Connect with us

Business

കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ

Published

on

കൊമേഴ്സ് ഇന്ത്യയിലെ ഏറ്റവും പഴയ വിദ്യാഭ്യാസ ധാരകളിൽ ഒന്നാണ് .കൊമേഴ്‌സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886-ൽ മദ്രാസിലാണ് . കാലക്രമേണ കൊൽക്കത്ത,ഡൽഹി,ബോംബെ തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. കേരളത്തിൽ കൊമേഴ്‌സ് വിദ്യാഭ്യാസം ആരംഭിച്ചത് 1946-ൽ എറണാകുളത്താണ്. ബിസിനസ്സ് സംവിധാനത്തിൻ്റെ ദ്രുതഗതിയിലുള്ള വികാസത്തോടെ, വാണിജ്യത്തിൻ്റെ പ്രാധാന്യം വിദ്യാഭ്യാസം വർധിപ്പിക്കുകയും ക്രമേണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻറ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്ററ് അക്കൗണ്ടൻറ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ എന്നിവ സ്ഥാപിക്കുകയും ചെയ്തു.പരമ്പരാഗത വിദ്യാഭ്യാസം അക്കാദമിക്ക് വൈദഗ്ധ്യത്തിന് അടിത്തറയിടുമ്പോൾ, കൊമേഴ്‌സ് വിദ്യാഭ്യാസത്തെ പ്രൈമറി സ്കൂൾ പാഠ്യപദ്ധതികളിലേക്ക് സംയോജിപ്പിക്കുന്നതിലൂടെ സാമ്പത്തിക സാക്ഷരരും, ബിസിനസ്സ് വിദഗ്‌ധരുമായ ഒരു തലമുറയെ വളർത്തിയെടുക്കാൻ സാധിക്കുന്നു. അത്രമേൽ സാധ്യതകൾ തുറന്നിടുന്ന ഈ വിഭാഗം പ്രാഥമിക വിദ്യാഭ്യാസത്തിൽ ഉൾകൊള്ളിക്കേണ്ടത് അനിവാര്യമാണ്.

ആഗോളവത്കരണവും നൈപുണ്യവികസനവും
കൊമേഴ്സ് വിദ്യാഭ്യാസം നവീകരിക്കുകയും , ജനകീയമാക്കുകയും ചെയ്യേണ്ടത് മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയുടെ അടിയന്തിര ആവശ്യമാണ്. സേവനനികുതിയും ആദായ നികുതിയുമൊക്കെ ആഗോള നിലവാരത്തിലേക്ക് ഉയരുന്നതും, സങ്കീർണമാകുന്നതും മനസ്സിലാക്കി വിദഗ്ധരായ ആളുകളെ പ്രശ്നപരിഹാരത്തിന് നിയോഗിക്കേണ്ടതാണ്. ഇതിനാവശ്യമായ നൈപുണ്യം നേടാൻ കൊമേഴ്സ് വിദ്യാഭ്യാസത്തിൻ്റെ നിലവാരം ഉയർത്തിയേ മതിയാകു. തൊഴിലില്ലായ്മ ലോകത്തെമ്പാടും ഉണ്ടെങ്കിലും വിദഗ്ധരായ ആളുകൾക്കുവേണ്ടി സർക്കാരുകളും, കോർപ്പറേറ്റുകളും പരതുകയാണ്. ഈ സാഹചര്യങ്ങളും കൂടി വിലയിരുത്തിയാൽ മറ്റേത് വിജ്ഞാന ശാഖകളെക്കാളും പ്രാധാന്യം കൊമേഴ്സ് വിദ്യാഭ്യാസത്തിന് ഉണ്ടെന്ന് നിസ്സംശയം പറയാൻ കഴിയും.

ആവശ്യകതകൾ
കൊമേഴ്‌സ് വിദ്യാഭ്യാസത്തിലൂടെ ബജറ്റിംഗ്, സമ്പാദ്യശീലം, നിക്ഷേപം, പണത്തിൻ്റെ മൂല്യം എന്നിവയെക്കുറിച്ച് പഠിപ്പിക്കാൻ കഴിയും. ഇതിലൂടെ കുട്ടികൾക്ക് യുക്തിപരമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ ഭാവിയിൽ സാധിക്കും. അക്കൗണ്ടിംഗ്, നികുതി കണക്കാക്കലുകൾ തുടങ്ങിയ പ്രായോഗിക കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിലൂടെ ഭാവിയിലും, ഉന്നതവിദ്യാഭ്യാസത്തിലും മികവ് പുലർത്താൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള പ്രായോഗിക കഴിവുകൾ നേടുന്നതിലൂടെ തൊഴിൽ അവസരങ്ങൾ വർധിക്കുന്നതിനോടൊപ്പം തന്നെ സ്വയംതൊഴിൽ കണ്ടെത്തുവാനും കുട്ടികളെ സഹായിക്കുന്നു.

കുട്ടികൾ സാധാരണയായി അവരുടെ കരിയറിനെക്കുറിച്ച് ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നത് 12 മുതൽ 18 വയസ്സുവരെയുളള പ്രായത്തിലാണ്. ഈ കാലഘട്ടത്തിലാണ് വിദ്യാർത്ഥികൾ അവരുടെ താത്പര്യങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചുമെല്ലാം ബോധവാന്മാരാകുന്നത്. കൊമേഴ്സിനെക്കുറിച്ച് യാതൊരുവിധ അറിവും ലഭിക്കാത്ത കുട്ടികൾക്ക് അക്കൗണ്ടിംഗ്, സംരംഭകത്വം,മാനേജ്മെൻ്റ് തുടങ്ങിയ മേഖലകളിലെ അവരുടെ തൊഴിലവസരങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ട്. കൊമേഴ്സ് വിഷയങ്ങളുമായി പ്രാഥമിക വിദ്യാഭ്യാസകാലത്ത് ഉണ്ടാകുന്ന സമ്പർക്കത്തിലൂടെ കുട്ടികൾക്ക് ആ മേഖലയിൽ താൽപ്പര്യവും അഭിനിവേശവും ഉണ്ടാകുകയും ഭാവിയിലെ വിജയത്തിന് വഴിയൊരുക്കുകയും ചെയ്യും. സയൻസ് വിഭാഗത്തിലെ വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി , ബയോളജി തുടങ്ങിയവയും ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്സ് എന്നീ വിഷയങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കൊമേഴ്സ് പ്ലസ് ടുവിൽ തെരഞ്ഞെടുക്കുന്ന ഒരു വിദ്യാർത്ഥിക്ക് അതുമായി ബന്ധപ്പെട്ട അടിസ്ഥാന ധാരണ നൽകുന്ന ഒരു വിഷയങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിൽ നൽകുന്നില്ല. അതുകൊണ്ടു തന്നെ കൊമേഴ്സുമായി ബന്ധപ്പെട്ട അടിസ്ഥാന വിദ്യാഭ്യാസം പ്രാഥമിക തലത്തിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കേണ്ടത് ആവശ്യമാണ്.

ലക്ഷ്യങ്ങൾ
വ്യവസായം, വാണിജ്യം, മാനേജ്മെൻ്റ്, അക്കൗണ്ടിംഗ് എന്നീ മേഖലകളിൽ സാങ്കേതിക വൈദഗ്ധ്യം, പ്രായോഗിക കഴിവുകൾ തുടങ്ങിയ കഴിവുകൾ വികസിപ്പിക്കുന്നതിനും, ഒരു വിദ്യാർത്ഥിയെ കരിയറിനായി സജ്ജമാക്കുന്നതിനും അല്ലെങ്കിൽ സ്വന്തമായി ഒരു ബിസിനസ്സ് സംരംഭം ആരംഭിക്കുന്നതിനും സഹായിക്കുന്നു. ഓരോ വിദ്യാർത്ഥിക്കും ബിസിനസ്സിനേയും, സമ്പദ് വ്യവസ്ഥയെയും കുറിച്ചുള്ള പ്രസക്തമായ അറിവ് നേടുന്നതിന് മതിയായ അവസരങ്ങൾ നൽകുകയും, നിലവിലെ ബിസിനസ്സ് പ്രക്രിയകളും സമ്പ്രദായങ്ങളും വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനും സഹായിക്കുന്നു. ബിസിനസ്സിനായി വിവരസാങ്കേതികവിദ്യ സഹായിക്കുന്നു. ബിസിനസ്സ് അവസരങ്ങൾ തിരിച്ചറിയാനും, അവരുടെ റിസ്ക്-റിട്ടേൺ സാധ്യതകൾ വിശകലനം ചെയ്യാനും, ശക്തമായ ധാർമ്മിക പ്രതിബദ്ധതയോടെ സാമൂഹികമായി അഭിലഷണീയമായ വഴികളിൽ ബിസിനസ്സ് വികസനത്തെ പിന്തുണയ്ക്കാനുമുള്ള കഴിവ് വികസിപ്പിക്കുകയും അതോടൊപ്പം ഒരു സാധാരണക്കാരൻ്റെ നികുതി അടവുകളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും ഇളവുകളെക്കുറിച്ചും അറിയാനും സാധിക്കുന്നു.

നേട്ടങ്ങൾ
കൊമേഴ്‌സ് വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികൾക്ക് പണം കൈകാര്യം ചെയ്യുന്നതിനും, ബജറ്റിംഗിനും, യുക്തിപരമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിനും ആവശ്യമായ അറിവ് ലഭിക്കുന്നു. വിദ്യാർത്ഥികൾക്ക് വ്യക്തിപരമായ ചെലവുകൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുവാൻ കൊമേഴ്‌സ് വിദ്യാഭ്യാസത്തിലൂടെ സാധിക്കുന്നു. വിദ്യാർത്ഥികളിൽ സമ്പാദ്യത്തിൻ്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ കൊമേഴ്‌സ് വിദ്യാഭ്യാസം സഹായിക്കുന്നു. ഭാവിയിലേക്ക് വേണ്ടി സമ്പാദ്യശീലം വളർത്തിയെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. കൊമേഴ്‌സ് വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികൾ വിവിധ നിക്ഷേപങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നേടുകയും, കാലക്രമേണ അവരുടെ സമ്പത്ത് വർധിപ്പിക്കുന്നതിന് ശരിയായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികൾ അവർക്ക് മുന്നിലുള്ള വിവിധതരം അവസരങ്ങളെക്കുറിച്ച് വിശകലനം ചെയ്യുകയും, വിലയിരുത്തുകയും ചെയ്യുന്നതിനാൽ കൊമേഴ്‌സ് വിദ്യാഭ്യാസം വിമർശനാത്മകചിന്തയെയും, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നു.വിവിധ കരിയറുകളുടെ സാധ്യതകളെയും, പ്രത്യാഘാതങ്ങളെയുംകുറിച്ച് മനസിലാക്കുന്നതിലൂടെ വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസത്തെയും, തൊഴിൽപാതകളെയും കുറിച്ച് ബോധവാന്മാരാക്കുന്നു. കൊമേഴ്‌സ് വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ വിദ്യാർത്ഥികൾ വ്യക്തിപരമായ ചെലവുകൾ നിയന്ത്രിക്കുകയും, മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, അതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്യുന്നു.

ചരി(തം
പല രാജ്യങ്ങളും കൊമേഴ്സ് വിദ്യാഭ്യാസം പ്രാഥമിക പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി സ്കൂളുകളിൽ കൊമേഴ്സ് വിദ്യാഭ്യാസം സമന്വയിപ്പിക്കുന്നതിന് ഓസ്ട്രേലിയ വിവിധ സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അടിസ്ഥാന സാമ്പത്തിക സാക്ഷരത ആശയങ്ങൾ, ബജറ്റിംഗ്, സേവിംഗ്സ് എന്നിവ പാഠ്യപദ്ധതിയിൽ അവതരിപ്പിക്കുക എന്നതാണ് ഒരു സമീപനം. കൂടാതെ കോമൺവെൽത്ത് ബാങ്കിൻ്റെ ‘സ്റ്റാർട്ട് സ്മാർട്ട്’ പോലുള്ള പ്രോഗ്രാമുകൾ സംവേദനാത്മക പ്രവർത്തനങ്ങളിലൂടെ പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ ലക്ഷ്യമിടുന്നു. യു.കെ യിൽ യുവ തലമുറയെ ബജറ്റിംഗ് അടിസ്ഥാന സാമ്പത്തിക ശാസ്ത്രം, ലളിതമായ ബിസിനസ്സ് ആശയങ്ങൾ എന്നിവ പഠിപ്പിക്കുന്നതിനായി വർക്‌ഷോപ്പുകളും, സ്പെഷ്യലൈസ്‌ഡ് പ്രോഗ്രാമുകളും മറ്റും നടപ്പിലാക്കിയിട്ടുണ്ട്. കോർപ്പറേറ്റ് ഗ്രൂപ്പുകൾ സ്പോൺസർ ചെയ്യുന്ന വിദ്യാഭ്യാസ സാമഗ്രികൾ, സ്കൂളുകളും ബിസിനസ്സ് സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം വിദ്യാർത്ഥികളെ സംരംഭകത്വം പഠിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ തുടങ്ങി പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക് കൊമേഴ്സിനെ സമന്വയിപ്പിക്കാനുള്ള വിവിധ ശ്രമങ്ങൾ യു.എസ് ഇപ്പോഴും നടത്തി കൊണ്ടിരിക്കുന്നു. ഉഡെമി പോലുള്ള എജുടെക്ക് കമ്പനികൾ വിദ്യാർത്ഥികളെ സാമ്പത്തിക സാക്ഷരതയെക്കുറിച്ച് പഠിപ്പിക്കുവാനായി കോഴ്സുകൾ ഓഫർ ചെയ്യുന്നുണ്ട്. ആമസോൺ മുതലായ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ കൊമേഴ്സ് പഠനത്തിനാവശ്യമായ പുസ്തകങ്ങൾ വിൽക്കുന്നുണ്ട്.

ഇന്ത്യയിലെ കൊമേഴ്സ് വിദ്യാഭ്യാസത്തിൻ്റെ നിലവിലെ സ്ഥിതി
ഇന്ത്യയിൽ കൊമേഴ്സ് ഒരു വിദ്യാഭ്യാസധാര എന്ന നിലയിൽ ആദ്യം തെരഞ്ഞെടുക്കുന്നത് ഇൻ്റർമീഡിയറ്റ് തലത്തിലാണ്, അതായത് പ്ലസ്ടു ലെവലിൽ. ബിരുദ തലത്തിൽ കൊമേഴ്സ് എടുക്കുന്ന വിദ്യാർത്ഥികൾക്ക് ബി. കോമും, ബിരുദാനന്തരബിരുദ തലത്തിൽ എം. കോമും നൽകപ്പെടും. കൊമേഴ്സ് ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് ധാരാളം സാധ്യതകൾ തുറക്കുന്നു. പ്രൊഫഷണൽ തലത്തിൽ CA, CS, CMA, Law, MBA തുടങ്ങിയ കോഴ്സുകൾ ഉണ്ട്.

2017-18 വർഷത്തെ ഉന്നത വിദ്യാഭ്യാസ റിപ്പോർട്ടു സംബന്ധിച്ച അഖിലേന്ത്യാ സർവേ പ്രകാരം ബിരുദ തലത്തിലെ ഏറ്റവും ഉയർന്ന എൻറോൾമെൻ്റ് ആർട്സിൽ 36.4%, സോഷ്യൽ സയൻസിൽ 17.1%, എൻജിനീയറിംഗിൽ 14.1%, കൊമേഴ്സിൽ 14.1% എന്നിങ്ങനെയാണ് . ബികോമിലെ ആകെ എൻറോൾമെൻ്റ് 40.14 ലക്ഷമാണ്. അതിൽ 52.5% ആൺകുട്ടികളും, 47.5% പെൺകുട്ടികളുമാണ്. കൊമേഴ്സിൽ 4493 വിദ്യാർത്ഥികൾ പി.എച്ച്.ഡിക്ക് ചേർന്നിട്ടുണ്ട് അതിൽ 46.65% ആൺകുട്ടികളാണ്. 2020-21 ലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള എൻറോൾമെൻ്റ് 3.85 കോടിയിൽ നിന്നും 4.13 കോടിയായി ഉയർന്നു. 2020-21ൽ 10.2 ലക്ഷം വിദ്യാർത്ഥികൾ കൊമേഴ്സ് ബിരുദം നേടി. ഈ ക്രമത്തിൽ 2020-21 വർഷത്തിൽ 1.6 ലക്ഷം വിദ്യാർത്ഥികൾ ബിരുദാനന്തര ബിരുദ കൊമേഴ്സിൽ ചേർന്നു. കൂടാതെ 6476 വിദ്യാർത്ഥികൾ കൊമേഴ്സിൽ പി.എച്ച്.ഡിക്ക് പ്രവേശനം നേടി.

സാധ്യതകൾ
കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് അവരുടെ കഴിവ് തെളിയിക്കാനും, നന്നായി സമ്പാദിക്കാനും നിരവധി മാർഗങ്ങളുണ്ട്. കൊമേഴ്‌സ് വിദ്യാഭ്യാസം സമ്പദ് വ്യവസ്ഥയുടെ പ്രധാനഭാഗമാണെന്ന് പറയാം. വാണിജ്യ-സാമ്പത്തിക മേഖലകളിൽ നല്ല പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷി ഉത്പാദിപ്പിക്കുകയാണെങ്കിൽ തീർച്ചയായും എല്ലാ സമ്പദ് വ്യവസ്ഥയും അഭിവൃദ്ധി പ്രാപിക്കും. ബിരുദതലത്തിൽ ബി.കോമിനുശേഷം, ബിരുദാനന്തരബിരുദതലത്തിൽ എം.കോമും, എം.ബി.എയും ചെയ്യാം. കൂടാതെ വിദ്യാർത്ഥികൾക്ക് CA,CS, CMA,CFA,CPA, തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളും പഠിക്കാം. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ നിന്നും പഠിച്ചിറങ്ങുന്ന ഒരു ഉദ്യോഗാർത്ഥിക്ക് വർഷം ശരാശരി 33 മുതൽ 35 ലക്ഷം വരെ ശമ്പളം ലഭിക്കുന്നു. CA, CS, തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾ പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വർഷം ഏകദേശം 12 ലക്ഷം മുതൽ 24 ലക്ഷം വരെ തുടക്ക ശമ്പളം ലഭിക്കുന്നു. ഇവ കൂടാതെ കൊമേഴ്‌സ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക് ഇൻവെസ്റ്റ്മെൻ്റ് ബാങ്കർ, പേഴ്‌സണൽ ഫിനാൻഷ്യൽ അഡ്വൈസർ, റിസേർച്ച് അനലിസ്റ്റ്, എൻ്റർപ്രെന്യൂർ, ഫിനാൻഷ്യൽ പ്ലാനർ, തുടങ്ങിയ ജോലിസാധ്യതകളും ഉണ്ട്.

രാഷ്ട്രത്തിനുള്ള നേട്ടങ്ങൾ
സാമ്പത്തികമായി സാക്ഷരതയുള്ള ഒരു ജനവിഭാഗം സാമ്പത്തിക സ്ഥിരതയ്ക്ക് സംഭാവന നൽകുകയും, ബുദ്ധിപരമായി സാമ്പത്തിക തീരുമാനങ്ങൾ എടുക്കുകയും, അത് സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയും ചെയ്യുന്നു . അതുവഴി നികുതി അടയ്ക്കുന്നതും, സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനും ഉൾപ്പെടെ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്നു. അതോടൊപ്പംതന്നെ, സാമ്പത്തിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനും, സമ്മർദ്ദം കുറയ്ക്കുന്നതിനും, മാനസിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സജ്ജരാകുന്നു. അറിവുള്ള ഉപഭോക്താക്കൾ മികച്ച വാങ്ങൽ തീരുമാനങ്ങൾ എടുക്കുകയും, ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുകയും, സാമ്പത്തിക പ്രതിസന്ധികളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. സാമ്പത്തിക വിദ്യാഭ്യാസമുള്ള വ്യക്തികൾ സംരംഭപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, അവർ ശരിയായ തൊഴിൽ പാതകൾ തിരഞ്ഞെടുക്കുകയും, അതിലൂടെ തൊഴിലില്ലായ്‌മ നിരക്ക് കുറയുകയും ചെയ്യുന്നു. അതുവഴി ദാരിദ്ര്യനിരക്ക് കുറയ്ക്കാൻ സാധിക്കുന്നു.

മാർഗ്ഗനിർദ്ദേശങ്ങൾ
കൊമേഴ്സ് വിദ്യാഭ്യാസം വ്യാപാരത്തിൻ്റെയും, ബിസിനസ്സിൻ്റെയും, രാജ്യത്തിൻ്റെ തുടർച്ചയായ വികസനത്തിൻ്റെയും നട്ടെല്ലാണ്. എന്നാൽ ഇന്ത്യയിലെ കൊമേഴ്സ് വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ ഗുണനിലവാരം താരതമ്യപ്പെടുത്തുമ്പോൾ വളരെ പിന്നിലാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ചില മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതായിട്ടുണ്ട്.

സെക്കൻഡറി തലത്തിൽ മറ്റു വിഷയങ്ങളോടൊപ്പം കൊമേഴ്സും ഉൾപ്പെടുത്തണം.
പ്രായോഗിക പരിജ്ഞാനം നൽകുന്ന തരത്തിൽ പരമ്പരാഗത കോഴ്സുകൾ പരിഷ്കരിക്കേണ്ടതുണ്ട്.
നിലവിലെ മാർക്കറ്റ് ട്രെൻഡുകൾ , തൊഴിൽ അവസരങ്ങൾ, പ്രായോഗിക കഴിവുകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുന്നതിന് ബിസിനസ്സുമായും വ്യവസായ വിദഗ്ധരുമായും പങ്കാളിത്തം വളർത്തുക.
ബിസിനസ്സ് ലോകത്തെ വിജയത്തിന് നിർണ്ണായകമായ ആശയവിനിമയം, വിമർശനാത്മക ചിന്ത, പ്രശ്നപരിഹാരം ടീം വർക്ക് തുടങ്ങിയ അത്യാവശ്യമായ സോഫ്റ്റ് സ്കില്ലുകളിൽ പരിശീലനം ഉൾപ്പെടുത്തുക
വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് പ്രായോഗികമാക്കുവാനും വ്യവസായ അനുഭവം നേടാനും ഇൻ്റേൺഷിപ്പുകൾ പോലെയുള്ള അവസരങ്ങൾ ലഭ്യമാക്കുക
വിദ്യാർത്ഥികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അതിനനുസരിച്ചുള്ള അദ്ധ്യാപന രീതികൾ സ്വീകരിക്കുന്നതിനുമുള്ള സംവിധാനങ്ങൾ നടപ്പിലാക്കുക
നിലവിലെ വ്യവസായ പ്രവണതകൾ സങ്കേതിക മുന്നേറ്റങ്ങൾ ഉയർന്നു വരുന്ന ബിസിനസ്സ് രീതികൾ എന്നിവ പ്രതിഫലിപ്പിക്കുന്നതിന് പതിവായി പാഠ്യ പദ്ധതി പരിഷ്കരിക്കുക.
വിദ്യാർത്ഥികളെ അവരുടെ കരിയറിൽ ഉടനീളം പിന്തുണക്കുന്നതിനു വർക്‌ഷോപ്പുകളും സർട്ടിഫിക്കേഷൻ കോഴ്സുകൾ നെറ്റ്‌വർക്കിംഗ് ഇവൻ്റുകൾ എന്നിവ ക്രമീകരിക്കുക.

എങ്ങനെ നടപ്പിലാക്കാം?

നിലവിലുള്ള വിഷയങ്ങളുമായുള്ള സംയോജനം.
കൊമേഴ്സ് പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം.
കൊമേഴ്സ് വിഷയങ്ങൾ മികവോടെ പഠിപ്പിക്കുന്നതിനായി അദ്ധ്യപകർക്ക് പരിശീലനം കൊടുക്കുക
പ്രായോഗിക പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക
സാമ്പത്തിക സാക്ഷരത പരിപാടികൾ സജ്ജീകരിക്കുക.
പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം
പ്രൊഫഷണൽ കോഴ്സുകളുമായുള്ള സംയോജനം.

പ്രതിസന്ധികൾ
നിലവിലുള്ള പാഠ്യപദ്ധതിതന്നെ വിദ്യാർത്ഥികൾക്ക് താങ്ങാവുന്നതിലും അധികമാണ്. പാഠ്യപദ്ധതിയിൽ കൊമേഴ്‌സ് വിഷയങ്ങൾ ചേർക്കുന്നതോടെ വിദ്യാർത്ഥികളുടെ പഠനഭാരവും, സമ്മർദ്ദവും വർധിക്കുകയും അതിലൂടെ മറ്റു വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാതെ വരുകയും ചെയ്യും. ധാർമ്മിക ശാസ്ത്രം പോലുള്ള വിഷയങ്ങൾക്ക് പകരം സാമ്പത്തിക സാക്ഷരത പകരുന്ന വിഷയങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും. ഈ മേഖലയിൽ താൽപര്യമില്ലാത്ത വിദ്യാർത്ഥികൾ അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ നിർബന്ധിതരാകുന്നു. കൊമേഴ്‌സ് വിദ്യാഭ്യാസത്തിന് ആവശ്യമായ കൊമേഴ്‌സ് ലാബ്, വിദഗ്‌ധരായ അദ്ധ്യാപകർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഈ പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഇപ്പോഴത്തെ പാഠ്യപദ്ധതി നൈപുണ്യത്തേക്കാളും ,പരിശീലനത്തേക്കാളും കൂടുതൽ ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ളതാണ്. തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയുമായി യോജിച്ചുപോകാൻ അദ്ധ്യാപകർ പരിശീലിക്കപ്പെടണം.

ലോകം മുഴുവൻ വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് മാറുകയാണ്. ഏതൊരു രാജ്യത്തിൻ്റെയും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ധാർമ്മികവുമായ പുരോഗതിയിൽ വിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നു മുകളിൽ പറഞ്ഞ ചർച്ചകളും വിശകലനങ്ങളും ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസ മേഖലയിൽ നവീകരണത്തിൻ്റെ അഭാവമുണ്ടെന്നു വ്യക്തമാക്കുന്നു. ഇന്ത്യയിലെ കൊമേഴ്സ് വിദ്യാഭ്യാസം പുനഃക്രമീകരിക്കേണ്ടത് അനിവാര്യമാണ്. നിലവിൽ കൊമേഴ്സ് മേഖലയിൽ വൈദഗ്ധ്യമുള്ള അദ്ധ്യാപകർ കുറവാണ് കാര്യക്ഷമതയുള്ള അദ്ധ്യാപകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാഹചര്യങ്ങളും വികസിപ്പിക്കേണ്ടത് നയരൂപകർത്താക്കളുടെ ഉത്തരവാദിത്വമാണ്.

സി എ സാബു തോമസ് , ചാർട്ടേർഡ് അക്കൗണ്ടന്റായ ലേഖകൻ , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഫെല്ലോ ചാർട്ടേർഡ് അക്കൗണ്ടന്റ് അംഗ്വത്വത്തോടൊപ്പം CPA ഓസ്‌ട്രേലിയയുടെ ASA ബിരുദവും, ബിസിനെസ്സ് മാനേജ്മെന്റിൽ മാസ്റ്റർ ബിരുദവും ഉണ്ട് .

രംഗമണി അസ്സോസിയേറ്റ്സ്, CEO ആയ ലേഖകൻ TTI എന്റർപ്രൈസസ് മാനേജിങ് ഡയറക്റ്ററും സൗതേൺ ഇന്ത്യ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് സ്റ്റുഡന്റസ് അസോസിയേഷൻ കോട്ടയം ബ്രാഞ്ചിന്റെ ചെയർമാനും , കോട്ടയം ചാർട്ടേർഡ് അക്കൗണ്ടന്റ്സ് അസോസിയേഷൻ പ്രസിഡന്റുമാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കോട്ടയം ശാഖയുടെ മുൻ ചെയർമാനായിരുന്ന CA സാബു തോമസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ തൃശൂർ ശാഖയുടെ മുൻ ട്രെഷററും , ഇസാഫ് ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റ് & നാഷണൽ ബാങ്കിങ് ഹെഡും , ഇസാഫ് മൈക്രോഫിനാൻസ് ലിമിറ്റഡിന്റെ മുൻ സിഇഒ യും , കേരളം ഫിനാൻഷ്യൽ കോർപറേഷൻ മുൻ ഫിനാൻഷ്യൽ കൺട്രോളറുമായിരുന്നു
Sources:christiansworldnews

http://theendtimeradio.com

Business

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി

Published

on

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ. ഇതോടൊപ്പം ആപ്തവാക്യത്തിൽ ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നും ചേര്‍ത്തു. ദില്ലിയിൽ നടന്ന ചടങ്ങിലാണ് പുതിയ ലോഗോ പുറത്തിറക്കിയത്.

ചാര നിറത്തിലുള്ള വൃത്തവും അതിനെ ബന്ധിപ്പിക്കുന്ന ചുവന്ന നിറത്തിലും നീല നിറത്തിലുമുള്ള അമ്പ് അടയാളങ്ങളുടെയും നിറങ്ങള്‍ പുതിയ ലോഗോയിൽ മാറ്റിയിട്ടുണ്ട്. വൃത്തത്തിന് കാവി നിറവും അതിനുള്ളിലായി ഇന്ത്യയുടെ ഭൂപടവും നൽകിയിട്ടുണ്ട്. ഇതോടൊപ്പം അമ്പ് അടയാളത്തിന് വെള്ളയും പച്ചയും നിറമാണ് നൽകിയിരിക്കുന്നത്.

അതേസമയം, ലോഗോ മാറ്റത്തിൽ വിമര്‍ശനവുമായി തമിഴ്നാട് പിസിസി രംഗത്തെത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്നും കണക്ടിംഗ് ഇന്ത്യ മാറ്റി കണക്ടിംഗ് ഭാരത് എന്ന് ആക്കിയതും ഈ അജണ്ടയുടെ ഭാഗമാണെന്നും തമിഴ്നാട് കോണ്‍ഗ്രസ് ആരോപിച്ചു. ബിഎസ്എൻഎല്‍ എന്ന് ഇംഗ്ലീഷിലുള്ള എഴുത്തിന് താഴെയുള്ള കണക്ടിങ് ഇന്ത്യ എന്നുണ്ടായിരുന്ന ആപ്തവാക്യമാണ് കണക്ടിങ് ഭാരത് എന്നാക്കിയത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

Ratan Tata: Tata Sons Emeritus Chairman Dies At 86 In Mumbai Hospital

Published

on

Ratan Tata Dies at 86: Ratan Naval Tata, noted industrialist, philanthropist, and former Chairman of Tata Sons breathed his last on Wednesday at Breach Candy Hospital in Mumbai.

Ratan Tata Death News: Ratan Tata, former chairman of Tata Sons breathed his last on Wednesday. He was 86. As per reports, the veteran industrialist was admitted to the Breach Candy Hospital in Mumbai after his blood pressure dropped suddenly. Later he was shifted to the intensive care unit (ICU) following a sudden deterioration in his health.

Taking to X, Prime Minister Narendra Modi, wrote: “Shri Ratan Tata Ji was a visionary business leader, a compassionate soul and an extraordinary human being. He provided stable leadership to one of India’s oldest and most prestigious business houses. At the same time, his contribution went far beyond the boardroom. He endeared himself to several people thanks to his humility, kindness and an unwavering commitment to making our society better.”

Earlier, Harsh Goenka confirmed the news and taking to X, wrote: “The clock has stopped ticking. The Titan passes away. #RatanTata was a beacon of integrity, ethical leadership and philanthropy, who has imprinted an indelible mark on the world of business and beyond. He will forever soar high in our memories.”

“It is with a profound sense of loss that we bid farewell to Mr. Ratan Naval Tata, a truly uncommon leader whose immeasurable contributions have shaped not only the Tata Group but also the very fabric of our nation,” said N Chandrasekaran, Chairman, Tata Sons, in a late-night statement.

“For the Tata Group, Mr. Tata was more than a chairperson. To me, he was a mentor, guide and friend. He was inspired by example. With an unwavering commitment to excellence, integrity, and innovation, the Tata Group under his stewardship expanded its global footprint while always remaining true to its moral compass,” said Mr Chandrasekaran.

Ratan Tata Health Updates
On October 7, in a social media post, the 86-year-old dismissed health concerns as ‘rumours’ and informed his followers and fans that there was no cause for concern and that he is undergoing check-ups for age-related medical conditions.

“I am currently undergoing medical check-ups due to my age-related medical conditions,” he asserted in a post on X. “There is no cause for concern. I remain in good spirits,” he said, requesting the public and media to refrain from “spreading misinformation”.

Ratan Tata Was Suffering From Low Blood Pressure
Earlier, reports emerged that Ratan Tata was hospitalised after his blood pressure suddenly dropped. “Experiencing sudden drops in blood pressure can be quite concerning, and there are several reasons why this can happen. A common cause is orthostatic hypotension, which occurs when you quickly stand up, causing a brief dip in blood pressure. Dehydration is another factor that can lead to these drops, as insufficient fluid intake can impact blood volume and how well blood pressure is maintained. Moreover, some medications designed for high blood pressure or heart conditions might have side effects that include sudden drops in blood pressure,” said Dr Pratyush Mehra, Delhi.

Ratan Tata’s Legacy: The End Of An Era
Ratan Tata’s influence on the Tata Group is profound. He took over the role of chairman of Tata Sons in 1991 and led the conglomerate founded by his great-grandfather over a century ago until his retirement in 2012. During his tenure, the veteran industrialist founded Tata Teleservices in 1996, expanding the group’s footprint in telecommunications.

Additionally, he took Tata Consultancy Services public in 2004, marking a significant milestone for the IT giant. Ratan Tata’s leadership has left an indelible mark on India’s business landscape, earning him the admiration and love of millions. His contributions have not only advanced the Tata Group but have also inspired countless individuals across the nation.
http://theendtimeradio.com

Continue Reading

Business

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

Published

on

പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ 4 ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴി‍ഞ്ഞ മൂന്നു ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്.

അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ നയിച്ച 21 വർഷത്തിനിടയിൽ വരുമാനം 40 മടങ്ങ് വർദ്ധിച്ചു. അതുപോലെ ലാഭത്തിലും 50 മടങ്ങ് വർദ്ധനവുണ്ടായി.അദ്ദേഹത്തിൻ്റെ ഭരണത്തിൻ കീഴിൽ ടാറ്റ ഗ്രൂപ്പ് ടെറ്റ്‌ലി, ജാഗ്വാർ ലാൻഡ് റോവർ, കോറസ് എന്നിവ ഏറ്റെടുത്തു. 75 വയസ്സ് തികഞ്ഞപ്പോൾ, 2012 ഡിസംബർ 28-ന് ടാറ്റ ഗ്രൂപ്പിലെ തൻ്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ രത്തൻ ടാറ്റ രാജിവച്ചു. സാധാരണക്കാര്‍ക്കായി ടാറ്റ നാനോ കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് അദ്ദേഹമായിരുന്നു.1961 ല്‍ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം 21 വര്‍ഷം ടാറ്റ ഗ്രൂപ്പിനെ നയിച്ചു.

Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business7 mins ago

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ....

world news13 mins ago

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വര്‍ഗീയ വിരുന്നു കൂട്ടായ്മ

ബെല്‍ഫാസ്റ്റ് : യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹെവന്‍ലി ഫീസ്റ്റ് പ്രത്യേക യോഗത്തില്‍ ബ്രദര്‍ മാത്യു കുരുവിള (തങ്കു ബ്രദര്‍) ശുശ്രൂഷിക്കുന്നു. ഈ മാസം 24ന് വൈകിട്ട് ആറുമണിക്ക്...

National43 mins ago

പ്രത്യാശോത്സവം: പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴയില്‍ നടന്നു

കോട്ടയം:നവംബര്‍ 27 മുതല്‍ 30 വരെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യാശോത്സവം 2024 ന്റെ പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴ ഐപിസി എബനേസര്‍ സഭാ ഹാളില്‍ നടന്നു....

world news50 mins ago

മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി

മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. മെക്‌സിക്കൻ രൂപതയായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ നിന്നുള്ള ഫാ. മാർസെലോ പെരെസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം...

us news1 day ago

How former atheist Ayaan Hirsi Ali found peace in Christ

When you hear the term New Atheism, you may think of Christopher Hitchens and Richard Dawkins. But you are probably...

National1 day ago

Hindu Organizations Attempt to Stop Two Large Christian Gatherings

India— Two Hindu nationalist organizations are trying to stop two large public Christian conventions scheduled to take place in different...

Trending