Media
കേരളത്തിൽ മെയ് 15 വരെ ലോക്ക്ഡൗണ്‍; ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തേക്കുള്ള യാത്ര നിയന്ത്രിക്കും

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് ഇളവ് അനുവദിക്കാനാകണമെന്ന ഉപാധിയോടെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മെയ് 15 വരെ അടച്ചിടല്‍ തുടരണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വിലക്കുകള്‍ പിന്‍വലിക്കുന്നത് ശ്രദ്ധാപൂര്‍വമാകണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുത്തത്. അടച്ചിടല്‍ നീട്ടുന്നതില്‍ സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിക്കുന്ന ദേശീയ നയമാണ് വേണ്ടത്. തൊട്ടുമുമ്ബത്തെ ആഴ്ചയില്‍ പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍, ആള്‍ക്കൂട്ടമൊഴിവാക്കുന്ന കരുതലോടെ അടച്ചിടല്‍ പിന്‍വലിക്കാം. മെയ് 15വരെ ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹ്രസ്വകാല സന്ദര്‍ശകര്‍, ജീവിതസാഹചര്യം ഉറപ്പാക്കാനായി പോയവര്‍, രോഗികള്‍ എന്നിങ്ങനെയുള്ള പ്രവാസികളെ നാട്ടിലെത്തിക്കാനാണ് പ്രഥമപരിഗണന നല്‍കേണ്ടതെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. പ്രവാസികളില്‍ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് സാമ്ബത്തിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. അതിനായി പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. തിരിച്ചെത്തുന്ന പ്രവാസികളുടെ തൊഴില്‍ നൈപുണ്യം ഉപയോഗിക്കാന്‍ പാകത്തില്‍ പ്രത്യേക പദ്ധതികള്‍ക്കു രൂപംനല്‍കണം.
പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കുമ്ബോള്‍, ലേബര്‍ ക്യാമ്ബില്‍ കഴിയുന്നവര്‍, ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയവര്‍, തൊഴില്‍ നഷ്ടമായവര്‍, പാര്‍ട്ട് ടൈം വരുമാനം നിലച്ച വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ വിമാനയാത്രാക്കൂലി കേന്ദ്രം വഹിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
Media
ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഓൺലൈൻ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു. ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമ വേണമെന്നാവശ്യപ്പെട്ട് തൃശ്സൂർ സ്വദേശി പോളി വടയ്ക്കൻ നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
കടപ്പാട് :കേരളാ ന്യൂസ്
Media
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് വോട്ടെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണും.

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് കേരളത്തില്‍ വോട്ടെടുപ്പ്. അതോടൊപ്പം തന്നെ മലപ്പുറം ഉപ തിരഞ്ഞെടുപ്പും ഇതേ ദിവസം തന്നെ നടക്കും. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും. അസമില്‍ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27ന് നടക്കും.
അസമില്‍ മെയ് 31ന് ആണ് നിയമസഭയുടെ കാലാവധി അവസാനിക്കുക. തമിഴ്നാട്ടില്‍ മെയ് 24നും പശ്ചിമ ബംഗാളില്‍ മെയ് 30നും കേരളത്തില്‍ ജൂണ്‍ ഒന്നിനും നിയമസഭാ കാലാവധി അവസാനിക്കും.
പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താന്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടും. കേരളത്തില്‍ 40,711 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. അഞ്ചു സംസ്ഥാനങ്ങളിലായി 18.86 കോടി വോട്ടര്‍മാരാണുള്ളത്. അകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍.
എണ്പതു വയസ്സിനു മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടിന് അവസരമുണ്ടാവും. അംഗപരിമിതര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. വോട്ടെടുപ്പ് ഒരു മണിക്കൂര്‍ വരെ നീട്ടി നല്‍കും.
വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരുള്ള സംഘങ്ങളെ മാത്രമേ അനുവദിക്കൂ. നാമനിര്‍ദേശ പത്രിക നല്കാന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രവും അനുവദിക്കും. ഓണ്‍ലൈന്‍ ആയും പത്രിക നല്കാന് അവസരമുണ്ടാവും. പുതുച്ചേരിയില്‍ നിലവില്‍ രാഷ്ട്രപതി ഭരണമാണ്. അഞ്ചു സസ്ഥാനങ്ങളിലായി 824 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
ആരോഗ്യരംഗത്തെ പ്രതിസന്ധി തുടരുകയാണെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാവും തെരഞ്ഞെടുപ്പു നടത്തുകയെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തെല്ലായിടത്തും ജനാധിപത്യ പ്രക്രിയ വെല്ലുവിളി നേരിട്ട സമയത്ത് വിജയകരമായി ബിഹാര്‍ തെരഞ്ഞെടുപ്പു നടത്താന്‍ നമുക്കായി. ഈ അനുഭവം മാതൃകയായി മുന്നോട്ടുപോവുമെന്ന് സുനില്‍ അറോറ പറഞ്ഞു.