Connect with us

News

ദമ്പതിമാർ കുട്ടികളേക്കാൾ പ്രാധാന്യം വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർഥത: വിമര്‍ശനവുമായി പാപ്പ

Published

on

വത്തിക്കാൻ സിറ്റി: കുട്ടികളേക്കാൾ പ്രാധാന്യം ദമ്പതിമാർ ഓമനമൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥതയാണെന്നു ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച പതിവ് പൊതുദർശനത്തിനിടെയാണ്, ദാമ്പത്യജീവിതത്തിൽ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചു മാർപാപ്പ പറഞ്ഞത്. സ്വാർഥതയുടെ ഒരു രൂപം നമ്മൾ ഇപ്പോൾ കാണുന്നുണ്ട്. ചിലയാളുകൾക്കു കൂട്ടികൾ വേണമെന്നില്ല. ചിലപ്പോൾ ഒരു കുട്ടി കണ്ടേക്കാം. എന്നിരുന്നാലും, കുട്ടികളുടെ സ്ഥാന് അവർ പട്ടിയെയോ പൂച്ചയെയോ ആണു കാണുന്നത്. ഇതു കേൾക്കുന്നവർ ചിരിക്കും, എന്നാൽ ഇതാണു സത്യം.

കുട്ടികൾക്കു പകരമായി ഓമനമൃഗങ്ങളെ വളർത്തുന്നത് പിതൃത്വവും മാതൃത്വവും നിഷേധിക്കുന്നതിനു തുല്യമാണ്. ഇതു നമ്മളെ നശിപ്പിക്കുകയും മനുഷ്യത്വം ഇല്ലാതാക്കുകയും ചെയ്യും. മാതൃത്വവും പിതൃത്വവുമില്ലാതെ മനുഷ്യത്വം നഷ്ടപ്പെട്ട് നാഗരികത വളർന്നാൽ അതു രാജ്യത്തിനു ദോഷമാണ്. പിതൃത്വത്തെയും മാതൃത്വത്തെയും നിരാകരിക്കുന്ന നിഷേധാത്മകത നമ്മെ ക്ഷയിപ്പിക്കുന്നു. അത് നമ്മുടെ മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു. അങ്ങനെ പിതൃത്വത്തിൻറെയും മാതൃത്വത്തിൻറെയും സമ്പന്നത നഷ്ടപ്പെടുന്നതിനാൽ, പഴയതും മനുഷ്യത്വ രഹിതവുമായിത്തീരുന്നു.

ഒരു വ്യക്തിയുടെ ജീവിതത്തിൻറെ പൂർണ്ണതയാണ് പിതൃത്വവും മാതൃത്വവും. ഇതിനെക്കുറിച്ച് ചിന്തിക്കുക. ദൈവത്തിനു സ്വയം സമർപ്പിക്കുന്നവർക്ക് ആത്മീയ പിതൃത്വമുണ്ട്, ആത്മീയ മാതൃത്വമുണ്ട് എന്നത് സത്യമാണ്; എന്നാൽ ലോകത്ത് ജീവിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നവർ കുട്ടികളുണ്ടാകേണ്ടതിനെ കുറിച്ച്, ജീവൻ നൽകുന്നതിനെ കുറിച്ച് ചിന്തിക്കണം. കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നില്ലെങ്കിൽ, ദത്തെടുക്കലിനെക്കുറിച്ച് ചിന്തിക്കണം. വിശുദ്ധ യൗസേപ്പിതാവ് അനാഥർക്ക് തൻറെ സംരക്ഷണവും സഹായവും നൽകട്ടെ; മക്കളുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾക്ക് വേണ്ടി വിശുദ്ധ യൗസേപ്പ് മാധ്യസ്ഥം വഹിക്കട്ടെ. ഇതിനായി നമുക്ക് പ്രാർത്ഥിക്കാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

world news

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വര്‍ഗീയ വിരുന്നു കൂട്ടായ്മ

Published

on

ബെല്‍ഫാസ്റ്റ് : യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹെവന്‍ലി ഫീസ്റ്റ് പ്രത്യേക യോഗത്തില്‍ ബ്രദര്‍ മാത്യു കുരുവിള (തങ്കു ബ്രദര്‍) ശുശ്രൂഷിക്കുന്നു. ഈ മാസം 24ന് വൈകിട്ട് ആറുമണിക്ക് ബെല്‍ഫാസ്റ്റ് കാസില്‍റീഗിലായിരിക്കും യോഗം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ക്ക് ആത്മീയ ഉണര്‍വു സമ്മാനിക്കുന്ന യോഗങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വര്‍ഗീയ വിരുന്നു കൂട്ടായ്മകള്‍ക്കു നേതൃത്വം നല്‍കുന്ന ബ്രദര്‍ ജിജോ കാവുങ്കല്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: +447793046677.
Sources:globalindiannews

http://theendtimeradio.com

Continue Reading

National

പ്രത്യാശോത്സവം: പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴയില്‍ നടന്നു

Published

on

കോട്ടയം:നവംബര്‍ 27 മുതല്‍ 30 വരെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യാശോത്സവം 2024 ന്റെ പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴ ഐപിസി എബനേസര്‍ സഭാ ഹാളില്‍ നടന്നു. പാസ്റ്റര്‍ തോമസ് ചാണ്ടി അധ്യക്ഷത വഹിച്ച യോഗം പാസ്റ്റര്‍ സജി എം കെ യുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.പവര്‍ വിഷന്‍ ക്വയര്‍ സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.പാസ്റ്റര്‍ മോന്‍സി തോമസ് സ്വാഗത പ്രസംഗം നടത്തി. ഐപിസി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ എബ്രഹാം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിങ്ങ് കമ്മറ്റി അംഗം സുധി എബ്രഹാം ലഘു സന്ദേശം നല്‍കി. വീഡിയോ പ്രസന്റേഷനോടൊപ്പം ജനറല്‍ കണ്‍വീനര്‍ ജോയി താനവേലില്‍ യോഗത്തെ കുറിച്ചുള്ള വിശദീകരണങ്ങള്‍ നല്‍കി.പാസ്റ്റര്‍ ബെന്നി ചാക്കോ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

world news

മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി

Published

on

മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. മെക്‌സിക്കൻ രൂപതയായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ നിന്നുള്ള ഫാ. മാർസെലോ പെരെസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം തന്റെ അജപാലന ചുമതലകൾ തുടരാൻ പോകുമ്പോൾ, അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

‘എൽ ഹെറാൾഡോ ഡി ചിയാപാസ്’ പറയുന്നതനുസരിച്ച്, വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം ഗ്വാഡലൂപ്പ പള്ളിയിലേക്കു പോകുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തെ മെക്‌സിക്കൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് (സി. ഇ. എം.) അപലപിച്ചു.

“ഈ കൊലപാതകം സമൂഹത്തിന് സമർപ്പിതനായ ഒരു വൈദികനെ നഷ്ടപ്പെടുത്തുക മാത്രമല്ല, സത്യത്തിനും നീതിക്കുംവേണ്ടി അക്ഷീണം പോരാടിയ ഒരു പ്രവാചകശബ്‌ദത്തെ നിശ്ശബ്ദമാക്കുകയുമാണ്. സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായവരെ ചേർത്തുപിടിക്കുന്ന പൗരോഹിത്യപ്രതിബദ്ധതയുടെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ഫാ. മാർസെലോ പെരെസ്” എന്ന് ബിഷപ്പ് റോഡ്രിഗോ അഗ്വിലാർ മാർട്ടിനെസ് അനുസ്മരിച്ചു.

ഈ കുറ്റകൃത്യത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താനും പുരോഹിതരുടെയും അജപാലകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും അധികാരികളോട് ആവശ്യപ്പെടുന്നുവെന്ന് മെക്‌സിക്കൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് വെളിപ്പെടുത്തി.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business8 mins ago

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ....

world news14 mins ago

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വര്‍ഗീയ വിരുന്നു കൂട്ടായ്മ

ബെല്‍ഫാസ്റ്റ് : യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹെവന്‍ലി ഫീസ്റ്റ് പ്രത്യേക യോഗത്തില്‍ ബ്രദര്‍ മാത്യു കുരുവിള (തങ്കു ബ്രദര്‍) ശുശ്രൂഷിക്കുന്നു. ഈ മാസം 24ന് വൈകിട്ട് ആറുമണിക്ക്...

National43 mins ago

പ്രത്യാശോത്സവം: പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴയില്‍ നടന്നു

കോട്ടയം:നവംബര്‍ 27 മുതല്‍ 30 വരെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യാശോത്സവം 2024 ന്റെ പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴ ഐപിസി എബനേസര്‍ സഭാ ഹാളില്‍ നടന്നു....

world news51 mins ago

മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി

മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. മെക്‌സിക്കൻ രൂപതയായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ നിന്നുള്ള ഫാ. മാർസെലോ പെരെസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം...

us news1 day ago

How former atheist Ayaan Hirsi Ali found peace in Christ

When you hear the term New Atheism, you may think of Christopher Hitchens and Richard Dawkins. But you are probably...

National1 day ago

Hindu Organizations Attempt to Stop Two Large Christian Gatherings

India— Two Hindu nationalist organizations are trying to stop two large public Christian conventions scheduled to take place in different...

Trending