ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലാണ് പാസ്പോര്‍ട്ട് പരിശോധിക്കാതെ വെറും 15 സെക്കന്റുകള്‍ കൊണ്ട് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിക്കു തുടക്കമായത്. പരീക്ഷണഘട്ടത്തില്‍ ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കായിരിക്കും ഈ സംവിധാനം ഉപയോഗിക്കാനാവുക. ഇനി യാത്രക്കാരുടെ പാസ്പോര്ട്ടുകള്...
എല്ലാ വര്‍ഷവും ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്റുട്രോഫി ജലമേള പ്രളയം മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ആലപ്പുഴയുടെ ഉത്സവമായ ആ ജലമേള നവംബര്‍ 10 ന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മത്സരക്രമങ്ങള്ക്ക് മാറ്റമില്ലെന്നും പുതിയ രജിസ്ട്രേഷന്...
റായ്ബറേലിയിലെ ഹര്ഛന്ദ്പുര് റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. മാല്‍ഡയില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്സ്പ്രസിന്റെ അഞ്ചു ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ 5 പേര് മരിച്ചു....
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപിന് സമീപം ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപം കൊള്ളും. ആ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്....
വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന വയലിനിസ്റ്റ് ബാലഭാസ്ക്കര്‍ ഇന്നു പുലര്‍ച്ചെ അന്തരിച്ചു. അപകടനില തരണം ചെയ്ത് വരുന്നതിനിടെ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കയും...
. ഫേസ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്ചയിലൂടെ സ്പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ കരസ്ഥമാക്കിയ ഹാക്കര്‍മാര്‍ പാസ്വേര്ഡ് വീണ്ടും നല്‍കാതെ തന്നെ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്നാണ് ഫേസ്ബുക്ക് നല്കുന്ന വിശദീകരണം. ഹാക്കിങ്ങിനു പിന്നില്‍ ആരാണെന്നോ, ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ദുരുപയോഗം...
പ്രായഭേദം കൂടാതെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രവിധി. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും അയ്യപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നും,...
സംഗീതസംവിധായകനും,വയലിനിസ്റ്റുമായ ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പള്ളിപ്പുറത്ത് വെച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കയായിരുന്നു. രണ്ടര വയസ്സുള്ള മകള്‍ സംഭവസ്ഥലത്തുവെച്ചു തന്നെമരിച്ചു. ബാലഭാസ്ക്കറും കുടുംബവും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് നിഗമനം....
വാഹനപരിശോധനയ്ക്കിടെ പോലീസുകാര്‍ ആവശ്യപ്പെടുന്ന പക്ഷം ലൈസന്‍സിന്റെ കടലാസ് പകര്‍പ്പുകള്‍ കാണിക്കേണ്ട പകരം ഇവയുടെ ഇ-കോപ്പി മൊബൈലില്‍ കാണിച്ചാലും മതി. എം. പരിവാഹന്‍ ആപ്പില്‍ സ്കാന്‍ ചെയ്ത് സൂക്ഷിച്ച ഡിജിറ്റല്‍ രേഖകള്‍ വേണം കാണിക്കേണ്ടത്. എം. പരിവാഹന്‍...
മുത്തലാഖ് നിയമവിരുദ്ധമാക്കിക്കൊണ്ട് ഡിസംബറില്‍ ലോക്സഭ പാസാക്കിയ മുസ്ലിം വനിത വിവാഹ അവകാശ സംരക്ഷണ ബില്ലില്‍ ഉള്ള വ്യവസ്ഥകളാണ് രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ...