Connect with us

National

റിപ്പബ്ലിക് ദിനത്തിൽ ഛത്തീസ്ഗഡിൽ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം

Published

on

റായ്പൂര്‍: ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് ഹൈന്ദവ തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്ന് രണ്ട് വ്യത്യസ്ത കേസുകളിലായി ഏഴ് ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ തലസ്ഥാനമായ റായ്പൂരിനടുത്തുള്ള മോവയിൽ ഞായറാഴ്ച പ്രാർത്ഥന ശുശ്രൂഷയ്ക്ക് ശേഷം തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ ബജ്രംഗ്ദൾ (ഹനുമാൻ പ്രഭു ബ്രിഗേഡ്) ക്രൈസ്തവരെ ആക്രമിച്ചതായും ശേഷം വ്യാജ കേസ് ചുമത്തി ക്രൈസ്തവരെ തടങ്കലിലാക്കുകയായിരിന്നുവെന്നും ഛത്തീസ്ഗഢിലെ ക്രിസ്ത്യൻ ഫോറം പ്രസിഡൻ്റ് അരുൺ പന്നാലാൽ ഇന്നലെ ജനുവരി 27ന് യുസിഎ ന്യൂസിനോട് പറഞ്ഞു.

ക്രൈസ്തവര്‍ നിയമവിരുദ്ധമായ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചെന്നും വെളിപ്പെടുത്തലുണ്ട്. പ്രാർത്ഥനയ്ക്ക് ശേഷം ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ ക്രിസ്ത്യാനികൾ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രൈസ്തവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ബജ്‌റംഗ്ദൾ അംഗങ്ങൾ ഒരു ക്രൈസ്തവ ആരാധനാലയം കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ക്രൈസ്തവരെ പാന്ദ്രി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

നേരത്തെ ജനുവരി 26ന് ബൽറാംപൂർ ജില്ലയിലെ സരൂത്ത് എന്ന ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് ഒരു സുവിശേഷ പ്രഘോഷകനെയും മൂന്ന് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജയിലിലടച്ചു. ഇദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ റെയ്ഡിനിടെ, ബൈബിളുകളും ലഘുലേഖകളും പോലീസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. ഹിന്ദുത്വ നിലപാടുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആണ് ഛത്തീസ്ഗഢ് സംസ്ഥാനം ഭരിക്കുന്നത്. ന്യൂഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വർഷം സംസ്ഥാനത്ത് ക്രൈസ്തവര്‍ക്ക് നേരെ 165 അക്രമ സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

Police in Chhattisgarh arrested seven Christians on Republic Day, January 26, following attacks by members of the Hindu hardline group Bajrang Dal. The arrests were made in two separate cases related to accusations of religious conversion.

The attacks occurred in Mowa, a town near Raipur, where Christians had gathered for a national flag-raising ceremony after their Sunday prayer service. Arun Pannalal, president of Chhattisgarh’s Christian Forum, told UCA News that members of Bajrang Dal accused the Christians of illegal conversion, a common charge used to target the Christian community.

Some Christians were injured in the attack, and one person remains in critical condition. Bajrang Dal members also vandalized a house church and filed a complaint at Pandri police station, leading to the arrest of three Christians. They face charges under the state’s anti-conversion law.

Earlier the same day, in Balrampur district, a pastor and three of his associates were arrested in the village of Saruat after accusations of conversion. Police reportedly confiscated Bibles and promotional leaflets from the pastor’s residence during a raid.

Chhattisgarh, governed by the Hindu nationalist Bharatiya Janata Party (BJP), has seen growing tensions between Hindu hardliners and the Christian community. The BJP’s proposed new anti-conversion law aims to impose harsher punishments for religious conversions through coercion, fraud, or allurement. The existing Chhattisgarh Freedom of Religion Act already punishes conversions under similar grounds.

Christian leaders, including the United Christian Forum (UCF), have condemned the violence, calling it anti-Christian propaganda. In 2024, UCF recorded 165 incidents of violence against Christians in Chhattisgarh, with the northern state of Uttar Pradesh seeing the highest number.

Christians in Chhattisgarh make up less than 2 percent of the state’s population of 30 million.

http://theendtimeradio.com

National

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

Published

on

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.

സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

Published

on

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.

സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.

ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

+919479623001
Sources:cchintha.in

http://theendtimeradio.com

Continue Reading

National

പഞ്ചാബിൽ പാസ്റ്ററെ സുവിശേഷ വിരോധികൾ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി.

Published

on

അമൃതസർ : ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് കർത്തൃദാസൻ പാസ്റ്റർ ബൽവിന്ദർ പാലിനെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഒക്റ്റോബർ 8 വ്യായാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലപ്പെടുത്തി. പാസ്റ്റർ ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് ചർച്ച് നടത്തിയിരുന്നത്.
രാവിലെ ചില ആളുകൾ പാസ്റ്റർ ബൽവിന്ദർ പാലിന്റെ വീട്ടിൽ അതിക്രമിച്ച് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അദ്ദേഹത്തെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ കുടുംബാംഗങ്ങൾ പാസ്റ്റർ ബൽവിന്ദർ പാലിനെ ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എല്ലാ പ്രിയ ദൈവജനവും പാസ്റ്റർ ബൽവിന്ദർ പാലിന്റെ കുടുംബത്തെ ഓർത്തും, പഞ്ചാബിലെ സുവിശേഷ പ്രവർത്തനങ്ങളെയും, ദൈവ സഭകളെയും, ദൈവമക്കളെയും, ദൈവദാസന്മാരെയും അവരുടെ കുടുംബങ്ങളെയും ഓർത്തും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളോട് കർത്താവ് ക്ഷമിക്കേണ്ടതിനും, അവർ എത്രയും വേഗം യേശുക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയേണ്ടതിനും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവ നാമത്തിൽ അപേക്ഷിക്കുന്നു.
http://theendtimeradio.com

A 46-year-old pastor was murdered inside his home-cum-church at Gandhi Camp of Batala in broad daylight on Thursday morning, triggering panic in the area.

The victim, identified as Balwinder Paul, alias Laddi, was reportedly alone at his residence when two unidentified men allegedly entered the premises around 9.30am and attacked him with a sharp-edged metal-cutting tool. He suffered a severe throat injury in the assault.

Family members and neighbours rushed Paul to the Batala civil hospital, where doctors declared him dead on arrival.

Paul lived alone and operated a church from his residence, where members of the Christian community regularly gathered for prayers.

His brother, Mohinderpal, said Paul had no known personal rivalry or enmity with anyone.

Following the incident, a police team led by the Civil Lines station house officer reached the hospital and the crime scene. Investigators examined the premises and began collecting evidence, while CCTV footage from the surrounding area was taken up for analysis.

Police have registered a murder case and are questioning witnesses as part of the investigation. A local resident, Naresh Kumar, named as a suspect based on preliminary statements provided by the family, has been booked under murder charges and a hunt has been launched to nab him.

The victim’s body has been sent for postmortem examination. The motive behind the killing remains unclear and police said several leads are being pursued to apprehend the assailants.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National21 hours ago

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള...

National21 hours ago

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ...

National22 hours ago

പഞ്ചാബിൽ പാസ്റ്ററെ സുവിശേഷ വിരോധികൾ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി.

അമൃതസർ : ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് കർത്തൃദാസൻ പാസ്റ്റർ ബൽവിന്ദർ പാലിനെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഒക്റ്റോബർ 8 വ്യായാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ...

us news23 hours ago

ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി; കോഗ്‌നിസന്റ്, ഇന്‍ഫോസിസ് ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് യുഎസ് വിലക്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ വിദേശ ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ...

world news23 hours ago

പാക്കിസ്ഥാനിൽ ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടരുകയാണെന്ന് NCJP

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ കഴിഞ്ഞ വര്‍ഷവും കടുത്ത വിവേചനവും അക്രമങ്ങളും പീഡനങ്ങളും നേരിട്ടതായി കത്തോലിക്ക സഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ റിപ്പോർട്ട്. പാക്കിസ്ഥാൻ കാത്തലിക് ബിഷപ്പ്സ്...

us news2 days ago

1,000 Christian Leaders Gather in Israel to Honor Oct 7 Victims, Stand With Survivors

More than 1,000 Christian leaders, community leaders and influencers from 117 countries are arriving in Israel to stand with Oct....

Trending

Copyright © 2019 The End Time News