Connect with us
Slider

National

ഐ പി സി മലബാര്‍ മേഖല കണ്‍വന്‍ഷന്‍ നവം.14-19 വരെ

Published

on

ഐപിസി മലബാര്‍ മേഖല കണ്‍വന്‍ഷന്‍ നവംബര്‍ 14 മുതല്‍ 19 വരെ പാലുണ്ട ന്യൂ ഹോപ്പ് ബൈബിള്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. രക്ഷാധികാരി വി ജെ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രാസംഗികര്‍ പാസ്റ്റര്‍മാരായ പ്രിന്‍സ് തോമസ്, കെ സി ജോണ്‍, കെ ജെ തോമസ്, ഷിബു നെടുവേലില്‍, ഡോ. വല്‍സന്‍ എബ്രഹാംഎന്നിവരാണ്. കണ്‍വന്‍ഷന്‍ ക്വയര്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ഉപവാസ പ്രാര്‍ത്ഥന, യുവജന സമ്മേളനം, ശുശ്രൂഷക സമ്മേളനം, സ്‌നാന ശുശ്രൂഷ, കാത്തിരിപ്പു യോഗം, സോദരി സമ്മേളനം, കുട്ടികള്‍ക്കുള്ള മീറ്റിംഗ് എന്നിവ ഉണ്ടായിരിക്കും.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

Media10 hours ago

മലയാളി ക്രിസ്ത്യൻ ബൈബിൾ ക്വിസ് സീസൺ – 2 ഒക്ടോബർ – 1 മുതൽ ആരംഭിക്കുന്നു

  മലയാളി ക്രിസ്ത്യൻ ബൈബിൾ ക്വിസ് ഏറെ പുതുമകളോടെ ഒക്ടോബർ – 1 മുതൽ ആരംഭിക്കുന്നു 👉 25-ാം തീയയതിൽ ഒരു ട്രയൽചോദ്യം ഉണ്ടായിരിക്കും 👉 ഒക്ടോബർ...

Media11 hours ago

BJP Proposes to Tighten Restrictions on Foreign Funding to NGOs

India– According to the Union of Catholic Asian News (UCAN), the Bharatiya Janata Party (BJP) led government in India has...

Media12 hours ago

വിദേശ സംഭാവനാ നിയന്ത്രണ നിയമം : എഫ് സി ആർ എ നിയമഭേദഗതി ബിൽ ലോകസഭ പാസാക്കി

ന്യൂഡൽഹി: വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ വിദേശ സംഭാവനയായി പണം സ്വീകരിക്കാനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള എഫ് സി...

us news12 hours ago

അനുതാപത്തോടെ ദൈവത്തെ വിളിച്ചപേക്ഷിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല: ഫ്രാങ്ക്ളിൻ ഗ്രഹാമിന്റെ മുന്നറിയിപ്പ്

അമേരിക്കയെ ബാധിച്ചിരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്നും അനുതപിക്കുകയും സര്‍വ്വശക്തനേ വിളിച്ച് അപേക്ഷിക്കുകയും ചെയ്യാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലായെന്നും ലോക പ്രശസ്ത...

Media1 day ago

Ten killed in Mumbai multi-storey building collapse

The death toll from the collapse of the multi-storey building in Maharashtra’s Bhiwandi rose to ten on Monday even as...

Travel2 days ago

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ – ചെല്ലാന്‍ സംവിധാനവുമായി പൊലീസ്

തിരുവനന്തപുരം:  ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ – ചെല്ലാന്‍ സംവിധാവുമായി കേരളാ പൊലീസ്. വാഹനം പരിശോധിച്ച് നാഷണല്‍ വെഹിക്കിള്‍ ഡേറ്റാബേസുമായി (പരിവാഹന്‍) ബന്ധപ്പെടുത്തി ഇ -ചെല്ലാന്‍...

Trending