National
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ 40 ദിവസത്തെ ഉപവാസ പ്രാർത്ഥന
പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ (അടൂരിനും പന്തളത്തിനും മദ്ധ്യത്തിൽ) നടത്തി വരുന്ന 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ ആരാധന എല്ലാ ദിവസവും രാവിലെ 9 മണിക്ക് ആരംഭിക്കയും രാത്രി 9 മണിക്ക് അവസാനിക്കയും ചെയ്യുന്നു. മദ്ധ്യസ്ഥ പ്രാർത്ഥന, ആരാധന, ദൈവവചന ശുശ്രൂഷ എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. സുപ്രസിദ്ധ ദൈവ വചന പ്രഘോഷകനും, വേദാദ്ധ്യാപകനും, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടുമായ ബഹുമാനപ്പെട്ട പ്രിയ കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവൽ സാർ വേദപുസ്തകം ആധാരമാക്കി ലളിതമായ ഭാഷയിൽ വിവിധ വിഷയങ്ങൾ തെളിവായി സംസാരിക്കുന്നു.
2025 സെപ്റ്റംബർ 8 തിങ്കളാഴ്ച്ച ആരംഭിച്ച ഈ യോഗങ്ങൾ ജനത്തിന്റെ വിടുതലിനും സഭകളുടെ ഉണർവ്വിനും ഭാരത രാജ്യത്തിന്റെ നന്മയ്ക്കുമായി ക്രമീകരിച്ചിരിക്കുന്നു. ഒക്ടോബർ 17 വെള്ളിയാഴ്ച്ച അവസനിക്കുന്നതിന് മുമ്പ് വരുവീൻ, സംബന്ധിപ്പീൻ, പ്രാർത്ഥിപ്പിൻ, ദൈവശബ്ദം സ്വീകരിപ്പിൻ, അനുഗ്രഹം പ്രാപിപ്പിൻ.
Sources:Middleeast Christian Youth Ministries
National
ഐപിസി സൺഡേസ്കൂൾ പന്തളം സെൻ്റർ പുതിയ ഭാരവാഹികൾ
പന്തളം: ഐപിസി സൺഡേസ്കൂൾ പന്തളം സെന്റർ 2026 – 2029 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പന്തളം സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ ജോർജ്i (രക്ഷാധികാരി), പി.കെ. സാമുവൽകുട്ടി (സൂപ്രണ്ട്), പാസ്റ്റർ ജോമോൻ തോമസ് (ഡെപ്യൂട്ടി സൂപ്രണ്ട്), പാസ്റ്റർജോർജ് ജോൺ (സെക്രട്ടറി), ജോയി മാത്യു (ജോയിന്റ് സെക്രട്ടറി), സുനിത ജോസ് (ട്രഷറർ), ജിൻസി കോശി, വി.എം.സാംകുട്ടി (താലന്തു കൺവീനർമാർ).
കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ മാത്യൂസ് ജോൺ, എം.ഗീവർഗീസ്, മോനച്ചൻ സാമുവൽ, ഇവാ. അജോ അച്ചൻകുഞ്ഞ്, ഷാജി ജോൺ, വിൻസെന്റ് തോമസ്, ജെയ്സൺ.എം, എൽസി ദേവ്, ആൻസി മാത്യൂസ് എന്നിവരെയും തിരഞ്ഞെടുത്തു.
സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ എം. ഗീവർഗീസ്i തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പാസ്റ്റർ തോമസ് ബേബി തിരഞ്ഞെടുക്കപ്പെട്ടവരെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. സെന്റർ ജോയിന്റ് സെക്രട്ടറി ജോൺസൺ വർഗീസ് ആശംസ സന്ദേശം നൽകി.
Sources:cchintha.in
National
ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കേരള സ്റ്റേറ്റ്ഹൈറേഞ്ച് സോണല്‍ ടാലന്റ് ടെസ്റ്റ് കുമളി സെന്റര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍
ഇടുക്കി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണല്‍ തലത്തിലെ ടാലന്റ് നടന്നു. വൈപിഇ, സണ്‍ഡേ സ്ക്കുള്‍ സംയുക്ത മത്സരങ്ങള്‍ കട്ടപ്പന സി എസ് ഐ ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
മത്സരത്തില്‍ കുമളി സെന്റര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. വൈപിഇ, സണ്‍ഡേ സ്ക്കൂള്‍ ഹൈറേഞ്ച് സോണലില്‍ കുമളി സെന്റ്ര്‍ ചാമ്പ്യന്മാരയപ്പോള്‍ സണ്‍ഡേ സ്ക്കൂള്‍ സെക്കന്‍റ് കട്ടപ്പന സെന്‍ററും, വൈ,പി,ഇ സെക്കന്‍റ് ചപ്പാത്ത് സെന്ററും കരസ്ഥമാക്കി.
മത്സരങ്ങള്‍ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി ഷാജി ഇടുക്കി ഉത്ഘാടനം ചെയ്തു. പാസ്റ്റര്‍ ചാക്കോ എബ്രാഹാം പ്രര്‍ത്ഥിച്ച് ആരംഭിച്ച കാര്യ പരുപാടികള്‍ക്ക് ഹൈറേഞ്ച് സോണല്‍ കോ- ഓഡിനേറ്റര്‍ പാ: പ്രജീഷ് ചാണ്ടി അദ്ധ്യക്ഷത വഹിച്ചു.
അഞ്ച് സെന്ററുകള്‍ ഉള്‍പ്പെടുന്നതാണ് ഹൈറേഞ്ച് സോണല്‍. ഇതില്‍ 55 പ്രാദേശിക സഭകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ടാലന്റ് ടെസ്റ്റില്‍ പങ്കെടുത്തത്.
ഓവറോള്‍ ചാമ്പ്യന്മാര്‍
കൗണ്‍സില്‍ സെക്രട്ടറി പാ: ഷാജി ഇടുക്കി ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി നല്‍കി. വിവിധ വ്യക്തിഗത മത്സര വിജയിക്കള്‍ക്ക് സമ്മാനദാനങ്ങള്‍ സെന്‍റര്‍ പാസ്റ്റര്‍മാര്‍, ലോക്കല്‍ സഭാ പാസ്റ്റര്‍മാരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
സമ്മാന ദാനത്തിന് മുന്നോടിയായി സണ്‍ഡേസ്ക്കൂള്‍ ഹൈറേഞ്ച് സോണല്‍ സെക്രട്ടറിയും, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ നിന്നും പി എച്ച് ഡി നേടിയ ഡോക്ടര്‍ ഫിലോമന്‍ ജോസഫ്,
ഹൈറേഞ്ച് മേഖലയില്‍ നിന്ന് സ്റ്റേറ്റ് സെക്രട്ടറി പദത്തിലെത്തിയ പാസ്റ്റര്‍ ഷാജി ഇടുക്കിയേയും, ഹൈറേഞ്ച് സോണലിനെ മാതൃകപരമായി വളരെ ഉത്സാഹത്തോടെ നയിക്കുന്ന സോണല്‍ ഡയറക്ടര്‍ പാസ്റ്റര്‍ എം.വൈ വര്‍ഗ്ഗിസിനേയും ആദരിച്ചു.
ഹൈറേഞ്ച് സോണല്‍ ഡയറക്ടറായി പാസ്റ്റര്‍ എം .വൈ വര്‍ഗ്ഗീസും,സെക്രട്ടറിയായി പാസ്റ്റര്‍ ജോണ്‍ തോമസും പ്രവര്‍ത്തിക്കുന്നു.
ഈ വര്‍ഷം ഏറ്റവും നന്നായി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെ
ചരിതാർത്ഥ്യമുണ്ടെന്നും, എല്ലാവരുടേയും അകമഴിഞ്ഞ സഹകരണമാണ് അതിനിടയാക്കിയതെന്നും ഹൈറേഞ്ച് സോണല്‍ ഡയറക്ടര്‍ എം.വൈ വര്‍ഗ്ഗീസ് സിസി ന്യൂസിനോട് പറഞ്ഞു.
കൂട്ടായ പ്രവര്‍ത്തനവും ലോക്കല്‍ സഭകളുടെ മികച്ച സഹകരണവും വരുന്നാളുകളില്‍ ഹൈറേഞ്ച് സോണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നും, വിജയികളായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സോണലിന്റെ ആശംസകള്‍ അറിയിക്കുന്നതായും, ഏറ്റവും മികച്ച ജഡ്ജിങ് പാനല്‍ ആയിരുന്നു വിധികര്‍ത്താക്കളായി എത്തിയതെന്നും ഡയറക്ടര്‍ പറഞ്ഞു.
സമാപന സമ്മേളനം കട്ടപ്പന സെന്റര്‍ സെക്രട്ടറി സജിമോന്‍ എ സി (റെജി) പ്രാര്‍ത്ഥിച്ച് ആരംഭിച്ചു. മത്സരാര്‍ത്ഥികളുടെ മികവിനേയും, പോരായ്മകളേയും കുറിച്ച് ജഡ്ജസ് വിശദമായി സംസ്സാരിച്ചു.
വൈ.പി.ഇ ഭാരവാഹികൾ: പാസ്റ്റർ പ്രജീഷ് ചാണ്ടി (സോണൽ കോ-ഓർഡിനേറ്റർ), പാസ്റ്റർ സാബിൻ സണ്ണി (സോണൽ കോ-ഓർഡിനേറ്റർ), ബ്രദർ ജിൻസ് ചെറിയാൻ (സോണൽ സെക്രട്ടറി), ബ്രദർ സ്റ്റെലിൻ ഷാജി (കൺവീനർ), ബ്രദർ ജെബി മാത്യു (ജോയിന്റ് സെക്രട്ടറി), ബ്രദർ ഷിമോൻ ജോസഫ് (ട്രഷറർ).
സൺഡേ സ്കൂൾ ഭാരവാഹികൾ: പാസ്റ്റർ നോബിൾ തോമസ് (സോണൽ പ്രസിഡന്റ്), ഡോ. ഫിലിമോൻ ജോസഫ് (സോണൽ സെക്രട്ടറി), ബ്രദർ ജോ തോമസ് (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ സന്തോഷ് ഇടക്കര (കോ-ഓർഡിനേറ്റർ), ബ്രദർ സാജി ഫെർണാണ്ടസ് (കോ-ഓർഡിനേറ്റർ).
Sources:cchintha.in
National
മോർണിംഗ് പ്രയർ ക്ലബ്ബിന്റെ (MPC) 5-ാമത് നാഷണൽ കോൺഫറൻസും വാർഷിക കൺവെൻഷനും ഒക്ടോബർ 14, 15, 16 തീയതികളിൽ
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള ദൈവദാസന്മാരുടെയും സഹോദരങ്ങളുടെയും ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയായ മോർണിംഗ് പ്രയർ ക്ലബ്ബിന്റെ (MPC) 5-ാമത് നാഷണൽ കോൺഫറൻസും വാർഷിക കൺവെൻഷനും 2026 ഒക്ടോബർ 14, 15, 16 തീയതികളിൽ തിരുവനന്തപുരം മണ്ണന്തലയിലുള്ള ജൂഹാനോൻ മാർത്തോമാ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ നടക്കും.
MPCയിലെ ദൈവദാസന്മാരോടൊപ്പം വിവിധ ദിവസങ്ങളിൽ അനുഗ്രഹീതരായ ദൈവദാസന്മാരായ പാസ്റ്റർ സജി മത്തായി (കുമ്പനാട്), പാസ്റ്റർ ബി. മോനാച്ചൻ (കായംകുളം), പാസ്റ്റർ അനീഷ് (കൊല്ലം) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. MPC ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പ്രാർത്ഥനയ്ക്കും ആത്മീയ കൂട്ടായ്മയ്ക്കും ദൈവവചന ശുശ്രൂഷയ്ക്കും പ്രാധാന്യം നൽകുന്ന ഈ സമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവദാസന്മാരും സഹോദരങ്ങളും പങ്കെടുക്കും.
കോൺഫറൻസിന്റെ ചീഫ് കോർഡിനേറ്ററായി പാസ്റ്റർ ഷാജി മാത്യു (തിരുവനന്തപുരം), ജനറൽ കോർഡിനേറ്ററായി പാസ്റ്റർ അനിൽ കെ. സാം (ഹൈദരാബാദ്) എന്നിവർ പ്രവർത്തിക്കുന്നു.
http://theendtimeradio.com
-
Movie12 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
world news12 months agoNigerian Pastor Killed in Kwara State After Ransom Payments Made
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’

