Connect with us

Social Media

മാൻ ബുക്കർ ഇന്റർനാഷനൽ ഒമാനിലെ ജോഖ അൽഹർത്തിക്ക്

Published

on

 

ഇംഗ്ലിഷിലേക്കുള്ള പരിഭാഷകൾക്കു നൽകുന്ന മാൻ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം ഒമാനിലെ ജോഖ അൽഹർത്തി(40)യുടെ ‘സെലസ്റ്റിയൽ ബോഡീസ്’ എന്ന നോവലിന്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ അറബ് എഴുത്തുകാരിയാണ്. ഓക്‌സ്ഫഡ് സർവകലാശാലയിൽ അറബിക് അധ്യാപികയായ യുഎസ് സ്വദേശി മർലിൻ ബൂത്ത് ആണു പരിഭാഷക. 50,000 പൗണ്ട് (ഏകദേശം 48.38 ലക്ഷം രൂപ) സമ്മാനത്തുക ഇരുവരും പങ്കിട്ടെടുക്കും. അധിനിവേശകാലത്തിനു ശേഷമുള്ള ഒമാനിലെ സാമൂഹിക പരിവർത്തനങ്ങൾ 3 ഗ്രാമീണ സ്ത്രീകളുടെ ജീവിതകഥയിലൂടെ ആവിഷ്കരിക്കുന്നു ‘സെലസ്റ്റിയൽ ബോഡീസ്’. അറബിക്കിൽ 3 നോവലുകളും 2 ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള ജോഖ, മസ്കത്തിലെ സുൽത്താൻ ഖബൂസ് സർവകലാശാലയിൽ അധ്യാകയാണ്. ഹ്രസ്വ പട്ടികയിലുണ്ടായിരുന്ന മറ്റ് എഴുത്തുകാരും കൃതികളും: ആനി ഇർനാ (ഫ്രാൻസ്– ദി ഇയേഴ്സ്), മാരിയൻ പോഷ്മാൻ (ജർമനി–പൈൻ ഐലന്റ്സ്), ഓൾഗ തൊക്കർചൂക്ക് (പോളണ്ട്– ഡ്രൈവ് യുവർ പ്ലോ ഓവർ ദ് ബോൺസ് ഓഫ് ദ് ഡെഡ്), ഹുവാൻ ഗബ്രിയേൽ വാസ്‌ക്വസ് (കൊളംബിയ– ദ് ഷെയ്പ് ഓഫ് റൂയിൻസ്), ആലിയ ട്രബൂക്കോ സീറാൻ (ചിലെ– ദ് റിമൈൻഡർ). വാസ്ക്വസ് ഒഴികെ ഹ്രസ്വപട്ടികയിലെ എല്ലാവരും സ്ത്രീകളാണ്. എല്ലാ പരിഭാഷകരും സ്ത്രീകൾ.

Social Media

‘ഓൺലൈൻ ഗെയിം നിയന്ത്രിക്കാൻ നിയമഭേദഗതി പരിഗണിക്കും’

Published

on

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകൾ നിയന്ത്രിക്കാൻ നിയമത്തിൽ ശക്തമായ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാരംഗത്തുള്ളവർ ഇത്തരം കമ്പനികളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും, ഇത് തടയാൻ സോഷ്യൽ പൊലീസിംഗ് നടപടികൾ ഉടൻ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഓണ്‍ലൈന്‍ റമ്മിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എ.പി അനിൽകുമാർ എം.എൽ.എയാണ് സബ്മിഷൻ സമർപ്പിച്ചത്. പൊലീസിനെയും ആരോഗ്യവിദഗ്ധരെയും ഉപയോഗിച്ച് ഓൺലൈൻ അക്രമങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തും. ഓണ്‍ലൈന്‍ ഗെയിം നിരോധിക്കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ മാറ്റാൻ നടപടി സ്വീകരിക്കും. ലക്ഷങ്ങളുടെ നഷ്ടം മൂലം പലരും ആത്മഹത്യയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Sources:Metro Journal

http://theendtimeradio.com

Continue Reading

Social Media

ബൈബിള്‍ ഗ്രന്ഥങ്ങള്‍ 32 സെക്കന്‍ഡില്‍ പറഞ്ഞ് ആറ് വയസുകാരി ജിയാൻ ഹന്നക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

Published

on

പത്തനംതിട്ട: ആറു വയസുകാരി ജിയാന്‍ ഹന്ന ബിനോയിക്ക് ദേശീയ റിക്കാര്‍ഡ്. ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെയും പേരുകള്‍ 32 സെക്കന്‍ഡുകളില്‍ ക്രമത്തില്‍ പറഞ്ഞാണ് ജിയാന്‍ ഹന്ന ദേശീയ റിക്കാര്‍ഡ് കരസ്ഥമാക്കിയത്.

അത്തിക്കയം കടമുരുട്ടി കല്ലക്കുളത്ത് ബിനോയി-ജാന്‍സി ദമ്ബതികളുടെ മകളായ ജിയാന്‍ ഹന്ന മുക്കൂട്ടുതറ ചക്കാലയ്ക്കല്‍ മാത്യു ചാക്കോ- മോളി ദമ്പതികളുടെ
പൗത്രിയാണ്. വല്യമ്മച്ചി മോളി മാത്യുവാണ് ജിയാന്‍ ഹന്നയെ
പരിശീലിപ്പിക്കുന്നത്

പഴയനിയമത്തിലെ 46 ഉം പുതിയനിയമത്തിലെ 27 ഉം പുസ്തകങ്ങള്‍ 32 സെക്കന്‍ഡില്‍ ക്രമം തെറ്റാതെ പറഞ്ഞാണ് ജിയാന്‍ റിക്കാര്‍ഡ് കുറിച്ചത്. നിലവില്‍ 36 സെക്കന്‍ഡായിരുന്നു റിക്കാര്‍ഡ്. നാലാം വയസില്‍ 196 രാജ്യങ്ങളുടേയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍ ജിയാന്‍ ഹൃദിസ്ഥമാക്കിയിരുന്നു.

അഞ്ചാം വയസില്‍ 29 സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകള്‍ 27 സെക്കന്‍ഡിനുള്ളില്‍ പറഞ്ഞ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരുന്നു.

കൊല്ലമുള ലിറ്റില്‍ ഫ്ളവര്‍ പബ്ലിക് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജിയാന്‍.
Sources:nerkazhcha

http://theendtimeradio.com

Continue Reading

Social Media

ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ആസ്പയര്‍ ടോര്‍ച്ച് ടവര്‍

Published

on

ദോഹ: ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ഖത്തറിലെ പ്രസിദ്ധമായ ആസ്പയര്‍ ടോര്‍ച്ച് ടവര്‍. ലോകത്തെ ഏറ്റവും വലിയ എക്സ്റ്റേര്‍ണല്‍ 360 ഡിഗ്രി സ്‌ക്രീനിന്റെ പേരിലാണ് ആസ്പയര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ദോഹ നഗരത്തിന്റെ ഏതുഭാഗത്ത് നിന്ന് നോക്കിയാലും ആസ്പയര്‍ ടോര്‍ച്ച് ടവര്‍ കാണാനാവും.

ഇതുസംബന്ധിച്ച് ജൂണ്‍ ആറിന് വൈകിട്ട് ഏഴിനും 9 നും ഇടയില്‍ സ്‌ക്രീന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ആസ്പയര്‍ ടോര്‍ച്ച് ടവറിലാണ് 360 ആങ്കിളില്‍ ലോകത്തെ ഏറ്റവും വലിയ സ്‌ക്രീന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് മുമ്പും ഈ ടവറും സ്‌ക്രീനും ഗിന്നസ് ബുക്കിലും ഇടംപിടിച്ചു. 980 അടി ഉയരമുള്ള ടവര്‍ ഖത്തറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. ഖലീഫ സ്റ്റേഡിയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ ടവര്‍ 2006 ഏഷ്യന്‍ ഗെയിംസിനോടനുബന്ധിച്ചാണ് നിര്‍മ്മിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

National15 hours ago

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ്...

Tech15 hours ago

ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ്...

National16 hours ago

കത്തോലിക്കാ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അക്രമം

മധ്യപ്രദേശിൽ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിൽ നടത്തപ്പെടുന്ന സ്കൂളിലേക്ക് പരിപാടിക്ക് പോയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അതിക്രമം. 200,000 ത്തോളം ആളുകൾ താമസിക്കുന്ന ഖണ്ടവയിലെ സെന്റ് പയസ്...

Crime16 hours ago

ISWAP Terrorists Kill Two Christian Business Owners

Nigeria – On September 24, two militants suspected to belong to the terror group Islamic State West Africa Province (ISWAP),...

Media16 hours ago

News Hour Weekly News 05 October 2022 End Time News

  Share this post:Share on FacebookShare on WhatsAppShare on TwitterShare on PinterestShare on SMSShare on Email

us news16 hours ago

യേശുവിന്റെ ദർശനം വഴിത്തിരിവായി, ഇസ്ലാം ഉപേക്ഷിച്ച് വീണ്ടും ക്രിസ്തു വിശ്വാസത്തിൽ; അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു

വാഷിംഗ്ടൺ ഡിസി: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി യേശുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മൈക്ക് വെസ്റ്റര്‍ഫീല്‍ഡ് എന്ന അമേരിക്കക്കാരന്‍ പുറത്തുവിട്ട വീഡിയോ സാക്ഷ്യം ശ്രദ്ധ നേടുന്നു. “ഐ...

world news2 days ago

Archaeologists discover burial cave filled with intact pottery dating to Ramses II, Exodus from Egypt

Israeli archaeologists said they have discovered an extremely rare 3,300 years old intact burial cave from the time of Pharaoh...

world news2 days ago

യുഎഇയിൽ ജോലി അന്വേഷിച്ച് എത്തുന്നവർക്ക് ഇനി ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ: അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഒക്ടോബര്‍ മൂന്നു മുതല്‍ ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ എന്ന...

world news2 days ago

Life of Saint Peter on the wall of Saint Peter’s Basilica; Thousands witnessed the first 3D multimedia exhibition

VATICAN CITY– As thousands of people sat in the dark in St. Peter’s Square, they watched fish jump from the...

National2 days ago

ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍

കൊമാലി: വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക...

Crime3 days ago

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി

സൗദി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയ 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി. സൗദി വാണിജ്യ മന്ത്രാലയം ആണ് പിഴ ചുമത്തിയ വിവരം പുറത്തുവിട്ടത്....

world news3 days ago

Fr. Mbaka Now Sacked From Adoration Ministry Over Politically-related Preaching, Sent To Monastery

“Many people are wasting their time in the 2023 general elections. God said I should not reveal it,” Mbaka said...

Trending