Media
ഖത്തറില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ പണി പാളും; പിഴ 41 ലക്ഷം രൂപ

ദോഹ: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ ഖത്തര്‍. പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ ഖത്തര്‍ മാസ്കുകള്‍ നിര്‍ബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കില്‍ ലോകത്ത് ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്നതും ഈ അറബ് രാജ്യത്താണ്. മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം റിയാല്‍ പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നത്. ഏകദേശം നാല്‍പ്പത്തിയൊന്ന് ലക്ഷം ഇന്ത്യ രൂപ!
പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മാസ്ക് നിരബന്ധമാക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് മലയാളം, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്.
2.75 ദശലക്ഷം ജനസംഖ്യയുള്ള ഖത്തറില്‍ ഇതുവരെ മുപ്പതിനായിരത്തിലധികം കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15 പേര് മരിക്കുകയും ചെയ്തു.
ഏകദേശം അമ്പത് രാജ്യങ്ങളാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് നിര്‍ബന്ധമാക്കിയത്. ആഫ്രിക്കന്‍ രാഷ്ട്രമായ ഛാഡില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 15 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിക്കണം. മൊറോക്കോയില്‍ മൂന്നു മാസം തടവു ശിക്ഷയും 1300 ദിര്‍ഹം പിഴയും ഒടുക്കണം. മറ്റൊരു അറബ് രാഷ്ട്രമായ കുവൈത്തില്‍ അയ്യായിരം ദിനാറാണ് പിഴ.
അതിനിടെ, ആറ് അറബ് രാഷ്ട്രങ്ങളിലായി 137,400 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 693 മരണങ്ങളുമുണ്ടായി. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സൗദിയിലാണ് കൂടുതല്‍ കേസുകളുള്ളത്. 54,700 പോസിറ്റീവ് കേസുകളും 312 മരണങ്ങളും. യു.എ.ഇയാണ് രണ്ടാമത്. 23,350 പോസിറ്റീവ് കേസുകളും 220 മരണങ്ങളും.
സഹായത്തിലും മുമ്പില്‍
ആഭ്യന്തര തലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുമ്പന്തിയിലാണ് ഖത്തര്‍. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇരുപതിലധികം വിദേശരാജ്യങ്ങള്‍ക്കാണ് ഖത്തര്‍ ഇതുവരെ സഹായമെത്തിച്ചത്.
യു.എസ്, യു.കെ, ഫ്രാന്‍സ്, കോംഗോ, അംഗോള, ഇറ്റലി, ഇറാന്, ചൈന, നേപ്പാള്‍, റുവാണ്ട, ടുണീഷ്യ, അല്‍ജീരിയ, സോമാലിയ, ഫലസ്തീന്, യമന്‍, ലബനന്, അല്‍ബേനിയ എന്നീ രാഷ്ട്രങ്ങളില്‍ ഖത്തര്‍ സഹായമെത്തിച്ചിട്ടുണ്ട്. കോവിഡ് ആദ്യഘട്ടത്തില്‍ ഏറെ ബാധിച്ച ഇറ്റലിയില്‍ അഞ്ഞൂറ് കിടക്കകള്‍ വീതമുള്ള രണ്ട് ഫീല്‍ഡ് ആശുപത്രികളാണ് രാജ്യം ഒരുക്കിയത്. ടുണീഷ്യയിലും ആശുപത്രി സജ്ജമാക്കി. കോവിഡ് സഹായമായി ഇതുവരെ 140 ദശലക്ഷം യു.എസ് ഡോളറാണ് ഖത്തര്‍ ചെലവഴിച്ചത്.
മഹാമാരിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്കുള്ള പിന്തുണയെന്നോണം അഫ്ഗാനിസ്താന്, കസാഖിസ്താന്‍, ബോസ്നിയ ഹെര്‍സഗോവിന, വടക്കന്‍ മാസിഡോണിയ, സെര്‍ബിയ രാജ്യങ്ങളിലേക്കും ഖത്തര്‍ അടിയന്തര സഹായമെത്തിക്കുമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ, ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതിയായ യു.എന്‍.ഡി.പിയിലും ഖത്തര്‍ സഹകരിക്കുന്നുണ്ട്.
Sources: chandrikadaily
Media
പുതുക്കിയ വെള്ളക്കര വര്‍ധന പ്രാബല്യത്തില്‍; നിരക്കില്‍ അഞ്ചു ശതമാനം വര്‍ധന

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളക്കര വർധന പ്രാബല്യത്തിൽ. ഏപ്രിൽ ഒന്ന് മുതലുള്ള അടിസ്ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപ എന്നത് 4 രൂപ 20 പൈസയാകും. പ്രതിമാനം 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് എട്ട് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ചു ശതമാനം ഉയരും.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ ഉയർത്തുന്നതിനായി ഇടതുസർക്കാർ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വർധന. ഏപ്രിൽ ഒന്നുമുതൽ വെള്ളക്കരം അടിസ്ഥാന നിരക്ക് അഞ്ചു ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉത്തരവ് രഹസ്യമാക്കിവച്ചെങ്കിലും പുറത്തുവന്നതോടെ നിരക്കുവർധന തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പിന്റെ വിശദീകരണം.
എന്നാൽ വെള്ളക്കരം വർധിപ്പിക്കാനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജല അതോറിറ്റി ഈ മാസം മുതൽ കുടിവെള്ള നിരക്ക് പുതുക്കി നിശ്ചയിച്ചു. ഗാർഹികം, ഗാർഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രിൽ മാസം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിനുള്ള കുറഞ്ഞ നിരക്ക് 4 രൂപ 20 പൈസയാകും. പ്രതിമാസം 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് നിലവിൽ എട്ട് സ്ലാബുകൾ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത നിരക്കുകളാണ്. ഇത് 1000 ലിറ്ററിന് അഞ്ചു രൂപ മുതൽ 14 രൂപ വരെ എന്ന നിലവിലെ താരിഫിൽ പ്രതിഫലിക്കും.
ജലവിഭവ വകുപ്പ് നേരത്തെ ഉത്തരവിറക്കിയതിനാൽ വർധന നടപ്പിലാക്കാൻ ഇനി ജല അതോറിറ്റി പുതിയ ഉത്തരവ് ഇറക്കേണ്ടതില്ല.
കടപ്പാട് :കേരളാ ന്യൂസ്
Media
പതിനാറ് രാജ്യങ്ങളിൽ ഇഫ്താർ വിതരണം നടത്താനൊരുങ്ങി സൗദി അറേബ്യ

റിയാദ്: പതിനാറ് രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. കൊവിഡ് പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് സൗദി 16 രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തു.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ക്കനുസരിച്ച് അതത് രാജ്യങ്ങളിലെ സൗദി എംബസികളുമായും ഇസ്ലാമിക് മന്ത്രാലയ കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചാണ് വിതരണം നടത്തുക. ലോകമെമ്പാടമുള്ള മുസ്ലിംകളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമികകാര്യ മന്ത്രാലയം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് എല്ലാ പിന്തുണയും നല്കുന്ന സല്മാന് രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ അശൈഖ് നന്ദി അറിയിച്ചു. ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ഓരോ രാജ്യങ്ങളിലെയും ഗുണഭോക്താക്കളുടെയും വിതരണ തൊഴിലാളികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വേണ്ട കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.