breaking news
ചത്ത മൃഗങ്ങളെ കൊണ്ട് വീട് നിറച്ചു : സ്റ്റഫ് ചെയ്ത് സൂക്ഷിച്ചത് ആനയും, മുതലയും, കാണ്ടാമൃഗവുമടക്കം 200 കോടി വില മതിക്കുന്ന 1000 മൃഗങ്ങളെ

പല തരത്തിലുള്ള കടത്തുകളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട് . അതിൽ മൃഗങ്ങളും ഉൾപ്പെടുന്നുണ്ട് . എങ്കിലും സ്പെയിനിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു കടത്താണ് . മറ്റൊന്നുമല്ല ചത്ത മൃഗങ്ങളെയാണ് കടത്തികൊണ്ടു വന്ന് വീടിനകം നിറച്ചിരിക്കുന്നത് .
സ്പെയിനിലെ വലൻസിയയിലാണ് സംഭവം.യൂറോപ്പിൽ ഇതുവരെ മൃഗങ്ങളെ കൊന്ന് വിൽക്കുന്നതിലെ ഏറ്റവും വലിയ കേസാണിതെന്ന് നാഷണൽ പോലീസ് ഫോഴ്സ് ഗാർഡിയ സിവിൽ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്ന് കരടി , ആന, കാണ്ടാമൃഗം തുടങ്ങിയ മൃഗങ്ങളുടെ ഉടലാണ് സ്റ്റഫ് ചെയ്ത നിലയിൽ പോലീസ് കണ്ടെത്തിയത് . ഈ മൃഗങ്ങളുടെ വില 200 കോടിയിലധികം വരും. ബംഗാൾ കടുവ, സിംഹം, പുള്ളിപ്പുലി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ 1000-ത്തിലധികം മൃഗങ്ങളെയാണ് വീട്ടിൽ സ്റ്റഫ് ചെയ്ത് സൂക്ഷിച്ചത്. 198 ആനകളുടെ പല്ലുകളും പോലീസ് കണ്ടെടുത്തു. ഒരു മതിൽ മുഴുവൻ അപൂർവ മൃഗങ്ങളുടെ തലകളാൽ മൂടപ്പെട്ടിരുന്നു.
കരിഞ്ചന്തയിലൂടെ ഇവയെ വിൽപന നടത്തിയതായും പറയപ്പെടുന്നു . ഈ മൃഗങ്ങളിൽ അപൂർവമായ നിരവധി ഇനങ്ങൾ ഉണ്ടായിരുന്നു. 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ വീടും അനുബന്ധ കെട്ടിടങ്ങളും . ഗോഡൗണിന്റെ ഉടമയെ പോലീസ് ചോദ്യം ചെയ്തു തുടങ്ങി.
Sources:azchavattomonline
breaking news
ബെത്സയ്ദായില്‍ കണ്ടെത്തിയ പുരാതന ദേവാലയം വിശുദ്ധ പത്രോസിന്റെ ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടതാണെന്നു ഗവേഷകര്‍

ഗലീലി കടലിനു സമീപം ബെത്സയ്ദായില്‍ നിന്നും 2019-ല്‍ കണ്ടെത്തിയ ദേവാലയ അവശേഷിപ്പ് യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരായ വിശുദ്ധ പത്രോസിന്റേയും അന്ത്രയോസിന്റേയും ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടിരുന്നതാണെന്ന പുതിയ കണ്ടെത്തലുമായി പുരാവസ്തു ഗവേഷകര്‍. “സ്വര്‍ഗ്ഗീയ ദൂതരുടെ തലവനും നേതാവും” എന്ന് ആലേഖനം ചെയ്തിരിക്കുന്ന മൊസൈക്ക് തറ കണ്ടെത്തിയതാണ് ഇതിലേക്ക് വിരൽചൂണ്ടുന്നത്. വിശുദ്ധ പത്രോസിന് നൽകുന്ന വിശേഷണമാണിത്. ബൈബിളില്‍ പറഞ്ഞിട്ടുള്ള ബെത്സയിദാ ഗ്രാമത്തില്‍ നിര്‍മ്മിച്ചിരുന്ന ബൈസന്റൈന്‍ കാലഘട്ടത്തിലെ ദേവാലയത്തിന്റേതാകാം ഇതെന്നാണ് ഗവേഷകരുടെ അനുമാനം. പ്രൊഫ. മോര്‍ദെച്ച് അവിയമിന്റേയും, പ്രൊഫ. സ്റ്റീവന്‍ നോട്ലിയുടേയും നേതൃത്വത്തില്‍ കിന്നെരത്ത് കോളജിലേയും, ന്യാക്ക് കൊളേജിലേയും കിന്നെരെത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗലീലി ആര്‍ക്കിയോളജിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.
വിശുദ്ധ പത്രോസിന്റെ മറ്റൊരു നാമമായ സ്വര്‍ഗ്ഗീയ ദൂതരുടെ തലവനും നേതാവുമെന്ന് ഹീബ്രുഭാഷയിലാണ് എഴുതിയിരിക്കുന്നത്. ഈ ദേവാലയം വിശുദ്ധ പത്രോസിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്. വിശുദ്ധ പത്രോസിന്റേയും അന്ത്രയോസിന്റേയും ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടിരുന്ന ദേവാലയമാണിതെന്ന എട്ടാം നൂറ്റാണ്ടിലെ മെത്രാനായിരുന്ന വില്ലിബാള്‍ഡിന്റെ വിവരണം ശരിവെക്കുന്നതാണ് ഈ കണ്ടെത്തലെന്ന് പ്രൊഫ. നോട്ലി പറഞ്ഞു.
“അവിടെ നിന്നും അവർ പത്രോസിന്റെയും അന്ത്രയോസിന്റേയും ഭവനമിരുന്ന ബെത്സയിദയിലേക്ക് പോയി, അവരുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു ദേവാലയമാണുള്ളത്. അന്ന് രാത്രി അവർ അവിടെ തങ്ങി. പിറ്റേന്ന് രാവിലെ നമ്മുടെ കർത്താവ് പിശാച് ബാധിതരെ സുഖപ്പെടുത്തുകയും ഒരു പിശാചിനെ പന്നിക്കൂട്ടത്തിലേക്ക് അയക്കുകയും ചെയ്ത ചോറാസിനിലേക്ക് പോയി” – ഗലീലി കടലിന്റെ വടക്കന്‍ തീരം വഴി വിശുദ്ധ നാട്ടിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തേക്കുറിച്ച് വില്ലിബാള്‍ഡ് എഴുതിയിരിക്കുന്നത് ഇപ്രകാരമായിരുന്നു.
2019-ലാണ് ഗവേഷകര്‍ ഈ ദേവാലയ കെട്ടിടം കണ്ടെത്തുന്നത്. അന്നുമുതല്‍ അവിടെ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണ്. പൂക്കളുകളുടെയും, ജ്യാമതീയ രൂപങ്ങളുടേയും അലങ്കാരപ്പണികളും ദേവാലയത്തിലുണ്ട്. കഴിഞ്ഞവര്‍ഷമാണ് ഈ മൊസൈക് തറ കണ്ടെത്തുന്നത്. 27 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമാണ് കെട്ടിടത്തിനുള്ളത്. ഏതാണ്ട് ആറോളം ഉദ്ഘനനങ്ങള്‍ ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു. പുരാതന യഹൂദ മതത്തിന്റെയും ക്രിസ്ത്യൻ ഉറവിടങ്ങളുടെയും പഠന കേന്ദ്രം, വാഷിംഗ്ടണിലെ ബൈബിൾ മ്യൂസിയം, ലാനിയർ തിയോളജിക്കൽ ലൈബ്രറി ഫൗണ്ടേഷൻ, ഹദാവർ യെശിവ എന്നിവരാണ് പദ്ധതി സ്പോണ്സര് ചെയ്തിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
breaking news
മാധവൻ എന്ന സുവിശേഷകനെ വനത്തിലേക്ക് വലിച്ചു കൊണ്ട് പോയി പെട്രോൾ ഒഴിച്ചു കത്തിച്ചു ചാമ്പലാക്കി….

കൊൽക്കത്ത : ഡെൻഗൾഡ ജില്ലയിലെ ബംഗൂരാ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം സാമുദായിക കുടുംബത്തിൽ നിന്നും യേശുക്രിസ്തുവിനെ അറിഞ്ഞ് ഏകനായി വിശ്വാസ മാർഗ്ഗം സ്വീകരിച്ച് ബംഗൂരാ ഗ്രാമത്തിലെ വില്യം കേറിയുടെ സഭയോട് ചേർന്ന് സുവിശേഷ വേല ചെയ്ത് വന്ന മാധവൻ എന്ന സുവിശേഷകനെ ഇക്കഴിഞ്ഞ ദിവസം ഗ്രാമവാസികളും, തന്റെ ഭവനക്കാരും നിർബന്ധിച്ച് തന്റെ മകളുടെ കല്യാണത്തിന് രണ്ട് മണിക്കൂർ സമയം ഹിന്ദുവാകണം എന്ന് നിർബന്ധിച്ചിരുന്നു. എന്നാൽ പ്രിയ കർത്തൃദാസൻ മാധവൻ താൻ അറിഞ്ഞ സത്യത്തെ ത്യജിക്കുവാനോ, യേശുക്രിസ്തുവിനെ തള്ളി പറയുവാനോ തയ്യാറായില്ല. ഇതിനെ തുടർന്ന് പ്രകോപിതരായ മാധവന്റെ സ്വന്തം ഭാര്യയും വീട്ടുകാരും ചേർന്നു മർദ്ദിച്ചു മാധവനെ വനത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി പെട്രോൾ ഒഴിച്ചു കത്തിച്ചു ചാരം വാരി വനത്തിൽ വിതറി.
breaking news
800 വര്‍ഷങ്ങള്‍ പഴക്കമുള്ള ബൈബിള്‍ കൈയെഴുത്തു പ്രതി ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തില്‍ തിരിച്ചെത്തി

ലണ്ടന്‍: ഇസ്രായേലിന്റേയും യൂദയായുടെയും ചരിത്രത്തേക്കുറിച്ച് വിവരിക്കുന്ന 800 വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈബിളിന്റെ കയ്യെഴുത്ത് പേജ് നൂറ്റാണ്ടുകള്‍ക്ക് ശേഷം അതെഴുതപ്പെട്ട സ്ഥലത്ത് പൊതുപ്രദര്‍ശനത്തിന്. 1225 – 1250 കാലയളവില്‍ സോമര്‍സെറ്റിലെ ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തിലെ സന്യാസികള്‍ മൃഗത്തിന്റെ തുകലില്‍ ലാറ്റിന്‍ ഭാഷയില്‍ വര്‍ണ്ണാലങ്കാരങ്ങളോടെ എഴുതിയ എ5 വലുപ്പത്തിലുള്ള ബൈബിളിന്റെ പേജാണ് ആശ്രമത്തില്‍ വീണ്ടും മടങ്ങി എത്തിയിരിക്കുന്നത്. 2020-ല്‍ ബ്രിസ്റ്റോള്‍ സര്‍വ്വകലാശാല ലേലത്തില്‍ പിടിച്ച ഈ ബൈബിള്‍ പേജ് യൂണിവേഴ്സിറ്റി തന്നെയാണ് പൊതുപ്രദര്‍ശനത്തിനായി താല്‍ക്കാലികമായി വിട്ടുനല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 2 വരെ ഇത് പ്രദര്‍ശനത്തിന് ഉണ്ടാകും. ഈ അമൂല്യ ചരിത്രനിധി ഇതാദ്യമായാണ് യു.കെ യില്‍ പൊതുപ്രദര്‍ശനത്തിനുവെക്കുന്നത്.
ഇരു പുറത്തും എഴുത്തുകളുള്ള മനോഹരമായ ബൈബിള്‍ പേജ് എഴുതപ്പെട്ട കാലഘട്ടത്തേക്കുറിച്ച് കൃത്യമായ അറിവില്ല. പഴയ നിയമത്തിലെ ദിനവൃത്താന്തത്തിന്റെ ആരംഭമാണ് പേജിലെ പ്രതിപാദ്യം. വെല്ലം കടലാസ് എന്നറിയപ്പെടുന്ന പ്രത്യേകം തയ്യാറാക്കിയ മൃഗതുകലില്‍ മനോഹരമായ വര്‍ണ്ണാലങ്കാരങ്ങളോടെയാണ് എഴുത്ത്. ടെംപേര എന്ന വിദ്യ ഉപയോഗിച്ചാണ് വെല്ലം കടലാസ് തയ്യാറാക്കുന്നത്. ബൈബിളിന്റെ ചരിത്രത്തിലെ പുതിയൊരു യുഗത്തിന് നാന്ദി കുറിച്ച പതിമൂന്നാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന സാങ്കേതികവിദ്യയാണ് ടെംപേര. കല്ല്, ധാതുക്കള്‍, മണ്ണ് പോലെയുള്ള പ്രകൃതിദത്തമായ വസ്തുക്കള്‍ മുട്ടയുടെ മഞ്ഞക്കരു പോലെയുള്ള വെള്ളത്തില്‍ ലയിപ്പിക്കുന്ന പ്രക്രിയയാണ് ടെംപേര.
ആശ്രമത്തിന്റെ ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ രത്നമാണ് ഈ ബൈബിള്‍ പേജെന്നു ആശ്രമത്തിലെ കളക്ഷന്റെ ചുമതലയുള്ള ലൂസി ന്യൂമാന്‍ പറഞ്ഞു. പഴക്കം വെച്ചുനോക്കുബോള്‍ അതിശയകരമായ ഗുണമേന്മയാണ് ഇതിനുള്ളതെന്നും, 800 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എഴുത്ത് സാമഗ്രികള്‍ വെച്ച് നോക്കുമ്പോള്‍ ഇതിന്റെ സൃഷ്ടി അത്ഭുതപ്പെടുത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമൂല്യമായ പുസ്തകങ്ങളാലും, നിരവധി കയ്യെഴുത്ത് പ്രതികളാലും പ്രസിദ്ധമായ ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തിലെ വിശാലമായ ലൈബ്രറി 1539-ല്‍ ഹെന്റി എട്ടാമന് രാജാവിന്റെ കാലത്താണ് വില്‍ക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തതായാണ് ചരിത്രം. പിന്നീട് യാതൊരു അറിവുമില്ലാതിരുന്ന ഈ ബൈബിള്‍ 240 വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടനിലെ സോത്തെബീസ് ഓക്ഷന് ഹൗസിലാണ് കണ്ടെത്തിയത്.
കടപ്പാട് :പ്രവാചക ശബ്ദം
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings