജ്യത്തേക്ക് ടൂറിസം വിസയില്‍ അടക്കം നിരവധി ആളുകള്‍ എത്തിച്ചേരാന്‍ തുടങ്ങിയതോടെയാണ്...

Media9 hours ago

Army fired back after 3 rockets landed from Lebanon, says Israel

JERUSALEM – Two rockets launched from Lebanon on Wednesday struck Israel, which responded with artillery fire amid heightened regional tensions...

Media9 hours ago

കോ വിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് 5 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ

1. തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിൻ്റെ (WIPR -weekly infection population ratio) അടിസ്ഥാനത്തിൽ പ്രത്യേകമായി കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും . പ്രതിവാര...

us news9 hours ago

Myanmar: Catholic priest, catechist abducted by armed group

An armed resistance group opposed to Myanmar’s military junta in the western state of Chin has seized a Catholic priest...

Media10 hours ago

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി, സര്‍ക്കാരും അപ്പീലിന്

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യുവാനുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ്...

Trending